യുഎഇ പൊലീസ്  

(Search results - 11)
 • UAE Accident video

  pravasam29, Sep 2019, 9:50 PM IST

  ഒരു നിമിഷത്തെ അശ്രദ്ധ..! അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഎഇ പൊലീസ്

  വാഹനമോടിക്കുന്നവര്‍ റോഡില്‍ ഒരിക്കലും അശ്രദ്ധരാകരുതെന്ന് ഓര്‍മിപ്പിക്കുകയാണ് അബുദാബി പൊലീസ്. മുഴുവന്‍ ശ്രദ്ധയും ഡ്രൈവിങില്‍ തന്നെയായിരിക്കണം. സ്മാര്‍ട്ട് ഫോണുകളിലേക്ക് ഒരു നിമിഷം ശ്രദ്ധ മാറുന്നതോ അല്ലെങ്കില്‍ ഫോട്ടോ എടുക്കാനോ മേക്ക് അപ്പ് ചെയ്യാനോ നടത്തുന്ന ഒരു ശ്രമമോ ചിലപ്പോള്‍ വലിയ അപകടത്തിലേക്ക് നിങ്ങളെ നയിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് പൊലീസിന്റെ ബോധവത്കരണം.

 • pravasam28, Sep 2019, 3:49 PM IST

  എടിഎം കാര്‍ഡ് ബ്ലോക്കായെന്ന് മെസേജ് കിട്ടിയോ? മുന്നറിയിപ്പുമായി യുഎഇ പൊലീസ്

  ബാക്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കാന്‍ പുതിയ തരം തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. ഫോണിലൂടെയോ ഇന്റര്‍നെറ്റിലൂടെയോ രഹസ്യ സ്വഭാവത്തിലുള്ള ഒരു വിവരങ്ങളും കൈമാറരുതെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അബുദാബി പൊലീസ് അറിയിച്ചു.

 • UAE Missing parents

  pravasam8, Sep 2019, 6:33 PM IST

  അഞ്ച് വയസുകാരന്റെ രക്ഷിതാക്കളെ കണ്ടെത്താന്‍ സഹായം തേടി യുഎഇ പൊലീസ്

  ഷോപ്പിങ് മാളില്‍ നിന്ന് കണ്ടെത്തിയ കുട്ടിയുടെ രക്ഷിതാക്കളെ തിരിച്ചറിയാന്‍ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. റീഫ് മാളില്‍ ഒറ്റപ്പെട്ടുപോയ കുട്ടിയ ഒരു സ്ത്രീയാണ് അല്‍ മുറഖബ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

 • abudhabi

  pravasam23, Aug 2019, 9:23 AM IST

  വാഹനമോടിച്ച് പൊതുമുതല്‍ നശിപ്പിച്ച യുവാവിന് വ്യത്യസ്തമായ ശിക്ഷ നല്‍കി യുഎഇ പൊലീസ്

  നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ച് പൊതുമുതല്‍ നശിപ്പിച്ച യുവാവിന് വ്യത്യസ്തമായ ശിക്ഷ നല്‍കി യുഎഇ പൊലീസ്. അശ്രദ്ധമായി വാഹനമോടിച്ച കേസില്‍ അറസ്റ്റു ചെയ്ത എമറാത്തി യുവാവിനാണ് സാമൂഹിക സേവനം നടത്താനുള്ള ശിക്ഷ ലഭിച്ചത്. 

 • Abu Dhabi drifting

  pravasam21, Aug 2019, 5:58 PM IST

  റോഡില്‍ വാഹനം കൊണ്ട് അഭ്യാസം; യുവാവിനെ അബുദാബി പൊലീസ് മര്യാദ പഠിപ്പിച്ചത് ഇങ്ങനെ...വീഡിയോ

  നിയമങ്ങളെയും അധികൃതരെയും വെല്ലുവിളിച്ച് റോഡില്‍ വാഹനങ്ങള്‍ കൊണ്ട് അഭ്യാസം കാണിക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടിക്കടി പ്രത്യക്ഷപ്പെടാറുണ്ട്. അബുദാബിയിലെ ഒരു സ്വദേശി യുവാവ് റൗണ്ട് എബൗട്ടിന് നടുവിലെ പുല്‍ത്തകിടിയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്ന വീഡിയോയും കഴിഞ്ഞ ദിവസം ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഭംഗിയായി നട്ടുവളര്‍ത്തി പരിപാലിച്ചിരുന്ന പുല്‍ത്തകിടിയില്‍ പിക് അപ് ട്രക്ക് ഓടിച്ചുകയറ്റി ചെടികള്‍ നശിപ്പിച്ചയാളെ മര്യാദ പഠിപ്പിക്കാന്‍ അധികൃതര്‍ കണ്ടെത്തിയതും അല്‍പം വ്യത്യസ്ഥമായൊരു രീതി തന്നെയായിരുന്നു.

 • RAK Police

  pravasam31, Mar 2019, 1:06 PM IST

  യുഎഇയില്‍ 260 കി.മി വേഗതയില്‍ കുതിച്ചുപാഞ്ഞ യുവാവിനെ പിടികൂടിയെന്ന് പൊലീസ്

  അശ്രദ്ധമായും അമിത വേഗത്തിലും വാഹനം ഓടിച്ച നിരവധി യുവാക്കളെ പിടികൂടിയെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു. 264 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറോടിച്ചയാളും ഇക്കൂട്ടത്തിലുണ്ടായിരുന്നെന്ന് ട്രാഫിക് ആന്റ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അഹ്‍മദ് അല്‍ സാം അല്‍ നഖ്‍ബി പറഞ്ഞു.

 • RAK Police

  pravasam17, Mar 2019, 4:00 PM IST

  യുഎഇയില്‍ 2.17 കോടിയുടെ ട്രാഫിക് ഫൈന്‍; 23കാരനെ പൊലീസ് പിടികൂടി

  ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പലപ്പോഴായി 11.58 ലക്ഷം ദിര്‍ഹം (2.17 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴ ലഭിച്ച യുവാവിനെ പിടികൂടിയതായി റാസല്‍ഖൈമ പൊലീസ് അറിയിച്ചു. 23 വയസുകാരനായ സ്വദേശി യുവാവിനെയാണ് പൊലീസ് പിടികൂടിയത്.

 • Abu Dhabi Police Quad bike

  pravasam13, Feb 2019, 3:09 PM IST

  വെട്ടിച്ചുകടക്കുന്നവരെ പിടിക്കാന്‍ അബുദാബി പൊലിസിന്റെ സ്മാര്‍ട്ട് ബൈക്ക്

  ക്രിമനല്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അത്യാധുനിക ക്വാഡ് ബൈക്ക് രംഗത്തിറക്കി അബുദാബി പൊലീസ്. നിയമംലംഘിച്ച് പായുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുകയെന്ന് പൊലീസ് അറിയിച്ചു. പൊലീസിനെ വെട്ടിച്ച് റോഡില്‍ നിന്ന്മാറി മരുഭൂമിയിലൂടെയും ഒറ്റപ്പെട്ട മറ്റ് പ്രദേശങ്ങളിലൂടെയും കുതിച്ചുപായുന്നവരെ പിടികൂടാന്‍ ക്വാഡ് ബൈക്ക് പിന്നാലെയെത്തും.

 • Abu Dhabi Police

  pravasam3, Jan 2019, 11:44 AM IST

  യുഎഇയില്‍ മുന്നറിയിപ്പ് അവഗണിച്ച് കുതിച്ചുപാഞ്ഞ കാറിന് നേരെ പൊലീസ് വെടിവെച്ചു; അപകടത്തില്‍ യുവാവ് മരിച്ചു

  അല്‍ഐന്‍: പൊലീസിന്റെ നിര്‍ദ്ദേശം അവഗണിച്ച് അതിവേഗത്തില്‍ കുതിച്ചുപാഞ്ഞ കാര്‍ അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു. കാറിന് നേരെ പൊലീസ് വെടിവെച്ചപ്പോള്‍ യുവാവ് തിരിച്ച് പൊലീസിന് നേരെയും വെടിവെയ്ക്കുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

 • women depression

  pravasam22, Dec 2018, 3:24 PM IST

  ലൈവില്‍ വന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമം; ഇന്ത്യക്കാരിയെ യുഎഇ പൊലീസ് രക്ഷിച്ചു

  ഷാര്‍ജ: സോഷ്യല്‍ മീഡിയ വഴിയുള്ള അപമാനം സഹിക്കാനാവാതെ ആത്മഹത്യ ചെയ്യാനൊരുങ്ങിയ 20കാരിയെ ഷാര്‍ജ പൊലീസ് രക്ഷിച്ചു. മരിക്കുന്നത് ലൈവായി എല്ലാവരെയും കാണിക്കാനായിരുന്നു ഇന്ത്യക്കാരിയായ പെണ്‍കുട്ടിയുടെ ശ്രമം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തില്‍ മറ്റുള്ളവര്‍ മോശം കമന്റുകളിട്ടതിന്റെ പേരിലായിരുന്നു ആത്മഹത്യാ ശ്രമം.

 • RAK Flood

  pravasam17, Oct 2018, 3:16 PM IST

  യുഎഇയിലെ കനത്ത മഴ; വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കാറുകളെ പൊലീസ് രക്ഷിച്ചു

  റാസല്‍ഖൈമ: ചൊവ്വാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ രണ്ട് കാറുകളെ രക്ഷിച്ചതായി പൊലീസ് അറിയിച്ചു. റാസല്‍ഖൈമയിലെ അല്‍ഖൂര്‍ താഴ്വരയിലാണ് വാഹനങ്ങള്‍ ഒലിച്ചുപോയത്. ദുബായ് പൊലീസിലെ മുങ്ങല്‍ വിദഗ്ദരെത്തിയാണ് രണ്ട് കാറുകളെയും രക്ഷിച്ചത്. മറ്റൊരു കാര്‍ കൂടി കാണാതായിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.