യുഎഇ വാക്സിന്‍

(Search results - 6)

Sheikh Mohammed Vaccine

pravasam6, Nov 2020, 6:21 PM

ഇത് യുഎഇയില്‍ ഒരു മലയാളിക്ക് ലഭിക്കുന്ന അംഗീകാരം; ശൈഖ് മുഹമ്മദിന് കൊവിഡ് വാക്സിനെടുത്ത മലയാളി പറയുന്നു

യുഎഇയില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം വിജയികരമായി പുരോഗമിക്കവെ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വാക്സിന്‍ സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ശൈഖ് മുഹമ്മദിന് വാക്സിന്‍ നല്‍കിയതാവട്ടെ കോട്ടയം സ്വദേശിയായ ശോശാമ്മ മാത്യുവും. ശൈഖ് മുഹമ്മദ് തന്നെ വാക്സിനെടുക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

UAE Covid vaccine

pravasam25, Sep 2020, 3:02 PM

യുഎഇയില്‍ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്‍യാന് കൊവിഡ് വാക്സിന്‍ നല്‍കി

അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽനഹ്‍യാന് കൊവിഡ് വാക്സിൻ നൽകി. എല്ലാ സുപ്രധാന മേഖലകളിലെയും മുൻ‌നിരയിൽ പ്രവർത്തിക്കുന്നവർക്ക് വാക്സിൻ നൽകുന്നതിന്റെ ആദ്യ ദിവസം അവലോകനം ചെയ്യുന്നതിനായി  ഖലീഫ ഹോസ്‍പിറ്റൽ സന്ദർശിച്ച സമയത്തായിരുന്നു അദ്ദേഹത്തിനും വാക്സിന്‍ നല്‍കിയത്.

UAE Covid vaccine Health minister

pravasam19, Sep 2020, 9:40 PM

യുഎഇ ആരോഗ്യമന്ത്രിക്ക് കൊവിഡ് വാക്സിന്‍ നല്‍കി

യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രി അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസിന് കൊവിഡ് വാക്സിന്‍ നല്‍കി. രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണം തുടരുന്ന വാക്സിന്റെ ആദ്യ ഡോസാണ് മന്ത്രി സ്വീകരിച്ചത്. വാക്സിന്‍ പരീക്ഷണത്തിന്റെ ഇതുവരെയുള്ള ഘട്ടം വിജയികരണമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.

covid vaccine uae

pravasam31, Aug 2020, 1:59 PM

യുഎഇയിലെ കൊവിഡ് വാക്സിന്‍ പരീക്ഷണം; രജിസ്‍ട്രേഷന്‍ നിര്‍ത്തി

യുഎഇയില്‍ നടന്നുവരുന്ന കൊവിഡ് വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണത്തില്‍ ഇതുവരെ പങ്കെടുത്തത് 31,000ല്‍ അധികം പേര്‍. ആറാഴ്‍ച കൊണ്ട്  120 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരീക്ഷണത്തിന്റെ ഭാഗമായി. ഇതോടെ വാക്സിന്‍ പരീക്ഷണത്തിനുള്ള രജിസ്‍ട്രേഷന്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

यूनिवर्सिटी ऑफ ऑक्‍सफोर्ड और AstraZeneca Plc. की एक्‍सपेरिमेंट वैक्‍सीन क्लिनिकल ट्रायल के फाइनल स्‍टेज में पहुंच गई है। यह दुनिया की पहली ऐसी वैक्सीन है, जो इस स्टेज पर पहुंत पाई है। ChAdOx1 nCov-19 वैक्‍सीन अब 10,260 लोगों को दी जाएगी। इस वैक्‍सीन का ट्रायल यूनाइेड किंगडम के साथ-साथ साउथ अफ्रीका और ब्राजील में भी किया जा रहा है। सीरम इंस्‍टीट्यूट ऑफ इंडिया ने भारत के लिए बड़े पैमाने पर वैक्‍सीन बनाने के लिए 100 मिलियन डॉलर इनवेस्‍ट किया है। रिसर्चर्स के मुताबिक बताया जा रहा है कि यह वैक्‍सीन ChAdOx1 वायरस से बनी है, जो सामान्‍य सर्दी देने वाले वायरस का एक कमजोर रूप है। इसे जेनेटिकली बदला गया है, इसलिए यह इंसानों को इफेक्‍ट नहीं करता। अगर ट्रायल सफल रहा तो ग्रुप को उम्‍मीद है कि वैक्‍सीन इस साल के आखिर तक लॉन्‍च हो जाएगी।

pravasam25, Jun 2020, 2:42 PM

ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ യുഎഇ; പരീക്ഷണം മൂന്നാം ഘട്ടത്തില്‍

കൊവിഡിനെതിരായ വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തിലോ ലഭ്യമാക്കാനാവുമെന്ന് യുഎഇ. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം ആരംഭിച്ചതായും ബുധനാഴ്ച യുഎഇ അധികൃതര്‍ അറിയിച്ചു. ചൈനയുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് യുഎഇയുടെ പരീക്ഷണം.

• vaccine

pravasam22, Jan 2019, 8:32 PM

യുഎഇയില്‍ സ്കൂളില്‍ നിന്ന് വാക്സിനെടുത്ത ഏഴ് വയസുകാരന്‍ മരിച്ചു; അന്വേഷണം തുടങ്ങി

സ്കൂളില്‍ നിന്ന് വാക്സിനെടുത്തതിന് പിന്നാലെ ഏഴ് വയസുകാരന്‍ മരിച്ച സംഭവത്തില്‍ അജ്മാന്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. സ്വദേശി ബാലനാണ് തിങ്കളാഴ്ച മരിച്ചത്. പഠിച്ചിരുന്ന സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് തിങ്കളാഴ്ച കുട്ടിയ്ക്ക് പ്രതിരോധ വാക്സിന്‍ നല്‍കിയിരുന്നു.