യുഎഇ സ്കൂളുകള്‍  

(Search results - 7)
 • <p>UAE School opening Gulf corona</p>

  pravasam30, Aug 2020, 5:21 PM

  കര്‍ശന ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളോടെ യുഎഇയില്‍ സ്കൂളുകള്‍ തുറന്നു

  സാമൂഹിക അകലം പാലിച്ചും മാസ്‍ക് അടക്കമുള്ള സുരക്ഷാ നടപടികള്‍ സ്വീകരിച്ചും യുഎഇയിലെ വിദ്യാലയങ്ങള്‍ തുറന്നു. ഓണ്‍ലൈന്‍ പഠനം തന്നെ തുടരാന്‍ സന്നദ്ധത പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ഇനിയും വീടുകളില്‍ തന്നെ തുടരും. അതേസമയം അധ്യാപകരുടെയും ജീവനക്കാരുടെയും കൊവിഡ് പരിശോധന പൂര്‍ത്തിയായിട്ടില്ലാത്ത ചില സ്കൂളുകള്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് നീട്ടിവെച്ചിട്ടുമുണ്ട്.

 • Oman UAE School

  pravasam28, Aug 2020, 8:58 AM

  യുഎഇയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചാല്‍ സ്കൂളുകള്‍ അടയ്ക്കേണ്ടി വരുമെന്ന് മന്ത്രാലയം

  രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍ സ്കൂളുകള്‍ താത്കാലികമായി അടയ്ക്കുകയോ പരിമിതമായ ആളുകളെ മാത്രം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്യേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഓഗസ്റ്റ് 30ന് സ്കൂളുകള്‍ തുറക്കാനിരിക്കെ, കൊവിഡ് രോഗം വ്യാപിക്കാതിരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളും മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കി. അധ്യാപകരുടെയോ വിദ്യാര്‍ത്ഥികളുടെയോ സുരക്ഷ അപകടത്തിലാവുന്ന സാഹചര്യമുണ്ടായാല്‍ ക്ലാസ് റൂം പഠനം അവസാനിപ്പിച്ച് ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു.

 • Oman UAE School

  pravasam21, Jun 2020, 9:30 AM

  യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്തംബറില്‍ തുറക്കാന്‍ സാധ്യത

  യുഎഇയിലെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ സ്കൂളുകളിലും സര്‍വകലാശാലകളിലും സെപ്‍തംബറില്‍ അധ്യയനം തുടങ്ങാന്‍ സാധ്യത. വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്.

 • Gulf Coronavirus School

  pravasam29, Feb 2020, 5:27 PM

  കൊറോണ വൈറസ്; യുഎഇയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

  ശ്വാസകോശ സംബദ്ധമായ അസുഖങ്ങള്‍ കാരണം സ്കൂളുകളില്‍ വരാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ ലഭ്യമായ ഇ-ലേണിങ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയാന്‍ സ്കൂളുകള്‍ കേന്ദ്രമാക്കി ആരോഗ്യ പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച് സ്കൂളുകള്‍ക്ക് അധികൃതര്‍ പ്രത്യേക സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.

 • UAE Gallery

  pravasam28, Jan 2019, 8:11 PM

  യുഎഇ-ഖത്തര്‍ പോരാട്ടം കാണാന്‍ സ്കൂളുകളുടെ പ്രവൃത്തിസമയം ചുരുക്കി യുഎഇ

  ഏഷ്യാ കപ്പ് സെമിയില്‍ നാളെ ഖത്തര്‍-യുഎഇ പോരാട്ടം കാണാന്‍ സ്കൂളുകളുടെ പ്രവൃത്തി സമയം ചുരുക്കി യുഎഇ അധികൃതര്‍. ചൊവ്വാഴ്ച സ്കൂള്‍ പ്രവൃത്തി സമയത്തില്‍ രണ്ട് മണിക്കൂര്‍ ചുരുക്കിക്കൊണ്ടാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നല്‍കിയിരിക്കുന്നത്.

 • UAE School Class

  pravasam16, Jan 2019, 11:58 AM

  യുഎഇയിലെ സ്കൂളുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

  യുഎഇയിലെ പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ബാധകമായ കലണ്ടര്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. 2018 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളിലെ അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

 • undefined

  28, Aug 2016, 6:05 PM

  യുഎഇയില്‍ സ്‌കൂളുകള്‍ തുറന്നു

  ദുബായ്: അവധിക്കാലത്തിന് ശേഷം യു.എ.ഇയില്‍ ഇന്ന് സ്‌കൂളുകള്‍ തുറന്നു. പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് സര്‍ക്കാര്‍സ്വകാര്യ വിദ്യാലയങ്ങളില്‍ എത്തിയത്.