യുഎഇ സ്വകാര്യ മേഖല  

(Search results - 5)
 • pravasam14, May 2020, 9:27 PM

  യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

  യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയമാണ് ബുധനാഴ്ച ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറത്തിറങ്ങിയത്.

 • pravasam25, Apr 2020, 9:51 PM

  യുഎഇയില്‍ സ്വകാര്യ മേഖലയിലെ പ്രവൃത്തി സമയം കുറച്ചു

  റമദാന്‍  പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിക്കൊണ്ട് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. സാധാരണ പ്രവൃത്തി സമയത്തില്‍ രണ്ട് മണിക്കൂറിന്റെ ഇളവാണ് അനുവദിച്ചിരിക്കുന്നത്.  പൊതുമേഖലയുടെ പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി നിജപ്പെടുത്തിക്കൊണ്ട് നേരത്തെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു.

 • Eid

  pravasam19, Aug 2019, 11:32 PM

  ഹിജ്റ പുതുവര്‍ഷാരംഭം; യുഎഇയില്‍ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു

  ഇസ്ലാമിക കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭ ദിനമായ മുഹറം ഒന്നാം തീയ്യതി യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വാകാര്യ കമ്പനികള്‍ക്കും അന്ന് ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്നാണ് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം തിങ്കളാഴ്ച രാത്രി ട്വിറ്ററിലൂടെ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരത്തെ തന്നെ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യുമണ്‍ റിസോഴ്‍സസ് അവധി പ്രഖ്യാപിച്ചിരുന്നു.

 • pravasam26, May 2019, 10:12 PM

  ചെറിയ പെരുന്നാള്‍; യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും നീണ്ട അവധി ലഭിച്ചേക്കും

  യുഎഇയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചെറിയ പെരുന്നാളിന് ആറ് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ജൂണ്‍ രണ്ട് മുതല്‍ ഒരാഴ്ച അവധി പ്രഖ്യാപിച്ചത്. ജൂണ്‍ ഏഴിനാണ് അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. എന്നാല്‍ മേയ് 31 വെള്ളിയാഴ്ചയിലെയും ജൂണ്‍ ഒന്ന് ശനിയാഴ്ചയിലെയും വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ഒന്‍പത് ദിവസത്തെ അവധിയാണ് പൊതുമേഖലയ്ക്ക് ലഭിക്കുന്നത്.

 • UAE National Day

  pravasam6, Mar 2019, 10:26 AM

  യുഎഇയില്‍ അവധികള്‍ ഏകീകരിച്ചു; പൊതു-സ്വകാര്യ മേഖലകള്‍ക്ക് ഇനി അവധികള്‍ തുല്യം

  യുഎഇയില്‍  പൊതു, സ്വകാര്യ അവധി ദിവസങ്ങള്‍ ഏകീകരിച്ചു. ദേശീയ അവധിദിനങ്ങള്‍ പൊതുമേഖലക്കും സ്വകാര്യമേഖലക്കും ഇനി തുല്യമായിരിക്കും. സുപ്രധമായ നടപടിക്ക് യുഎഇ മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്.