യുപി പൊലീസ്

(Search results - 31)
• undefined

IndiaDec 5, 2020, 7:48 PM IST

ദില്ലി ചലോ; ഭേദഗതിയെന്ന് സര്‍ക്കാര്‍, നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍

കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടന്ന മൂന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരം നിര്‍ത്തുന്ന പ്രശ്നമില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷക സംഘടനകള്‍. കര്‍ഷകരുമായി നടന്ന മൂന്നാം വട്ട ചര്‍ച്ചയില്‍ വിവാദ കര്‍ഷക നിയമം പിന്‍വലിക്കാതെ എട്ട് ഭേദഗതികള്‍ വരുത്താമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് പ്രതികരിക്കവേയാണ് കര്‍ഷകര്‍ സ്വരം കടുപ്പിച്ചത്. ഇതോടെ കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് നടത്തിയ നീക്കവും പരാജയപ്പെട്ടു. ഇതിനിടെ ദില്ലി ചലോ മാര്‍ച്ചിലേക്ക് രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ എത്തിചേരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു സംഘം കര്‍ഷകര്‍ ഹരിയാനയിലെ പന്‍വേലി ഉപരോധിക്കുമ്പോള്‍ മറ്റൊരു സംഘം കര്‍ഷകരെ യുപി പൊലീസ് മഥുരയിൽ തടഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി നടത്തിയ മൂന്നാം വട്ട ചര്‍ച്ചയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വസീം സെയ്ദി.

Vikas Dubey Case, Vikas Dubey SIT, SIT Report, UP Police, UP Police Vikas Dubey

IndiaNov 7, 2020, 5:11 PM IST

കൊടുംകുറ്റവാളി വികാസ് ദുബെയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമെന്ന് വെളിപ്പെടുത്തൽ

കാൺപൂർ മുൻ എസ്എസ്പി ആനന്ദ് ദേവ് തിവാരിക്കെതിരെയാണ് അന്വേഷണത്തിന് കമ്മീഷൻ ശുപാർശ ചെയ്തത്. തിവാരിയും വികാസ് ദുബൈയും തമ്മിലുള്ള സാമ്പത്തിക ഇടപാട് അടക്കം അന്വേഷിക്കണമെന്നാണ് കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്.

योगी सरकार की सिफारिश के बाद हाथरस मामले की जांच CBI ने अपने हाथ में ले लिया है। CBI अब इस मामले में शुरुआती तथ्यों से गहनता से जांच पड़ताल करेगी। अभी तक इस मामले की जांच एसआईटी कर रही थी।

IndiaOct 13, 2020, 9:49 PM IST

ഹാഥ്റസ് സംഭവം: യുപി പൊലീസിനെതിരെ രൂക്ഷവിമ‍ർശനവുമായി ഹൈക്കോടതി

വിഷയത്തിൽ തൃപ്തികരമായ ഒരു മറുപടിയും സ‍ർക്കാരിൽ നിന്നുണ്ടായില്ലെന്നും പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചതിലും സ‍ർക്കാരിൽ നിന്നും കൃത്യമായ വിശദീകരണം കിട്ടിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

• undefined

KeralaOct 12, 2020, 8:40 PM IST

'നിങ്ങളുടെ മകളായിരുന്നെങ്കിലോ?', യുപി പൊലീസിനെതിരെ അലഹാബാദ് ഹൈക്കോടതി

നിങ്ങളുടെ മകളാണെങ്കിൽ ഇതുപോലെ ചെയ്യുമോ, ഒരു സമ്പന്നന്‍റെ മകളായിരുന്നെങ്കിൽ ഇതായിരിക്കുമോ  സമീപനം തുടങ്ങിയ വിമര്‍ശനങ്ങളാണ് കോടതി നടത്തിയത്.

Siddique Kappan Thumb

IndiaOct 12, 2020, 2:48 PM IST

സിദ്ധീഖ് കാപ്പന് ജാമ്യം തേടി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നി‍ർദേശിച്ചു

സിദ്ദിഖ് കാപ്പന്‍റെ മോചനം ആവശ്യപ്പെട്ട് നൽകിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്.

• undefined

Web SpecialsOct 7, 2020, 1:43 PM IST

അവളുടെ വേദനയില്‍ വിറങ്ങലിച്ച് ; ഹാഥ്റസ്

സെപ്തംബര്‍ പതിന്നാല് മുതല്‍ പെങ്ങളുടെ മുറിവേറ്റ ദേഹവുമായി, അയാള്‍ യുപിയില്‍ നിന്ന് ദില്ലിയിലേക്ക് ആശുപത്രികള്‍ മാറിമാറി ഓടുകയായിരുന്നു. ഒടുവില്‍ ആരുടെയൊക്കെയോ കനിവോടെ ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിക്ക് പുറത്ത് സെപ്തംബര്‍ 29 -ാം തിയതി അമ്മയോടൊപ്പം വിശന്നിരിക്കുമ്പോഴും അയാള്‍ തന്‍റെ സഹോദരി തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു. ഒടുവില്‍ ദില്ലി പൊലീസിന്‍റെ കൈയില്‍ നിന്നും രാത്രിയ്ക്ക് രാമാനം മൃതദേഹം എഴുതിവാങ്ങി കടത്തികൊണ്ട് പോകുമ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് ആ അമ്മയെയും മകനെയും അറിയിക്കാതിരിക്കാനാണ് ശ്രമിച്ചത്. ഒടുവില്‍ ഉത്തര്‍പ്രദേശിന്‍റെ പടിഞ്ഞാറാന്‍ ഗ്രാമമായ ഹാഥ്റസിലേക്ക് പൊലീസ് വാഹനം പറന്നപ്പോള്‍, ആ അമ്മയും മകനും അതിനു പുറകില്‍ മറ്റൊരു വാഹനത്തില്‍ നിലവിളികളോടെ ഇരിക്കുകയായിരുന്നു.

അന്ന് രാത്രി തന്നെ വീട്ടുകാരുടെ സമ്മതത്തോടെയെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും അല്‍പം മാറി പൊലീസ് ഹാഥ്റസിലെ പെണ്‍കുട്ടിയുടെ മൃതദേഹം അക്ഷരാര്‍ത്ഥത്തില്‍ കത്തിച്ച് കളയുകയായിരുന്നു. മരണാനന്തര കര്‍മ്മങ്ങള്‍ക്കായി മൃതദേഹം വിട്ടുകിട്ടണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാരെ വിട്ടുതടങ്കലിലാക്കി യുപി പൊലീസ് മൃതദേഹം സംസ്കരിച്ചു. പിന്നീട് അവരെ ലോകം കാണുന്നത് കഴിഞ്ഞ ദിവസം ചില വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ആ കുടുംബത്തെ കാണാന്‍ ശ്രമിച്ചതോടെയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദില്ലിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹാഥ്റസിലേക്ക് പോയി. ആദ്യ ശ്രമം യുപി പൊലീസ് പരാജയപ്പെടുത്തിയെങ്കിലും രണ്ടാം ശ്രമത്തില്‍ രാഹുലിനും പ്രിയങ്കയ്ക്കും ആ കുടുംബത്തെ കാണാന്‍ കഴിഞ്ഞു. തൊട്ട് പുറകെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കുടുംബത്തെ കണ്ടു. പിന്നീട് ഇടത് നേതാക്കള്‍ ആ കുടുംബത്തെ സന്ദര്‍ശിച്ചു. അന്നാണ് ഞങ്ങളും ( ഞാനും റിപ്പോര്‍ട്ടര്‍ ബിനുരാജും ) ഹാഥ്റാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് റിപ്പോര്‍ട്ടിങ്ങിനായി പോകുന്നത്. ഹാഥ്റസ് സന്ദര്‍ശിച്ച ഏഷ്യാനെറ്റ് ക്യാമറാമാന്‍ അനന്തു പ്രഭ എഴുതുന്നു.

• undefined

IndiaOct 6, 2020, 3:54 PM IST

ഹാഥ്റസില്‍ സ്വാന്തനവുമായി ഇടത് നേതാക്കളും; ഐക്യദാര്‍ഢ്യവുമായി രാജ്യം

ഹാഥ്‌റസിലെ സവര്‍ണ്ണ, ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സി പി എം, സി പി ഐ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ചു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവരാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്. സി പി ഐ ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഎം സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഹിരലാല്‍ യാദവ്, സി പി ഐ സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നേരത്തേ കര്‍ഷക തൊഴിലാളി യൂണിയന്‍, കിസാന്‍ സഭ, സി ഐ ടി യു ജന്‍വാദി മഹിളാസമിതി അംഗങ്ങളുടെ സംഘം കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. സെപ്റ്റംബര്‍ 14 നാണ് 19 കാരിയായ പെണ്‍കുട്ടിയെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. കേസ് ഒതുക്കാനുള്ള യുപി സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി വലിയ പ്രക്ഷോഭമാണ് ഉയരുന്നത്.

• undefined

IndiaOct 6, 2020, 8:38 AM IST

ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും; ഇടതുനേതാക്കൾ ഇന്ന് ഇരയുടെ ബന്ധുക്കളെ കാണും

അഭിഭാഷകനായ സഞ്ജീവ് മല്‍ഹോത്ര നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കൂടിയാണ് ഹര്‍ജി കോടതിക്ക് മുന്‍പിലെത്തുന്നത്.

• undefined

IndiaOct 6, 2020, 7:43 AM IST

ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവ‍ർത്തകനെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു

മറ്റു മൂന്നു പേർക്കൊപ്പമാണ് സിദ്ദിഖിനെ കസ്ററഡിയിൽ എടുത്തത്. കെയുഡബ്ള്യുജെ ദില്ലി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ്.

• undefined

IndiaOct 3, 2020, 12:08 PM IST

ഹാഥ്റാസ് കൂട്ടബലാത്സംഗം ; നീതി തേടി ഇന്ത്യന്‍ ജനത

ഹാഥ്റാസിലെ ഇരുപത് വയസ്സുള്ള യുവതിയുടെ കൊലപാതകത്തില്‍ രാജ്യമെങ്ങും പ്രതിഷേധം തുടരുകയാണ്. ഉത്തര്‍പ്രദേശിന് പുറമേ ദില്ലിയിലും ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. സെപ്തംബര്‍ 14 ന് ഉന്നത ജാതിയില്‍പ്പെട്ട നാല് പേര്‍ ചേര്‍ന്ന് ദളിത് വിഭാഗമായ വാത്മീകി വിഭാഗത്തില്‍പ്പെടുന്ന 19 കാരി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പീഢനം പുറത്ത് പറയാതിരിക്കാനായി കുട്ടിയുടെ നാക്ക് മുറിച്ച അക്രമികള്‍ നട്ടെല്ലും കശ്ശേരുക്കളും തകര്‍ത്തു. പ്രതികളെ സംരക്ഷിക്കാന്‍ യുപി പൊലീസ് കേസിന്‍റെ ആദ്യസമയം മുതല്‍ ശ്രമിച്ചിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയും കുട്ടിയെ യുപിയില്‍ നിന്ന് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സെപ്തംബര്‍ 29 ന് പെണ്‍കുട്ടി മരിച്ചു. രാത്രിതന്നെ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ യുപി പൊലീസ് സെപ്തംബര്‍ 30 ന് പുലര്‍ച്ചെ 3 മണിക്ക് മൃതദേഹം സംസ്കരിച്ചു. അമ്മയും സഹോദരനുമടങ്ങിയ ബന്ധുക്കളെ വീട്ടുതടങ്കലാക്കിയാണ് യുപി പൊലീസ് മൃതദേഹം സംസ്കരിച്ചതെന്ന് ആരോപണങ്ങള്‍ ഇതിനിടെ ഉയര്‍ന്നു. തൊട്ട് പിന്നാലെ ഇന്ത്യയിലെങ്ങും പ്രതികളെ ശിക്ഷിക്കണമെന്നും തൂക്കിലേറ്റണമെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകളാണ് രംഗത്തെത്തിയത്. ആ പ്രതിഷേധ ചിത്രങ്ങളിലൂടെ.

Hathras incident, Yogi Adityanath, CM Yogi, Uttar Pradesh Yogi, Yogi Hathras dispute

IndiaOct 2, 2020, 9:45 PM IST

ഹത്റാസ് സംഭവം: യുവതിയുടെ കുടുംബത്തെ മാധ്യമങ്ങളെ കാണാൻ അനുവദിക്കണമെന്ന് ഉമാഭാരതി

ഹത്റാസ് സംഭവത്തിൽ ജനരോക്ഷം തണുപ്പിക്കാൻ യോഗി സർക്കാർ നടപടി ആരംഭിച്ചു. ഹത്റാസ് ജില്ലി എസ്.പിയേയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സർക്കാർ സസ്പെൻഡ് ചെയ്തു

hathras rape case

Video Icon

IndiaOct 2, 2020, 9:37 AM IST

യുപി പൊലീസില്‍ വിശ്വാസമില്ല, സിബിഐ അന്വേഷണം വേണമെന്ന് ഹത്‌റാസ് പെണ്‍കുട്ടിയുടെ അച്ഛന്‍

യുപി പൊലീസില്‍ വിശ്വാസമില്ലെന്ന് ഹത്‌റാസില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍. സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അന്വേഷണം ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു.

• undefined

IndiaOct 1, 2020, 12:00 PM IST

രാഹുലും പ്രിയങ്കയും ഹാഥ്റസിലേക്ക്; അതിര്‍ത്തി അടച്ച് യുപി പൊലീസ്, നിരോധനാജ്ഞ

ഹാഥ്റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് സന്ദര്‍ശിക്കും. എന്നാല്‍ ജില്ലാഭരണകൂടം ഇരുവര്‍ക്കും പ്രവേശന വിലക്ക്‌ ഏര്‍പ്പെടുത്താനുളള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.

• undefined

IndiaOct 1, 2020, 6:33 AM IST

ഹത്രാസ് സംഭവം: പ്രതികൾക്ക് പ്രേരണയായത് യുവതിയുടെ കുടുംബത്തോടുള്ള മുൻവൈരാ​ഗ്യമെന്ന് പൊലീസ്

അന്നുമുതല്‍ ആരംഭിച്ച കുടിപ്പകയാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്യാനും കൊലപ്പെടുത്താനും രവി ഉള്‍പ്പടെയുളള പ്രതികളെ പ്രേരിപ്പിച്ചതെന്നാണ് പൊലിസ് നിഗമനം.

• undefined

IndiaSep 30, 2020, 11:40 AM IST

ഹത്രാസ് ബലാത്സംഗം; ബലം പ്രയോഗിച്ച് മൃതദേഹം സംസ്കരിച്ച് യുപി പൊലീസ്

ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച ഇരുപതുകാരിയുടെ മൃതദേഹം യുപി പൊലീസ് സംസ്കരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംസ്കാരം നടന്നത്. ഇന്നലെ രാത്രി തന്നെ യുപി പൊലീസ് ആശുപത്രിയില്‍ നിന്ന് യുവതിയുടെ മൃതദേഹം ബലം പ്രയോഗിച്ച് മാറ്റിയെന്ന് സഹോദരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇതിന് പുറകേയാണ് യുവതിയുടെ മൃതദേഹം യുപി പൊലീസ് സംസ്കരിച്ചുവെന്ന വാര്‍ത്തകള്‍ വന്നത്. എന്നാൽ കുടുംബത്തിന്‍റെ സമ്മതത്തോടെയാണ് സംസ്കാരം നടന്നതെന്നാണ് യുപി പൊലീസിന്‍റെ വിശദീകരണം. ഇന്നലെ രാവിലെയോടെ ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിൽ നിന്ന് യുപി പൊലീസ് കൊണ്ടുപോയ മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടില്ലെന്ന് പെൺകുട്ടിയുടെ സഹോദരൻ ആരോപിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള യുപി പൊലീസിന്‍റെ ശ്രമമാണ്  നടത്തുന്നതെന്നും ഇന്നലെ വൈകീട്ട് സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. മൃതശരീരവുമായി ദില്ലി നഗരത്തിനുള്ളിൽ പ്രതിഷേധം നടത്താനുള്ള നീക്കം മുന്നിൽ കണ്ടാണ് ആശുപത്രിയിൽ വച്ച് മൃതദേഹം കൈമാറാതിരുന്ന് ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ദില്ലിയിലടക്കം വിവിധ സ്ഥലങ്ങളിൽ യുപി സർക്കാറിനും പൊലീസിനുമെതിരെ ഇന്നലെ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. യുവതിയുടെ സഹോദരന്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു. ചിത്രങ്ങള്‍: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍, ക്യാമറാമാന്‍ അനന്തു പ്രഭ.