യൂറോപ്യന്‍ രാജ്യങ്ങള്‍  

(Search results - 4)
 • <p>covid 19</p>

  InternationalOct 24, 2020, 7:01 AM IST

  യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് പടരുന്നു, ആശങ്ക

  റഷ്യ, പോളണ്ട്, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. രോഗത്തെ പ്രതിരോധിക്കുന്നതില്‍ അടുത്ത ഏതാനും മാസങ്ങള്‍ നിര്‍ണായകമെന്ന് WHO.

 • undefined

  InternationalMar 7, 2020, 3:58 PM IST

  കാലാവസ്ഥാ വ്യതിയാനം; യൂറോപ്പില്‍ മഞ്ഞില്ലാതെ ഒരു മഞ്ഞ് കാലം

  കൊവിഡ് 19 ന്‍റെ പകര്‍ച്ചാ ഭീതിയുടെ കാലത്തും നമ്മെ വിടാതെ പിന്തുടരുന്ന മറ്റൊരു ഭീതിയാണ് കാലാവസ്ഥാ വ്യതിയാനം. ഇന്നും ഇന്നലെയും സംഭവിച്ച മാറ്റമല്ല കാലാസ്ഥയുടേത്. മറിച്ച് നൂറ്റാണ്ടുകളായി മനുഷ്യന്‍റെ ഇടപെടല്‍ മൂലം ഭൂമിയിലെ കാലാവസ്ഥയില്‍ സംഭവിച്ച അസന്തുലിതാവസ്ഥയാണ് ഈ മാറ്റത്തിന് കാരണം. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും വനനശീകരവുമാണ് ഈ വ്യതിയാനത്തിന്‍റെ പ്രധാനകാരണങ്ങള്‍. 

  ആല്‍പ്സ് പര്‍വ്വത നിരയുടെ താഴ്വാരത്തുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ മഞ്ഞില്‍പ്പുതച്ച് നില്‍ക്കുന്ന കാഴ്ച എന്നും നയനമനോഹരമായിരുന്നു. എന്നാല്‍ ഇന്ന് യൂറോപില്‍ മഞ്ഞുകാലം ഒരു ഓര്‍മ്മയായി മാറുകയാണ്. ഇത്തവണത്തെ മഞ്ഞ് കാലം അതിന്‍റെ തുടക്കമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കാണാം മഞ്ഞില്ലാത്ത യൂറോപ്യന്‍ മഞ്ഞ് കാല കാഴ്ചകള്‍.

 • undefined

  InternationalNov 23, 2019, 1:29 PM IST

  200 വര്‍ഷം പഴക്കം; പൂര്‍വ്വികരുടെ തലയോട്ടികള്‍ ഇനി ശ്രീലങ്കന്‍ ഗോത്രത്തിന് സ്വന്തം

  യൂറോപില്‍ ഇപ്പോള്‍ പുതിയൊരു തരംഗം  ഉടലെടുത്തിരിക്കുന്നു. പുരാവസ്തുക്കള്‍ ഉടമകള്‍ക്ക് തിരിച്ചു നല്‍കുന്നതിലാണ് ഇപ്പോള്‍ യൂറോപിന്‍റെ ശ്രദ്ധ. ഇതിനകം പുരാതന വസ്തുക്കള്‍ പലതും യൂറോപ്യന്‍ രാജ്യങ്ങള്‍ അവയുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരിച്ചു കൊടുക്കുകയാണ്. ഇതിന്‍റെ ഏറ്റവും അവസാനത്തെ കൈമാറലാണ് കഴിഞ്ഞ ദിവസം  ഇംഗ്ലണ്ടിലെ എഡിൻബർഗ് സർവകലാശാലയില്‍ നടന്നത്. ഇംഗ്ലണ്ടിന്‍റെ പഴയ കോളനിയായിരുന്ന ശ്രീലങ്കിയില്‍ നിന്ന് 100 വര്‍ഷം മുമ്പ് കടത്തിയ വേദര്‍ ജനതയുടെ പൂര്‍വ്വ പിതാക്കന്മാരുടെ ഒമ്പത് തലയോട്ടികളാണ് ഇപ്പോള്‍ തിരിച്ചു കൊടുത്തിരിക്കുന്നത്. കാണാം ആ ചടങ്ങ്.