രാജമല ദുരന്തം
(Search results - 34)ChuttuvattomSep 1, 2020, 11:02 PM IST
രാത്രിയുടെ മറവില്‍ മോഷണം; ദുരന്തത്തിന്റെ കണ്ണീരുണങ്ങും മുമ്പ് പെട്ടിമുടിയിൽ മോഷണ സംഘങ്ങളെന്ന് പരാതി
ദുരന്ത ഭൂമിയിലെ കണ്ണീരുണങ്ങും മുമ്പ് പെട്ടിമുടിയെ കയ്യടക്കി മോഷണ സംഘങ്ങള്‍. ദുരന്തത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന വാഹനങ്ങളുടേയും മറ്റും വിലപിടുപ്പുള്ള ഭാഗങ്ങളാണ് രാത്രിയുടെ മറവില്‍ മോഷണ സംഘങ്ങള്‍ കടത്തികൊണ്ട് പോകുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ കമ്പനി പെട്ടിമുടിയില്‍ രാത്രികാല കാവല്‍ ഏര്‍പ്പെടുത്തി.
KeralaAug 26, 2020, 9:35 AM IST
'കനത്ത മഴ ആഘാതം കൂട്ടി; സമീപമലയില്‍ നിന്നുള്ള വെള്ളം കൂടി കുത്തിയൊലിച്ച് വന്നതോടെ ഉരുള്‍പൊട്ടലുണ്ടായി'
രാജമല ദുരന്തത്തിന് കാരണം മേഘവിസ്ഫോടനമാകാമെന്ന് വിദഗ്ധര്‍. രാജമലയില്‍ നിന്നുള്ള മലവെള്ളം കൂടി താഴെയുള്ള പെട്ടിമുടിയിലേക്ക് എത്തിയതോടെ ഉരുള്‍പൊട്ടലില്‍ 14 അടിയോളം ഉയരത്തില്‍ വെള്ളമെത്തി. ശരാശരി ഒരു വര്‍ഷം കിട്ടേണ്ട മഴ ഒറ്റ ആഴ്ച കൊണ്ട് പെയ്തിറങ്ങിയതോടെ പെട്ടിമുടി ദുരന്തഭൂമിയായി.
KeralaAug 26, 2020, 5:48 AM IST
രാജമല ദുരന്തം: ഉരുൾപൊട്ടലിന് കാരണം മേഘവിസ്ഫോടനമാകാമെന്ന് വിദഗ്ധർ
വളരെ കുറഞ്ഞ സമയത്ത് ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം. ശരാശരി ഒരു വർഷം കിട്ടേണ്ട മഴ ഒറ്റ ആഴ്ച കൊണ്ട് പെയ്തിറങ്ങിയതോടെ പെട്ടിമുടി ദുരന്തഭൂമിയായി.
KeralaAug 15, 2020, 2:54 PM IST
'തേയില നുള്ളിയുണ്ടാക്കിയ സമ്പാദ്യമെല്ലാം പോയി, ഉടുതുണി മാത്രം ബാക്കി'; അത്ഭുതകരമായി രക്ഷപ്പെട്ട് അമ്മയും മകളും
ഉരുള്‍പൊട്ടലില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരമ്മയും മകളുമുണ്ട് രാജമല പെട്ടിമുടിയില്‍. ജീവന് രക്ഷപ്പെട്ടെങ്കിലും മകളുടെ വിവാഹത്തിനായി കരുതിവെച്ച സ്വര്‍ണമടക്കം എല്ലാം മലവെള്ളപ്പാച്ചില്‍ കൊണ്ടുപോയി. ഇനിയെന്തെന്നറിയാതെ ബന്ധുവീട്ടില്‍ കഴിയുകയാണ് ഇരുവരും.
IndiaAug 14, 2020, 12:04 PM IST
രാജമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; ഇത് വരെ കണ്ടെത്തിയത് 56 മൃതദേഹം
പുഴയിൽ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളിൽ ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന നടക്കുന്നുണ്ട്. ഇതോടൊപ്പം ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയും പരിശോധനയും തുടരുന്നു.
KeralaAug 13, 2020, 1:49 PM IST
പെട്ടിമുടിയിലെ ദുരന്തബാധിതര്‍ക്കെല്ലാം പുതിയ വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
പെട്ടിമുടിയിലെ ദുരന്തബാധിതര്‍ക്കെല്ലാം വീടുവച്ച് നല്‍കുമെന്ന് പെട്ടിമുടി സന്ദര്‍ശിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. രക്ഷപ്പെട്ട കുട്ടികളുടെ പുനര്വിഭ്യാഭ്യാസമടക്കം പരിഗണനയിലുണ്ട്. ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കും. കണ്ണന്‍ദേവന്‍ കമ്പനി നല്ല രീതിയില്‍ സഹായിക്കുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി മൂന്നാറില്‍ മാധ്യമങ്ങളോട് പറഞ്ഞു.
KeralaAug 13, 2020, 9:35 AM IST
പിണറായി രാജമലയിലേക്ക്; മുഖ്യമന്ത്രിയും ഗവർണ്ണറും ഹെലികോപ്റ്ററിൽ മൂന്നാറിലെത്തി
പെട്ടിമുടിയിൽ 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കന്നിയാർ കേന്ദ്രീകരിച്ചുള്ള തെരച്ചിൽ ദൗത്യസംഘം ഇന്നും തുടരും. 55 മൃതദേഹങ്ങളാണ് പെട്ടിമുടിയിൽ നിന്ന് ഇതുവരെ കണ്ടെടുത്തത്.
KeralaAug 12, 2020, 5:23 PM IST
മുഖ്യമന്ത്രിയും ഗവര്‍ണ്ണറും നാളെ രാവിലെ പെട്ടിമുടിയിലെത്തും, സന്ദര്‍ശനം കനത്ത മഴയും കാറ്റുമില്ലെങ്കില്‍
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ മൂന്നാര്‍ പെട്ടിമുടിയിലേക്ക് പോകും. നാളെ രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനാണ് ഉദ്ദേശിക്കുന്നത്. കരിപ്പൂരില്‍ പോയ മുഖ്യമന്ത്രി പെട്ടിമുടിയില്‍ പോകാത്തത് പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിനിടയാക്കിയിരുന്നു.
KeralaAug 9, 2020, 6:03 PM IST
'അവങ്കെ പോയിട്ടാങ്കെ എങ്കളാലെ ഇരുക്ക മുടിയലേ'; മണ്ണിനടിയിലായവരെ തേടി ഉറ്റവര്‍, നൊമ്പരക്കാഴ്ചയായി പെട്ടിമുടി
രാജമല ദുരന്തഭൂമിയിലേ വേദനിപ്പിക്കുന്ന കാഴ്ചയാണ് കാണാതായ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ബന്ധുക്കളുടെ കാത്തിരിപ്പ്. ആറ് മാസം പ്രായമായ കൈക്കുഞ്ഞ് അടക്കം 18 കുട്ടികളെയാണ് ദുരന്തം കവർന്നെടുത്തത്.
KeralaAug 9, 2020, 5:24 PM IST
രാജമല ദുരന്തം; മരണസംഖ്യ വീണ്ടും ഉയരുന്നു
രാജമലയിലെ ദുരന്തത്തിൽ ഇന്ന് 16 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. പ്രതികൂലമായ കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനം കൂടുതൽ പ്രയാസകരമാകുന്നുണ്ട്.
Fact CheckAug 9, 2020, 4:50 PM IST
മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി അനവധി പശുക്കള്‍; വൈറലായ വീഡിയോ രാജമലയിലേതല്ല
കനത്ത മഴവെള്ളപ്പാച്ചിലില്‍ നിരവധി പശുക്കള്‍ ഒഴുകിപ്പോകുന്നതാണ് ദൃശ്യത്തില്‍. രാജമല ദുരന്ത വാര്‍ത്ത പുറത്തറിഞ്ഞതിന് പിന്നാലെയാണ് വാട്സ്ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചത്.
KeralaAug 9, 2020, 3:56 PM IST
രാജമല ദുരന്തം; അഗ്നിശമന സേനാംഗത്തിന് കൊവിഡ്
രാജമലയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിശമന സേനാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് ആലപ്പുഴയിൽ നിന്നെത്തിയ 25 അംഗ സംഘത്തെ നിരീക്ഷണത്തിൽ വിട്ടു.
KeralaAug 9, 2020, 12:42 PM IST
'അവരുടെ ജീവനും വിലയുണ്ട്', രാജമലയിലെ സഹായധനത്തെച്ചാല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു
''കരിപ്പൂരിൽ പത്ത് ലക്ഷം പ്രഖ്യാപിച്ചെങ്കിൽ, രാജമലയിലുള്ളവർക്കും പത്ത് ലക്ഷം തന്നെ സഹായധനം നൽകണം. ആളുകൾക്കിടയിൽ ആശങ്ക ഉയർന്നുവരുന്നു. അതിന് സർക്കാർ മറുപടി നൽകണം'', എന്ന് ചെന്നിത്തല.
KeralaAug 9, 2020, 12:15 PM IST
'മറ്റ് ലയങ്ങളില്‍ കഴിയുന്നവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണം'; രാജമല സന്ദര്‍ശിച്ച് ചെന്നിത്തല
രാജമല ദുരന്തത്തില്‍ വളരെയേറെ പ്രയാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരന്തത്തില്‍ മരിച്ചവരില്‍ പലരും വ്യക്തിപരമായി പരിചയമുണ്ടായിരുന്നവരാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ എല്ലാവരെയും അഭിനന്ദിക്കുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് അടിയന്തര സഹായം സര്‍ക്കാര്‍ എത്തിക്കണമെന്നും രാജമല സന്ദര്‍ശിച്ച ശേഷം ചെന്നിത്തല പറഞ്ഞു.
KeralaAug 9, 2020, 10:33 AM IST
ജീവനോടെ ഒരാളെ എങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ അവര്‍ കാത്തിരിക്കുകയാണ്!
രാജമലയിലെ ദുരന്തം കവർന്നത് രണ്ട് കുടുംബങ്ങളിലെ 30 പേരെയാണ്. വനംവകുപ്പ് ഡ്രൈവറായ മയിൽസാമിയുടെ കുടുംബത്തിലെ 21 പേരും ചൊക്കമുടി മാടസ്വാമിയുടെ കുടുംബത്തിലെ ഒമ്പത് പേരും മണ്ണിനടിയിൽപ്പെട്ടു.