രാജസ്ഥാൻ തെരഞ്ഞെടുപ്പ്  

(Search results - 14)
 • CPM Rajasthan

  State election11, Dec 2018, 1:02 PM IST

  രാജസ്ഥാനിൽ രണ്ട് മണ്ഡലങ്ങളിൽ സിപിഎം ജയിച്ചു

  രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ സിപിഎം വിജയിച്ചു. ബദ്ര മണ്ഡലത്തിൽ നിന്ന് ബൽവാൻ,  ദുംഗ്രാ മണ്ഡലത്തിൽ നിന്ന് ഗിർധരിലാൽ എന്നിവരാണ് വിജയിച്ചത്. 28 മണ്ഡലങ്ങളിലാണ് സിപിഎം രാജസ്ഥാനിൽ മത്സരിച്ചത്. ഏഴോളം സീറ്റുകളിൽ നല്ല മത്സരം കാഴ്ചവയ്ക്കാനും സിപിഎമ്മിനായി.

 • cpim

  State election11, Dec 2018, 10:54 AM IST

  രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ സിപിഎം ലീഡ് ചെയ്യുന്നു

  ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ സിപിഎം ലീഡ് ചെയ്യുകയാണ്. ബദ്ര മണ്ഡലത്തിൽ നിന്ന് ബൽവാൻ, ദുംഗ്രാ മണ്ഡലത്തിൽ നിന്ന് ഗിർധരിലാൽ എന്നിവരാണ് വ്യക്തമായ ലീഡോടെ ഇപ്പോൾ മുന്നിലുള്ളത്. 

 • Camel story

  State election6, Dec 2018, 7:56 PM IST

  ഒട്ടകങ്ങളുടെ 'ആടുജീവിതം' - തെരഞ്ഞെടുപ്പ് ചൂടിനിടയിലെ ചില കാണാക്കാഴ്ചകൾ

  രാജസ്ഥാനെന്ന് പറഞ്ഞാൽ നമുക്കോർമ വരുന്നത് ഒട്ടകങ്ങളെയാണ്. നീണ്ട് പരന്നുകിടക്കുന്ന മരുഭൂമിയിൽ നോക്കെത്താദൂരത്ത് നിന്ന് വരിവരിയായി നടന്നുപോകുന്ന ഒട്ടകങ്ങളുടെ കാഴ്ച. തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പോയ യാത്രയിൽ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശം കണ്ട, പകർത്തിയ ചില കാഴ്ചകൾ..

 • rahul christian michel modi

  State election5, Dec 2018, 11:20 PM IST

  ക്രിസ്ത്യൻ മിഷേലിന്‍റെ വരവ് മോദിയ്ക്ക് സുവർണാവസരം; റഫാലിനെക്കുറിച്ച് ആദ്യം പറയൂ എന്ന് രാഹുൽ

  അഗസ്റ്റ വെസ്റ്റ്‍ലാൻഡ് ഇടപാടിന്‍റെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ ഇന്ത്യയിലെത്തിച്ചതായിരുന്നു രാജസ്ഥാനിലെ പരസ്യപ്രചാരണത്തിനിടെ മോദിയുടെ പ്രധാനവിഷയം. ആദ്യം റഫാലിനെക്കുറിച്ച് പറയൂ എന്ന് രാഹുൽ ഗാന്ധിയും തിരിച്ചടിച്ചു.

 • vasundhara manavendra

  State election5, Dec 2018, 10:16 PM IST

  വസുന്ധരാരാജെയുടെ കോട്ടയായ ജാല്‍റാപഠനിലൂടെ ഒരു യാത്ര; ഇത്തവണ കാറ്റ് മാറിവീശുമോ?

  ഗ്വാളിയോർ കൊട്ടാരത്തിലെ രാജകുമാരിയായ വസുന്ധര വിവാഹം കഴിച്ച് എത്തിയത് രാജസ്ഥാനിലെ ധോൽപൂർ കൊട്ടാരത്തിൽ. അങ്ങനെ ധോൽപൂരിന്‍റെ റാണിയായി. ആദ്യം രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ വസുന്ധര മത്സരിച്ചത് ഇവിടത്തെ ഝാലവാർ ലോക്സഭാ മണ്ഡലത്തിൽ. പിന്നീട് മുഖ്യമന്ത്രിയായത് ഇതേ മണ്ഡലത്തിലെ ജാൽറാപഠനിൽ നിന്ന് മത്സരിച്ച് ജയിച്ച ശേഷമാണ്. ഇത്തവണയും വസുന്ധരാ രാജെ സിന്ധ്യ ജൽറാപഠനിലാണ് മത്സരിയ്ക്കുന്നത്. മണ്ഡലത്തിലൂടെ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശം നടത്തിയ യാത്ര.

 • modi rahul1

  State election4, Dec 2018, 7:52 PM IST

  ഭാരതമാതാവിന് ജയ് വിളിക്കരുതെന്ന് മോദിയോട് രാഹുൽ , പത്തുതവണ ജയ് വിളിച്ച് മോദിയുടെ മറുപടി

  രാജസ്ഥാനിലെ അൽവാറിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു റാലിയിലാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്. വേദികളിൽ പ്രസംഗിക്കുന്നതിന് മുമ്പ് മോദി ഭാരത് മാതാ കീ ജയ് എന്നു വിളിക്കാൻ മോദി യോഗ്യനല്ല എന്ന് രാഹുൽ. . ഇന്ദിരാ കി ജയ്, സോണിയാ കി ജയ് എന്നു മാത്രം വിളിച്ചു ശീലിച്ചവർക്ക് ഭാരത് മാതാവിനായി മുദ്രാവാക്യം വിളിക്കാനാവില്ലെന്ന് മോദി.

 • prakash javadekar

  State election4, Dec 2018, 7:03 PM IST

  രാജസ്ഥാനിൽ ഭരണത്തുടർച്ച ഉണ്ടാകും, ഭരണവിരുദ്ധ വികാരമില്ല: കേന്ദ്രമന്ത്രി പ്രകാശ് ജാവ്‍ദേകർ

  ജയ്പൂർ: അഞ്ച് വർഷം കൂടുന്പോൾ ഭരണമാറ്റമെന്ന പതിവ് ഇക്കുറി രാജസ്ഥാനിൽ ആവർത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. വസുന്ധര രാജെ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ല. രാജസ്ഥാൻ ബിജെപിയിൽ ഒരു ഭിന്നതയുമില്ലെന്നും ജാവദേക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 • Rajasthan election

  State election3, Dec 2018, 7:19 PM IST

  രാജസ്ഥാനിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും സർക്കാർ വിരുദ്ധ വികാരം ശക്തം

  ജൽവാർ: തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ രാജസ്ഥാനിലൂടെ സഞ്ചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് സംഘം മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മണ്ഡലമായ ജാല്‍റപഠനിലും എത്തി. വസുന്ധരയുടെ മകൻ ദുഷ്യന്ത് സിംഗിന്‍റെ ജലവാർ ലോക്സഭാ മണ്ഡലത്തിലെ നിബോദ ഗ്രാമത്തിലെ കർഷകരുമായാണ് ഞങ്ങൾ സംസാരിച്ചത്.

 • rajasthan election

  State election2, Dec 2018, 8:17 PM IST

  രാജസ്ഥാൻ വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക്. പ്രബല സമുദായങ്ങൾ ബിജെപിയെ കൈവിടുമോ?

  ജയ്പൂർ: വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുന്ന രാജസ്ഥാനിലെ തെരഞ്ഞെടുപ്പു ചിത്രത്തെ നിർണ്ണയിക്കുന്നതിൽ ജാതിസമവാക്യങ്ങൾക്ക് വലിയ പങ്കുണ്ട്. മാറിമറിയുന്ന ജാതി സമവാക്യങ്ങൾ മാറി മറിയുന്നതും രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ നിർണ്ണായകമാകും. എക്കാലവും ഒപ്പമുണ്ടായിരുന്ന രാജ്പുത് സമുദായം പിണങ്ങി നില്ക്കുന്നതാണ് ബിജെപിയുടെ തലവേദന . പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ജാട്ട്, മീണ സമുദായങ്ങളുടെ ചാഞ്ചാട്ടം കോൺഗ്രസിനും വെല്ലുവിളിയാണ്.

 • rafale vadra

  State election1, Dec 2018, 9:08 PM IST

  റഫാൽ x വദ്ര - രാജസ്ഥാൻ പിടിയ്ക്കാൻ അഴിമതിയെച്ചൊല്ലി അങ്കംവെട്ടി കോൺഗ്രസും ബിജെപിയും

  എല്ലാ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലും റഫാൽ ഇടപാട് പരാമർശിയ്ക്കാതെ വിടാറില്ല കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പകരത്തിന് പകരം, റോബർട്ട് വദ്രയ്ക്കെതിരായ ഭൂമി ഇടപാട് കേസ് ഉയർത്തിക്കാട്ടുകയാണ് ബിജെപി. ഈ മാസം ഏഴിന് മുൻപ് രാജസ്ഥാനിലെ ബിക്കാനീറിലെ ഭൂമി ഇടപാട് കേസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് റോബർട്ട് വദ്രയ്ക്ക് നൽകിയ എൻഫോഴ്സ്മെന്‍റ് നോട്ടീസിൽ രാഷ്ട്രീയക്കണ്ണാണെന്ന് കോൺഗ്രസ് ആരോപിയ്ക്കുന്നു.

 • rajasthan farmers

  State election30, Nov 2018, 8:01 PM IST

  രാജസ്ഥാനിലേത് അതിരൂക്ഷ കാർഷിക പ്രതിസന്ധി; കർഷക രോഷത്തിൽ ബിജെപിക്ക് അടിപതറുമോ?

  പ്രതിസന്ധിയിൽ വലയുന്ന കര്‍ഷകര്‍ ബിജെപി ഭരണത്തിൽ തൃപ്തരല്ല. തെരഞ്ഞെടുപ്പ് പ്രചാരണം റിപ്പോർട്ട് ചെയ്യാൻ രാജസ്ഥാൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് സംഘം രാജസ്ഥാനിലെ നിരവധി സാധാരണ കർഷകരുമായി സംസാരിച്ചു. സർക്കാരിനോടുള്ള രോഷം അവർ മറച്ചുവയ്ക്കുന്നില്ല.

 • State election30, Nov 2018, 7:27 PM IST

  വസുന്ധര രാജെയോടുള്ള പിണക്കം തൽക്കാലം മറക്കും, ആർഎസ്എസ് രാജസ്ഥാനിൽ ബിജെപിക്കായി വോട്ട് ചോദിക്കും

  2013 ൽ മുഖ്യമന്ത്രിയായതിന് തൊട്ടു പിന്നാലെ വസുന്ധര രാജെയും ആര്‍എസ്എസും തമ്മിൽ തെറ്റി. സംഘടനയുടെ യോഗങ്ങളിൽ പ്രവര്‍ത്തകര്‍ വസുന്ധര രാജയെ രൂക്ഷമായി വിമര്‍ശിച്ചു. പക്ഷേ ഇത്തവണ രാജസ്ഥാൻ ബിജെപിക്ക് കൈവിടുകയാണെന്ന് വിലയിരുത്തൽ  ശക്തമായതോടെ പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കണമെന്ന ബിജെപിയുടെ ആവശ്യം ആര്‍എസ്എസ് അംഗീകരിച്ചിരിക്കുകയാണ്.

 • Sachin Pilot

  State election29, Nov 2018, 7:25 PM IST

  അധികാരത്തിലെത്തി പത്ത് ദിവസത്തിനകം കാര്‍ഷിക വായ്പകൾ എഴുതിത്തള്ളും: രാജസ്ഥാനിലെ കോൺഗ്രസ് പ്രകടന പത്രിക

  രാജസ്ഥാനിൽ അധികാരത്തിലെത്തിയാൽ പത്തു ദിവസത്തിനുള്ളിൽ കാര്‍ഷിക വായ്പകൾ എഴുതി തള്ളുമെന്നാണ് കോൺഗ്രസിന്‍റെ വാഗ്ദാനം. യുവാക്കളേയും കർഷകരേയും ദളിതരേയും കൂടെ നിർത്താൻ ശ്രമം, പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, മധ്യപ്രദേശിലേതു പോലെ പ്രകടനപത്രികയിൽ മൃദു ഹിന്ദുത്വ വാദമില്ല.

 • bjp congress flag

  State election28, Nov 2018, 8:55 PM IST

  മധ്യപ്രദേശിൽ മാറ്റത്തിനുള്ള വികാരം പ്രകടം, രാജസ്ഥാനിൽ തിരിച്ചടി മറികടക്കാൻ കിണഞ്ഞു പരിശ്രമിച്ച് ബിജെപി


  മധ്യപ്രദേശിലെ വോട്ടെടുപ്പ് അവസാനിക്കുമ്പോൾ കോൺഗ്രസ് ക്യാംപിൽ നല്ല പ്രതീക്ഷയാണ് ദൃശ്യമാകുന്നത്. ജനങ്ങൾ പരസ്യമായി തന്നെ സർക്കാരിനെതിരെ സംസാരിക്കുന്ന കാഴ്ച മധ്യപ്രദേശിലെ എല്ലാ മേഖലകളിലും കാണാമായിരുന്നു. ബിജെപിക്കൊപ്പമുള്ള പരമ്പരാഗത വിഭാഗങ്ങളിലും രോഷം പ്രകടമാണ്. രാജസ്ഥാനിൽ കഷ്ടിച്ചൊരു വിജയമേ ബിജെപി അവകാശപ്പെടുന്നുള്ളൂ.