രാമക്ഷേത്രം
(Search results - 125)IndiaFeb 25, 2021, 2:47 PM IST
രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്കി ഡിഎംകെ എംഎല്‍എ
അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ചതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് ഡിഎംകെ. രാമസേതു പാലമെന്ന ആശയത്തെ ഡിഎംകെ നേതാവ് കരുണാനിധി ശക്തമായി എതിര്‍ത്തിരുന്നു.
KeralaFeb 20, 2021, 1:49 PM IST
രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴ് ലക്ഷം സംഭാവന നൽകി എൻഎസ്എസ്
അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായി ദേശീയ തലത്തിൽ തന്നെ ഫണ്ട് ശേഖരണം നടക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായിട്ടാണ് എൻഎസ്എസ് ഏഴ് ലക്ഷം രൂപ നൽകിയത്.
IndiaJan 18, 2021, 7:37 PM IST
രാമക്ഷേത്ര നിര്‍മ്മാണത്തിന് 1.11 ലക്ഷം നല്കി ദിഗ് വിജയ് സിംഗ്; കൂടെ പ്രധാനമന്ത്രിക്ക് കത്തും
ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സംഭാവന സ്വീകരിക്കല്‍ സൗഹാര്‍ദ അന്തരീക്ഷത്തിലാകണമെന്ന് അദ്ദേഹം പ്രധാനമന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
IndiaJan 15, 2021, 11:28 PM IST
രാമക്ഷേത്ര നിര്‍മ്മാണത്തിന് 11 കോടി സംഭാവന ചെയ്ത് രത്ന വ്യാപാരി
സൂറത്തിലെ രാമകൃഷ്ണ ഡയമണ്ട് ഉടമയാണ് ഗോവിന്ദ്ഭായി. ഇയാള്‍ വര്‍ഷങ്ങളായി ആര്‍എസ്എസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നയാളാണ്. മറ്റൊരു വ്യാപാരിയായ മഹേഷ് കബൂത്തര്‍വാല അഞ്ച് കോടിയും ലവ്ജി ബാദ്ഷാ ഒരു കോടിയും സംഭാവന നല്കി.
IndiaJan 15, 2021, 5:44 PM IST
രാമക്ഷേത്ര നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ സംഭാവന നല്കി രാഷ്ട്രപതി
ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് കോ പ്രസിഡന്റ് ഗോവിന്ദ് ദേവ് ഗിരിജി മഹാരാജ്, വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍, ക്ഷേത്ര നിര്‍മാണ കമ്മിറ്റി തലവന്‍ നൃപേന്ദ്ര മിശ്ര എന്നിവരാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സംഭാവന സ്വീകരിച്ചത്.
IndiaDec 22, 2020, 12:23 PM IST
പള്ളി, ആശുപത്രി, ലൈബ്രറി, സാമൂഹിക അടുക്കള ; പുതിയ ബാബറി മസ്ജിദിന്റെ രൂപരേഖ
പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യ ഭരിച്ചിരുന്ന, മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ നിര്‍മ്മിച്ച അയോധ്യയിലെ മുസ്ലീം ആരാധനാലയമായ ബാബറി മസ്ജിദ് വീണ്ടും പുനര്‍ജനിക്കുന്നു. ഏതാണ്ട് 400 വര്‍ഷം പഴക്കം കണക്കാക്കിയിരുന്ന ബാബരി മസ്ജിദ് 1992 ല്‍ കര്‍സേവകരാല്‍ തകര്‍ക്കപ്പെടുമ്പോള്‍ ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ മുസ്ലീം ആരാധനാലയങ്ങളില്‍ ഒന്നായിരുന്നു. നീണ്ട കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ഉയരുന്ന രാമക്ഷേത്രത്തിന് പകരമായി അയോധ്യയില്‍ നിന്ന് 30 കിലോ മീറ്റര്‍ മാറി ദാന്നിപ്പൂരിലെ അഞ്ചേക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന പുതിയ ബാബറി മസ്ജിദിന്റെ രൂപ രേഖ പുറത്ത് വിട്ടു. ജാമിയ മിലിയ ഇസ്ലാമിയയിലെ ആര്‍ക്കിടെക് പ്രൊഫസറായ പ്രൊഫസര്‍ എസ്.എം അക്തറാണ് പുതിയ ബാബറി മസ്ജിദിന്റെ ചീഫ് ആര്‍കിടെക്ട്. റിട്ടയേര്‍ഡ് പ്രഫസര്‍ പുഷ്പേഷ് പന്ത് ആയിരിക്കും മ്യൂസിയം നടത്തിപ്പിന്റെ മുഖ്യ ഉപദേഷ്ടാവെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.
IndiaDec 18, 2020, 4:15 PM IST
ഉയരം 360 അടി, വിതി 235 അടി; അയോധ്യയിൽ ഉയരുന്ന രാമക്ഷേത്രത്തിൻ്റെ വിവരങ്ങൾ പങ്കുവച്ച് ട്രസ്റ്റ്
ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സംഭാവന സ്വീകരിക്കല്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വ ഹിന്ദു പരിഷദ് രാജ്യത്തെ നാല് ലക്ഷം ഗ്രാമങ്ങളിലെ 110 ദശലക്ഷം കുടുംബങ്ങളില്‍ സന്ദര്‍ശിച്ച് സംഭാവന സ്വീകരിക്കും.
IndiaDec 17, 2020, 9:00 PM IST
കര്‍ഷക സമരത്തിന് പിന്നില്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്ന പ്രതിപക്ഷമെന്ന് യോഗി
കമ്മ്യൂണിസമെന്ന ആശയം ഒരിക്കലും സത്യമാകില്ല. രാജ്യത്തെ കര്‍ഷകരുടെ ജീവിതം മാറണമെന്ന് ആഗ്രഹിക്കാത്തവരാണ് രാജ്യത്തെ പ്രശ്നത്തിലാക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
IndiaDec 11, 2020, 3:42 PM IST
റിപ്പബ്ലിക് ദിന പരേഡ് റാലിയില്‍ അയോധ്യയും രാമക്ഷേത്രവും ഉള്‍പ്പെടുത്താന്‍ യുപി
അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃക ടാബ്ലോയില്‍ പ്രദര്‍ശിപ്പിക്കും.
IndiaSep 30, 2020, 3:53 PM IST
'ഗൂഢാലോചനയില്ലെന്ന് തെളിഞ്ഞ ചരിത്രവിധി';ബാബ്റി മസ്ജിദ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മുരളീ മനോഹര്‍ ജോഷി
1992 ഡിസംബര്‍ 6-ന് ബാബ്റി മസ്ജിദ് പൊളിച്ചതില്‍ ഒരു ഗൂഢാലോചനയുമില്ലായിരുന്നുവെന്ന് തെളിഞ്ഞുവെന്ന്
മുരളീ മനോഹര്‍ ജോഷി. 'രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി അയോധ്യയില്‍ നടത്തിയ റാലികളും പരിപാടികളും ഒന്നും ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല. ഞങ്ങളെല്ലാവരും വലിയ സന്തോഷത്തിലാണ്. ഇനി രാമക്ഷേത്രം നിര്‍മിക്കുന്നതിന്റെ ആഹ്ളാദം എല്ലാവരും പങ്കുവയ്ക്കണം'', മുരളീ മനോഹര്‍ ജോഷി വ്യക്തമാക്കി.
IndiaSep 21, 2020, 4:54 PM IST
സുപ്രീം കോടതി വിധി ഇംപാക്ട്; അയോധ്യയില്‍ ഭൂമിക്ക് പൊന്നുംവില
അയോധ്യയില്‍ രാമക്ഷേത്രം ഉയരുമെന്ന് ഉറപ്പായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഭൂമി അന്വേഷിച്ചെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ പറയുന്നു.
IndiaSep 10, 2020, 3:48 PM IST
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അക്കൗണ്ടില്‍ തിരിമറി; വ്യാജ ചെക്ക് ഉപയോഗിച്ച് പണം തട്ടിയെടുത്തു
തട്ടിപ്പിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് പൊലീസ് . ട്രസ്റ്റ് സെക്രട്ടറി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തു.
IndiaAug 7, 2020, 4:52 PM IST
അയോധ്യ പള്ളി നിര്‍മ്മാണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യോഗി, വിവാദം
മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചില്ല.
IndiaAug 6, 2020, 12:23 PM IST
രാമക്ഷേത്ര ശിലാന്യാസം; മധ്യപ്രദേശ് കോണ്‍ഗ്രസ് ഓഫീസില്‍ ആഘോഷം
ദീപങ്ങള്‍ കൊണ്ടും ശ്രീരാമ ചിത്രങ്ങള്‍ കൊണ്ടും ഓഫീസ് അലങ്കരിച്ചു. കമല്‍നാഥുള്‍പ്പെടെയുള്ള നേതാക്കള്‍ ശ്രീരാമ ചിത്രത്തില്‍ വിളക്ക് തെളിയിച്ച് പൂജ നടത്തി.
IndiaAug 6, 2020, 9:59 AM IST
യോഗി ആദിത്യനാഥിന്റെ പേര് തെറ്റിച്ച് മോദി; സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡ്
യോഗി ആദിത്യനാഥ് എന്ന് പറയുന്നതിന് പകരം ആദിത്യ യോഗിനാഥ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കവേ പറഞ്ഞത്.