റിപ്പബ്ലിക്

(Search results - 246)

munu mahawar

pravasamJan 26, 2021, 5:03 PM IST

മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ നടന്നു.

• undefined

Movie NewsJan 26, 2021, 3:26 PM IST

റിപ്പബ്ലിക് ദിനത്തില്‍ അതേ പേരില്‍ ഒരു സിനിമ!

രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇപോഴിതാ അതേ പേരില്‍ ഒരു സിനിമയും പ്രഖ്യാപിച്ചിരിക്കുന്നു. റിപബ്ലിക് ദിനത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന തരത്തിലാണ് സിനിമ. സായ് ധരം തേജയാണ് സിനിമയില്‍ നായകനാകുന്നത്. സായ് ധരം തേജ തന്നെയാണ് സിനിമ പ്രഖ്യാപിച്ചത്. ഒരു ഐഎസ് ഓഫീസറായിട്ടാണ് സായ് ധരം തേജ ചിത്രത്തില്‍ അഭിനയിക്കുന്നത്.

• undefined

IndiaJan 26, 2021, 2:38 PM IST

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ട പിടിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ റാലി

വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദില്ലി അതിര്‍ത്തികളില്‍ നവംബര്‍ 26 -ാം തിയതി മുതല്‍ സമരം ചെയ്യുന്ന കർഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ രാവിലെ ഒമ്പത് മണിക്ക് തന്നെ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തി. സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രി ദേശീയ പതാകയുയര്‍ത്തുന്ന ചെങ്കോട്ടയില്‍ ഉച്ചയോടെയെത്തിയ പഞ്ചാബില്‍ നിന്നുള്ള  കര്‍ഷകര്‍ കൊടികളുയര്‍ത്തി. അതേ സമയം ദില്ലിയില്‍ പല സ്ഥലത്തും പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. ട്രാക്ടറുകളുടെ ടയറിന്‍റെ കാറ്റൂരിവിട്ടാണ് പൊലീസ് പ്രതിരോധം തീര്‍ക്കുന്നത്. സതന്ത്ര ഇന്ത്യയില്‍ ഇന്നുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ പ്രതിഷേധമാണ് രാജ്യം 72 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ രാജ്യതലസ്ഥാനത്ത് സംഭവിക്കുന്നത്. 32 നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ അനുമതി റദ്ദാക്കുമെന്ന് ദില്ലി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ രാവിലെ എട്ട് മണിയോടെ കേന്ദ്രസര്‍ക്കാറിനെയും ദില്ലി പൊലീസിനെയും വെല്ലുവിളിച്ച് പഞ്ചാബില്‍ നിന്നുള്ള യുവകര്‍ഷകര്‍ ദില്ലിക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ട്രാക്ടര്‍ പരേഡിന്‍റെ നിയന്ത്രണം ദില്ലി പൊലീസിന്‍റെ കൈവിട്ട് പോയതാടെ കര്‍ഷകരെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ അര്‍ദ്ധസൈനീക വിഭാഗങ്ങളെ വിന്യസിച്ചു. അതേസമയം സംഘര്‍ഷമുണ്ടാക്കിയത് കിസാന്‍ സംയുക്തമോര്‍ച്ചയില്‍ അംഗങ്ങളായ കര്‍ഷകരല്ലെന്ന് സംഘടന അറിയിച്ചു.

• undefined

IndiaJan 26, 2021, 1:23 PM IST

കശ്മീരില്‍ മൊ​ബൈ​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ലും റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലും ക​ശ്‍​മീ​രി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ക്കാ​റു​ണ്ട്.

Nehru

MagazineJan 26, 2021, 12:10 PM IST

ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കെത്തിയ മുഖ്യാതിഥി ഇദ്ദേഹമായിരുന്നു, അതിനൊരു കാരണവുമുണ്ടായിരുന്നു

ഇന്തോനേഷ്യക്കാർക്ക് വേണ്ടി നിങ്ങൾ അല്ലെങ്കിൽ ഇന്ത്യ ചെയ്ത കാര്യങ്ങൾ ഒരിക്കലും ഞങ്ങൾ മറക്കില്ല. അതിനാൽ, നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച സഹായവും സൗഹാർദ്ദവും ഞങ്ങൾ എല്ലായ്പ്പോഴും വിലമതിക്കും.

• undefined

IndiaJan 26, 2021, 12:01 PM IST

സൈനിക ശേഷിയും സാംസ്കാരിക വൈവിധ്യവും എടുത്ത് കാട്ടി, വർണ്ണാഭം, പ്രൗഢം റിപ്പബ്ലിക്ക് പരേഡ്

അയോധ്യ രാമക്ഷേത്രത്തിന്‍റെ മാതൃകയുമായാണ് ഉത്തർപ്രദേശ് പരേഡിനെത്തിയത്. ഒമ്പതാമത്തെ സിഖ് ഗുരുവായ ശ്രീ ഗുരു തേജ് ബഹാദൂറിനെ അനുസ്മരിക്കുന്നതായിരുന്നു പഞ്ചാബിൽ നിന്നുള്ള നിശ്ചല ദൃശ്യം.

• undefined

IndiaJan 26, 2021, 11:15 AM IST

കൊവിഡ് പ്രോട്ടോക്കോളിനിടെയിലും പ്രൌഢമായി റിപ്പബ്ലിക് ദിന പരേഡ്

കൊവിഡ് മഹാമാരിക്കിടയിലും സൈന്യത്തിന്‍റെയും രാജ്യത്തിന്‍റെയും പ്രൗഢിയും ഭംഗിയും ശക്തിയും പ്രകടിപ്പിച്ച് രാജ്യം എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാജ്യത്തിന്‍റെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് ദില്ലി രാജ്പഥിൽ നടന്നത്. ഇത്തവണ വിശിഷ്ടാതിത്ഥി ഇല്ലാത്ത റിപ്പബ്ലിക് ദിന പരേഡാണ് നടന്നത്. എന്നാല്‍ ബംഗ്ലാദേശ് സേന ഇന്ന് ഇന്ത്യന്‍ സേനയ്ക്കൊപ്പം പരേഡില്‍ പങ്കെടുത്തു. റായ്സീനാ കുന്നില്‍ നിന്ന് തുടങ്ങി രാജ്പഥ് വഴി റെഡ്ഫോര്‍ട്ടില്‍ അവസാനിച്ചിരുന്ന റിപ്പബ്ലിക് ദിന പരേഡ് ഇത്തവണ നാഷണല്‍ സ്റ്റേഡിയത്തിലാണ് അവസാനിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് റാലിയുടെ ദൂരം കുറച്ചിരുന്നു.

republic day 260121

IndiaJan 26, 2021, 10:06 AM IST

റിപ്പബ്ലിക്ക് ദിന പരേഡിന് വർണ്ണാഭമായ തുടക്കം; ധീര സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി ‌| Watch Live

റിപ്പബ്ലിക്ക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പരേഡിന്റെ ഭാഗമായി. ലെഫ്നന്‍റ് കേണൽ അബു മുഹമ്മദ് ഷഹനൂർ ഷവോണിന്റെ നേതൃത്വത്തിലുള്ള 122 അംഗ സേനയാണ് ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് പരേഡിന്റെ ഭാഗമായത്.

ബിഎസ്എന്‍എല്ലിനു സമാനമായി എയര്‍ടെല്ലും വി-യും ഇതേ തുകയ്ക്കുള്ള പ്ലാന്‍ അവതരിപ്പിക്കുന്നുണ്ട്. അവയുടെ സവിശേഷതയും ശ്രദ്ധിക്കാം.

What's NewJan 26, 2021, 9:57 AM IST

റിപ്പബ്ലിക് ദിന സ്‌പെഷ്യല്‍ ഓഫറുകള്‍; ബിഎസ്എന്‍എല്‍, ജിയോ, വി, എയര്‍ടെല്‍; അറിയേണ്ടതെല്ലാം

ബിഎസ്എന്‍എല്‍ റിപ്പബ്ലിക് ദിന സ്‌പെഷ്യല്‍ ഓഫറിന്റെ ഭാഗമായി 699 രൂപ പ്രീപെയ്ഡ് പ്ലാന്‍ കൂടുതല്‍ ടെലികോം സര്‍ക്കിളുകളില്‍ ലഭ്യമാക്കി. 2020 മെയ് മാസത്തില്‍ ടെല്‍കോ അവതരിപ്പിച്ച ഈ പദ്ധതി ഇപ്പോള്‍ കേരള സര്‍ക്കിളുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. 2021 ജനുവരി 25 മുതല്‍ എല്ലാ ഉപയോക്താക്കള്‍ക്കും പ്ലാന്‍ ലഭ്യമാകും. നീണ്ട വാലിഡിറ്റിയാണ് ഈ പ്ലാനിന്റെ പ്രത്യേകത. അത്യാവശം ഡേറ്റ ഉപയോഗിക്കുകയും കോളുകള്‍ കാര്യമായി ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമാണ് ഈ പ്ലാന്‍.

proud to be an indian

Video Icon

programJan 26, 2021, 7:36 AM IST

റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; ഓര്‍മ്മകളുമായി പ്രവാസി വിദ്യാര്‍ഥികള്‍

രാജ്യം ഏഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ പരേഡുകള്‍ക്ക് സാക്ഷിയായതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പ്രവാസി വിദ്യാര്‍ഥികള്‍. കൊവിഡ് മാനദണ്ഡം പാലിച്ച് ഇക്കുറി ദില്ലി യാത്ര ഇല്ലെങ്കിലും അടുത്ത പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത നേടാനുള്ള ശ്രമത്തിലാണ് വിദ്യാര്‍ഥികള്‍.

Republic Day 1

IndiaJan 26, 2021, 6:49 AM IST

Watch Live || കൊവിഡിലും ചോരില്ല പ്രൗഢിയൊട്ടും, ഇന്ന് 72-ാം റിപ്പബ്ലിക് ദിനം

ഇന്ത്യ സ്വന്തമാക്കിയ റഫാൽ വിമാനങ്ങളുടെ ഫ്ളൈ പാസ്റ്റോടെയായിരിക്കും പരേഡ് സമാപിക്കുക. ബംഗ്ലാദേശ് സൈന്യവും പരേഡിൽ പങ്കെടുക്കുമെന്നത് മറ്റൊരു പ്രത്യേകത. എല്ലാ പ്രേക്ഷകർക്കും ഏഷ്യാനെറ്റ് ന്യൂസിന്‍റെ റിപ്പബ്ലിക് ദിനാശംസകൾ.

Haitham Bin Tarik

pravasamJan 25, 2021, 11:47 PM IST

റിപ്പബ്ലിക് ദിനാശാംസകളുമായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, ഇന്ത്യന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദിനെ റിപ്പബ്ലിക് ദിന ആശംസകള്‍ അറിയിച്ചു.

ಟ್ಯಾಂಕ್ T-90 (ಬೀಷ್ಮ): ಹಂಟರ್ ಕಿಲ್ಲರ್ ಪರಿಕಲ್ಪನೆಯಡಿ ಈ ಸೇನಾ ಶಸ್ತ್ರಾಸ್ತ್ರವನ್ನು ವಿನ್ಯಾಸಗೊಳಿಸಲಾಗಿದೆ. 125mm ಸ್ಮೂತ್‌ಬೋರ್ ಗನ್, 7.62 MM ಕೋ ಆ್ಯಕ್ಸಿಲ್ ಮಶೀನ್ ಗನ್ ಹಾಗೂ 12.7 mm ಏರ್‌ಕ್ರಾಫ್ಟ್ ಗನ್ ಹೊಂದಿದೆ.  ಲೇಸರ್ ಗೈಡೆಡ್ ಮಿಸೈಲ್ ಹೊಂದಿದ್ದು, ರಾತ್ರಿ ವೇಳೆ 5 ಕಿಲೋಮೀಟರ್ ವರೆಗೆ ಗುರಿ ಹೊಂದಿದೆ. ಇಷ್ಟೇ ಅಲ್ಲ ನೀರಿನಲ್ಲಿ ಯಾವುದೇ ಅಡ್ಡಿ ಆತಂಕವಿಲ್ಲದೆ ಚಲಿಸಲಿದೆ.

IndiaJan 25, 2021, 10:16 PM IST

72-ാമത് റിപ്പബ്ലിക്ക് ദിനം: ഇന്ത്യ പ്രദർശിപ്പിക്കുന്ന ഏഴ് ആയുധസംവിധാനങ്ങൾ

വിപുലമായ പരിപാടികൾ വെട്ടിച്ചുരുക്കി, ഹ്രസ്വമായി ഒരുക്കിയ പരേഡ് ഗ്രൌണ്ടിൽ,   പൊതുജനപങ്കാളിത്തം കുറച്ചുകൊണ്ടാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ ജനുവരി 26 ന് ഇന്ത്യ 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. എന്നാൽ ഇന്ത്യൻ ആയുധ ശേഷി വിളിച്ചോതുന്ന പ്രദർശന പരേഡ് എന്നത്തേയും പോലെയുണ്ട്. നിയുക്ത വാഹനങ്ങളിൽ ആധുനിക ആയുധങ്ങളും ആശയവിനിമയ സംവിധാനങ്ങളും പ്രദർശിപ്പിക്കുന്ന ചടങ്ങിൽ കമാൻഡർ-ഇൻ-ചീഫ് പ്രസിഡന്റ് രാംനാഥ് കോവിന്ദ് സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. ചൊവ്വാഴ്ച ഇന്ത്യൻ സൈന്യത്തിന്റെ മാർച്ചിനൊപ്പം പ്രദർശിപ്പിക്കുന്ന ഇന്ത്യയുടെ ആയുധ സംവിധാനങ്ങളെ അറിയാം...

parashurama dakota aircraft gifted by rajeev chandrasekhar in republic day parade

Video Icon

IndiaJan 25, 2021, 2:47 PM IST

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ 'പരശുരാമ'യും

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ 'പരശുരാമ'യും.ഇന്ത്യൻ എയർഫോഴ്സിന്റെ ഭാഗമായിരിക്കുന്ന വിന്റേജ് ഡകോട്ട DC-3 വിമാനം രണ്ട് വര്‍ഷം മുമ്പ് സമ്മാനിച്ചത് രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖര്.

• undefined

IndiaJan 25, 2021, 12:16 PM IST

മുംബൈയിലും കര്‍ഷക പ്രതിഷേധം; ഇന്ത്യയിലെ കര്‍ഷകര്‍ ഒറ്റക്കെട്ടെന്ന് സമരക്കാര്‍

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ ആസാദ് മൈതാനത്തും പടുകൂറ്റന്‍ റാലികള്‍ നടത്താന്‍ കര്‍ഷകര്‍ തയ്യാറെടുക്കുന്നു. ദില്ലിയിലെ റാലിയോടൊപ്പം തന്നെയാകും ആസാദ് മൈതാനിലെ റാലിയും ആരംഭിക്കുക. അതിനിടെ ഇന്നലെ 15,000 ത്തോളം വരുന്ന കര്‍ഷകര്‍ താനെ ജില്ലയിലെ നാസിക്കിലേക്ക് കസാറാ ഘാട്ട് ചുരമിറങ്ങി വരുന്ന വീഡിയോ പ്രചരിച്ചു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഏറെ ആവേശം പകരുന്ന വീഡിയോ ഇന്നലെ ട്വിറ്ററില്‍  തരംഗമായിരുന്നു. പഞ്ചാബിലെ മാത്രമല്ല ഇന്ത്യയിലെ എല്ലാ കര്‍ഷകരും ഒറ്റക്കെട്ടാണെന്നും കേന്ദ്രസര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്നും മുംബൈയിലെ ആസാദ് മൈതാനത്ത് ഒത്തുകൂടിയ കര്‍ഷകര്‍ പറഞ്ഞു. അതിനിടെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നാളെ റിപ്പബ്ലിക് ദിനപരേഡിനേ ശേഷം ദില്ലിയില്‍ നടക്കാനിരിക്കുന്ന  ട്രാക്ടര്‍ റാലിക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തിലാണെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.