റിയാദ് സീസണ്‍  

(Search results - 9)
 • റിയാദ്​ സീസൺ സമാപന പരിപാടി ചൊവ്വാഴ്​ച

  pravasam15, Jan 2020, 3:54 PM IST

  ’ലൈലയുടെ സ്വപ്​ന ഭൂമി’ അവതരിപ്പിച്ച്​ റിയാദ്​ സീസൺ നാളെ സമാപിക്കും

  തലസ്ഥാന നഗരിക്ക് മാസങ്ങ​േളാളം​ ഉത്സവരാവുകൾ സമ്മാനിച്ച റിയാദ്​ സീസൺ സമാപിക്കാൻ രണ്ട്​ ദിവസം കൂടി. വ്യാഴാഴ്​ച റിയാദ്​ കിങ്​ ഫഹദ്​ സ്​റ്റേഡിയത്തിലാണ്​ വർണാഭമായ ഗ്രാൻഡ്​ ഫിനാലെ. അനുസ്​മരണീയ ആഘോഷ രാവുകൾ ഒരുക്കിയവർക്കും അത്​ മനംനിറയെ കണ്ട്​ ആസ്വദിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ട് നടക്കുന്ന സമാപന പരിപാടികളിലെ ശ്രദ്ധേയം​ ‘ലൈല, ദ ലാൻഡ്​ ഒാഫ്​ ഇമാജിനേഷൻ’ എന്ന ലൈവ്​ ഷോയാണ്​. 

 • Performers stabbed in Saudi

  pravasam21, Dec 2019, 12:29 PM IST

  സൗദിയില്‍ നൃത്ത വേദിയില്‍ ആക്രമണം നടത്തിയ വ്യക്തിക്ക് തീവ്രവാദ ബന്ധമെന്ന് കുറ്റപത്രം

  റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ കയറി ആക്രമണം നടത്തിയയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് കുറ്റപത്രം. സംഗീത ശില്‍പം അവതരിപ്പിക്കുന്നതിനിടെ നര്‍ത്തകരെ ഉള്‍പ്പെടെ കുത്തിവീഴ്ത്തിയ യെമന്‍ പൗരന് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്നാണ് കുറ്റപത്രം ആരോപിക്കുന്നത്. കേസില്‍ വ്യാഴാഴ്ച കോടതി വാദം കേട്ടു.

 • gulf man stabbing dancers
  Video Icon

  International12, Nov 2019, 1:15 PM IST

  നൃത്തപരിപാടിക്കിടെ വേദിയില്‍ കയറി ആക്രമണം: നാല് പേര്‍ക്ക് പരിക്ക്, ആക്രമണ ദൃശ്യങ്ങള്‍

  റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ നൃത്തപരിപാടിക്കിടെയാണ് സംഭവമുണ്ടായത്. വേദിയിലേക്ക് പാഞ്ഞെത്തിയ യുവാവ് നര്‍ത്തകരെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ആക്രമണം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി സൗദി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.


   

 • Performers stabbed in Saudi

  pravasam12, Nov 2019, 12:38 PM IST

  സൗദിയില്‍ നൃത്തവേദിയിൽ ആക്രമണം; നാല് പേർക്ക് കുത്തേറ്റു - വീഡിയോ

  റിയാദ് സീസൺ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ നൃത്തപരിപാടിക്കിടെ പാഞ്ഞുകയറിയ യുവാവ് നർത്തകരെ കത്തി കൊണ്ട് ആക്രമിച്ചു. വേദിയില്‍ നൃത്തം അവതരിപ്പിക്കുകയായിരുന്നവർക്ക് കുത്തേറ്റു. ഒരു യുവതിക്കും മൂന്ന് പുരുഷന്മാര്‍ക്കുമാണ് പരിക്കേറ്റത്. 

 • Riyadh Safari 01

  pravasam2, Nov 2019, 9:43 AM IST

  റിയാദ് സീസണിൽ ‘വന്യജീവികളെ’ കണ്ടുള്ള സവാരിക്ക് അവസരം

  സൗദി അറേബ്യയില്‍ മരുഭൂമിയിലൂടെയുള്ള വനാന്തര യാത്രക്ക് സൗകര്യമൊരുങ്ങി. സ്വൈരവിഹാരം നടത്തുന്ന വന്യജീവികൾക്കിടയിലൂടെ സവാരി നടത്താൻ റിയാദ് സീസൺ ആഘോഷങ്ങളുടെ ഭാഗമായി സജ്ജീകരിച്ച 'റിയാദ് സഫാരി പാർക്ക്' വെള്ളിയാഴ്ച മുതൽ പ്രവർത്തനം തുടങ്ങി. പക്ഷിമൃഗാദികൾ ഉൾപ്പെടെ 800 ജീവികൾ വിഹരിക്കുന്ന പാർക്കിലൂടെ അവയെ അടുത്തറിഞ്ഞ് കുടുംബങ്ങൾ ഉൾപ്പെടെയുള്ള സന്ദർശകർക്ക് സഞ്ചരിക്കാം. ആദ്യമായാണ് സൗദി അറേബ്യയിൽ ഇത്തരത്തിലൊരു പാർക്ക് സജ്ജമാകുന്നത്. 

 • Saudi Colour Run

  pravasam27, Oct 2019, 11:19 AM IST

  ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ നിറ മഴയില്‍ കുളിച്ച് സൗദിയില്‍ 'കളര്‍ റണ്‍' - ചിത്രങ്ങള്‍ കാണാം

  പെയ്തിറങ്ങിയ നിറങ്ങളില്‍ കുളിച്ച് ആയിരങ്ങള്‍ 'കളര്‍ റണ്ണില്‍' അണിചേര്‍ന്നു. 'റിയാദ് സീസണ്‍' ആഘോഷ പരിപാടികളുടെ ഭാഗമായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോരിറ്റി സംഘടിപ്പിച്ച കൂട്ടയോട്ടം നിറങ്ങളുടെ ഉത്സവം തന്നെയായി മാറി. ആരോഗ്യപരിപാലനത്തില്‍ വ്യായാമത്തിനുള്ള പ്രാധാന്യവും പ്രസരിപ്പാര്‍ന്ന ജീവിതത്തിന്റെ വര്‍ണശബളിമയും വിളംബരം ചെയ്യുന്ന ഈ പരിപാടി രാവിലെ എട്ടിന് റിയാദിലെ പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ അവ്വല്‍ റോഡില്‍ നടന്നു.

 • Mohamed Ramadan flying

  pravasam19, Oct 2019, 3:42 PM IST

  സിനിമാ താരം കോക്പിറ്റില്‍ കയറി വിമാനം നിയന്ത്രിച്ചു; പൈലറ്റുമാര്‍ക്കെതിരെ നടപടി - വീഡിയോ

  സിനിമാ താരം കോക്പിറ്റില്‍ കയറി വിമാനം നിയന്ത്രിച്ച സംഭവത്തില്‍ രണ്ട് പൈലറ്റുമാര്‍ക്കെതിരെ നടപടി. ഈജിപ്തിലെ കെയ്റോയില്‍ നിന്ന് സൗദി അറേബ്യയിലെ റിയാദിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രശസ്ത ഈജിപ്ഷ്യന്‍ ഗായകനും നടനുമായ മുഹമ്മദ് റമദാന്‍ 'വിമാനം പറത്തിയത്'. സംഭവം വിവാദമായതോടെ പൈലറ്റിന് അധികൃതര്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. കോ പൈലറ്റിനെ ഒരു വര്‍ഷത്തേക്കും വിലക്കിയിട്ടുണ്ട്.

 • Riyadh Season carnival

  pravasam19, Oct 2019, 11:57 AM IST

  റിയാദ് സീസണിൽ ചരിത്രം സൃഷ്ടിച്ച് കാർണിവൽ പരേഡ്

  ഒരുമാസം നീളുന്ന റിയാദ് സീസൺ ആഘോഷ തിമിർപ്പിൽ നഗരം മുങ്ങി നിൽക്കേ പൊലിമയേറ്റി വ്യാഴാഴ്ച രാത്രി വർണാഭമായ കാർണിവൽ പരേഡ് നടന്നു. 1,500 കലാകാരന്മാരും 25 ഫ്ലോട്ടുകളും അണിനിരന്ന പരേഡ് റിയാദ് സാക്ഷ്യം വഹിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ തെരുവ് ഘോഷയാത്രയായി ചരിത്രം സൃഷ്ടിച്ചു. 

 • Saudi Women Face veil

  pravasam18, Oct 2019, 2:56 PM IST

  സൗദിയില്‍ മുഖാവരണം ധരിച്ചതിന്റെ പേരില്‍ വിവേചനം; അന്വേഷണത്തിന് ഉത്തരവ്

  സൗദി അറേബ്യയില്‍ മുഖാവരണം ധരിച്ചതിന്റെ പേരില്‍ യുവതിയോട് വിവേചനം കാണിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. റിയാദ് സീസണ്‍ പരിപാടി കാണാനെത്തിയ യുവതിയെ റസ്റ്റോറന്റുകള്‍ക്ക് സമീപം ഇരിക്കാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. ഉടന്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോരിറ്റി നിര്‍ദേശം നല്‍കി.