ലോക്ഡൗണ്‍  

(Search results - 103)
 • viral29, Jun 2020, 4:01 PM

  'പെട്രോളടിക്കൂ, പാവപ്പെട്ടവന്‍റെ വിശപ്പ് മാറ്റൂ'; പൊട്രോള്‍ വിറ്റ് അരി വാങ്ങുന്നവരുടെ ട്രോള്‍ കാണാം


  23 ദിവസത്തിനിടെ 22 ദിവസവും പെട്രോള്‍ ഡീസല്‍ വിലകള്‍ ഉയര്‍ന്നു തന്നെ നിന്നു.  കൊറവിഡ് 19 നെ തുടര്‍ന്ന് രാജ്യത്തേര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. പണ്ട് പെട്രോളിന് വിലകൂടിയപ്പോള്‍ കാളവണ്ടി ഓടിച്ചും സ്കൂട്ടര്‍ ഓടിച്ചും പ്രതിഷേധിച്ചവരെ പക്ഷേ ഇന്ന് മഷിയിട്ടിട്ടും കാണാനില്ല.  രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെ‌ട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങൾ. പക്ഷേ അപ്പോഴും പറയുന്നത് നിങ്ങളടിക്കുന്ന പെട്രോളിലെ ഉയര്‍ന്ന വില പാവപ്പെട്ട ഒരാളുടെ വിശപ്പ് മാറ്റുമെന്നാണ്. ഏത് പാവപ്പെട്ടവന്‍റെ വിശപ്പാണ് മാറുന്നതെന്ന് ചോദിച്ചാല്‍ മറ്റാര്‍ക്കും ഉത്തരമില്ലെങ്കിലും ട്രോളന്മാര്‍ക്ക് ഉത്തരമുണ്ട്. കാണാം. 


   

 • INDIA29, Jun 2020, 12:42 PM

  ചൈനയ്ക്കും മേലെ; 10,200 കിടക്കകളുള്ള ഏറ്റവും വലിയ കൊവിഡ് ആശുപത്രിയുമായി ഇന്ത്യ

  കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ അസുഖം ബാധിച്ചവരെ ചികിത്സിക്കുന്നതിനായി പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിച്ച ചൈനയുടെ റിക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യ. ആയിരമല്ല, പതിനായിരത്തി ഇരുന്നൂറ് കിടക്കകളുള്ള ആശുപത്രിയാണ് ഇപ്പോള്‍ ഇന്ത്യ പണിതിരിക്കുന്നത്.  ദില്ലി ഛത്തർപൂർ പ്രദേശത്ത് പ്രവർത്തനക്ഷമമാക്കയ രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രമായ ഈ ആശുപത്രിക്ക് സർദാർ പട്ടേൽ കൊവിഡ് കെയർ സെന്‍റര്‍ എന്നാണ് പേര് നല്‍കിയിക്കുന്നത്. ജൂലായ് ഏഴിന് പൂർണ്ണതോതിൽ പ്രവ‍ർത്തനം തുടങ്ങുന്ന ആശുപത്രിയില്‍ പതിനായിരത്തിലേറെ കിടക്കകളാണ് സജ്ജമാക്കുന്നത്.  70 ഏക്കറിൽ രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രം. 10,200 കിടക്കകൾ. 10 ശതമാനം കിടക്കകൾക്ക് ഓക്സിജൻ സൗകര്യം. ഇവയ്ക്ക് പുറമേ നടത്തിപ്പ് ചുമതല ഇന്തോ ടിബറ്റൻ അതിർത്തി പൊലീസിനാണ് നല്‍കിയിരിക്കുന്നത്. പരിചരിക്കാൻ മൂവായിരത്തോളം ആരോഗ്യപ്രവർത്തകർ. 57 ആംബുലൻസും ഇ റിക്ഷകളും സജ്ജം. ബയോ ടോയിലറ്റുകൾ അടക്കം 950 ശുചിമുറികൾ. മുഴുവനായി ശീതീകരിച്ച ഉൾവശം. ദില്ലി പൊലീസിന്‍റെ സിസിടിവി നിരീക്ഷണവും ഉണ്ടാകും. ലോകത്ത് ആദ്യമായി കൊവിഡ്19 രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഒരാഴ്ച കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി ചൈന, വുഹാനില്‍ പണിതുയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 10,000 ത്തോളം കിടക്കകളുള്ള ആശുപത്രിയാണ് ഇന്ത്യ നിര്‍മ്മിച്ചിരിക്കുന്നത്.  ചിത്രങ്ങള്‍:  ധനേഷ് രവീന്ദ്രന്‍

 • International27, Jun 2020, 12:39 PM

  കൊവിഡ്19; ലോകത്ത് മരണം 5 ലക്ഷത്തിലേക്ക്, ഇന്ത്യയില്‍ രോഗികള്‍ 5 ലക്ഷം കടന്നു

  ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ സംഖ്യ അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. ലോകത്ത് കൊവിഡ്19 ബാധിച്ചവരുടെ എണ്ണം ഒരു കോടിയോടടുക്കുന്നതിനിടെയാണ് മരണസംഖ്യ അഞ്ച് ലക്ഷത്തോടടുക്കുന്നത്. 99,09,965 പേര്‍ക്കാണ് നിലവില്‍ ലോകത്ത് കൊവിഡ് 19 ബാധിച്ചത്. 4,96,991 പേര്‍ക്ക് ഇതുവരെയായി ജീവന്‍ നഷ്ടമായി. 53,60,766 പേര്‍ക്ക് രോഗം ഭേദമായി. ലോകത്തെ മരണ സംഖ്യ അഞ്ച് ലക്ഷത്തോട് അടുക്കവേ ഇന്ത്യയില്‍ കൊവിഡ്19 ബാധിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 
   

 • International24, Jun 2020, 11:34 AM

  അസാധാരണ കാലത്തെ ക്ലാസ് മുറികള്‍; കാണാം

  ജൂണ്‍ ഒന്ന് എന്നാല്‍ ക്ലാസുകള്‍ തുറക്കുന്ന ദിവസം എന്ന പതിവ് കേരളത്തില്‍ തുടങ്ങിയിട്ട് കാലമേറെയായി. കൃത്യം ആ ദിവസം നോക്കി രാവിലെ മഴയും പെയ്യും എന്ന് ചില വിരുതന്മാര്‍ പറയുമെങ്കിലും അതിലും കാര്യമില്ലാതില്ല. കാലവര്‍ഷവും പാഠന വര്‍ഷാരംഭവും നമ്മുക്ക് ഏതാണ്ടൊരേ കാലത്താണ്. എന്നാല്‍ ഇത്തവണ കേരളത്തില്‍ ആ പദിവ് തെറ്റി, ഒരു പക്ഷേ ചരിത്രത്തില്‍ ആദ്യമായി. 

  അതേ, ഇതൊരു അസാധാരണ കാലമാണ്. ലോകം നാളെ എങ്ങനെയായിരിക്കുമെന്നതിന് ഒരു സിദ്ധാന്തവും കൂട്ടുനില്‍ക്കാത്ത കാലം. മഹാമാരി പിടിപെട്ട് ദിവസേന ആയിരങ്ങളാണ് ലോകത്ത് ഓരോ ദിവസവും മരിച്ച് വീഴുന്നത്. എന്നാല്‍ രോഗവ്യാപനം ശക്തമല്ലാത്ത ഇടങ്ങളില്‍ കാര്യങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയാണ് സര്‍ക്കാരുകള്‍. ഇളഴവുകള്‍ വന്നതോടെ കാര്യങ്ങള്‍ പഴയപടിയായിത്തുടങ്ങിയിരിക്കുന്നു. 

  രണ്ടാഴ്ചമുമ്പ് കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ തുറന്നു. പക്ഷേ ക്ലാസ് മുറികള്‍ സ്വന്തം വീടുകളായി. പഠനം ഓണ്‍ലൈനായി. എന്നാല്‍, ഓണ്‍ലൈന്‍ പഠനം എന്ന ആശയം മുന്നോട്ട് വന്നപ്പോള്‍ തന്നെ കേരളത്തില്‍ രണ്ടരലക്ഷത്തിലേറെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള അടിസ്ഥാന ഉപകരണങ്ങള്‍ ഇല്ലെന്ന പരാതിയും ഉയര്‍ന്നു. എന്നാല്‍ ആഴ്ചകള്‍ കൊണ്ട് ഈ വിടവ് ആയിരത്തിലേക്ക് ചുരുക്കിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന്‍റെ കണക്കുകള്‍ ലഭ്യമല്ലെന്നും സര്‍ക്കാര്‍ പറയുന്നു. ഏതായാലും കേരളത്തിലാരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാഭ്യാസത്തിനുള്ള പൗരന്‍റെ മൗലീകാവകാശങ്ങളെ നിഷേധിക്കുമെന്ന പരാതിയും ഉയര്‍ന്നു കഴിഞ്ഞു. ടിവി പോയിട്ട് സ്വന്തമായൊരു സ്മാര്‍ട്ട് ഫോണ്‍ പോലുമില്ലാത്ത കുടുംബങ്ങള്‍ കേരളത്തില്‍ ഏറെയാണെന്നും അതിനാല്‍ തന്നെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രായോഗികമല്ലെന്നുമാണ് ഇത്തരക്കാര്‍ പറയുന്നത്. കാണാം മഹാമാരിയുടെ കാലത്തെ ചില സ്കൂള്‍ പഠനങ്ങള്‍. 

 • <p>money</p>

  My Money23, Jun 2020, 4:42 PM

  ടോപ്പ് അപ്പ് വായ്പ, ടേക്ക് ഓവർ, വായ്പ സ്വിച്ചിംഗ്: കൊവിഡ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപെടാൻ പുതുവഴികൾ

  നിലവില്‍ ഭവന വായ്പ കൃത്യമായി തിരിച്ചടച്ച് കൊണ്ടിരിക്കുന്നവര്‍ക്ക് കുറഞ്ഞ പലിശ നിരക്കിലേയ്ക്ക് മാറാം. ഇതോടൊപ്പം ഇ.എം.ഐ യിലുണ്ടാകുന്ന കുറവിന് അനുസൃതമായി ഒരു പുതിയ ടോപ്പ് അപ്പ് വായ്പ ആവശ്യപ്പെടാം. 

 • India23, Jun 2020, 2:43 PM

  പുരി ജഗന്നാഥ ക്ഷേത്രത്തില്‍ രഥയാത്രയ്ക്ക് അനുമതി

  ഒടുവില്‍ സുപ്രീംകോടതിയുടെ അനുമതിയോടെ പുരി ജഗന്നാഥക്ഷേത്ര രഥയാത്ര നടത്താന്‍ അനുമതി. മഹാമാരി പടര്‍ന്ന് പിടിക്കുന്നതിനാല്‍ പൊതുജന പങ്കാളിത്തം അനുവദിക്കാതെ രഥയാത്ര നടത്തണമെന്ന കോടതി നിര്‍ദേശം പരിഗണിച്ച് ഭക്തജനങ്ങളെ രഥയാത്രാ സ്ഥലത്തേക്ക് പ്രവേശിപ്പിച്ചില്ല. ആദ്യം രഥയാത്ര വിലക്കിയ ഉത്തരവിൽ സുപ്രീംകോടതി ഭേദഗതി വരുത്തുകയായിരുന്നു. ഇന്നാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര. കാണാം രഥയാത്ര തയ്യാറെടുപ്പുകള്‍ 

 • News22, Jun 2020, 1:37 PM

  കൊവിഡ്19; ഒറ്റദിവസം ലോകത്ത് 1.83 ലക്ഷം പേര്‍ക്ക് രോഗബാധ

  കൊവിഡ്19 എന്ന വൈറസ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ തുടങ്ങിയിട്ട് എട്ട് മാസം. പ്രതിരോധത്തില്‍ പരാജയപ്പെട്ട രാജ്യങ്ങളിലെ ഭരണാധികാരികള്‍ സ്വന്തം ജനതയോട് കൊവിഡിനൊപ്പം ജീവിക്കാന്‍ ആവശ്യപ്പെട്ട് ലോക്ഡൗണുകളില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങി. മറ്റ് രാജ്യങ്ങള്‍ ലോക്ഡൗണിന് ഇളവുകള്‍ നല്‍കുമ്പോഴും ഇന്നും വൈറസിനെതിരെ പോരാട്ടം തുടരുന്നു. ഇതിനിടെ ലോകത്തെ ഞെട്ടിച്ച് കൊവിഡ് വൈറസ് ബാധിതര്‍ ഒറ്റ ദിവസം തന്നെ ഒരുന്നര ലക്ഷത്തിന് മുകളിലെത്തി. ഏറ്റവും കൂടുതല്‍ രോഗികള്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസമായിരുന്നു ഇന്നലെ. 1.83 ലക്ഷം പേര്‍ക്കാണ് കൊവിഡ്19 ഇന്നലെ മാത്രം ലോകത്ത് സ്ഥിരീകരിച്ചത്. അമേരിക്കയും (23,56,715), ബ്രസീലും (10,86,990), റഷ്യയും (5,84,680) കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് ഇന്ത്യയിലാണ് (4,26,910). എന്നാല്‍ മരണനിരക്കില്‍ ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ്. 
   

 • viral16, Jun 2020, 12:05 PM

  പെട്രോള്‍, ഡീസല്‍ പിന്നെ കറണ്ട് ബില്ലും; വില കേറിയ ട്രോളുകള്‍


  ലോകം മുഴുവനും കോറോണാവൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏറെ ദുരിതമനുഭവിക്കുന്നു. അതിനിടെ ലോകത്ത് കോറോണയേക്ക് രണ്ടാം തരംഗം വന്നെന്ന സൂചനകളുമെത്തി. സ്വാഭാവികമായും ക്രൂഡോയിലിന്‍റെ വില താഴേക്ക് പോയി. പക്ഷേ അപ്പോഴും ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നുതന്നെ  നിന്നു. ഇതിനിടെയാണ് ലോക്ഡൗണിന് ശേഷമുള്ള ഇലക്ട്രിസിറ്റി ബില്ല് വരുന്നത്. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ഉപയോഗിച്ച കറണ്ട് ബില്ല് കണ്ടപ്പോള്‍ പലര്‍ക്കും കണ്ണ് തള്ളി. ട്രോളന്മാരും സജീവമായി. പഴയ കാളവണ്ടി സമരവുമായി ട്രോളന്മാര്‍ രംഗത്തിറങ്ങി. പക്ഷേ, അപ്പോഴും പാവം ചക്കക്കുരുവിനെ മാത്രം വെറുതെ വിട്ടില്ല. കാണാം പെട്രോള്‍-ഡീസല്‍, കറണ്ട് ബില്‍ ട്രോളുകള്‍

 • International15, Jun 2020, 3:34 PM

  കൊവിഡ്19; ലോകത്ത് 80 ലക്ഷം രോഗികള്‍, മരണം നാലര ലക്ഷത്തിലേക്ക്


  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷവും കടന്നു.  80,13,919 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് കൂടി രോഗം ബാധിച്ചു. 17,000 ലധികം പുതിയ രോഗികളാണ് ബ്രസീലിലുള്ളത്. ബ്രസീലിൽ 598 ഉം അമേരിക്കയിൽ 326 ഉം പേർ കൂടി മരിച്ചു. ലോകത്താകെ നാളിതുവരെ 4,35,988 പേര്‍ മരണപ്പെട്ടപ്പോള്‍ 41,37,545 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ ഇതുവരെ 21,62,228 പേരിലും ബ്രസീലില്‍ 867,882 ആളുകളിലും റഷ്യയില്‍ 5,37,210 പേരിലും ഇന്ത്യയില്‍ 3,33,255 പേരിലും രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് നാലാമത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (117,858) മരിച്ചത്. ബ്രസീലില്‍ 43,389 ആളുകളും യുകെയില്‍ 41,698 രോഗികളും മരണത്തിന് കീഴടങ്ങി.
   

 • दरअसल, सुबह जब घर का मालिक उठा, तो उसने देखा कि सोफे पर एक अनजान इंसान सोकर खर्राटे ले रहा है।

  crime14, Jun 2020, 11:03 PM

  കാലവര്‍ഷം മുതലെടുത്ത് കള്ളന്‍മാര്‍; രണ്ട് പേര്‍ നാടകീയമായി പൊലീസ് വലയില്‍

  മോഷണ ശ്രമത്തിനിടെ കൊയിലാണ്ടിയില്‍ രണ്ട് കുപ്രസിദ്ധ മോഷ്ടാക്കളെ പൊലീസ് പിടികൂടി

 • International13, Jun 2020, 12:40 PM

  പ്രസിഡന്‍റ് കൊവിഡ് കൂട്ടാളി; ശവപ്പറമ്പൊരുക്കി പ്രതിഷേധം


  ലോക ജനസംഖ്യയില്‍ ആറാം സ്ഥാനത്താണ് ബ്രസീലിന്‍റെ സ്ഥാനം. 2,12,483,982 ആണ് ബ്രസീലിലെ ജനസംഖ്യ. എന്നാല്‍ കൊവിഡ്19 വൈറസ് ബാധയില്‍ ബ്രസീല്‍ ഇന്ന് രണ്ടാം സ്ഥാനത്താണ്. 21,16,922 രോഗികളുള്ള അമേരിക്കയ്ക്ക് തൊട്ടുതാഴെ 8,29,902 രോഗികളുമായി ബ്രസീലാണ് ഉള്ളത്. രോഗം വന്ന് മരിച്ചവരുടെ എണ്ണത്തിലും ബ്രസീല്‍ രണ്ടാം സ്ഥാനത്താണ്. 41,901 പേരാണ് ബ്രസീലില്‍ കൊവിഡ് 19 ന് കീഴടങ്ങിയത്. 1,16,825 പേര്‍ മരിച്ച അമേരിക്കയാണ് മരണ സംഖ്യയിലും ഒന്നാം സ്ഥാനത്ത്.  4,27,610 പേര്‍ക്കാണ് രോഗം ഭേദമായത്. 3,60,391 ആക്റ്റീവ് കേസുകളാണ് ബ്രസീലിലുള്ളത്.  2,12,483,982 ഉള്ള ജനങ്ങളില്‍ 14,76,057 പേര്‍ക്ക് മാത്രമാണ് ഇതുവരെയായും നടത്തിയ പരിശോധ. രാജ്യത്ത് രോഗം മൂര്‍ച്ചിക്കുമ്പോഴും പരിശോധന നടത്തുന്ന രാജ്യങ്ങളില്‍ 12-ാം സ്ഥനത്താണ് ബ്രസീല്‍. രോഗപ്രതിരോധത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന മെല്ലെപ്പോക്കാണ് രാജ്യത്ത് രോഗബാധയും മരണവും കൂട്ടിയതെന്ന വിമര്‍ശനവും ഉയര്‍ന്നു. ഇതിനിടെ കോപ്പകബാന ബീച്ചിൽ മരിച്ചവരോടുള്ള ആദരസൂചകമായും സര്‍ക്കാറിന്‍റെ ആരോഗ്യ സംരക്ഷണ പാളിച്ചയെ വിമര്‍ശിച്ചും നൂറ് ശവക്കുഴികള്‍ ഒരുക്കി പ്രതിഷേധിച്ചു. ചിത്രങ്ങള്‍ : ഗെറ്റി. 

 • INDIA12, Jun 2020, 12:05 PM

  കൊവിഡ്19 രോഗികളില്‍ ഇന്ത്യ നാലാമത്; മരണം 8,501


  ലോക്ഡൗണില്‍ പുതിയ ഇളവുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നതിനിടെ ലോകരാജ്യങ്ങളിലെ കൊവിഡ് വ്യാപനനിരക്കിൽ ഇന്ത്യ നാലാമത്. പ്രതിദിന രോഗബാധ പതിനായിരത്തോളമായ സാഹചര്യത്തിൽ ഇന്ത്യ ബ്രിട്ടണിനെ മറികടന്നതായി കൊവിഡ് വേൾഡോ മീറ്റർ വ്യക്തമാക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം 2,98,283. പ്രതിദിന രോഗബാധയിലും മരണനിരക്കിലും ഇന്ത്യ രണ്ടാമതാണ്. മെയ് 24 ന് പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ പതിനെട്ട് ദിവസത്തിനുള്ളിലാണ് നാലാം സ്ഥാനത്തേക്ക് എത്തിയത്. ഇതിനിടെ 8501 പേര്‍ രാജ്യത്ത് ഇതുവരെയായി മരിച്ചു. അതേസമയം ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 24 മണിക്കൂറിനിടെ 10,956 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് ഇതാദ്യമായാണ് പ്രതിദിന വർധന പതിനായിരം കടക്കുന്നത്. 24 മണിക്കൂറിനിടെ 396 പേരാണ് രാജ്യത്ത് മരിച്ചത്.  ഇത് വരെ 1,47,194 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 
   

 • <p>prathapan </p>

  Kerala12, Jun 2020, 11:05 AM

  തൃശ്ശൂരിൽ സ്ഥിതി ഗുരുതരം, സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ടിഎൻ പ്രതാപൻ എംപി

  14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച തൃശ്ശൂരിൽ കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ സാധ്യതയുണ്ട്. സെന്‍ട്രല്‍ വെയര്‍ഹൗസ് അടച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

 • <p>food venture </p>

  Food11, Jun 2020, 7:41 PM

  ലോക്ഡൗണ്‍ പാചകപരീക്ഷണം; ദിവസേന 2000 രൂപയിലധികം വരുമാനം നേടി കിരണ്‍

  കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മിക്കവാറും പേരും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്. ജോലിയില്ല, വരുമാനമില്ല, വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും ജോലി നോക്കിയിരുന്നവര്‍ വെറും കയ്യോടെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു അങ്ങനെ പേടിപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമായ ഒരുപാട് വാര്‍ത്തകള്‍ നമ്മള്‍ കണ്ടു. 

 • <p>Preity Zinta video</p>

  Lifestyle10, Jun 2020, 11:50 PM

  'ലോക്ഡൗണ്‍ ഹെയര്‍കട്ട്'; ഭര്‍ത്താവിന്റെ മുടി വെട്ടിക്കൊടുക്കുന്ന നടിയെ മനസിലായോ?

  ലോക്ഡൗണ്‍ കാലത്ത് അവശ്യസേവനങ്ങളൊഴികെ മറ്റെല്ലാ കേന്ദ്രങ്ങളും അടച്ചിട്ടതോടെ, ആളുകള്‍ വ്യാപകമായി നേരിട്ടൊരു പ്രശ്‌നമായിരുന്നു മുടി വെട്ടാന്‍ സൗകര്യമില്ല എന്നത്. പ്രധാനമായും പുരുഷന്മാരാണ് ഈ പ്രതിസന്ധി നേരിട്ടിരുന്നത്.