വധശിക്ഷ  

(Search results - 391)
 • lawyer ap singh says reason behind defending the nirbhaya convicts
  Video Icon

  Explainer20, Mar 2020, 7:55 PM IST

  നിര്‍ഭയ കേസില്‍ പ്രതിഭാഗം വക്കീലായെത്തി; വിധി നടപ്പാകുമ്പോള്‍ ചെരിപ്പടിയേറ്റ് വാങ്ങി അഭിഭാഷകൻ

  എല്ലാ നിയമവഴികളിലൂടെയും നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാതിരിക്കാന്‍ പണിപ്പെട്ടുക്കൊണ്ടിരിക്കുന്നത് അവരുടെ അഭിഭാഷകന്‍ എപി സിംഗ് ആയിരുന്നു.  ഇന്നലെ പകലും അഡ്വ. എ പി സിംഗ് തന്നെക്കൊണ്ടാവുന്നതെല്ലാം നോക്കിയിട്ടും അതിനൊന്നും കോടതിയുടെ വിശ്വാസം ആർജ്ജിക്കാനോ വാറണ്ട് റദ്ദാക്കുവാനോ സാധിച്ചില്ല.  2012 -ൽ സാകേത് കോടതിയിൽ നിർഭയ കേസ് വിചാരണ തുടങ്ങിയപ്പോൾ ആ വക്കാലത്ത് ഏറ്റെടുത്തതിന്റെ പേരിലാണ് എ പി സിംഗ് പ്രസിദ്ധനാകുന്നത്. 

 • nirbhaya

  India20, Mar 2020, 2:44 PM IST

  'ഇത് നിയമവാഴ്‍ചയോടുള്ള അനാദരവ്'; നിര്‍ഭയ കുറ്റവാളികളുടെ വധശിക്ഷയെ അപലപിച്ച് ഐസിജെ

  വധശിക്ഷയുടെ അനന്തരഫലം വെളിവായതാണെന്നും ഇത്തരം നടപടികൾ സ്ത്രീകളുടെ ജീവിതത്തെ യാതൊരു തരത്തിലും മെച്ചപ്പെടുത്തുന്നില്ല എന്നും ഐസിജെ

 • nirbhaya

  India20, Mar 2020, 1:06 PM IST

  തൂക്കിലേറ്റപ്പെട്ടവരില്‍ ഒരാള്‍ക്ക് ശരീരം ദാനം ചെയ്യാന്‍ ആഗ്രഹം, മറ്റൊരാള്‍ക്ക് താന്‍ വരച്ച ചിത്രങ്ങളും

  നിര്‍ഭയ കേസില്‍ തൂക്കിലേറ്റപ്പെട്ട പ്രതികളിലൊരാള്‍ സ്വന്തം ശരീരം ദാനം ചെയ്യാന്‍‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു, മറ്റൊരാള്‍ താന്‍ വരച്ച പെയിന്‍റിങുകളും. 

 • undefined

  News20, Mar 2020, 12:50 PM IST

  'നീതി നടപ്പാക്കി': നിർഭയ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയതിൽ പ്രതികരണവുമായി തമന്ന ഭാട്ടിയ

  നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി നടി തമന്ന ഭാട്ടിയ. ഒടുവിൽ നീതി നടപ്പാക്കി എന്ന് തമന്ന ട്വിറ്ററിൽ കുറിച്ചു. #Nirbhayacase എന്ന ഹാഷ്ടാ​ഗോടെയാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

 • undefined

  India20, Mar 2020, 11:22 AM IST

  അവള്‍, നിര്‍ഭയയുടെ അമ്മ; മകളുടെ നീതിക്കായി പോരാടിയ അമ്മ


   
  2012 ഡിസംബര്‍ 16 ന് രാത്രി 12 മണിക്ക് ആറംഗ ക്രിമിനല്‍ സംഘം ബലാത്സംഗം ചെയ്ത് ബസില്‍ നിന്ന് എറിഞ്ഞ് കൊന്ന മകള്‍ക്ക് നീതി തേടി ഒരു അമ്മ ഇന്ത്യന്‍ നീതി പീഠത്തിന് മുന്നില്‍ കയറി ഇറങ്ങിയത് ഏഴ് വര്‍ഷം. ആ അമ്മയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഒടുവില്‍ ഇന്ന് പുലര്‍ച്ചെ കുറ്റവാളികളില്‍ നാല് പേരെ തൂക്കികൊന്നു. ഇന്ത്യന്‍ നിതീപീഠത്തിന്‍റെ ചരിത്രത്തില്‍ ഒരു പക്ഷേ ഇത്രയേറെ സങ്കീര്‍ണ്ണമായ വാദപ്രതിവാദത്തിനിടയിലൂടെ കടന്നുപോയ ബലാത്സംഗകേസ് വെറേയുണ്ടാകില്ല. തന്‍റെ മകളുടെ കൊലയാളികള്‍ക്ക് നിതീപീഠനല്‍കുന്ന പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ ആ അമ്മ ഉണ്ണാതെ ഉറങ്ങാതെ കഴിച്ചുകൂട്ടിയ ദിനങ്ങള്‍.. 

  ഒരു പക്ഷേ ഇന്ത്യന്‍ നീതി വ്യവസ്ഥയെ തന്നെ ഇത്രയേറെ നിരായുധമാക്കിയ കേസും വേറെയുണ്ടാകില്ലി. അതിവേഗ വിചാരണയുടെ ആവശ്യത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വിധി പ്രഖ്യാപിച്ച കേസാണ് നിര്‍ഭയ കേസ്. പക്ഷേ പിന്നെഴും ആറ് വര്‍ഷമെടുത്തു, പ്രതികള്‍ക്ക് ശിക്ഷ നല്‍കാന്‍. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ഇത്രയും കാലം ശിക്ഷ നിട്ടിക്കൊണ്ട് പോയത് ഇന്ത്യന്‍ നിതീന്യായ വ്യവസ്ഥ ഇന്ന് നേരിടുന്ന പ്രതിസന്ധിയാണെന്ന നിരീക്ഷണങ്ങളും ഉണ്ടായി. പ്രതികളുടെ ശിക്ഷ നടപ്പാക്കിയ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക്, രണ്ട് മണിക്കൂര്‍ മുമ്പുവരെ പ്രതിയുടെ അഭിഭാഷകര്‍ വധശിക്ഷ ഇളവ് ചെയ്യാനായി കോടതി മുറികളില്‍ നിരര്‍ത്ഥകമായ വാദമുഖങ്ങള്‍ ഉയര്‍ത്തികൊണ്ടേയിരുന്നു. ഒടുവില്‍ കുറ്റവാളികള്‍ക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ മുന്നോട്ട് വയ്ക്കുന്ന പരമാവധി ശിക്ഷതന്നെ ലഭിച്ചു. കാണാം നിര്‍ഭയെന്ന് നാം പേരിട്ട് വിളിക്കുന്ന ജ്യോതി സിങ്ങിന്‍റെ അമ്മ ആശാ ദേവിയുടെ പോരാട്ടങ്ങള്‍.. 

 • nirbhaya gang rape death penalty
  Video Icon

  Varthakkappuram20, Mar 2020, 10:07 AM IST

  വധശിക്ഷ നടപ്പായി, ഇനിയെങ്കിലും അതിക്രമങ്ങള്‍ക്ക് അവസാനമുണ്ടാകുമോ?

  ഏഴുവര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയെ ബസില്‍ ക്രൂരബലാത്സംഗത്തിന് ഇരയാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞ നാലുപേരെയാണ് ഇന്ന് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. നീതി നടപ്പായെന്ന് ആശ്വസിക്കുകയും രാജ്യം കയ്യടിക്കുകയും ചെയ്യുമ്പോള്‍, ആഹ്ലാദിക്കുക മാത്രം ചെയ്യുന്നവരോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. കാണാം വാര്‍ത്തയ്ക്കപ്പുറം ജിമ്മി ജെയിംസിനോടൊപ്പം.
   

 • undefined

  India20, Mar 2020, 10:04 AM IST

  രാത്രി ഉറങ്ങിയില്ല, കുളിച്ചില്ല, അവസാന ആഹാരവും നിരസിച്ചു; നിര്‍ഭയ കേസ് പ്രതികൾ അവസാന ആഗ്രഹവും പറഞ്ഞില്ല

  കുടുംബാംഗങ്ങളെ കാണണമെന്ന ആഗ്രഹം പ്രതികൾ പ്രകടിപ്പിച്ചിരുന്നു. ജയിലിന് പുറത്ത് അവര്‍ കാത്ത് നിന്നെങ്കിലും ചട്ടം അനുവദിക്കാത്തതിനാൽ അവസാന കൂടിക്കാഴ്ച നടന്നില്ല.

 • പക്ഷേ, അവൾക്ക് വേണ്ടി, ഈ രാജ്യത്തെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വേണ്ടി ഞാനിതാ പറയുന്നു. 'ഒടുവിൽ എന്‍റെ മകൾക്ക് നീതി ലഭിച്ചു'. നന്ദിയുണ്ട് രാജ്യത്തെ നിയമസംവിധാനത്തിനോട്.

  India20, Mar 2020, 9:32 AM IST

  'ഞാനവളുടെ ചിത്രത്തെ കെട്ടിപ്പിടിച്ചു; ആ മൃ​ഗങ്ങളെ തൂക്കിലേറ്റി എന്ന് പറഞ്ഞു'; നിർഭയയുടെ അമ്മ

  ഞാൻ എല്ലാവർക്കും നന്ദി പറയുന്നു. പരമോന്നത നീതിപീഠത്തിന്, സർക്കാരിന് എല്ലാവർക്കും. അവരുടെ എല്ലാ ഹർജികളും കോടതി തള്ളിക്കളഞ്ഞു. രാജ്യം നാണക്കേടിൽ തലകുനിച്ച വർഷമായിരുന്നു 2012. ആശാദേവി പറഞ്ഞു. 

 • nirbhaya case timeline
  Video Icon

  India20, Mar 2020, 9:19 AM IST

  ലോക മനസാക്ഷി ഞെട്ടിയ ആ രാത്രി മുതല്‍ നിര്‍ഭയക്ക് നീതി ലഭിക്കുന്ന പുലര്‍ച്ചെവരെ; നടന്നത് എന്തൊക്കെ

  2012 ഡിസംബര്‍ 16 രാത്രി മുതല്‍ 2020 മാര്‍ച്ച് 20 പുലര്‍ച്ചെ 5.30 വരെ നിയമങ്ങള്‍ മാറ്റിമറിച്ച പോരാട്ടം. കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ നീതിക്കായി ജനം തെരുവിലിറങ്ങി നേടിയ നീതി

 • undefined

  India20, Mar 2020, 9:13 AM IST

  നീതി, എല്ലാ സ്ത്രീകള്‍ക്കുമുള്ള നീതി: നിര്‍ഭയയുടെ അമ്മ

  ഒടുവില്‍, നീണ്ട ഏഴ് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയയ്ക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥമുന്നോട്ട് വച്ച നീതി ലഭിച്ചു. അതിനായി ഒരു അമ്മയും അച്ഛനും ഏഴ് വര്‍ഷമായി കയറിയിറങ്ങാത്ത വാതിലുകളില്ല. ഒടുവില്‍ ഇന്നലെ രാത്രി, കുറ്റവാളികളായ നാല് പേരെ  തൂക്കിലേറ്റി. കുറ്റവാളികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് എല്ലാ കോടതികളും ഉത്തരവിട്ടിട്ടും ഇന്നലെ പുലര്‍ച്ചെ മൂന്നരവരെ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതികളില്‍ വാദം നടന്നു. ഒടുവില്‍ എല്ലാ ഹര്‍ജികളും നിരസിക്കപ്പെട്ടു. നിര്‍ഭയ കേസിലെ  നാല് പ്രതികളേയും തൂക്കിലേറ്റിയ ദിവസം രാജ്യത്തെ സ്ത്രീകളുടെ ദിനമാണെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി പറഞ്ഞു. ദില്ലിയില്‍ നിന്ന് ഏഷ്യാനെറ്റ് ക്യാമറാമാന്‍ വടിവേല്‍ സി പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
   

 • NIRBHAYA

  India20, Mar 2020, 7:24 AM IST

  'ധനഞ്ജോയ്', ബലാത്സംഗക്കേസിൽ ഇന്ത്യ ഇതിന് മുമ്പ് തൂക്കിലേറ്റിയ ആ പ്രതി ഇയാളാണ്

  ഏഴ് വര്‍ഷവും മൂന്ന് മാസവുമാണ് നിര്‍ഭയ നീതിക്ക് വേണ്ടി കാത്തിരുന്നതെങ്കിൽ കൊൽക്കത്തയിലെ പതിനാലുകാരിക്ക് നീതി നടപ്പാക്കി കിട്ടാൻ നീണ്ട പതിനാല് വര്‍ഷത്തെ നിയമ പോരാട്ടമാണ് വേണ്ടിവന്നത് 

 • sdsd
  Video Icon

  India20, Mar 2020, 7:14 AM IST

  2 മണിക്കൂര്‍ ഹൈക്കോടതിയില്‍, സുപ്രീം കോടതിയില്‍ 45 മിനുട്ട് ;അവസാന നിമിഷം സംഭവിച്ചത്

  പുലര്‍ച്ചെ 2.30 സുപ്രീം കോടതി ജഡ്ജിമാര്‍ കേസ് കേള്‍ക്കാനായി എത്തി. ഒരു പുതിയ രേഖ കാണിച്ചാല്‍ ശിക്ഷ മാറ്റിവെക്കാമെന്ന് ജഡ്ജിമാര്‍ പറഞ്ഞു. പിന്നെ സംഭവിച്ചത് ഇങ്ങനെ

 • shoot

  Web Specials20, Mar 2020, 6:29 AM IST

  വെടിവെച്ചു കൊല്ലലും ഇന്ത്യയിൽ ഒരു വധശിക്ഷാ മാർഗം, പക്ഷേ നിബന്ധനകൾക്ക് വിധേയം

  ഇന്ത്യൻ നിയമങ്ങളിൽ ഇന്നും പേരിനെങ്കിലും വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ വെടിവെച്ചു കൊല്ലുക എന്ന എന്നൊരു വഴിയും ഉണ്ട്. 

 • Tihar Celebration Thumb

  India20, Mar 2020, 6:27 AM IST

  'നീതി നടപ്പായി, നിർഭയ അമർ രഹേ', തിഹാർ ജയിലിന് മുന്നിൽ ഹർഷാരവം, സന്തോഷം

  അക്ഷയ് സിംഗിന്‍റെയും പവൻ ഗുപ്തയുടെയും ബന്ധുക്കൾ അവസാനനിമിഷവും തിഹാർ ജയിലിലെത്തിയിരുന്നു. കാണാൻ അനുവദിക്കുമെന്ന അവസാനപ്രതീക്ഷയിൽ. പക്ഷേ, ജയിൽ മാന്വൽ പ്രകാരം ...

 • undefined

  India20, Mar 2020, 6:26 AM IST

  നിര്‍ഭയ കേസ്: മരണം ഉറപ്പിക്കാനായി മൃതദേഹങ്ങള്‍ അരമണിക്കൂറോളം തൂക്കുകയറില്‍

  പുലര്‍ച്ചെ 4.45-ഓടെ  പ്രതികളെ ഉദ്യോഗസ്ഥര്‍ അവസാന വട്ട പരിശോധനയ്ക്ക് വിധേയരാക്കി. പ്രതികളുടെയെല്ലാം ശാരീരിക ക്ഷമത തൃപ്തികരമാണെന്ന് ഡോക്ടര്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി. തുടര്‍ന്ന് നാല് പ്രതികള്‍ക്കും പത്ത് മിനിറ്റ് നേരം പ്രാര്‍ത്ഥനയ്ക്കായി അനുവദിച്ചു.