വയലിന്‍ വിദഗ്ധന്‍  

(Search results - 4)
 • balabhaskar lakshmy

  News2, Oct 2018, 3:40 PM

  പട്ടിണി കിടത്തില്ലെന്ന് എല്ലാ കാമുകൻമാരെ പോലെയായിരുന്നു അന്ന് പറഞ്ഞത്; അവൾ എത്തിയതോടെ ജീവിതം മാറി; ലക്ഷ്മിയെ കുറിച്ച് ബാലഭാസ്‌ക്കര്‍ പറഞ്ഞത്

  നിന്നെ പട്ടിണി കിടത്തില്ല എല്ലാ കാമുകൻമാരെ പോലെയായിരുന്നു അന്നത് ഞാൻ പറഞ്ഞത്, എന്നാൽ അവൾ എത്തിയതോടെ എന്റെ ജീവിതം മാറി മറിയുകയായിരുന്നു. വിരലുകൾ കൊണ്ട് വയലിനിൽ വിസ്മയം തീർത്ത സംഗീത മാന്ത്രികൻ ബാലഭാസ്ക്കർ തന്റെ ജീവിത പങ്കാളി ലക്ഷ്മിയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. അദ്ദേഹത്തിന്റെ മാസ്മര സംഗീതം പോലെ മലയാളികൾക്ക് മുഴുവനും സുപരിചിതമാണ് ആ പ്രണയ കഥയും. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മിയെ കുറിച്ച് ബാലു വാചാലനായത്.

 • balu tanooja

  News2, Oct 2018, 1:39 PM

  'മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം, അവളൊരിക്കലും പേടിക്കയുമില്ല'; അപകട മരണങ്ങളെക്കുറിച്ച് തനൂജാ ഭട്ടതിരി

  സംഗീതജ്ഞന്‍ ബാലഭാസ്കറിന്റെ വേര്‍പാടിന്റെ പശ്ചാത്തലത്തില്‍ സമാനമായ ഒരു സംഭവത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് എഴുത്തുകാരി തനൂജാ ഭട്ടതിരി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാക്ഷിയാവേണ്ടി വന്ന അപകട ദൃശ്യങ്ങളെക്കുറിച്ചുള്ള തനൂജാ ഭട്ടതിരിയുടെ സമൂഹമാധ്യമങ്ങളിലെ കുറിപ്പ് അപകടത്തെ തുടര്‍ന്നുണ്ടാവുന്ന മാനസികാഘാതങ്ങളുടെ തീവ്രത കൃത്യമായി വിശദീകരിക്കുന്നു. കാറപകടത്തെ തുടര്‍ന്ന് ദമ്പതികളെയും മൂന്നു വയസുള്ള മകളെയും ആശുപത്രിയില്‍ കൊണ്ടുവന്നു. അച്ഛന്‍ വന്നപ്പോഴേ മരിച്ചിരുന്നു, കുട്ടിയും ഏറെ താമസിയാതെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ പ്രിയപ്പെട്ടവരുടെ വേര്‍പാടിനേക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രതികരിച്ചതിന് സാക്ഷികളായ ഏവരെയും കരയിപ്പിക്കുന്ന ഒന്നായിരുന്നുവെന്നും തനൂജ കുറിക്കുന്നു.

 • mohanlal

  News2, Oct 2018, 10:11 AM

  'വിസ്മയം തീർത്ത മാന്ത്രിക വിരലുകൾ, ആ സംഗീതം മരിക്കുന്നില്ല'; ബാലഭാസ്‌കറിന്റെ മരണത്തില്‍ മോഹന്‍ലാല്‍

  വയലിന്‍ കൊണ്ട് മാന്ത്രിക വിദ്യകള്‍ തീര്‍ത്ത ബാലഭാസ്‌ക്കറിന്റെ  മരണത്തില്‍ അനുശോചനമർപ്പിച്ച് മലയാളികളുടെ  മോഹന്‍ലാല്‍. 'വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകള്‍...ആ സംഗീതം മരിക്കുന്നില്ല. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികള്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.

 • Balabhaskar

  ENTERTAINMENT2, Oct 2018, 9:10 AM

  തലമുറകള്‍ക്കായുള്ള വയലിന്‍ മായാജാലം നാല്‍പതാം വയസില്‍ തീര്‍ത്ത് ബാലുവിന്റെ മടക്കം

  നാല്‍പതു വയസില്‍ നാലു തലമുറകള്‍ക്കായുള്ള വയലിന്‍ മായാജാലം തീര്‍ത്താണ് ബാലഭാസ്കര്‍ യാത്രയാവുന്നത്. സംഗീതജ്ഞനാവാന്‍ സിനിമയില്‍ പേരെടുക്കണമെന്ന പൊതുബോധത്തിന് വെളിയില്‍  വേദികളില്‍ നിറഞ്ഞു നിന്നിരുന്ന ബാലഭാസ്ക്കർ വേദിയിലെത്തിയാൽ ആസ്വാദകർ എല്ലാം മറക്കും. വിരലില്‍ തീര്‍ക്കുന്ന ഇന്ദ്രജാലത്തില്‍ സദസുകള്‍ വ്യത്യാസമില്ലാതെ സംഗീതത്തില്‍ ഒന്നാവുന്ന കാഴ്ചകള്‍ ബാലഭാസ്കറിന്റെ വേദികളിലെ സ്ഥിരം കാഴ്ചയായിരുന്നു.