വരള്‍ച്ച  

(Search results - 137)
 • viral5, Jul 2020, 3:40 PM

  ആര് ഭരിക്കും ? പ്രളയം, വരള്‍ച്ച പിന്നെ കോണ്‍ഗ്രസ് ഭരണം; കാണാം തിരുവഞ്ചൂരിന്‍റെ സിദ്ധാന്തങ്ങള്‍

  ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വേ ആണ് ഇപ്പോള്‍ കേരളരാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന് കൂടുതല്‍ പേരും ഇടത് പക്ഷത്തിന്‍റെ തുടര്‍ഭരണമെന്നാണ് അഭിപ്രായപ്പെട്ടത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് സര്‍വേയില്‍ ബഹുദൂരം പിന്നിലേക്ക് പോയി. എന്നാല്‍, സര്‍വേയെ അടിമുടി തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് രംഗത്തെത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒരു പടികൂടി കടന്ന്, അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ പ്രളയവും വരള്‍ച്ചയും സാമ്പത്തിക തകര്‍ച്ചയും അങ്ങനെ പലതും വരുമെന്നും ഇതിനിടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറുമെന്നും അഭിപ്രായപ്പെട്ടു. കേള്‍കേണ്ട താമസം ട്രോളന്മാര്‍ കോണ്‍ഗ്രസിന്‍റെ ബറ്റണ്‍ തിരുവഞ്ചൂരിന് കൈമാറി. കാണാം ചില സര്‍വേ ട്രോളുകള്‍

 • <p>Mulberry</p>

  Agriculture13, Jun 2020, 3:58 PM

  വെളുപ്പും കറുപ്പും ചുവപ്പും മള്‍ബറികള്‍; വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയുന്ന പഴച്ചെടി

  പര്‍പ്പിള്‍ പഴങ്ങളുള്ള റിവീറ എന്ന ഇനം മാംസളമായതും നീരുള്ളതും മധുരമുള്ളതുമാണ്. കാലിഫോര്‍ണിയയിലാണ് ഇതിന്റെ ജന്മദേശം. ഏപ്രില്‍ മുതല്‍ ജൂണ്‍  വരെയുള്ള നീണ്ട വിളവെടുപ്പ് കാലമാണുള്ളത്.

 • Web Specials30, Apr 2020, 3:16 PM

  2020 ഏറ്റവും ചൂടുകൂടിയ വര്‍ഷമാകുമോ?

   2020 ഏറ്റവും ചൂടേറിയ വര്‍ഷമാകാന്‍ 75% സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

 • farmer with cattle

  News3, Apr 2020, 9:38 PM

  ലോക്ക് ഡൗണ്‍ തിരിച്ചടിച്ചത് കര്‍ഷകരെ; വന്‍ വില കിട്ടേണ്ട വിളകള്‍ പോലും കാലികള്‍ക്ക് തീറ്റ

  സതാരയിലെ കര്‍ഷകന്‍ അനില്‍ സലുംഖെ രണ്ടര ലക്ഷം മുടക്കിയാണ് സ്‌ട്രോബറി കൃഷി നടത്തിയത്. എട്ട് ലക്ഷം രൂപ ലഭിക്കേണ്ട വിളകള്‍ക്ക് മുടക്കുമുതല്‍ പോലും തിരിച്ച് കിട്ടിയില്ല...
   

 • Lionel Messi

  Football17, Feb 2020, 6:54 PM

  ഗോളടിയില്ല, വെറും സഹായം മാത്രം; മെസ്സിക്കിത് എന്ത് പറ്റിയെന്ന് ആരാധകര്‍

  സ്പാനീഷ് ലീഗില്‍ നായകന്‍ ലിയോണല്‍ മെസിയുടെ ഗോള്‍ വരള്‍ച്ച ബാഴ്സലോണയ്ക്ക് പുതിയ തലവേദനയാകുന്നു. ഗെറ്റാഫെക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ ബാഴ്സ കഷ്ടിച്ച് ജയിച്ചെങ്കിലും മെസിയുടെ ബൂട്ടില്‍ നിന്ന് ഗോളൊന്നും പിറന്നില്ല. അന്റോണിയോ ഗ്രീസ്മാന് ആദ്യ ഗോളിനുള്ള അവസരം ഒരുക്കിയത് പക്ഷെ മെസിയായിരുന്നു.

   

 • arctic

  Web Specials31, Jan 2020, 4:48 PM

  ഒരു ഭാഗത്ത് വരള്‍ച്ച, മറുഭാഗത്ത് പ്രളയം; ആര്‍ട്ടിക്കിലെ മഞ്ഞുരുക്കം ഭൂമിയെ ബാധിക്കുന്നത് ഇങ്ങനെ

  കാലാവസ്ഥ വ്യതിയാനങ്ങളുടെ അനന്തരഫലമായി ആര്‍ട്ടിക് പ്രദേശത്തെ മഞ്ഞുരുകുന്നത് ആഗോള അന്തരീക്ഷവസ്ഥയെയും കാറ്റിനെയും എല്‍നിനോ പ്രതിഭാസത്തെയെയും വരെ ബാധിക്കുമെന്ന് പഠനം.

 • australia camels
  Video Icon

  International14, Jan 2020, 8:05 PM

  ഓസ്‌ട്രേലിയയില്‍ രൂക്ഷ വരള്‍ച്ച; 5000 ഒട്ടകങ്ങളെ വെടിവച്ചുകൊന്നു, കെടാതെ കാട്ടുതീ

  ഓസ്‌ട്രേലിയയില്‍ വലിയ നാശം വിതച്ച കാട്ടുതീ അണയ്ക്കാനുള്ള ശ്രമം പൂര്‍ണ്ണമായും ഫലം കണ്ടില്ല. വരള്‍ച്ച രൂക്ഷമായതോടെ അഞ്ചുദിവസത്തിനിടെ 5000 ഒട്ടകങ്ങളെ സര്‍ക്കാര്‍ വെടിവച്ചു കൊന്നു.
   

 • water scarcity

  Web Specials24, Nov 2019, 12:06 PM

  ഇംഗ്ലണ്ടിലും വരള്‍ച്ച, ലോകം അഭിമുഖീകരിക്കാന്‍ പോകുന്നത് എന്തൊക്കെ പ്രതിസന്ധികള്‍?

  ജലദൗർലഭ്യം വർദ്ധിക്കുന്ന അവസരത്തിൽ സാധാരണ വെള്ളത്തിന് ക്ഷാമമില്ലാത്ത രാജ്യങ്ങളും അതിനായി ഉണർന്നു പ്രവർത്തിക്കേണ്ടി വരും. പല രാജ്യങ്ങളും ഇപ്പോൾ  അമിത ഉപയോഗം മൂലം ജലക്ഷാമം നേരിടുന്നുണ്ട്. ജലവിതരണ സംവിധാനങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധമില്ല എന്നതാണ് ഒരു കാരണം.

 • draught and flood warning for world
  Video Icon

  Explainer4, Jul 2019, 6:53 PM

  കൊടിയ വരള്‍ച്ച, പിന്നെ പ്രളയം; ഈ മഴപ്പെയ്ത്ത് അപകടം

  മുംബൈ നഗരം ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ കുറച്ച് ദിവസത്തില്‍ പെയ്ത മഴ മഹാനഗരത്തെ മുക്കിക്കളഞ്ഞു. ഇങ്ങനെ പെട്ടെന്നുണ്ടാകുന്ന പ്രളയം അപകടമാണെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.

 • നൂറ്റാണ്ടുകളുടെ ഓര്‍മ്മകളുണര്‍ത്തി മാട്ടുപ്പെട്ടി ഡാം

  Chuttuvattom3, Jul 2019, 1:23 PM

  വരള്‍ച്ച; നൂറ്റാണ്ടുകളുടെ ഓര്‍മ്മകളുണര്‍ത്തി മാട്ടുപ്പെട്ടി ഡാം


  പ്രളയത്തിന് ശേഷമുള്ള വരള്‍ച്ചയിലേക്ക് കേരളം നടന്നടുക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വരള്‍ച്ചയുടെ ദൃശ്യങ്ങളാണ് എങ്ങും. കിണറുകളും കുളങ്ങളും വരണ്ടു തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞു പോകുന്നത് ജൂണ്‍ മാസമോ ? അതേ മെയ് മാസമോ ? തകര്‍ത്തുപെയ്യേണ്ട മണ്‍സൂണ്‍ ഏത് വഴിക്ക് പറന്നുപോയെന്നുപോലും പറയാന്‍ പറ്റാതായിരിക്കുന്നു.

  കിണറുകളില്‍ കുളങ്ങളും വരണ്ടുണങ്ങിയപ്പോഴും പിടിച്ചു നിന്ന ഡാമുകള്‍ പലതും വറ്റിത്തുടങ്ങി. കേരളത്തിന്‍റെ കാശ്മീരെന്ന് പ്രകീര്‍ത്തിക്കപ്പെട്ട മൂന്നാറില്‍ പോലും വ്യത്യസ്തമല്ല കാര്യങ്ങള്‍. മൂന്നാറിലെ പ്രധാന ഡാമുകളിലൊന്നായ മാട്ടുപ്പെട്ടി ഡാം വരണ്ടുണങ്ങിത്തുടങ്ങി.

  1953 ല്‍ പണി പൂര്‍ത്തിയാക്കിയ മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യമായി പതിറ്റാണ്ടുകള്‍ പഴയമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ ഉയര്‍ന്നുവന്നു. ഒന്നര നൂറ്റാണ്ട് മുമ്പ് സിമന്‍റ് ഉപയോഗിക്കാതെ കല്ലുകള്‍ ചുണ്ണാമ്പ് മിശ്രിതമായ സുര്‍ക്ക ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ചുമരുകളാണ് ഇപ്പോഴും വലിയ കേടുപാടുകള്‍ ഇല്ലാതെ നില്‍ക്കുന്നത്.

  ഡാമിന്‍റെ നിര്‍മ്മാണം തുടങ്ങിയതോടെ തൊഴിലാളികളും, അന്നത്തെ തോട്ടം മാനേജര്‍മാരായ ബ്രിട്ടീഷുകാരും കെട്ടിടങ്ങള്‍ ഉപേക്ഷിച്ച് സമീപ പ്രദേശങ്ങളായ കുട്ടിയാര്‍, കുണ്ടള എന്നിവടങ്ങളിലേക്ക് താമസം മാറുകയായിരുന്നു. ഇന്ന് വരള്‍ച്ചയുടെ മറ്റൊരു ദുരന്തചിത്രമായി മാറുകയാണ് മാട്ടുപ്പെട്ടി ഡാം.

   

 • Chuttuvattom3, Jul 2019, 10:08 AM

  വരള്‍ച്ച കനക്കുന്നു; മൂന്നാറില്‍ മാട്ടുപ്പെട്ടി ഡാം വരണ്ടുണങ്ങുന്നു

  കാലവര്‍ഷം ചതിച്ചതോടെ മൂന്നാറിലെ ജലാശയങ്ങളടക്കം വറ്റിവരളുകയാണ്. മുന്‍കരുതലിന്‍റെ ഭാഗമായി മാട്ടുപ്പെട്ടി കുണ്ടള ജലാശയങ്ങള്‍ തുറന്നുവിട്ടത് കുടിവെള്ള പ്രശ്‌നവും രൂക്ഷമാക്കി. ജൂണ്‍ ആദ്യവാരത്തില്‍ മൂന്നാറിലെ കുന്നിന്‍ ചെരുവുകളില്‍ ശക്തമായ തോതില്‍ മഴ പെയ്തിറങ്ങിയതോടെയാണ് ജലാശയങ്ങള്‍ തുറന്നുവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. 

 • soundrya rajnikant

  ENTERTAINMENT1, Jul 2019, 7:40 PM

  സാധാരണക്കാര്‍ക്ക് കുടിവെള്ളമില്ല; മകനുമൊത്ത് നീന്തല്‍ക്കുളത്തിലെ ചിത്രം പോസ്റ്റ് ചെയ്ത സൗന്ദര്യ രജനീകാന്തിന് വിമര്‍ശനം

  മകനുമൊത്ത് നീന്തല്‍ക്കുളത്തില്‍ ആഘോഷിക്കുന്ന ചിത്രമാണ് സൗന്ദര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കുള്ളില്‍ സൈബര്‍ ലോകത്ത് നിന്ന് സൗന്ദര്യക്ക് കടുത്ത വിമര്‍ശനമേല്‍ക്കേണ്ടി വന്നു.

 • how many days more for earth to become desert
  Video Icon

  Explainer1, Jul 2019, 6:24 PM

  ഇത് വരള്‍ച്ചയല്ല, മരുവത്കരണം; കാര്‍ഷികമേഖലയ്ക്ക് മരണമണി മുഴങ്ങുമ്പോള്‍

  കൃഷിയാണ് ഇന്ത്യയുടെ നട്ടെല്ല്. കാര്‍ഷിക മേഖലയ്ക്ക് വെല്ലുവിളിയായി മാറുകയാണ് ജലദൗര്‍ലഭ്യതയും മരുവത്കരണവും. കണക്കുകള്‍ പറയുന്നതനുസരിച്ച് ഇന്ത്യയുടെ കര്‍ഷകരെ കാത്തിരിക്കുന്നത് വലിയ ദുരിതമാണ്.

 • iraq kemune

  International29, Jun 2019, 4:15 PM

  ഡാമിലെ വെള്ളം വറ്റി; ഇറാഖില്‍ വരള്‍ച്ചയില്‍ തെളിഞ്ഞത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം!

  ചുവപ്പും നീലയും നിറത്തിലുള്ള ചുമര്‍ ചിത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. ആ കാലഘട്ടത്തില്‍ ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുന്നത് സാധാരണമായിരുന്നെങ്കിലും അവ സുരക്ഷിതമായി ലഭിക്കുന്നത് അപൂര്‍വ്വമായി മാത്രമാണ്. 

 • cloud seeding effective on drought in kerala
  Video Icon

  Explainer28, Jun 2019, 8:25 PM

  കേരളം വരള്‍ച്ചയിലേക്ക്; ഇനി പോംവഴി കൃത്രിമ മഴയോ?

  പ്രളയത്തിന് പിന്നാലെ കേരളത്തില്‍ മഴ കുറഞ്ഞെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇങ്ങനെയായാല്‍ കേരളവും തമിഴ്‌നാടിനെപ്പോലെ വരള്‍ച്ച അനുഭവിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ മുന്നിലുള്ള ഏക വഴി കൃത്രിമ മഴ മാത്രമാകും.