വാക്സീന്
(Search results - 22)IndiaApr 14, 2021, 4:39 PM IST
'വാക്സീന് ക്ഷാമമില്ല'; സമയബന്ധിതമായി വാക്സിനേഷൻ നടത്തേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയെന്ന് കേന്ദ്രം
വാക്സീന് ക്ഷാമം പരിഹരിക്കാന്‍ വിദേശ വാക്സീന് ഉപയോഗ നയത്തില്‍ കേന്ദ്രം മാറ്റം വരുത്തിയിരുന്നു. കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ വാക്സീന് ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഉപയോഗ നയത്തില്‍ കേന്ദ്രം മാറ്റം വരുത്തിയത്.
IndiaApr 11, 2021, 4:45 PM IST
'സ്പുട്നിക് വാക്സീന് 10 ദിവസത്തിനുള്ളില്‍ അനുമതി നല്‍കും:വാക്സീന് ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി കേന്ദ്രം
വാക്സീന് ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി കേന്ദ്രം. റഷ്യന്‍ നിര്‍മ്മിത വാക്സീനായ സ്പുട്നികിന് 10 ദിവസത്തിനുള്ളില്‍ അടിയന്തര ഉപയോഗാനുമതി നല്‍കിയേക്കും. ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയുമായുള്ള സഹകരണത്തില്‍ നിര്‍മ്മിക്കുന്ന സ്പുട്നിക് വാക്സീന് പ്രതിമാസം 850 മില്യണ്‍ ഡോസ് ഉത്പാദിപ്പിക്കാമെന്നാണ് അവകാശവാദം.
IndiaApr 11, 2021, 3:40 PM IST
'സ്പുട്നിക് വാക്സീന് 10 ദിവസത്തിനുള്ളില്‍ അനുമതി നല്‍കിയേക്കും'; വാക്സീന് ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍
രാജ്യത്ത് കഴിഞ്ഞ തിങ്കളാഴ്ച ഒരുലക്ഷം പിന്നിട്ട രോഗികളുടെ പ്രതിദിന കണക്ക് ആറ് ദിവസം കഴിയുമ്പോള്‍ ഒന്നരലക്ഷം കടന്നിരിക്കുകയാണ്.
IndiaApr 11, 2021, 6:53 AM IST
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത വാക്സീന് ഉത്സവത്തിന് ഇന്ന് തുടക്കമാകും
അര്‍ഹരായ കൂടുതല്‍ പേരിലേക്ക് വാക്സീന് എത്തിക്കാന്‍ വാര്‍ഡ് തലം മുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
IndiaApr 10, 2021, 4:59 PM IST
'വാക്സീൻ ക്ഷാമം പരിഹരിക്കണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍
മഹാരാഷ്ട്ര, ഒഡീഷ, ഛത്തിസ്ഗഡ്, ആന്ധ്രയടക്കം ആറ് സംസ്ഥാനങ്ങള്‍ മരുന്ന് ഇല്ലാത്തതിനാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ വാക്സിനേഷന് നിര്‍ത്തി വയ്ക്കേണ്ടി വരുമെന്നറിയിച്ചിരിക്കുകയാണ്.
IndiaApr 10, 2021, 10:03 AM IST
കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് ഒന്നര ലക്ഷത്തിലേക്ക്; വാക്സീൻ ഉത്പാദനം കൂട്ടുമെന്ന് മരുന്ന് കമ്പനികൾ
രാജ്യത്ത് വാക്സീൻ ഉത്പാദനം കൂട്ടുമെന്ന് മരുന്ന് കമ്പനികൾ. അടുത്ത മാസത്തോടെ പ്രതിമാസ ഉത്പാദനം 100 മില്യൺ ഡോസാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. നിലവിൽ 70 മില്യൺ ഡോസാണ് ഉത്പാദിപ്പിക്കുന്നത്. പ്രതിമാസ ഉത്പാദനം രണ്ട് ലക്ഷം ഡോസിൽ നിന്ന് 5 ലക്ഷമാക്കുമെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി. വാക്സീൻ ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് മരുന്ന് കമ്പനികളുടെ പ്രതികരണം.
IndiaApr 8, 2021, 8:15 AM IST
പ്രധാനമന്ത്രി രണ്ടാം ഡോസ് കൊവിഡ് വാക്സീന് സ്വീകരിച്ചു
ദില്ലി എയിംസ് ആശുപത്രിയിലെത്തിയാണ് മോദി വാക്സിന് സ്വീകരിച്ചത്. മാര്‍ച്ച് ഒന്നിനായിരുന്നു നരേന്ദ്രമോദി ആദ്യ ഡോസ് വാക്സീന് സ്വീകരിച്ചത്.
IndiaApr 7, 2021, 10:18 PM IST
വാക്സിന് കയറ്റുമതി വൈകുന്നു, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്ട്രാസെനേക നോട്ടീസ് അയച്ചു
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അസ്ട്രാസെനേഗ നോട്ടീസ് അയച്ചു. വാക്സിന് കയറ്റുമതി വൈകിക്കുന്നുവെന്ന് കാണിച്ചാണ് കമ്പനി നോട്ടീസ് നല്‍കിയത്
KeralaApr 1, 2021, 7:01 PM IST
45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന് ആരംഭിച്ചു ; ഇന്ന് സ്വീകരിച്ചത് അരലക്ഷത്തിലധികം പേര്
സംസ്ഥാനത്ത് ഇതുവരെ 36,31,372 ഡോസ് വാക്സീനാണ് ആകെ നല്‍കിയത്. അതില്‍ 32,21,294 പേര്‍ക്ക് ആദ്യഡോസ് വാക്സീനും 4,10,078 പേര്‍ക്ക് രണ്ടാം ഡോസ് വാക്സീനും നല്‍കിയിട്ടുണ്ട്.
IndiaMar 31, 2021, 7:06 AM IST
രാജ്യത്ത് 45 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്സീനേഷന് നാളെ ആരംഭിക്കും
സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വാക്സീനേഷൻ സൗകര്യമുണ്ട്. 45 വയസിനു മുകളിലുള്ള മറ്റു രോഗങ്ങളില്ലാത്തവർക്കും മുൻകൂർ രജിസ്ട്രേഷനില്ലാതെ സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സീൻ സ്വീകരിക്കാം. ആധാർ കാർഡ് നിർബന്ധമാണ്. രാജ്യത്ത് ആകെ 20 കോടി ആളുകൾക്ക് വാക്സീൻ നൽകാനാണ് തീരുമാനം
KeralaMar 27, 2021, 5:36 PM IST
ഏപ്രില്‍ 1 മുതല്‍ 45 ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സീന്; ദിവസവും 2.50 ലക്ഷംപേര്‍ക്ക് വാക്സീന്
ഒരു ദിവസം 2.50 ലക്ഷം ആള്‍ക്കാര്‍ക്ക് എന്ന തോതില്‍ 45 ദിവസം കൊണ്ട് വാക്സീനേഷന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇതിനായി കൂടുതല്‍ വാക്സീനേഷന് കേന്ദ്രങ്ങള്‍ ഒരുക്കുന്നതാണ്.
KeralaMar 17, 2021, 12:08 AM IST
കോഴിക്കോട് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് തവണ കൊവിഡ് വാക്സീന് നല്‍കിയതായി പരാതി
കെട്ടാങ്ങല്‍ കളന്തോട് കോഴിശേരികുന്നുമ്മല്‍ പ്രസീതയ്ക്കാണ് രണ്ട് ഡോസ് കൊവിഡ് വാക്സീന് മിനിറ്റുകള്‍ക്കുള്ളില്‍ നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വച്ചാണ് ഒരു ഡോസ് വാക്സീന് എടുത്ത ഉടനെ അടുത്ത ഡോസും കുത്തിവച്ചത്
KeralaMar 8, 2021, 9:49 AM IST
വാക്സീനില്ല പകരം സര്‍ട്ടിഫിക്കറ്റ് മാത്രം; പാലക്കാട് വാക്സീനെടുക്കാത്ത വയോധികന് വാക്സീന് സര്‍ട്ടിഫിക്കറ്റ്
കല്‍പ്പാത്തി അംബികാപുരത്തെ സുബ്രഹ്മണ്യന് (62) വാക്സിനെടുക്കാനായി ഈ മാസം ഒന്നിനാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഓണ്‍ലൈനില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെ കൊപ്പം ലയണ്‍സ് സ്കൂളില്‍ വാക്സീനെടുക്കാന്‍ അനുമതിയും ലഭിച്ചു.
IndiaMar 7, 2021, 1:31 PM IST
രാജ്യത്ത് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം രണ്ട് കോടി കടന്നു; ആറ് സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് ജാഗ്രതാ നിര്‍ദേശം
കൊവിഡ് പ്രതിദിന കേസുകൾ കൂടുന്ന സാഹചര്യത്തിൽ ആറ് സംസ്ഥാനങ്ങൾക്കും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. വാക്സിനേഷന്റെയും പരിശോധനയുടെയും എണ്ണം കൂട്ടാനാണ് നിർദ്ദേശം.
IndiaMar 3, 2021, 7:12 PM IST
കൊവാക്സീന്റെ മൂന്നാം ഘട്ട പരീക്ഷണ ഫലം പുറത്ത്; 81 ശതമാനം ഫലപ്രാപ്തി, വാക്സിനേഷന്റെ വേഗത കൂട്ടാന്‍ തീരുമാനം
25800 പേരിൽ നടത്തിയ പരീക്ഷണത്തിൽ വാക്സീൻ 81 ശതമാനം പേരിലും രോഗ പ്രതിരോധശേഷിക്ക് സഹായിക്കുന്നു എന്ന് കണ്ടെത്തി.