വിനീത് ശ്രീനിവാസൻ
(Search results - 15)spiceJan 24, 2021, 6:23 PM IST
'ഒരു ദൈവം തന്ത പൂവേ..'; മകളെ കടൽ കാണിച്ച് വിനീത് ശ്രീനിവാസൻ, ക്യൂട്ട് പിക്കെന്ന് ആരാധകർ
മലയാളികളുടെ പ്രിയതാരമാണ് വിനീത് ശ്രീനിവാസൻ. മനോഹരമായ പാട്ടുകളിലൂടെയും കഥാപാത്രങ്ങളിലൂടെയും താരം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ മകൾക്കൊപ്പമുള്ള വിനീതിന്റെ പുതിയ ചിത്രമാണ് വൈറലാകുന്നത്.
Movie NewsOct 3, 2020, 6:15 PM IST
'ദിവ്യ എന്റെ തോളിൽ തട്ടി പറഞ്ഞു, നമ്മുടെ കുഞ്ഞ് വരാറായി; ഹൃദയസ്പർശിയായ കുറിപ്പുമായി വിനീത് ശ്രീനിവാസൻ
മകളുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പ്രസവ വേദന തുടങ്ങിയ സമയം മുതൽ മകളുടെ ജനനം വരെ ഭാര്യ ദിവ്യയ്ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് വിനീത് കുറിക്കുന്നു. ലോകത്തിലേക്കെത്താൻ വലിയൊരു പോരാട്ടം തന്നെ മകൾ നടത്തിയെന്നും താൻ കണ്ടതിൽ വച്ചേറ്റവും വലിയ യുദ്ധമായിരുന്നു അതെന്നും താരം കുറിക്കുന്നു.
Movie NewsSep 16, 2020, 1:27 PM IST
അക്ഷയ് രാധാകൃഷ്ണനും നൂറിനും പ്രധാനവേഷത്തിൽ; 'വെള്ളേപ്പം' മോഷൻ പോസ്റ്റർ
അക്ഷയ് രാധാകൃഷ്ണൻ, ഷൈൻ ടോം ചാക്കോ, നൂറിൻ ഷെരിഫ്, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നവാഗതനായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളേപ്പം. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
MusicAug 23, 2020, 4:19 PM IST
‘എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ്‘; ഭാര്യയുടെ പാട്ട് പങ്കുവച്ച് വിനീത് ശ്രീനിവാസൻ
ഭാര്യ ദിവ്യ പാടുന്ന വീഡിയോ പങ്കുവച്ച് ഗായകനും നടനും സംവിധായകനും നിര്‍മ്മാതാവുമായ വിനീത് ശ്രീനിവാസന്. ആദ്യമായാണ് താൻ പാടുന്നത് വീഡിയോ എടുക്കാൻ ദിവ്യ സമ്മതിക്കുന്നതെന്നും ഇതൊരു വലിയ കാര്യമാണെന്നും വിനീത് ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.
Movie NewsMay 22, 2020, 12:46 PM IST
പ്രണവ് ചിത്രത്തിന്റെ ലൊക്കേഷൻ സന്ദർശിച്ച് മോഹൻലാൽ; വീഡിയോ
പ്രഖ്യാപനം മുതൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം. വിനീത് ശ്രീനിവാസന് ഒരുക്കുന്ന ചിത്രത്തിലൂടെ നാൽപതുവർഷങ്ങൾക്ക് ശേഷം മെറിലാൻഡ് സിനിമാസ് തിരിച്ചെത്തുകയാണ്.
NewsDec 22, 2019, 12:19 PM IST
'ഇതാണ് വിഹാന്റെ കുഞ്ഞുപെങ്ങൾ; ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ്'; മകളുടെ ചിത്രം പങ്ക് വച്ച് വിനീത് ശ്രീനിവാസൻ
ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിനീത് ആരാധകർക്കായി പങ്ക് വച്ചിരിക്കുന്നത് മകളുടെ ചിത്രമാണ്. ''ഇതാണ് ഷനയ ദിവ്യ വിനീത്, ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ്'' എന്നാണ് ദിവ്യയ്ക്കും മകൾക്കുമൊപ്പമുള്ള ചിത്രം പങ്കിട്ട് വിനീതിന്റെ കുറിപ്പ്.
NewsDec 18, 2019, 11:11 AM IST
നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും, ഞങ്ങള്‍ക്ക് സഹോദരി സഹോദരൻമാരാണ്: വിനീത് ശ്രീനിവാസൻ
പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം നടക്കുകയാണ്. പൗരത്വ നിയമഭേദഗതിക്ക് എതിരെയും പ്രതിഷേധത്തെ നേരിടുന്ന പൊലീസ് രീതിക്ക് എതിരെയും സിനിമ താരങ്ങളടക്കം പ്രതികരണവുമായി രംഗത്ത് എത്തി. മലയാളത്തില്‍ നിന്നും ഹിന്ദിയില്‍ നിന്നുമടക്കമുള്ള താരങ്ങള്‍ വിഷത്തില്‍ പ്രതികരിച്ചു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി വിനീത് ശ്രീനിവാസൻ രംഗത്ത് എത്തിയിരിക്കുന്നു.
NewsDec 2, 2019, 9:07 PM IST
'ഹൃദയം' തുറക്കാൻ പ്രണവും കല്യാണിയും; അമരത്ത് വിനീത് ശ്രീനിവാസൻ
ചിത്രത്തിന്റെ കഥയെഴുതി സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്. പ്രണവാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
NewsOct 10, 2019, 3:35 PM IST
മകളുടെ ഫോട്ടോയുമായി വിനീത് ശ്രീനിവാസൻ, ഒപ്പം വിഹാനും!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ. രണ്ടാമത് പെണ്‍കുഞ്ഞ് ജനിച്ച കാര്യം വിനീത് സാമൂഹ്യമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ മകളുടെ ഫോട്ടോ പുറത്തുവിട്ടിരിക്കുന്നു. വിനീത് ശ്രീനിവാസന് ആശംസകളുമായി ആരാധകരും രംഗത്ത് എത്തുകയാണ്.
MusicSep 13, 2019, 12:43 PM IST
'മനോഹര'ത്തിലെ സോംഗ് ടീസര്‍ പുറത്തിറങ്ങി; നായകനായി വിനീത് ശ്രീനിവാസൻ
ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'മനോഹരം'. ടെക്നോളജിയുടെ കടന്നുവരവോടെ തൊഴില്‍ ഭീഷണി നേരിടുന്ന ഒരു ആര്‍ട്ടിസ്റ്റാണ് വിനീത് ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ ആദ്യ സോംഗ് ടീസർ പുറത്തിറങ്ങി.
NewsSep 3, 2019, 12:30 PM IST
ധ്യാൻ ശ്രീനിവാസന്റെ ലൌ ആക്ഷൻ ഡ്രാമയുടെ തിരക്കഥ എങ്ങനെ? വിനീത് ശ്രീനിവാസന്റെ മറുപടി
ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൌ ആക്ഷൻ ഡ്രാമ. ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. കോമഡി ആക്ഷൻ റൊമാന്റിക് എന്റര്ടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയിലറിലെ സൂചന. നിവിനും നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ എങ്ങനെയായിരിക്കും. സിനിമ എങ്ങനെയുണ്ടായിരിക്കും എന്നൊക്കെ പറയുകയാണ് ധ്യാനിന്റെ സഹോദരനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസൻ ഇക്കാര്യം പറയുന്നത്.
NewsJul 22, 2019, 2:11 PM IST
ധ്യാനിന്റെ' ലൌവ് ആക്ഷൻ ഡ്രാമയില്‍' പൊട്ടിച്ചിരിച്ച് വിനീത് ശ്രീനിവാസൻ!
ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൌവ് ആക്ഷൻ ഡ്രാമ. ചിത്രത്തില്‍ നിവിൻ പോളിയാണ് നായകനായി എത്തുന്നത്. ധ്യാനിന്റെ ജ്യേഷ്ഠൻ വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രമാകുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ, ചിത്രത്തിലെ ലുക്ക് പുറത്തുവിട്ടു.
NewsMar 10, 2019, 7:09 PM IST
'മനോഹരം' സിനിമയെ പരിചയപ്പെടുത്തി വിനീത് ശ്രീനിവാസൻ!
വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയാണ് മനോഹരം. വിനീത് ശ്രീനിവാസൻ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ ചിത്രത്തെ പരിചയപ്പെടുത്തിയതും പോസ്റ്റര്‍ റിലീസ് ചെയ്തതും അൻവര്‍ സാദിഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
NewsMar 5, 2019, 3:38 PM IST
മനോഹരം; വിനീത് ശ്രീനിവാസന്റെ പുതിയ സിനിമ
വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയ്ക്ക് പേരിട്ടു. മനോഹരം എന്നാണ് സിനിമയുടെ പേര്. അൻവര്‍ സാദിഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
NewsDec 22, 2018, 2:31 PM IST
അച്ഛനിൽ നിന്ന് വീണ്ടും മികച്ചതിനെ പുറത്ത് കൊണ്ടുവന്നതിന് നന്ദി; സത്യൻ അന്തിക്കാടിനോട് വിനീത് ശ്രീനിവാസൻ
തന്റെ അച്ഛനിൽ നിന്ന് വീണ്ടും ഏറ്റവും മികച്ചതിനെ പുറത്ത് കൊണ്ടുവന്നതിന് നന്ദിയെന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് വിനീത് ശ്രീനിവാസന്റെ പ്രതികരണം.