വിനോദ സഞ്ചാര കേന്ദ്രങ്ങള്‍  

(Search results - 3)
 • undefined

  International7, Mar 2020, 2:26 PM

  കൊവിഡ് 19 ന് മുമ്പും പിമ്പും ലോകം; നിശബ്ദമായ നഗര ചിത്രങ്ങള്‍

  ലോകം കീഴടക്കിയ രോഗങ്ങളെ കുറിച്ച് നാം ഏറെ കേട്ടിരുന്നു. വസൂരി, പ്ലേഗ്, എയ്ഡ്സ്, എബോള... അങ്ങനെയങ്ങനെ... നിരവധി രോഗങ്ങള്‍. എന്നാല്‍ ഇന്ന് മറ്റെല്ലാ രോഗത്തെക്കാളും പ്രശ്നകാരിയായി മാറിയിരിക്കുകയാണ് കൊറോണാ വൈറസ് എന്ന് കൊവിഡ് 19. പടര്‍ന്ന് പിടിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലോക രാജ്യങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കാന്‍ കൊവിഡ് 19 കഴിഞ്ഞു. പ്രഭവ കേന്ദ്രമായ ചൈനയില്‍ മാത്രം 85,651 പേര്‍ ഇന്നും വൈറസ് ബാധിതരായി തുടരുന്നു. 55,422 പേര്‍ സുഖം പ്രാപിച്ചു. എന്നാല്‍ മരണം കവര്‍ന്നത് 3098 പേരാണ്. മാത്രമല്ല രോഗം ഗുരുതരമായി ബന്ധിച്ച 5,489 പേര്‍ ഇപ്പോഴും ചൈനയില്‍ ഉണ്ടെന്ന് കണക്കുകള്‍ കാണിക്കുന്നു. ലോകത്ത് ഇതുവരെയായി 3,497 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്.  ലോകത്ത് ഇതുവരെ  ഒരുലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. 89 രാജ്യങ്ങളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

  ലോകത്തെ ഇന്ന്  കൊവിഡ് 19 ന് മുമ്പും പിമ്പും എന്ന് വേര്‍തിരിക്കാമെന്ന് വിവിധ രാജ്യങ്ങിളില്‍ നിന്നും പുറത്ത് വരുന്ന ചിത്രങ്ങള്‍ തെളിയിക്കുന്നു. കോവിഡ് 19 ന്‍റെ വ്യാപനത്തിന് മുമ്പ് സജീവമായിരുന്ന നഗരങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, വിശുദ്ധ കേന്ദ്രങ്ങള്‍, ടോള്‍ പ്ലാസകള്‍ അങ്ങനെ നഗരത്തിലെ ആളനക്കമുള്ള സ്ഥലങ്ങളിലെല്ലാം ഇന്ന് ആളൊഴിഞ്ഞ ശവപ്പറമ്പുപോലെ നിശബ്ദമായിരിക്കുന്നു. കാണാം ആ നിശബ്ദകാഴ്ചകള്‍.
   

 • Wayanad forest

  Kerala27, Feb 2020, 9:24 PM

  വേനല്‍ കടുക്കുന്നു, കാട്ടുതീ ഭീഷണി; വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു

  മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 15 വരെയാണ് ഇവിടങ്ങളില്‍ പ്രവേശിക്കുന്നതിന് താല്‍കാലിക നിരോധനം.

 • nilambur

  NEWS13, Jan 2019, 1:53 PM

  സാധ്യതകളെ പ്രയോജനപ്പെടുത്താതെ മലബാറിലെ വിനോദ സഞ്ചാര മേഖല

  നടപ്പിലായ പദ്ധതികളില്‍ തന്നെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളൊരുക്കാൻ പലപ്പോഴും ആരും തയ്യാറാവുന്നില്ല. കണ്ണൂരിലെ പയ്യാമ്പലം ബീച്ച്, പൈതല്‍മല, പാലക്കയം തട്ട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക്   അര്‍ഹിക്കുന്ന വിധത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇതുവരെ ആയിട്ടില്ല.