വിമാനങ്ങള്‍ റദ്ദാക്കി  

(Search results - 12)
 • oman air

  pravasam8, Nov 2019, 9:26 AM IST

  ഇന്ത്യയിലേക്കുള്ളവ ഉള്‍പ്പെടെ നിരവധി സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി

  നവംബര്‍ 30 വരെയുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. ബോയിങ് 737 മാക്സ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് ഒമാന്‍ പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുന്നത്. ഇന്ത്യയിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

 • pravasam14, Oct 2019, 10:27 AM IST

  ഒമാന്‍ എയര്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കി; കേരളത്തിലേക്കുള്ള വിമാനങ്ങളും മുടങ്ങും

  ഒക്ടോബര്‍ 31 വരെയുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഏര്‍പ്പെടുത്തിയ നിരോധനം തുടരുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കമ്പനി നിര്‍ബന്ധിതമായത്.

 • pravasam3, Sep 2019, 7:20 PM IST

  ഒമാന്‍ എയര്‍ ഈ മാസത്തെ 304 സര്‍വീസുകള്‍ റദ്ദാക്കി

  സെപ്‍തംബര്‍ മാസം 304 സര്‍വീസുകള്‍ റദ്ദാക്കുന്നതായി ഒമാന്‍ എയര്‍ അറിയിച്ചു. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ മാസങ്ങളിലും നിരവധി സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കിയിരുന്നു.

 • Air India Express Flight

  pravasam9, Aug 2019, 1:42 PM IST

  കൊച്ചിയിലേക്കുള്ള യാത്രക്കാര്‍ക്ക് അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്

  കൊച്ചി വിമാനത്താവളത്തിലെ സര്‍വീസുകള്‍ റദ്ദാക്കുന്നതും പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ഫേസ്‍ബുക്ക് വഴി ബന്ധപ്പെടാമെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. നിരവധിപ്പേര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും വിവരങ്ങള്‍ ലഭ്യമാവാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു സംവിധാനമൊരുക്കിയിരിക്കുന്നത്.

 • nedumbassery airport

  pravasam9, Aug 2019, 10:55 AM IST

  ഗള്‍ഫില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി; അവധിക്കാലത്ത് മുന്‍കൂട്ടി ബുക്ക് ചെയ്തവരുടെ യാത്ര മുടങ്ങും

  കനത്തമഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. ഗള്‍ഫിലെ പെരുന്നാള്‍ അവധിക്കാലത്ത് നാട്ടിലെത്താനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികളുടെ യാത്ര മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം കാലവര്‍ഷക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികളില്‍ പലര്‍ക്കും ഉറ്റവരുടെ യാതൊരു വിവരവും ലഭിക്കുന്നുമില്ല.

 • pravasam20, Jul 2019, 4:51 PM IST

  കേരളത്തിലേക്കുള്ളവയടക്കം 877 സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി

  ജൂലൈ ഏഴ് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ 877 സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. ബോയിങ് 737 വിഭാഗത്തില്‍പെട്ട വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരുന്ന പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.

 • oman air

  pravasam10, Apr 2019, 11:58 AM IST

  ഇന്ത്യയിലേക്കുള്ളവയുള്‍പ്പെടെ 30 സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി

  ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയുണ്ടായ പ്രതിസന്ധി കാരണം ഒമാന്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടരുന്നു. ഇന്നലെയും ഇന്നുമായി 30 സര്‍വീസുകള്‍ റദ്ദാക്കിയതായി കമ്പനി അറിയിച്ചു.

 • oman air

  pravasam27, Mar 2019, 2:17 PM IST

  ഇന്ത്യയിലേക്കുള്ള കൂടുതല്‍ സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി

  ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഒമാന്‍ എയര്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ഏപ്രില്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

 • Oman aIR

  pravasam16, Mar 2019, 4:06 PM IST

  ഒമാന്‍ എയര്‍ 92 സര്‍വീസുകള്‍ റദ്ദാക്കി; കേരളത്തിലേക്കുള്ള വിമാനങ്ങളും മുടങ്ങും

  കേരളത്തിലേക്ക് ഉള്ളവ ഉള്‍പ്പെടെ 36 സര്‍വീസുകള്‍ കൂടി റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. എത്യോപ്യന്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുന്നത്. നേരത്തെ 56 സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ 36 സര്‍വീസുകള്‍ കൂടി റദ്ദാക്കുന്നത്. കേരളത്തിലേക്കുള്ള സര്‍വീസുകളും മുടങ്ങും

 • pravasam27, Feb 2019, 4:01 PM IST

  ഗള്‍ഫില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

  മനാമ: വ്യോമ ഗതാഗതം നിര്‍ത്തിവെച്ചതിനാല്‍ ഗള്‍ഫില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാനക്കമ്പനികള്‍ അറിയിച്ചു. ലാഹോര്‍, മുല്‍ട്ടാന്‍, ഇസ്‍ലാമാബാദ് എന്നീ വിമാനത്താവളങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ചതായി ഗള്‍ഫ് എയര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയ വിമാനകമ്പനികളും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. 

 • Flight

  pravasam5, Dec 2018, 3:21 PM IST

  വ്യോമ ഗതാഗത മേഖലയില്‍ പുതിയ പ്രതിസന്ധി; പ്രവാസികളുടെ കീശ ചോരും

  മുംബൈ: ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് വലിയ തോതില്‍ വര്‍ദ്ധിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. വേനലവധിക്ക് നാട്ടിലേക്ക് പോകാനിരിക്കുന്ന പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് വ്യോമയാന രംഗത്ത് നിന്നുള്ള പുതിയ വാര്‍ത്തകള്‍.

 • Jet Airways

  pravasam3, Dec 2018, 11:15 AM IST

  പൈലറ്റുമാര്‍ക്ക് 'അസുഖം'; ജെറ്റ് എയര്‍വേയ്സ് 14 വിമാനങ്ങള്‍ റദ്ദാക്കി

  ദില്ലി: പൈലറ്റുമാര്‍ ഒരുമിച്ച് അപ്രതീക്ഷിത അവധി എടുത്തതോടെ ഞായറാഴ്ച ജെറ്റ് എയര്‍വേയ്സിന്റെ 14 വിമാനങ്ങള്‍ റദ്ദാക്കി. അസുഖം കാരണം അവധിയെടുക്കുന്നുവെന്നാണ് പൈലറ്റുമാര്‍ അറിയിച്ചതെങ്കിലും മാസങ്ങളായി ശമ്പളം മുടങ്ങുന്നതിലുള്ള പ്രതിഷേധമാണ് പിന്നിലെന്നാണ് അനൗദ്ദ്യോഗിക വിവരം. കടുത്ത നഷ്ടം നേരിടുന്ന ജെറ്റ് എയര്‍വേയ്സില്‍ സീനിയര്‍ മാനേജ്മെന്റ് ഉദ്ദ്യോഗസ്ഥര്‍ക്കും പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും പോലും ഓഗസ്റ്റ് മുതല്‍ ശമ്പളം ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.