വിവാഹ നിശ്ചയം
(Search results - 45)spiceJan 20, 2021, 1:38 PM IST
ആറ് വര്‍ഷത്തിനുശേഷം പ്രണയസാഫല്യം; എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു
നടിയും അവതാരകയും ബിഗ് ബോസ് മലയാളം സീസണ് 2 മത്സരാര്‍ഥിയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത് പി നായര്‍ ആണ് വരന്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടത്തിയ വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം.
Movie NewsDec 22, 2020, 3:18 PM IST
മിനിസ്ക്രീൻ താരങ്ങളായ മൃദുല വിജയ്യും യുവ കൃഷ്ണയും വിവാഹിതരാകുന്നു
മിനി സ്ക്രീനില്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയവരാണ് മൃദുല വിജയ്യും യുവ കൃഷ്ണയും. ഇരുവരും വിവാഹിതരാകുകയാണ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നാളെ തിരുവനന്തപുരത്ത് വെച്ച് ഇരുവരുടെയും വിവാഹ നിശ്ചയം നടക്കും. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയയായ താരങ്ങളാണ് മൃദുല വിജയ്യും യുവ കൃഷ്ണയും. മെന്റലിസത്തിലും താല്പര്യം കാട്ടുന്നയാളാണ് യുവ കൃഷ്ണ.
Movie NewsNov 27, 2020, 8:18 AM IST
നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു; നിറസാന്നിധ്യമായി ദിലീപും കാവ്യയും
നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന് ബിലാല്‍ ആണ് വരന്. നാദിര്‍ഷയുടെ സുഹൃത്തും നടനുമായ ദിലീപും കുടുംബത്തോടൊപ്പം ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
Movie NewsNov 17, 2020, 1:21 PM IST
യുവ നടൻ വിജിലേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, വീഡിയോ
നടൻ വിജിലേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. ബിഎഡ് ബിരുദധാരിയാണ് സ്വാതി. ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും വിവാഹമെന്നായിരുന്നു വിജിലേഷ് നേരത്തെ പറഞ്ഞിരുന്നത്. കലാപ്രവര്‍ത്തനങ്ങള്‍ക്ക് സ്വാതി കൂട്ടായിട്ടുണ്ടാകുമെന്നും വിജിലേഷ് പറഞ്ഞു. മാട്രിമോണിയലിലൂടെയാണ് വിവാഹ ആലോചന വന്നത് എന്നും വിജിലേഷ് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.
spiceNov 14, 2020, 7:22 PM IST
റോഷ്നയുടെയും കിച്ചുവിന്റെയും വിവാഹനിശ്ചയം- വീഡിയോ
സെപ്റ്റംബര്‍ 27നാണ് വിവാഹക്കാര്യം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഏറെക്കാലത്തെ പരിചയത്തിനും അടുപ്പത്തിനും ശേഷമാണ് റോഷ്നയും കിച്ചുവും വിവാഹജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നത്.
Movie NewsOct 29, 2020, 12:59 PM IST
നടി മൃദുല മുരളി വിവാഹിതയായി
നടിയും അവതാരകയുമായ മൃദുല മുരളി വിവാഹിതയായി. നിതിൻ വിജയനാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കള്‍ മൃദുല മുരളിക്ക് ആശംസകള്‍ നേര്‍ന്ന് എത്തി. കഴിഞ്ഞ വര്‍ഷമായിരുന്നു മൃദുലയുടെ വിവാഹ നിശ്ചയം നടന്നത്.
LifestyleSep 25, 2020, 4:50 PM IST
ലോക്ഡൗണ്‍ കാലത്ത് ബാല്‍ക്കണിയില്‍ വച്ച് കണ്ടു; സിനിമയെ വെല്ലുന്ന പ്രണയകഥ
ലോക്ഡൗണ്‍ കാലത്ത് മുഴുവന്‍ സമയവും വീട്ടിനകത്ത് തന്നെ അടച്ചിരിക്കുന്നതിന്റെ വിരസത മാറാന്‍ മിക്കവാറും നഗരവാസികളെയും സഹായിച്ചത് ബാല്ക്കണികളാണെന്ന് വേണമെങ്കില്‍ പറയാം. അല്പം ശുദ്ധവായു ലഭിക്കാന്‍, മനുഷ്യരെ കാണാന്‍, ചെടി വളര്‍ത്താന്‍... അങ്ങനെ പുറംലോകത്തേക്ക് ആശ്വാസത്തിന്റെ ഒരു വാതില്‍ തുറന്നിടാന്‍ ബാല്‍ക്കണികള്‍ സഹായിച്ചു.
KeralaSep 12, 2020, 7:10 PM IST
നടി മിയ ജോര്‍ജ് വിവാഹിതയായി; വരന് വ്യവസായിയായ ആഷ്വിന് ഫിലിപ്പ്
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.മെയ് മുപ്പതിനായിരുന്നു വിവാഹ നിശ്ചയം
Movie NewsJul 17, 2020, 12:53 PM IST
വിജിലേഷിന് കല്യാണമായി, ആഘോഷമാക്കാൻ ആരാധകര്‍
നടൻ വിജിലേഷ് വിവാഹിതനാകുന്നു. സാമൂഹ്യ മാധ്യമത്തിലൂടെ വിജിലേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ഫാറൂഖ് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. ബിഎഡ് ബിരുദധാരിയാണ് സ്വാതി. ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും കല്യാണമെന്ന് വിജിലേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. നവംബറില്‍ ആയിരിക്കും വിവാഹ നിശ്ചയം. സിനിമകള്‍ ഇഷ്ടമായതിനാല്‍ തന്നെ സ്വാതി കലാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമായി ഉണ്ടാകുമെന്നുമാണ് കരുതുന്നത് എന്നും വിജിലേഷ് പറയുന്നു. മാട്രിമോണിയലിലൂടെയാണ് വിവാഹ ആലോചന വന്നത് എന്നും വിജിലേഷ് പറയുന്നു.
Other SportsJun 30, 2020, 10:32 PM IST
ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളായ ദീപികാ കുമാരിയും അതാനു ദാസും വിവാഹിതരായി
റാഞ്ചിയിലെ മൊറാബാദിയിലായിരുന്നു വിവാഹം. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് 60 ഓളം പേരെ മാത്രമെ വിവാഹത്തിന് ക്ഷണിച്ചിരുന്നത്.
Movie NewsJun 2, 2020, 3:19 PM IST
നടി മിയയുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം
മലയാളികളുടെ പ്രിയ നടി മിയ വിവാഹിതയാവുകയാണ്. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പ് ആണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടില്‍ വച്ച് നടന്നു. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് മാസങ്ങള്‍ക്ക് ശേഷമായിരിക്കും വിവാഹം.
spiceMay 21, 2020, 3:52 PM IST
LifestyleMar 19, 2020, 5:26 PM IST
ചില്ലിനപ്പുറം നിന്ന് പ്രിയപ്പെട്ട മുത്തച്ഛനെ വിവാഹമോതിരം കാണിച്ചു;ഹൃദയം തൊടുന്ന ചിത്രങ്ങൾ
ലോകരാജ്യങ്ങളെ ആകെമാനം ആശങ്കയിലാക്കി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ വൈറസ് സ്ഥിരീകരിച്ച രോഗികളുമായി ബന്ധുക്കള്‍ സമ്പര്‍ക്കം പുലര്ത്താതിരിക്കാന് കടുത്ത നിയന്ത്രണങ്ങളാണ് ഓരോ രാജ്യങ്ങളിലും ഏര്‍പ്പെടുത്തുന്നത്. മുഴുവനായി അടച്ചിട്ട മുറികളിലാണ് മിക്കവാറും സ്ഥലങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചവരെ താമസിപ്പിക്കുന്നത്.
KeralaMar 13, 2020, 5:26 PM IST
ബന്ധുവീട് മുതൽ വിവാഹ നിശ്ചയം വരെ: തൃശൂരിലെ കോവിഡ് ബാധിതൻ പോയത് ഈ വഴികളില്‍
മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് 12 മുതല്‍ 2.30 വരെ പാവറട്ടി വെന്മേനാടുള്ള വീട്ടില്‍ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു. വൈകുന്നേരമാണ് കേരളത്തിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത ശ്രദ്ധയിൽ പെട്ടത്
LifestyleFeb 15, 2020, 10:56 PM IST
വിവാഹത്തീയ്യതി നിശ്ചയിക്കാന്‍ ഇതെല്ലാം നോക്കുന്നവരോ?; രസികന്‍ പഠനം...
വിവാഹത്തീയ്യതി നിശ്ചയിക്കുന്നത് മിക്കവാറും വരന്റേയും വധുവിന്റേയും കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ നേതൃത്വത്തില്‍ എല്ലാവരുടെയും സൗകര്യവും സന്തോഷവുമെല്ലാം നോക്കിയാണ്. അതോടൊപ്പം തന്നെ ആചാരങ്ങള്‍ പാലിക്കുന്നവരാണെങ്കില്‍ നല്ല മൂഹൂര്‍ത്തവും നോക്കും. ഇതിനെല്ലാം പുറമെ വിവാഹം നടത്തുന്നത് ഓഡിറ്റോറിയത്തിലോ റിസോര്‍ട്ടിലോ മറ്റോ ആണെങ്കില്‍ അതിന്റെ ലഭ്യത- മറ്റ് സമാനമായ സൗകര്യങ്ങളുടെ ലഭ്യതയെല്ലാം നോക്കും, അല്ലേ?