വിവാഹ ഫോട്ടോ
(Search results - 25)Movie NewsJan 8, 2021, 12:13 PM IST
കയല്‍ ഫെയിം നടി ആനന്ദി വിവാഹിതയായി
കയല്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയായ തമിഴ് നടി ആനന്ദി വിവാഹിതയായി. വ്യവസായിയായ സോക്രട്ടീസ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹം. താരങ്ങള്‍ വിവാഹ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. തമിഴകത്ത് യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയയായ നടിയാണ് ആനന്ദി.
crimeDec 26, 2020, 6:07 PM IST
'വിവാഹ ഫോട്ടോ പുറത്തായത് പ്രകോപനമായി, കൊല്ലാന്‍ മുന്‍പും ശ്രമിച്ചു'; ശാഖയുടെ കൊലപാതകം മൊഴികള്‍
വലിയ ഭൂസ്വത്തുള്ള കുടുംബത്തിലെ അംഗമായ ശാഖാകുമാരിയെ രണ്ടുമാസം മുമ്പ് മാത്രമാണ് അരുൺ വിവാഹം കഴിച്ചത്. ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുന്നത്.
Movie NewsDec 2, 2020, 1:19 PM IST
ഗായകൻ ആദിത്യ നാരായണൻ വിവാഹിതനായി, ചിത്രങ്ങള്‍
രാജ്യത്തെ പ്രമുഖ ഗായകൻ ഉദിത് നാരായണന്റെ മകനും ഗായകനുമായ ആദിത്യ നാരായണൻ വിവാഹിതനായി. ശ്വേതാ അഗര്‍വാള്‍ ആണ് ആദിത്യ നാരായണന്റെ വധു. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിവാഹ ഫോട്ടോകളും ചര്‍ച്ചയാകുകയാണ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മുംബൈയിലായിരുന്നു ആദിത്യ നാരായണന്റെ വിവാഹം.
LifestyleOct 28, 2020, 2:30 PM IST
ഇങ്ങനെയും ഒരു വിവാഹം; വൈറലായി വധൂവരന്മാരുടെ ഫോട്ടോകള്‍...
വിവാഹ ഫോട്ടോകളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വളരെ എളുപ്പത്തില്‍ തന്നെ ശ്രദ്ധ നേടാറുണ്ട്. അല്പം പുതുമയുള്ള എന്തെങ്കിലും ഘടകങ്ങള്‍ ഉള്ക്കൊള്ളിച്ചതാണെങ്കില് പിന്നെ പറയാനുമില്ല. ഇത്തരത്തിലുള്ള 'സേവ് ദ ഡേറ്റ്', വിവാഹശേഷമുള്ള ഫോട്ടോഷൂട്ട് - ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞോടുന്നത് കണ്ടിട്ടില്ലേ?
viralOct 16, 2020, 4:20 PM IST
'ഇത് കണ്ടാല്‍ തകരുമോ മലയാളിയുടെ സദാചാരം ?' വിവാദമായൊരു വിവാഹാനന്തര ഫോട്ടോഷൂട്ട് കാണാം
സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ഒരു വിവാഹാനന്തര ഫോട്ടോ ഷൂട്ട് വിവാദമായിരിക്കുകയാണ്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ്ങ് സ്റ്റോറീസ് ഫോട്ടോഗ്രഫിയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് നിമിഷനേരം കൊണ്ട് വൈറലായത്. പാര്‍ട്ടി ആവശ്യപ്പെട്ടതിനനുസരിച്ചാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും എന്നാല്‍ അതിത്രമാത്രം പ്രശ്നമാകുമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രങ്ങളെടുത്ത അഖില്‍ കാര്ത്തികേയന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തികേന്റെയും കൊല്ലം സ്വദേശിനിയായ ലക്ഷ്മിയുടെയും വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാ ഫോട്ടോഗ്രഫി ജോലികളും ചെയ്തത് വെഡ്ഡിങ്ങ് സ്റ്റോറീസ് ആണ്. ഇരുവരും ആവശ്യപ്പെട്ടതനുസരിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍, ചിത്രങ്ങള്‍ ഹിന്ദു പാരമ്പര്യ വിവാഹങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞാണ് കൂടുതല്‍ കമന്റുകളും വരുന്നതെന്ന് അഖില്‍ പറഞ്ഞു. ഋഷി കാര്‍ത്തികും ലക്ഷ്മി ഋഷിക്കും ഇത്തരം വിവാദങ്ങളില്‍ താല്പര്യമില്ലെന്നും അവരതിനെ ഗൌരവമായി എടുക്കുന്നില്ലെന്നും ഫോട്ടോഗ്രാഫര്‍ അഖില്‍ പറഞ്ഞു. കല്യാണത്തിന് മുമ്പ് ഇങ്ങനെയാണെങ്കില്‍ കല്ല്യാണം കഴിഞ്ഞാല്‍ പിന്നെങ്ങനെയായിരിക്കുമെന്നും ചിലര്‍ ചോദിക്കുന്നു. എന്നാല്‍ ഇത് കല്ല്യാണത്തിന് മുമ്പെടുത്തതല്ലെന്നും വിവാഹാനന്തര ഫോട്ടോഗ്രഫിയായിരുന്നെന്നും അഖില്‍ കാര്ത്തികേയന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Movie NewsOct 10, 2020, 8:59 PM IST
'അങ്ങനെയാണ് വിവാഹം സ്റ്റുഡിയോയില്‍ നടന്നത്', രസകരമായ ഓര്‍മകള്‍ പങ്കുവെച്ച് റാണ ദഗുബാട്ടി
ബാഹുബലി എന്ന ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടനാണ് റാണ ദഗുബാട്ടി. ഓഗസ്റ്റിലാണ് റാണയുടെ വിവാഹം കഴിഞ്ഞത്. റാണയുടെ വിവാഹ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ റാണയുടെ വിവിവാഹം സ്റ്റുഡിയോയില്‍ നടന്നതിനെ കുറിച്ചുള്ള വാര്‍ത്തയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. റാണ തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. നേഹ ധുപിയയ്‍ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു റാണ വിവാഹ വേദിയെ കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്.
viralOct 6, 2020, 10:23 AM IST
പ്രണയകാലത്ത്, സ്ഥലകാലങ്ങളില്ലാതെ....; വ്യത്യസ്തമായൊരു പോസ്റ്റ് വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട്
വിവാഹ ചിത്രങ്ങളെന്നും ഒളിമങ്ങാത്ത ഓര്‍മ്മകളായിരിക്കും. ആദ്യകാലങ്ങളില്‍ വിവാഹത്തിന് മാത്രമായിരുന്നു ചിത്രങ്ങളെടുത്തിരുന്നതെങ്കില് പിന്നീട് കല്യാണ നിശ്ചയങ്ങളിലേക്കും ഫോട്ടോഗ്രാഫര്‍മാര്‍ കടന്നു ചെന്നു. കാലം മാറിയപ്പോള്‍ വിവാഹത്തിയതികള്‍ ഓര്‍ത്ത് വെക്കാന്‍ സേവ് ദി ഡേറ്റുകളെത്തി. ഇപ്പോള്‍ കൊവിഡ് 19 രോഗാണുവിന്റെ വ്യാപനം സൃഷ്ടിച്ച അനിശ്ചിതത്വങ്ങള്‍ വിവാഹം പോലുള്ള ജീവിതത്തിലെ പ്രാധാന ചടങ്ങുകള്‍ പലതും താളം തെറ്റി. പലപ്പോഴും നിശ്ചയിച്ച വിവാഹ തിയതികള്‍ പോലും മാറിമറിയുന്നു. അതിനിടെ സേവ് ദി ഡേറ്റുകള്‍ പോലും അപ്രസക്തമാകുന്നു. എങ്കിലും ജീവിതത്തിന്റെ അനര്‍ഘ നിമിഷങ്ങളെ സൂക്ഷിച്ച് വയ്ക്കുന്നതില്‍ മനുഷ്യനെന്നും ഔത്സുക്യം കാണിച്ചിരുന്നു. കുറഞ്ഞത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെയെങ്കിലും ഇനി സേവ് ദി ഡേറ്റുകളെക്കാള് നിറഞ്ഞ് നില്ക്കുക പോസ്റ്റ് വെഡ്ഡിങ്ങ് ചിത്രങ്ങളാകും. ഫോട്ടോഗ്രഫര്‍ ബിനു സീന്‍സ് പകര്‍ത്തിയ തിരുവല്ലക്കാരനായ ജെറിൻ ജോർജിയുടെയും കോട്ടയത്തുകാരിയും നഴ്സുമായ അഞ്ചു സാറയുടെയും പോസ്റ്റ് വെഡ്ഡിങ്ങ് ചിത്രങ്ങള്‍ കാണാം.LifestyleSep 12, 2020, 3:22 PM IST
1900 അടി ഉയരത്തിലുള്ള മലമുകളിലെ വിവാഹ ഫോട്ടോഷൂട്ട്; വൈറല്‍
വിമര്‍ശനങ്ങളും കൈയടികളും നേടി വ്യത്യസ്ത രീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. അത്തരത്തില്‍ അതിരുകടന്ന ഒരു വിവാഹ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
LifestyleAug 31, 2020, 4:06 PM IST
അറുപതിന്റെ തിളക്കത്തില്‍ വീണ്ടും വരനും വധുവുമായി; വ്യത്യസ്തമായ ഫോട്ടോഷൂട്ട്...
വിവാഹത്തിന് മുമ്പ്, 'സേവ് ദ ഡേറ്റ്' മുതല്‍ തുടങ്ങുകയായി ഇന്ന് ഫോട്ടോഷൂട്ടിന്റെ തിരക്ക്. വിവാഹദിവസവും അതിന് ശേഷവും ഹണിമൂണും ഒന്നാം വാര്‍ഷികവുമെല്ലാം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ദീര്‍ഘകാലത്തെ ദാമ്പത്യത്തിന്റെ വിജയം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്നവര്‍ എത്ര പേര് കാണും!
LifestyleJul 4, 2020, 12:06 PM IST
ഫോട്ടോഷൂട്ടിനിടെ തിരമാലയടിച്ച് കടലിലേക്ക് വീണ് വധൂവരന്മാർ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; വീഡിയോ
വിവാഹ ഫോട്ടോഷൂട്ടിനിടെ തിരമാലയടിച്ച് കടലിലേക്ക് വീണ് വധൂവരന്മാരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
NewsApr 8, 2020, 7:51 PM IST
ആ ഫോട്ടോഗ്രാഫര്‍ പറഞ്ഞ കാര്യം വിഷമിപ്പിച്ചു; അനശ്വര രാജൻ പറയുന്നു
യുവ നടിമാരില്‍ ശ്രദ്ധയയാണ് അനശ്വര രാജൻ. മലയാളത്തില്‍ ഉദാഹരണം സുജാതയിലൂടെ വെള്ളിത്തിരയിലെത്തി ഇപ്പോള്‍ തൃഷയുടെ സിനിമയിലും ഒരു പ്രധാന കഥാപാത്രമായി എത്തുകയാണ് അനശ്വര രാജൻ. അനശ്വര രാജന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വിവാഹ ഫോട്ടോകളിലൊന്നും നില്ക്കാൻ ഇഷ്ടപ്പെടാത്ത ആളാണ് താനെന്ന് അനശ്വര രാജൻ പറയുന്നു. ഇതുസംബന്ധിച്ച് ഒരു ഫോട്ടോഗ്രാഫര്‍ പറഞ്ഞ കാര്യം തനിക്ക് വിഷമമായെന്നും അനശ്വര രാജൻ പറഞ്ഞു.
NewsFeb 26, 2020, 7:34 PM IST
മുപ്പത്തിയൊമ്പതാം വിവാഹവാര്‍ഷികം, രജനികാന്തിന്റെയും ലതയുടെയും വിവാഹ ഫോട്ടോയുമായി മക്കള്‍
തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനായിരിക്കും രജനികാന്ത്. രജിനികാന്തിന്റെ ഓരോ സിനിമയ്ക്കായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. രജിനികാന്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. രജനികാന്തിന്റെയും ഭാര്യ ലതയുടെയും വിവാഹ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. ഫോട്ടോ പങ്കുവെച്ചതാകട്ടെ മകള്‍ സൌന്ദര്യ രജനികാന്തും.
NewsJan 17, 2020, 12:04 PM IST
കാര്‍ത്തികയുടെ മകൻ വിവാഹിതനായി, വിവാഹ ഫോട്ടോയുമായി വിനീത്
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടി കാര്‍ത്തികയുടെ മകൻ വിഷ്ണു വിവാഹിതനായി. പൂജയാണ് വധു.
NewsDec 13, 2019, 1:58 PM IST
ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല, വിവാഹഫോട്ടോയുമായി പ്രിയദര്ശൻ
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദര്ശൻ. പ്രിയദര്ശൻ ആരാധകര്‍ക്കായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഏറ്റവും ഒടുവില്‍ പങ്കുവച്ചിരിക്കുന്നത് ഒരു അപൂര്‍വ ഫോട്ടോയാണ്. വിവാഹ ഫോട്ടോ.
GALLERYAug 23, 2019, 3:36 PM IST
എവിടെവച്ചാകാം ഒരു ജിം ട്രെയിനറുടെ വിവാഹ ഫോട്ടോഷൂട്ട് ? കാണാം വൈറല്‍ ചിത്രങ്ങള്‍
വിവാഹത്തേക്കാള്‍ ഇപ്പോള്‍ ട്രന്റ് വിവാഹത്തിന് മുമ്പുള്ള ഫോട്ടോ ഷൂട്ടിനാണ്. വരന്റെയും വധുവിന്റെയും ജോലി, സ്ഥലം ഇങ്ങനെ പല കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുക്കും മിക്ക വിവാഹ ഫോട്ടോഷൂട്ടുകളും സംഘടിപ്പിക്കുക. അങ്ങനെയാണ് വവ്വാല് ക്ലിക്കും സിനിമാ സ്പൂഫുകളുമായി ബന്ധപ്പെട്ടുള്ള ഫോട്ടോഷൂട്ടുകള്‍ രംഗം കൈയടക്കിയത്.ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാഹ വസ്ത്രത്തില്‍ വരനും വധുവും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നു. ജിമ്മിലെ വിവിധ ഉപകരണങ്ങള്‍ ഇരുവരും ഉപയോഗിക്കുന്നു. ഡംബല്‍ മുതല്‍ വേറ്റ് ലിഫ്റ്റ് വരെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള ഫോട്ടോ ഷൂട്ട് ഏറെ വ്യത്യസ്തമാണ്.
ഒരു ജിം ട്രൈനറുടെ വിവാഹ ഫോട്ടോഷൂട്ട് എങ്ങനെ ചിത്രീകരിക്കുമെന്നിടത്ത് നിന്നാണ് ഇത്തരത്തിലൊരു ആശയം ലഭിച്ചത്. ജിം ട്രെനറാണ് രണലി. അദ്ദേഹം വിവാഹം ചെയ്യുന്ന പെണ്‍കുട്ടിയാണ് സനോലി. ഇരുവരുടെയും ഫോട്ടോ ഷൂട്ട് ചിത്രീകരണമാണ് അരോമ സ്റ്റുഡിയോസ് ജിമ്മില്‍ വച്ച് ഷൂട്ട് ചെയ്തത്. അരോമ സ്റ്റുഡിയോസിനൊപ്പം കസുന്‍ ഷനക ഫോട്ടോഗ്രാഫിയും ചേര്‍ന്നാണ് ഈ വിവാഹ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.