വ്യോമഗതാഗതം  

(Search results - 6)
 • <p>panda return china</p>

  International16, May 2020, 10:01 AM

  മുള കിട്ടാനില്ല; രണ്ട് ഭീമന്‍ പാണ്ടകളെ ചൈനയിലേക്ക് മടക്കി അയയ്ക്കാനൊരുങ്ങി കാനഡയിലെ മൃഗശാല

  ചൈനയില്‍ നിന്നെത്തിക്കുന്ന മുളയാണ് ഇവയുടെ മുഖ്യ ഭക്ഷണം. ഇത് ഇവിടെയെത്തിക്കാന്‍ ഒരു മാസത്തോളം നീണ്ട പ്രയത്നം നടത്തിയിട്ടും സാധിക്കാതെ വന്നതോടെയാണ് ഇവയെ തിരികെ അയക്കാന്‍ തീരുമാനിച്ചതെന്ന് മൃഗശാല അധികൃതര്‍ 

 • undefined

  International22, Apr 2020, 2:49 PM

  ലോക്ഡൗണിനിടെ ഇന്ന് ലോക ഭൗമദിനം

  കൊറോണ കൊണ്ട് ആര്‍ക്കാണ് ഗുണം ? എന്ന ചോദ്യത്തിന് നിലവില്‍ ഒറ്റ ഉത്തരം മാത്രമേയുള്ളൂ, മനുഷ്യനൊഴിച്ച് ഭൂമിയിലെ സര്‍വ്വചരാചരങ്ങള്‍ക്കും. അതെ കൊറോണാ വൈറസ് വ്യാപനം കൊണ്ട് ലോകം മുഴുവനും ലോക്ഡൗണിലേക്ക് പോയതോടെ വ്യോമഗതാഗതം, വ്യവസായങ്ങള്‍ തുടങ്ങി കൂടുതല്‍ ഭൗമവാതകങ്ങള്‍ പുറന്തള്ളുന്ന പലതും പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. കൊവിഡ് 19 ന്‍റെ വ്യാപനത്തിന് മുമ്പ് കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർദ്ധിക്കുന്നതിനെ കുറിച്ച് നിരവധി പഠനങ്ങള്‍ പുറത്ത് വന്നിരുന്നു. സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്‍റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഇത് ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നുവെന്ന് ഭൗമശാസ്ത്രജ്ഞര്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനായി നിരവധി ശ്രമങ്ങള്‍ ലോകത്ത് ഉണ്ടായി. ആഗോളതാപനം തടയാൻ ഉദ്ദേശിച്ച്‌ നിലവിൽ വന്ന ക്യോട്ടോ ഉടമ്പടി (Kyoto protocol)വേണ്ടത്ര ഗുണം ചെയ്തിട്ടില്ല. 

  ആഗോളതാപനത്തിന് കാരണമാകുന്ന എല്ലാ പ്രവർത്തനങ്ങളും മനുഷ്യൻ നിർത്തിവച്ചാൽകൂടിയും ഓരോ ദശാബ്ദത്തിലും 0.1 ഡിഗ്രി സെൽ‌ഷ്യസ് വച്ച് അടുത്ത രണ്ടു ദശാബ്ദങ്ങളിലും താപനിലയിൽ ഉയർച്ച ഉണ്ടാകുമെന്ന് പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. ഇന്ന് ലോകം അത്തരമൊരു അവസ്ഥയില്‍ കൂടിയാണ് കടന്ന് പോകുന്നത്. ലോകം മുഴുവനും അടച്ച് വീട്ടിലിരിക്കുന്നു. ആഗോളതാപനത്തിന് കാരണമാകുന്നതൊന്നും ഇന്ന് മനുഷ്യന്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല. സര്‍വ്വവും നിശ്ചലം. ലോക്ഡൗണ്‍ ലോകത്ത് ഉണ്ടാക്കി ചില മാറ്റങ്ങളുടെ ചിത്രങ്ങള്‍ കാണാം. 

 • Gulf Coronavirus

  pravasam26, Feb 2020, 11:23 PM

  കൊറോണ ഭീതി; ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകളും താറുമാറായി

  ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വ്യോമ ഗതാഗതവും താറുമാറാക്കി. മദ്ധ്യപൂര്‍വ ദേശത്തെ കൊറോണ ബാധയുടെ ഉറവിടമായി കണക്കാക്കപ്പെടുന്ന ഇറാനില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും യുഎഇ റദ്ദാക്കി. ഒരാഴ്ചത്തേക്കാണ് നിയന്ത്രണമെങ്കിലും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമേ സര്‍വീസുകള്‍ പുനരാരംഭിക്കുകയുള്ളൂ എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

 • Rohit Kumar Singh, additional chief secretary, said that till February 2, 3,933 passengers from 27 international flights have been screened at Jaipur International Airport.

  India3, Feb 2020, 8:38 PM

  ബീജിങിലേക്ക് ഒഴികെ, ചൈനയിലേക്കുള്ള വിമാനസ‍ര്‍വീസുകൾ യുഎഇ അനിശ്ചിത കാലത്തേക്ക് നിര്‍ത്തുന്നു

  വിമാന സര്‍വീസ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നുവെന്ന് വ്യക്തമാക്കിയുള്ളതാണ് യുഎഇ പൊതു വ്യോമ ഗതാഗത അതോറിറ്റിയുടെ നോട്ടീസ്. ഇത് കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും വിശദീകരിച്ചിട്ടുണ്ട്

 • delhi

  India29, Dec 2019, 8:13 AM

  അതിശൈത്യം: ഉത്തരേന്ത്യ വിറക്കുന്നു; ആറ് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

  മൂടല്‍മഞ്ഞ് കാരണം റോഡ്, റെയില്‍, വ്യോമഗതാഗതം താറുമാറായി

 • jammu airport

  India27, Feb 2019, 12:45 PM

  അതിർത്തി പുകയുന്നു; രാജ്യത്തെ ഒൻപത് വിമാനത്താവളങ്ങൾ അടച്ചു; ഇന്ത്യ കനത്ത ജാഗ്രതയിൽ

  പാക് വിമാനങ്ങൾ അതിർത്തി കടന്നെത്തി ബോംബ് വർഷിച്ചതിനെത്തുടർന്നാണ് ജമ്മു കശ്മീരിലേക്കുള്ള വ്യോമഗതാഗതം പൂർണമായി നിർത്തി വച്ചത്.