ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം  

(Search results - 26)
 • Sheikh Mohammed

  pravasam25, Jul 2020, 9:54 PM

  203 തടവുകാര്‍ക്ക് മാപ്പ് നല്‍കി ദുബായ് ഭരണാധികാരിയുടെ ഉത്തരവ്

  ബലി പെരുന്നാളിനോടനുബന്ധിച്ച് 203 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

 • <p>naseer award </p>

  pravasam6, May 2020, 11:57 PM

  സന്നദ്ധ സേവനത്തിനിടെ കൊവിഡ് ബാധിച്ചു; മലയാളി യുവാവിന് ദുബായ് ഭരണാധികാരിയുടെ ഫൗണ്ടേഷന്‍റെ ആദരം

  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുടെ പേരിലുള്ള ഫൌണ്ടേഷന്‍റെ ആദരത്തിന് അര്‍ഹനായി മലയാളി. സാമൂഹ്യ പ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളിക്കാണ് ആദരം

 • MA Yusuff Ali with Sheikh Mohammed

  pravasam9, Jan 2020, 10:43 AM

  യുഎഇയിലെ അഞ്ച് വര്‍ഷത്തേക്കുള്ള സന്ദര്‍ശക വിസ; ശൈഖ് മുഹമ്മദിനെ അഭിനന്ദിച്ച് എം.എ യൂസഫലി

  അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ അനുവദിക്കാനുള്ള തീരുമാനം യുഎഇയിലേക്കുള്ള സന്ദര്‍ശക പ്രവാഹം വര്‍ദ്ധിപ്പിക്കുമെന്ന് പ്രവാസി വ്യവസായി എം.എ യൂസഫലി. ഇത്തരമൊരു തീരുമാനമെടുത്തതില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ അഭിനന്ദിച്ചതായും അദ്ദേഹം ഫേസ്‍ബുക്കില്‍ കുറിച്ചു.

 • Sheikh Mohammed

  pravasam30, Nov 2019, 11:03 AM

  കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് ദുബായ് ഭരണാധികാരി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍.

 • Sheikh Mohammed

  pravasam25, Oct 2019, 12:18 PM

  ദീപാവലി ആശംസകള്‍ നേര്‍ന്ന് ദുബായ് ഭരണാധികാരി

  ട്വിറ്ററിലൂടെ ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

 • Dubai Arts and Culture

  pravasam1, Oct 2019, 3:01 PM

  യുഎഇയില്‍ പുതിയ ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു

  അര്‍ട്ടിസ്റ്റുകള്‍ക്ക്  യുഎഇയില്‍ ഇനി മുതല്‍ പ്രത്യേക ദീര്‍ഘകാല വിസ അനുവദിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ വിസ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോരിറ്റിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സാംസ്കാരിക ആവശ്യങ്ങള്‍ക്കായി കലാകാരന്മാര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള തീരുമാനം ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്. 

 • Sheikh Mohammed UAE in Space

  pravasam26, Sep 2019, 1:24 PM

  ആ അഭിമാന നിമിഷങ്ങള്‍ ശൈഖ് മുഹമ്മദ് വീക്ഷിച്ചത് സൈക്കിള്‍ സവാരിക്കിടെ - വീഡിയോ

  യുഎഇയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ദിനമായിരുന്നു സെപ്തംബര്‍ 25. രാജ്യത്തിന്റെ അഭിമാനം ആകാശത്തിനും അപ്പുറത്തേക്കുയര്‍ത്തി ആദ്യമായൊരു എമിറാത്തി, ബഹിരാകാശത്ത് കാലുകുത്തി.  കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‍മോഡ്രോമില്‍ നിന്ന് വൈകുന്നേരം 5.57 ഹസ്സ അല്‍ മന്‍സൂരി ഉള്‍പ്പെടെ മൂന്ന് യാത്രികരുമായി സോയുസ് എം.എസ് 12 പേടകം യാത്ര തിരിച്ചത്. യുഎഇയിലെ സ്വദേശികളും വിദേശികളും മുതല്‍ ഭരണാധികാരികള്‍ വരെ കാത്തിരുന്ന നിമിഷമായിരുന്നു ഇന്നലത്തേത്.

 • UAE Dirham

  pravasam15, Sep 2019, 12:41 PM

  തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ക്ക് യുഎഇയില്‍ രണ്ട് മാസത്തെ അധിക ശമ്പളം ബോണസായി നല്‍കും

  മികച്ച പ്രകടനം കാഴ്ചവെച്ച യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ ശമ്പളം ബോണസായി നല്‍കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെയും മോശം നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും പട്ടിക കഴിഞ്ഞദിവസം ശൈഖ് മുഹമ്മദ് പുറത്തുവിട്ടിരുന്നു.

 • Sharjah Accident

  pravasam4, Sep 2019, 11:15 PM

  പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് വിളിപ്പിച്ചു; കാത്തിരുന്ന അതിഥിയെക്കണ്ട് ഞെട്ടി എട്ടാം ക്ലാസുകാരന്‍

  കല്‍ബയിലെ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഖലീഫ അബ്‍ദുല്ല അല്‍ കാബി പതിവുപോലെ ഇന്നും ക്ലാസിലിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് അവനെ വിളിപ്പിച്ചത്. അവിടെയെത്തിയപ്പോഴാകട്ടെ കാത്തിരുന്നത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കഴിഞ്ഞദിവസമുണ്ടായ ഒരു അപകടത്തില്‍ നിന്ന് തന്റെ സഹപാഠികളുടെ ജീവന്‍ രക്ഷിച്ച ഖലീഫയുടെ ധീരതയറിഞ്ഞ് അവനെ നേരിട്ട് അഭിനന്ദിക്കാനെത്തിയതായിരുന്നു ഭരണാധികാരി.

 • Sheikh Mohammed

  pravasam1, Jul 2019, 4:44 PM

  യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പരിശോധിച്ച് റാങ്ക് നല്‍കും; പ്രഖ്യാപനവുമായി ശൈഖ് മുഹമ്മദ്

  യുഎഇയിലെ 600 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. ഗവണ്‍മെന്റ് സര്‍വീസ് സെന്ററുകള്‍ പരിശോധിച്ച് അവയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന അഞ്ച് സ്ഥാപനങ്ങളുടെയും ഏറ്റവും മോശമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങളുടെയും പേരുകള്‍ സെപ്‍തംബര്‍ 14ന് പ്രഖ്യാപിക്കുമെന്നാണ് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചത്. സേവനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യത്തില്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്തില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് എല്ലാ ഉദ്യോഗസ്ഥരെയും അറിയിക്കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു. 

 • Dubai Mahina

  pravasam30, May 2019, 3:46 PM

  ദുബായ് ഭരണാധികാരിയുടെ ഹൃദയം കവര്‍ന്ന ഒന്‍പത് വയസുകാരി...

  നന്മകള്‍ പൂത്തുലയുന്ന റമദാനില്‍ അപൂര്‍വമായൊരു സമാഗമത്തിനാണ് കഴിഞ്ഞ ദിവസം ദുബായ് സാക്ഷ്യം വഹിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധാകാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ സന്ദര്‍ശിക്കാന്‍ താജികിസ്ഥാനില്‍ നിന്നൊരു അതിഥിയെത്തി. ഒന്‍പത് വയസുകാരി മഹിന ഘനീവ.

 • Sheikh Mohammed

  pravasam21, May 2019, 3:49 PM

  യുഎഇയില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസാനുമതി; 'ഗോള്‍ഡന്‍ കാര്‍ഡ്' പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

  യുഎഇയിലെ പ്രവാസികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് രാജ്യത്ത് സ്ഥിരതാമസാനുമതി നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

 • Nyla Usha With Sheikh Mohammed

  pravasam17, May 2019, 10:30 AM

  യുഎഇയില്‍ ജീവിക്കുന്ന ഏതൊരാളുടെയും സ്വപ്നം; 15 വര്‍ഷം കാത്തിരുന്ന് കിട്ടിയ അവസരത്തെക്കുറിച്ച് നൈല ഉഷ

  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ സന്ദര്‍ശിക്കാന്‍ ലഭിച്ച അതുല്യ അവസരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നടിയും അവതാരകയുമായ നൈല ഉഷ. 

 • Sheikh Mohammed

  pravasam4, May 2019, 12:07 PM

  ദുബായ് ജയിലുകളിലെ 587 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

  ദുബായ് ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന 587 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. പരിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായാണ് തീരുമാനമെന്ന് ദുബായ് അറ്റോര്‍ണി ജനറല്‍ ചാന്‍സിലര്‍ ഇസാം ഇസ അല്‍ ഹുമൈദാന്‍ പറഞ്ഞു.

 • Emirates Post Dubai

  pravasam22, Apr 2019, 3:10 PM

  സര്‍ക്കാര്‍ ഓഫീസില്‍ മോശം അനുഭവം; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി ഭരണാധികാരി

  എമിറേറ്റ്സ് പോസ്റ്റ് സെന്ററില്‍ മോശം സേവനമാണ് ലഭിക്കുന്നതെന്നതെന്ന പരാതിയെ തുടര്‍ന്ന് രോഷാകുലനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ്. ദുബായില്‍  ലഭിക്കേണ്ടത് ഈ നിലവാരത്തിലുള്ള സേവനമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്.