ശ്വാസം മുട്ടി മരണം
(Search results - 6)KeralaJan 24, 2020, 2:39 PM IST
കാത്തിരിക്കുന്നവരിലേക്ക് ജീവനറ്റ് അവരെത്തി, സംസ്കാരം രഞ്ജിത്തിന്റെ തറവാട്ടില്‍
നേപ്പാള്‍ ദുരന്തത്തില്‍ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. രഞ്ജിത്തിന്റെയും ഭാര്യ ഇന്ദുവിന്റെയും വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമായിരിക്കും സംസ്കാരം.
KeralaJan 23, 2020, 1:54 PM IST
'തിങ്കളാഴ്ച വരും എന്ന് പറഞ്ഞാണ് പോയത്'; നേപ്പാളില്‍ മരിച്ച കുരുന്നുകളുടെ ഓർമ്മയില്‍ വിങ്ങിപ്പൊട്ടി വിദ്യാലയം
വേർപിരിഞ്ഞ കുഞ്ഞുങ്ങളുടെ ഓർമ്മയ്ക്കായി സ്കൂളില്‍ അനുശോചന പരിപാടി സംഘടിപ്പിച്ചു. മൃതദേഹം സ്വദേശത്ത് എത്തിക്കുമ്പോൾ സ്ക്കൂൾ അധികൃതർ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിക്കും.
KeralaJan 23, 2020, 6:19 AM IST
നേപ്പാൾ ദുരന്തം: ഇരയായവർക്ക് വിട നൽകാൻ ജന്മനാട്; മൃതദേഹങ്ങള്‍ ദില്ലിയിലേക്ക്
പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. രഞ്ജിതിന്റെയും കുടുംബത്തിന്റെയും മൃതദേഹം നാളെയാവും എത്തിക്കുന്നത്.
KeralaJan 22, 2020, 6:31 AM IST
നേപ്പാൾ ദുരന്തത്തിന്റെ നടുക്കം മാറാതെ കേരളം; മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും
കാഠ്മണ്ഡുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ദമനിലെ റിസോർട്ടിലാണ് കുട്ടികളടക്കമുള്ള എട്ടുപേർ ഇന്നലെ മരിച്ചത്. തണുപ്പകറ്റാൻ ഉപയോഗിച്ച ഹീറ്റർ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം.
KeralaJan 21, 2020, 7:47 PM IST
പിഞ്ച് കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്; നേപ്പാള്‍ ഗ്യാസ് ദുരന്തത്തില്‍ നടുക്കം മാറാതെ ബന്ധുക്കൾ
പ്രവീൺ കുമാർ നായർ(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാർ(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒൻപത്), അഭിനബ് സൊരയ (ഒൻപത്), അബി നായർ(ഏഴ്), ബൈഷ്ണബ് രഞ്ജിത്ത്(രണ്ട്) എന്നിവരാണ് നേപ്പാളിലെ സ്വകാര്യ റിസോർട്ടിൽ മരിച്ചത്.
KeralaJan 21, 2020, 3:48 PM IST
യാത്രകൾ ഹരമായിരുന്നു; പ്രവീണിന്റെയും കുടുംബത്തിന്റെയും വിയോഗത്തിൽ വിതുമ്പി നാട്ടുകാര്‍
അനാരോഗ്യം കാരണം വിശ്രമിക്കുന്ന മാതാപിതാക്കളെ മരണ വിവരം അറിയിച്ചിട്ടില്ല . അച്ഛനും അമ്മയും ചെങ്കോട്ടുകോണത്തെ വീട്ടിലാണുള്ളത്