ഷാര്‍ജ വിമാനത്താവളം
(Search results - 9)pravasamOct 29, 2020, 8:43 AM IST
യുഎഇയിലെ രണ്ട് വിമാനത്താവളങ്ങളില്‍ കൊവിഡ് രോഗികളെ കണ്ടെത്താന്‍ പൊലീസ് നായകളെ ഉപയോഗിച്ച് തുടങ്ങി
യുഎഇയില്‍ കൊവിഡ് രോഗികളെ കണ്ടെത്താന്‍ പൊലീസ് നായകളെ ഉപയോഗിച്ചുതുടങ്ങി. രാജ്യത്തെ രണ്ട് വിമാനത്താവളങ്ങളടക്കം മൂന്ന് എന്‍ട്രി പോയിന്റുകളിലാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള പരിശോധന നടത്തുന്നത്. രോഗബാധ സംശയിക്കുന്നവരുടെ കക്ഷത്തില്‍ നിന്ന് സ്വാബ് ഉപയോഗിച്ച് ശേഖരിക്കുന്ന സാമ്പിളുകളാണ് ഉപയോഗിക്കുന്നത്.
pravasamOct 14, 2020, 9:17 PM IST
കൊവിഡ് രോഗികളെ കണ്ടെത്താന്‍ ഷാര്‍ജ വിമാനത്താവളത്തില്‍ ഇനി പൊലീസ് നായകളും
വിമാന യാത്രക്കാരില്‍ നിന്ന് കൊവിഡ് രോഗികളെ കണ്ടെത്താനായി ഷാര്‍ജ വിമാനത്താവളത്തില്‍ ഇനി പൊലീസ് നായകളെയും ഉപയോഗിക്കും. ഇതിനായി നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
pravasamAug 18, 2020, 2:32 PM IST
യുഎഇയിലെ രണ്ട് വിമാനത്താവളങ്ങളില്‍ വഴി നാട്ടിലേക്ക് മടങ്ങുന്നവര്‍ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം
ഷാര്‍ജ, അബുദാബി വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയിലൂടെ പ്രത്യേകം അറിയിപ്പുകളായാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
pravasamAug 15, 2020, 9:07 PM IST
പ്രവാസികളുടെ മടക്കം; വിശദീകരണവുമായി ഷാര്‍ജ വിമാനത്താവളം അധികൃതര്‍
യുഎഇ താമസ വിസയുള്ള പ്രവാസികള്‍ക്ക് ഐ.സി.എയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ രാജ്യത്തേക്ക് മടങ്ങിവരാമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. മുന്‍കൂര്‍ അനുമതി സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ശനിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെയുള്ള അറിയിപ്പ്.
pravasamJun 2, 2019, 3:53 PM IST
ഷാര്‍ജ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍
ചെറിയ പെരുന്നാള്‍ അവധി പ്രമാണിച്ച് തിരക്കേറുന്നതിനാല്‍ ഷാര്‍ജ വിമനത്താവള അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി. ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നാണ് അറിയിപ്പ്. ഈ അവധിക്കാലത്ത് രണ്ടര ലക്ഷത്തിലധികം യാത്രക്കാര്‍ ഷാര്‍ജ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് അധികൃതര്‍ ഞായറാഴ്ച അറിയിച്ചു.
pravasamJan 6, 2019, 1:05 PM IST
ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അല്‍ ഐനിലിറക്കി; പരാതിയുമായി യാത്രക്കാര്‍
ഷാര്‍ജിയില്‍ ഇറങ്ങേണ്ട എയല്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അല്ഐനിലിറക്കിയതിനെച്ചൊല്ലി യാത്രക്കാരുടെ പ്രതിഷേധം. മുംബൈയില്‍ നിന്ന് ഇന്നലെ രാത്രി പുറപ്പെട്ട് ഇന്ന് പുലര്‍ച്ചെ 1.25ന് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങേണ്ട IX 251 വിമാനമാണ് അല്‍ഐനിലേക്ക് തിരിച്ചുവിട്ടത്. മോശം കാലാവസ്ഥ കാരണം കാഴ്ച വ്യക്തമാകാത്തതാണ് കാരണമെന്ന് അധികൃതര്‍ അറിയിച്ചുവെങ്കിലും യാതൊരു അറിയിപ്പും നല്‍കിയില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ രംഗത്തെത്തി.
pravasamDec 9, 2018, 10:48 AM IST
ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമങ്ങള്‍
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഒരു വശമെങ്കിലും പരന്ന പ്രതലമില്ലാത്ത ബാഗുകളും നിശ്ചിത വലിപ്പത്തില്‍ അധികമുള്ളവയുമടക്കം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകള്‍ ഇനി വിമാനത്താവളം വഴി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഷാര്‍ജിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ വിമാനത്താവള കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
pravasamNov 13, 2018, 12:21 PM IST
അടുത്തമാസം മുതല്‍ ഷാര്‍ജ വിമാനത്താവളത്തില്‍ ഇത്തരം ലഗേജുകള്‍ അനുവദിക്കില്ല
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമം ഡിസംബര്‍ നാല് മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു വശമെങ്കിലും പരന്ന പ്രതലമില്ലാത്ത ബാഗുകളും നിശ്ചിത വലിപ്പത്തില്‍ അധികമുള്ളവയുമടക്കം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
May 12, 2017, 10:30 AM IST