ഷൊയൈബ് മാലിക്ക്  

(Search results - 12)
  • <p>sania mirza malik</p>

    Cricket20, Jun 2020, 3:54 PM

    ഇംഗ്ലണ്ട് ടൂറിന് മുന്‍പ് സാനിയയേയും മകനേയും കാണാന്‍ അനുവാദം നേടി ഷൊയൈബ് മാലിക്ക്

    പാക് ക്രിക്കറ്റ് ബോര്‍ഡാണ് ഷൊയൈബ് മാലിക്ക് കുടുംബത്തിനൊപ്പം സമയം ചെലവിട്ട ശേഷം ടീമിനൊപ്പം തിരികെയെത്തുമെന്ന് പ്രഖ്യാപിച്ചത്. കൊവിഡ് 19 വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ അഞ്ച് മാസത്തോളം സാനിയ മിര്‍സയേയും മകന്‍ ഇഷാനേയും കാണാന്‍ ഷൊയൈബ് മാലിക്കിന് സാധിച്ചിരുന്നില്ല. 

  • <p>പുതുവര്‍ഷത്തില്‍ എന്റെ ഒന്നാം നമ്പറുകാരനുമായി എന്ന അടിക്കുറിപ്പോടെ സാനിയ പങ്കുവെച്ച ഇസാന്റെ ചിത്രം.</p>

    Other Sports16, May 2020, 1:49 PM

    ലോക്ഡൗണ്‍ കാലത്തെ ഏറ്റവും വലിയ സങ്കടം പങ്കുവെച്ച് സാനിയ മിര്‍സ

    ലോക്ഡൗണ്‍ കാലത്തെ ഏറ്റവും വലിയ സങ്കടം പങ്കുവെച്ച് ടെന്നീസ് താരം സാനിയ മിര്‍സ. തന്റെ മകന്‍ ഇഷാന് എന്നാണ് ഇനി അവന്റെ പിതാവിനെ കാണാനാകുക എന്ന് സാനിയ ചോദിച്ചു. പാക് ക്രിക്കറ്റ് താരവും സാനിയയുടെ ഭര്‍ത്താവുമായ ഷൊയൈബ് മാലിക്ക് പാക്കിസ്ഥാനിലെ സിയാല്‍കോട്ടിലാണുള്ളത്. സാനിയയും ഇഷാനുമാകട്ടെ ഹൈദരാബാദിലും.

     

  • <p>Sania Mirza-Izhaan</p>

    Other Sports9, May 2020, 8:14 PM

    ഞങ്ങളിപ്പോള്‍ ഇങ്ങനെയാണ് ഉണരാറ്; കുഞ്ഞ് ഇസാനറെ ചിത്രം പങ്കുവെച്ച് സാനിയ

    ഹൈദരാബാദ്: ലോക്ഡൗണ്‍ കാലത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ലഭിച്ച അപൂര്‍വ അവസരം ആസ്വദിച്ച് കായികതാരങ്ങളെല്ലാം വീട്ടില്‍ ഒതുങ്ങിക്കൂടി കഴിയുകയാണിപ്പോള്‍. വീട്ടിലാണെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി എപ്പോഴും ബന്ധം നിലനിര്‍ത്താന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും, സഹതാരങ്ങളോട് ലൈവില്‍ സംസാരിച്ചുമെല്ലാം ആരാധകമനസിലെ സ്നേഹം നിലനിര്‍ത്താനാണ് കായിക താരങ്ങള്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഇതില്‍ നിന്ന് വ്യത്യസ്തയല്ല. കളിക്കാരുടെ ഭാര്യമാരെക്കുറിച്ച് കഴിഞ്ഞ ദിവസം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ ജമീമ റോഡ്രിഗസിനോടും സ്മൃതി മന്ദാനയോടും മനസുതുറന്ന സാനിയ ഇന്ന് മകന്‍ ഇസാന്‍ മിര്‍സയുടെ ചിത്രമാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

  • <p>Sania-Starck-Kohli</p>

    Other Sports7, May 2020, 7:14 PM

    ഗ്രൗണ്ടില്‍ ഭര്‍ത്താവിന്റെ മോശം പ്രകടനത്തിന് കുറ്റം ഭാര്യക്ക്; ഞാനും അനുഷ്കയുമെല്ലാം ഇത് കേള്‍ക്കുന്നു: സാനിയ

    കായികതാരങ്ങളുടെ ഭാര്യമാരെ ശല്യങ്ങളായി കാണുന്ന രീതിയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ളതെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. കളിക്കളത്തില്‍ ഭര്‍ത്താവ് മികച്ച പ്രകടനം പുറത്തെടുത്താല്‍ അത് അയാളുടെ കഴിവും മോശം പ്രകടനം നടത്തിയാല്‍ അതിന് കാരണം ഭാര്യയും ആകുന്നത് വലിയ തമാശയാമെന്നും സാനിയ പറഞ്ഞു.

  • Shoaib Malik -Mohammed Hafeez

    Cricket9, Apr 2020, 10:49 PM

    എന്നാല്‍ പിന്നെ നമുക്ക് ഒരുമിച്ച് വിരമിക്കാം; റമീസ് രാജയ്ക്ക് മറുപടിയുമായി ഷൊയൈബ് മാലിക്ക്

    പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങളായ ഷൊയൈബ് മാലിക്കും മുഹമ്മദ് ഹഫീസും മാന്യമായി വിരമിക്കണമെന്ന മുന്‍
    നായകന്‍ റമീസ് രാജയുടെ അഭിപ്രായത്തോട് പ്രതികരിച്ച് മാലിക്ക്. താങ്കള്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. എന്തായാലും നമ്മള്‍ മൂന്നാളും
    നമ്മുടെ കരിയറിന്റെ അവസാനത്തിലാണ്. അതുകൊണ്ട് നമുക്ക് മൂന്നാള്‍ക്കും 2022ല്‍ മാന്യമായി വിരമിക്കാം എന്നായിരുന്നു പരിഹാസരൂപേണ
    മാലിക്കിന്റെ മറുപടി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ് റമീസ് രാജയിപ്പോള്‍.
     

  • Malik Win

    Cricket26, Dec 2019, 7:44 PM

    ഇന്ത്യയെ ട്രോളി ഷൊയൈബ് മാലിക്കിന്റെ ക്രിസ്മസ് ആശംസ; മറുപടിയുമായി ഇന്ത്യന്‍ ആരാധകര്‍

    വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനാഗ്രഹിക്കുന്ന കളിക്കാരനാണ് എപ്പോഴും ഷൊയൈബ് മാലിക്ക്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹശേഷം ഇരു രാജ്യത്തെയും ആരാധകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നുമെല്ലാം മാലിക്ക് ശ്രദ്ധാപൂര്‍വം ഒഴിഞ്ഞു മാറാറുമുണ്ട്.

     

  • Shoaib Malik

    Cricket8, Aug 2019, 3:27 PM

    മാലിക്കിനും ഹഫീസിനും പാക് ക്രിക്കറ്റ് ബോര്‍ഡ് കരാറില്ല

    ലോകകപ്പില്‍ സെമിയിലെത്താതെ പുറത്തായതിന് പിന്നാലെ ടീമില്‍ അടിമുടി അഴിച്ചുപണിക്കൊരുങ്ങി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ന് പുറത്തുവിട്ട കളിക്കാരുമായുള്ള കരാറില്‍ നിന്ന് മുന്‍ നായകന്‍മാരായ മുഹമ്മദ് ഹഫീസിനെയും ഷൊയൈബ് മാലിക്കിനെയും ഒഴിവാക്കി.

  • Shoaib Malik-Sania Mirza

    News18, Jun 2019, 5:38 PM

    ആരാധകര്‍ പ്രചരിപ്പിച്ച വീഡിയോയ്ക്ക് പിന്നിലെ സത്യം തുറന്നു പറഞ്ഞ് ഷൊയൈബ് മാലിക്ക്

    ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ തോല്‍വിക്ക് പിന്നാലെ പാക് ആരാധകര്‍ പ്രചരിപ്പിച്ച വീഡിയോയിലെ സത്യം വെളിപ്പെടുത്തി പാക് താരം ഷൊയൈബ് മാലിക്ക്.

  • Kohli-Malik

    CRICKET16, Oct 2018, 1:48 PM

    ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷം കോലിയോട് പറഞ്ഞ് ചിരിച്ചത് എന്തെന്ന് വെളിപ്പെടുത്തി ഷൊയൈബ് മാലിക്ക്

    ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോട് തോറ്റശേഷം സമ്മാനദാനച്ചടങ്ങിനായി കാത്തു നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീമിനടുത്തെത്തി തമാശ പറഞ്ഞ് ചിരിച്ച പാക് താരം ഷൊയൈബ് മാലിക്കിന്റെ മുഖം ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. കോലിയും യുവരാജും എല്ലാം മാലിക്കിനൊപ്പം ആ ചിരിയില്‍ പങ്കുചേര്‍ന്നിരുന്നു. ഇരുടീമുകളിലെയും താരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദമായി ആ ചിരിയെ ചിലര്‍ വ്യാഖ്യാനിച്ചപ്പോള്‍ തോല്‍വിയില്‍ യാതൊരു ദു:ഖവുമില്ലാതെ ചിരിച്ചു കളിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷയെക്കുറിച്ച് വിമര്‍ശനവും ഉണ്ടായി.

  • Shohaib Malik

    CRICKET24, Sep 2018, 12:58 PM

    പുയ്യാപ്ലക്ക് പിന്നാലെ ഷൊയൈബ് മാലിക്കിനെ 'അളിയാ' എന്ന് വിളിച്ച് ഇന്ത്യന്‍ ആരാധകര്‍; പ്രതികരണവുമായി മാലിക്ക്

    പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയുടെ ഭര്‍ത്താവുമായ ഷൊയൈബ് മാലിക്കിനെ മലയാളികള്‍ ഗ്യാലറിയിലിരുന്ന പുയ്യാപ്ലേ..എന്ന് വിളിച്ചതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. അതിന് പിന്നാലെ മാലിക്കിനെ ജീജു(ഹിന്ദിയില്‍ സഹോദരീ ഭര്‍ത്താവിനെ വിളിക്കുന്ന പേര്)

  • CRICKET20, Sep 2018, 11:22 AM

    കീപ്പിംഗില്‍ ധോണി ഇപ്പോഴും ഇടിമിന്നലാണ്-വീഡിയോ

    എംഎസ് ധോണിയുടെ ബാറ്റിംഗിനെക്കുറിച്ച് ആശങ്കപ്പെടുന്നവരുണ്ടാകാം. അപ്പോഴും ധോണിയുടെ കീപ്പിംഗിനെക്കുറിച്ച് ആര്‍ക്കും കുറ്റം പറയാനാവില്ല.

  • dhoni

    CRICKET14, Sep 2018, 8:47 PM

    ഏഷ്യാ കപ്പ്: ഇന്ത്യാ-പാക് പോരിന് മുമ്പെ ധോണിക്ക് കൈ കൊടുത്ത് മാലിക്ക്

    ഏഷ്യാ കപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് മുമ്പെ എംഎസ് ധോണിയുമായുള്ള സൗഹൃദം പുതുക്കി പാക് താരം ഷൊയൈബ് മാലിക്ക്. ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ എത്തിയ മാലിക്ക് ധോണിക്ക് അരികിലെത്തി കൈ കൊടുത്ത് കുശലാന്വേഷണം നടത്തി. ഈ മാസം 19നാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടം. ഇന്ത്യാ-പാക്കിസ്ഥാന്‍ ടീമുകള്‍ ഒരേ ഗ്രൗണ്ടിലാണ് പരിശീലനം നടത്തിയത്.