സംഘര്‍ഷം

(Search results - 852)
• undefined

viralJun 19, 2021, 6:59 PM IST

'ഞാന്‍ ചവിട്ടി, അവന്‍ വെട്ടി, മറ്റവന്‍ എറിഞ്ഞു'; കാണാം അങ്കക്കലി മൂത്ത സുധാകരനും പിണറായും കൂടെ ചില ട്രോളും

കൊവിഡ് രോഗാണുവിന്‍റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് കേരളം അടഞ്ഞ് കിടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തൊട്ട് പുറകെ കെപിസിസി പ്രസിഡന്‍റായി കെ സുധാകരനും അധികാരമേറ്റു. കൊവിഡ് രോഗവ്യാപനം കുറഞ്ഞ് കേരളം നിയന്ത്രിതമായി തുറന്ന് കൊടുക്കുന്നതിനിടെയാണ് കെ സുധാകരന്‍റെ ഒരു അഭിമുഖം പുറത്തിറങ്ങിയത്. അതില്‍ പണ്ട് പണ്ട്... ബ്രണ്ണനിലെ ക്യാമ്പസ് കാലത്ത് താന്‍ പിണറായി വിജയനെ ഒറ്റ ചവിട്ടിന് വീഴ്ത്തിയ വീരസ്യം കെ സുധാകരന്‍ പറഞ്ഞതായി പ്രസിദ്ധീകരിച്ചു. കൊവിഡിനെ തുടര്‍ന്ന് ഏതാണ്ടെല്ലാ ദിവസം വൈകീട്ട് നടക്കുന്ന പതിവ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കെ സുധാകരനെ തുരുത്തി. തന്‍റെ ഇരുകൈകളുമുപയോഗിച്ചുള്ള ഒറ്റ ആക്ഷനിലും 'ആരാടാ ഇത് ? കൊണ്ട് പോകടാ ഇവനെ' എന്ന തന്‍റെ വാക്കുകളിലുമാണ് അന്നത്തെ സംഘര്‍ഷം ഒഴിവായതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. അദ്ദേഹം ഒരു മുഴം മുന്‍കൂട്ടിയെറിഞ്ഞു. തന്‍റെ മക്കളെ തട്ടികൊണ്ട് പോകാനും സുധാകരന്‍ പദ്ധതിയിട്ടിരുന്നെന്ന്. തൊട്ട് പുറകെ ബ്രണ്ണന്‍ കോളേജിലെ ആ പഴയ മുറ്റത്ത് നിന്ന് കുറച്ച് പേര്‍ എഴുന്നേറ്റു വന്നു. ചിലര്‍ പണ്ട് താനാണ് ബോംബെറിഞ്ഞതെന്ന് പറഞ്ഞു. മറ്റ് ചിലര്‍ താന്‍ വെട്ട് തടുത്തെന്നും വെടിവെച്ചെന്നുമൊക്കെ വെളിപ്പെടുത്തിത്തുടങ്ങി. അപ്പോഴാണ് ട്രോളന്മാരുമുണര്‍ന്നത്. കൊവിഡിനെ തുടര്‍ന്ന് ശാന്തമായി കിടന്ന അന്തരീക്ഷത്തിലേക്ക് ആരാണ് പടക്കമെറിഞ്ഞതെന്ന് അന്വേഷിച്ച് പോയി ചിലര്‍. പുതുപ്പള്ളിയിലാണ് ഒറ്റുകാരെന്ന് അവര്‍ പതം പറഞ്ഞു. അതിനിടെ ഞാന്‍ കേളേജിലൊക്കെ പോയായിരുന്നു കേട്ടോ എന്ന് ചിലര്‍ അങ്കത്തട്ടിലേക്ക് എത്തി നോക്കി, എറ് വാങ്ങി. എല്ലാം കണ്ടും കേട്ടും ബ്രണ്ണന്‍ സായിപ്പ് 'കോളേജ് പണിയാന്‍ നിന്ന കാലത്ത്, തനിക്കെന്ത് കൊണ്ട് വാഴവെക്കാന്‍ തോന്നിയില്ലെന്ന്' മകളിലിരുന്ന് പരിതപിക്കുന്നെന്ന് ചിലര്‍. മറ്റ് ചിലര്‍ കാണാരേട്ടനും ബ്രണ്ണനില്‍ നിന്നാണെന്ന് കണ്ടെത്തി. കോളേജില്‍ ചായക്കടയുണ്ടായിരുന്നെന്ന് ചിലര്‍ അടക്കം പറഞ്ഞു.  കാണാം സുധാകരന്‍ Vs പിണറായി വാക്ക് പയറ്റും ട്രോളുകളും.

जवानों को इस टेंट को ऊपर ले जाने में कोई समस्या नहीं होगी। इसका वजन 30 किलो है। इस टेंट में सुपरलाइट एल्युमुनियम का इस्तेमाल किया गया है। लेकिन इसे कई टुकड़े में बांटा जा सकता है। ऐसे में जवान इसे अलग-अलग कर चढ़ाई पर ले जा सकते हैं।

IndiaJun 15, 2021, 10:26 PM IST

ഗല്‍വാന്‍ താഴ്വരയിലെ ധീരർക്ക് ആദരവുമായി ഇന്ത്യന്‍ സൈന്യത്തിന്‍റെ വീഡിയോ ഗാനം

പ്രശസ്ത ഗായകന്‍ ഹരിഹരനാണ് 'ഗല്‍വാന്‍ കാ വീര്‍' എന്ന പേരിലുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ച് മിനുട്ട് നീളമുള്ള വീഡിയോയില്‍ ഹിമാലയത്തിലെ സൈനികരുടെ പ്രയത്നങ്ങളും സാഹസികതകളും ദൃശ്യമാകുന്നുണ്ട്.

चंदौती थाना क्षेत्र के एक गांव में पति-पत्नी के बीच झगड़ा हुआ था। नाराज होकर पति घर से चला गया था, जिसे खोजने के लिए पत्नी घर से निकली थी। पीड़िता का कहना है कि घटना 14 जून की रात वह पति को खोजने के लिए निकली थी। (प्रतीकात्मक फोटो)

ChuttuvattomJun 5, 2021, 6:28 AM IST

സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സിപിഎം-കെഎസ്‌യു കൂട്ടത്തല്ല്; കേസെടുത്ത് പൊലീസ്

സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.

ಈ ವಿಡಿಯೋ ಚೀನಾ ಸೇನೆಯ ಕುತಂತ್ರ ಬಯಲು ಮಾಡಿದೆ. ಭಾರತವೇ ತನ್ನ ನೆಲದೊಳಕ್ಕೆ ಪ್ರವೇಶಿಸಿದೆ ಎಂದ ಚೀನಾ, ಭಾರತೀಯ ಸೈನಿಕರತ್ತ ನುಗ್ಗಿ ಬರುತ್ತಿರುವುದೇಕೆ? ತಮ್ಮ ನೆಲದಲ್ಲೇ ಠಿಕಾಣಿ ಹೂಡಿದ್ದರೆ, ಭಾರತ ಸೈನಿಕರತ್ತ ನುಗ್ಗಿ ಬರುವ ಅವಶ್ಯಕತೆ ಇರುತ್ತಿರಲಿಲ್ಲ.

InternationalJun 1, 2021, 1:17 PM IST

ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ കൂടുതല്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ബ്ലോഗര്‍; ജയിലിലടച്ച് ചൈന

ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയില്‍ 24 ലക്ഷം ഫോളോവേഴ്‌സ് ഉള്ള ക്വി സിമിങ്ങിനെയാണ് എട്ട് മാസം തടവിന് ശിക്ഷിച്ചത്. നാന്‍ജിങ് കോടതിയുടേതാണ് വിധി. രക്തസാക്ഷികളെ അപമാനിക്കല്‍ നിയമപ്രകാരമാണ് ശിക്ഷ. ഈ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെയാണ് ക്വി സിമിങ്.

• undefined

InternationalMay 28, 2021, 1:36 PM IST

ഗാസ -ഇസ്രായേല്‍ സംഘര്‍ഷം അന്വേഷിക്കാന്‍ യുഎന്‍ സമിതി; തീരുമാനം, ഒമ്പതിനെതിരെ 24 വോട്ടുകള്‍ക്ക്

ഇസ്രായേല്‍-ഗാസ സംഘര്‍ഷം അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയുടെ തീരുമാനം.  ഗാസയില്‍ ഇസ്രായേല്‍ മനുഷ്യാവകാശ ലംഘനം നടത്തിയോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക.

• undefined

InternationalMay 25, 2021, 1:05 PM IST

ഇസ്രയേല്‍ - ഹമാസ് പോരാട്ടം; യുദ്ധം തകര്‍ത്തെറിഞ്ഞ ഗാസയിലെ ബാല്യങ്ങള്‍

പതിനൊന്ന് ദിവസത്തെ യുദ്ധത്തിന് ശേഷം മെയ് 20 ന് ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും താത്കാലികമായ ശാന്തി പ്രദേശത്തുണ്ടാകുമെന്ന് ആശ്വസിക്കാം. എന്നാല്‍, ആ പതിനൊന്ന് ദിവസങ്ങളില്‍ ഇസ്രയേലിന്‍റെ അയണ്‍ ഡോം ഹമാസിന്‍റെ നൂറ് കണക്കിന് മിസൈലുകളെ ആകാശത്ത് വച്ച് തന്നെ നശിപ്പിച്ചപ്പോള്‍ ഇസ്രയേലിന്‍റെ മിസൈലുകള്‍ പാലസ്തീനിലെ നൂറ് കണക്കിന് ജീവനുകളാണ് ഇല്ലാതാക്കിയത്. ഓരോ യുദ്ധങ്ങളും ഭൂമിയില്‍‌ അവശേഷിപ്പിക്കുന്നത് നിലവിളികള്‍ മാത്രമാണ്. സമീപകാലത്ത് ഏറ്റവും കൂടുതല്‍ കുരുന്നുകള്‍ കൊല്ലപ്പെട്ട പോരാട്ടമായിരുന്നു 11 ദിവസത്തെ ഇസ്രയേല്‍ - ഹമാസ് പോരാട്ടം. ഈ ആശങ്കകളാണ്,  ഭൂമിയിലെ നരകം ഗാസയിലെ കുട്ടികളുടെ ജീവിതമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിനെ കൊണ്ട് പറയിച്ചത്. (ചിത്രങ്ങള്‍ ഗെറ്റി)

• undefined

InternationalMay 16, 2021, 11:45 PM IST

'ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം; അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ, സൗമ്യയുടെ മരണത്തില്‍ അനുശോചിച്ചു

പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം തേടിയുള്ള നിർണ്ണായക യുഎൻ രക്ഷാസമിതി യോഗം ചേരുകയാണ്.
യോഗത്തിന് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചു.

• ethihad airways

pravasamMay 16, 2021, 2:27 PM IST

ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ യുഎഇ വിമാന കമ്പനികള്‍ റദ്ദാക്കി

ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ യുഎഇ വിമാന കമ്പനികള്‍ റദ്ദാക്കി.

BENGAL

IndiaMay 16, 2021, 1:02 PM IST

ബംഗാളിലെ ബരാക്പൊരയിൽ ബോംബേറ്; നാല് പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം

ബംഗാളിലെ ബിജെപി-തൃണമൂല്‍ സംഘര്‍ഷം നടന്ന സ്ഥലങ്ങളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാൻകര്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടാകുന്നത്.

• undefined

InternationalMay 15, 2021, 11:42 PM IST

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം; മാധ്യമങ്ങളുടെ കെട്ടിടവും തകര്‍ത്തു, ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 137 പേര്‍

വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ്സും അല്‍ജസറീറ ചാനലും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ത്തത്.

• undefined

InternationalMay 15, 2021, 7:19 AM IST

ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം തുടരുന്നു; കരയുദ്ധത്തിന് ഇസ്രായേല്‍, 11 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു

സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ പതിനായിരത്തിലധികം പേര്‍ പലായനം ചെയ്തതായി യുഎന്‍ വ്യക്തമാക്കി. ഇസ്രായേല്‍ ആക്രമണങ്ങളില്‍ അയല്‍ രാജ്യങ്ങളിലും പ്രതിഷേധം ശക്തമായി. ലെബനന്‍ അതിര്‍ത്തിയില്‍ രണ്ട് പലസ്തീന്‍ അനുകൂലികളെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു.

An investigating officer said, “The recovery of a blood-stained knife, four of her teeth, a clump of hair and clear signs of struggle at the murder spot suggests that the girl had put up a fight before she was killed.”

pravasamMay 14, 2021, 7:48 PM IST

സൗദി അറേബ്യയിലെ റസ്റ്റോറന്റില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ അസീസിയയില്‍ റസ്റ്റോറന്റിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെയാണ് രണ്ട് യെമന്‍ സ്വദേശികള്‍ തമ്മിലുള്ള വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചത്.

Israel

International Competition FilmsMay 11, 2021, 12:24 PM IST

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; മനുഷ്യ ജീവനെരിച്ചുകളയുന്ന റോക്കറ്റുകള്‍

സ്ലാം മതത്തിലെ വിശുദ്ധമാസമായ റംസാനിലെ അവസാനത്തെ ദിവസങ്ങളില്‍ പാലസ്തീനികള്‍ക്കെതിരെ ശക്തമായ റോക്കറ്റ് അക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം അവസാന വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികളുടെ നേര്‍ക്ക് റബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും വലിച്ചെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചതിന് പുറകെയാണ് ഇസ്രയേല്‍ കഴിഞ്ഞ രണ്ട് ദിവസമായി രാത്രി കാലങ്ങളില്‍ ഗാസയിലേക്ക് നിരന്തരം റോക്കറ്റുകള്‍ വിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രയേലിന്‍റെ അക്രമണത്തില്‍‌ ഒൻപത് കുട്ടികളും മുതിർന്ന ഹമാസ് കമാൻഡറും ഉൾപ്പെടെ 20 പേർ കൊല്ലപ്പെടുകയും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ അധികൃതർ അറിയിച്ചു. അതിനിടെ അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന്‍റെ നടപടിയെ അപലപിച്ചു. " ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം നടത്തി സാധാരണക്കാരെ കൊല്ലുന്നത് ഭീകരപ്രവർത്തനമാണ്. പലസ്തീനികൾ സംരക്ഷണം അർഹിക്കുന്നു. ഇസ്രായേലിൽ നിന്ന് വ്യത്യസ്തമായി, പലസ്തീൻ സിവിലിയന്മാരെ സംരക്ഷിക്കാൻ അയൺ ഡോം പോലുള്ള മിസൈൽ പ്രതിരോധ പരിപാടികൾ നിലവിലില്ല." അമേരിക്കന്‍ പ്രതിനിധിയായ ഇൽഹാൻ അബ്ദുല്ലഹി ഒമർ ട്വിറ്ററില്‍ കുറിച്ചു.

bengal governor

KeralaMay 8, 2021, 8:50 PM IST

ബംഗാൾ സംഘർഷം: ചീഫ് സെക്രട്ടറിയും ഡിജിപിയും എത്തിയത് റിപ്പോർട്ട് ഇല്ലാതെയെന്ന് ഗവർണർ

ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകാത്തതിനെ തുടർന്നാണ് ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തിയത്. എന്നാല്‍, ചീഫ് സെക്രട്ടറിയും ഡിജിപിയും എത്തിയത് ഒരു റിപ്പോര്‍ട്ടും കൈയ്യില്‍ കരുതാതെയാണെന്ന് ഗവർണർ വിമര്‍ശിച്ചു.

BENGAL

Other StatesMay 8, 2021, 5:07 PM IST

ബംഗാളില്‍ മയപ്പെട്ട് മമത സര്‍ക്കാര്‍; ഗവര്‍ണറെ കണ്ട് സ്ഥിതി വിശദീകരിക്കുമെന്ന് ചീഫ് സെക്രട്ടറി

നേരിട്ടെത്തി വിശദീകരണം നൽകുന്നതിന് നേരത്തെ ചീഫ് സെക്രട്ടറി വിസമ്മതിച്ചതിനെതിരെ ഗവർണർ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റം.