സംവിധായകന്
(Search results - 514)spiceJan 22, 2021, 2:47 PM IST
ഉസൈന്‍ ബോള്‍ട്ടിന്റെ മോട്ടിവേഷന്‍ വീഡിയോയില്‍ ടൊവിനോ പടത്തിന്റ ബിജിഎം; വൈറല്‍
ലോകമെമ്പാടും ആരാധകരുള്ള കായികതാരമാണ് ഉസൈന്‍ ബോള്‍ട്ട്. നൂറ് മീറ്റര്‍ ഓട്ടത്തില്‍ അദ്ദേഹം കുറിച്ച ലോക റെക്കോര്‍ഡ് ഇതുവരെ ആരും തിരുത്തിയിട്ടില്ല. പലപ്പോഴും തന്റെ ആരാധകർക്കായി ഉസൈന്‍ ബോള്‍ട്ട് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ ഒരു ബിജിഎം ഉപയോഗിച്ച് മോട്ടിവേഷണല്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
programJan 21, 2021, 5:44 PM IST
സംവിധായകന്റെ ക്ഷമാപണത്തിലും തീരാതെ താണ്ഡവ് വിവാദം; പുതിയ തിര കാണാം
സംവിധായകന് മാപ്പ് പറഞ്ഞിട്ടും താണ്ഡവിനെതിരെ വിവാദം മുറുകുന്നു. സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. കാണാം പുതിയ തിര...
EntertainmentJan 4, 2021, 10:10 AM IST
'കടവുളും നാനും': അടഞ്ഞുകിടന്ന ആരാധനാലയങ്ങളെക്കുറിച്ച് ഒരു സംഗീത ആല്‍ബം
കൊവിഡ് കാലത്ത് അടഞ്ഞുകിടന്ന ആരാധനാലയങ്ങളെക്കുറിച്ച് സംവിധായകനായ രാജീവ് മേനോന് തയ്യാറാക്കിയ സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. കൊവിഡ് കാലത്ത് സിനിമാ ചിത്രീകരണം നിലച്ചതോടെയാണ് കടവുളും ഞാനുമെന്ന ആല്‍ബം നിര്‍മ്മിച്ചതെന്ന് സംവിധായകന് പറയുന്നു....
Movie NewsJan 3, 2021, 4:17 PM IST
സംവിധായകന് ഷാജി പാണ്ഡവത്ത് അന്തരിച്ചു; മരണം പുതിയ സിനിമയുടെ റിലീസിന് മുന്‍പ്
'ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ' എന്ന ചിത്രത്തിന് കഥയെഴുതിയ അദ്ദേഹം പ്രായിക്കര പാപ്പാൻ, ഗംഗോത്രി, കവചം എന്നി സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.
Movie NewsDec 24, 2020, 3:49 PM IST
സംവിധായകന് കണ്ണന് താമരക്കുളം വിവാഹിതനായി
സംവിധായകൻ കണ്ണന് താമരക്കുളം വിവാഹിതനായി. വിഷ്ണുപ്രഭയാണ് വധു. പത്തനം തിട്ട തിരുവല്ല സ്വദേശിയാണ് വിഷ്ണുപ്രഭ. മാവേലിക്കരയില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
Movie NewsDec 20, 2020, 4:27 PM IST
'ജീവിതത്തിലും ഒരു പോരാളിയാണ് സഞ്ജയ് സര്'; കെജിഎഫ് 2 ക്ലൈമാക്സ് സംഘട്ടന രംഗത്തെക്കുറിച്ച് സംവിധായകന്
ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരണം പുരോഗമിച്ച ക്ലൈമാക്സ് സീക്വന്‍സുകളാണ് പൂര്‍ത്തിയായത്
Movie NewsDec 15, 2020, 11:09 AM IST
തമിഴ് ഹൊറര്‍ മൂവി 'ബിയ' റിലീസായി, ശ്രദ്ധേയനായി മലയാളി താരം ജനക് മനയത്ത്
മലയാളി താരം ജനക് മനയത്തിന് തമിഴ് സിനിമയില്‍ ഉജ്ജ്വല സ്വീകരണം. സംവിധായകന് രാജ് ഗോകുല്‍ ദാസ് സംവിധാനം ചെയ്ത ഹൊറര്‍ മൂവി 'ബിയ'യിലെ മികച്ച പ്രകടനത്തിലൂടെയാണ് ജനക് മനയത്ത് ശ്രദ്ധേയനായത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമാണ് ജനക് ചെയ്തത്. പ്രണയം പ്രമേയമായ ഈ ഹൊറര്‍ മൂവി കഴിഞ്ഞ ദിവസമാണ് തമിഴ് നാട്ടില്‍ റിലീസായത്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സൈക്കോ കഥാപാത്രമായ ഡേവിഡിനെയാണ് ജനക് വെള്ളിത്തിരയിലെത്തിച്ചത്. തമിഴ് സിനിമയിലെ പരമ്പരാഗത വില്ലന്‍ കഥാപാത്ര പരമ്പരകളെ കീഴ്മേല്‍ മറിക്കുന്നതായിരുന്നു ജനക് മനയത്തിന്റെ ഡേവിഡ് എന്ന കഥാപാത്രം.
programDec 11, 2020, 10:25 PM IST
കിം കി ഡുക്ക് - സിനിമയില്‍ പുതിയ ദൃശ്യഭാഷ സൃഷ്ടിച്ച സംവിധായകന്.
ഓരോ ചിത്രവും ഓരോ അനുഭവ സമുദ്രം.ജീവിതത്തിന് പുതിയ നിര്‍വ്വചനം നല്കിയ ചലച്ചിത്രകാരന്.
കിം കിഡുക്കിന്റെ മരണം.പുതിയ സിനിമാ ഭാഷയുടെ അസ്തമനംSpecialDec 11, 2020, 7:53 PM IST
കിം കി ഡുക്ക് എന്ന 'മലയാളി' സംവിധായകന്!
2005ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയാണ് കിം കി ഡുക്ക് എന്ന സൗത്ത് കൊറിയന്‍ സംവിധായകനെ മലയാളി സിനിമാപ്രേമിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. പക്ഷേ ആദ്യ കാഴ്ചയില്‍ തന്നെ വന്നു, കണ്ടു, കീഴടക്കി എന്ന മട്ടിലായിരുന്നു അത്.
Movie NewsDec 11, 2020, 5:02 PM IST
സൗത്ത് കൊറിയന്‍ സംവിധായകന് കിം കി ഡുക്ക് അന്തരിച്ചു
നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയതെന്നും ലാത്വിയന്‍ നഗരമായ ജര്‍മ്മലയില്‍ ഒരു വീട് വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും റെസിഡന്റ് പെര്‍മിറ്റിന് അപേക്ഷിക്കാനായിരുന്നു ആലോചനയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Movie NewsDec 9, 2020, 10:22 AM IST
'ജല്ലിക്കട്ടില്‍ ഏറ്റവും സവിശേഷമായി തോന്നിയത്'; അഭിനന്ദനവുമായി സംവിധായകന് ഷങ്കര്‍
നവംബര്‍ 25നാണ് 'ജല്ലിക്കട്ട്' രാജ്യത്തിന്റെ ഔദ്യോഗിക ഓസ്കര് എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടതായ വാര്‍ത്ത പുറത്തുവരുന്നത്. റിലീസിംഗ് സമയത്തിനു ശേഷം ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സിനിമാപ്രേമികള്‍ക്കിടയില്‍ നടക്കാനും നോമിനേഷന് വാര്‍ത്ത സഹായകരമായി
Movie NewsDec 4, 2020, 4:28 PM IST
'എനിക്കിത് അയച്ചുതന്നത് എന്തിനെന്ന് അറിയില്ല'; കിം ജോങ് ഇലിന്റെ സിനിമാ പുസ്തകത്തെക്കുറിച്ച് സംവിധായകന്
മാര്ട്ടിന് സ്കോര്‍സെസെയുടെ പ്രശസ്ത ചിത്രങ്ങളായ ടാക്സി ഡ്രൈവര്‍, റേജിംഗ് ബുള്‍, ദി ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്, ബ്രിംഗിംഗ് ഔട്ട് ദി ഡെഡ് എന്നീ സിനിമകളുടെ രചയിതാവാണ് പോള്‍ ഷ്രേഡര്‍
Movie NewsNov 22, 2020, 5:44 PM IST
'ശശികല' പ്രഖ്യാപിച്ച് രാം ഗോപാല്‍ വര്‍മ്മ; തമിഴ്നാട് തെരഞ്ഞെടുപ്പിന് മുന്‍പ് റിലീസെന്നും സംവിധായകന്
തമിഴ്നാട് തെരഞ്ഞെടുപ്പിനു മുന്‍പ്, ജയലളിതയുടെ ജീവചരിത്ര ചിത്രം തീയേറ്ററുകളിലെത്തുന്ന ദിവസം തന്നെ 'ശശികല'യും പുറത്തെത്തുമെന്നും സംവിധായകന്
Movie NewsNov 22, 2020, 9:51 AM IST
'ഞാന്‍ വിളിച്ചപ്പോഴും അയാള്‍ അല്‍ഫോന്‍സ് പുത്രനാണെന്ന് പറഞ്ഞു'; തട്ടിപ്പിന് ശ്രമമെന്ന് സംവിധായകന്
ഈ നമ്പരുകളിലേക്ക് താന്‍ വിളിച്ചപ്പോഴും എടുത്തയാള്‍ താന്‍ 'അല്‍ഫോന്‍സ് പുത്ര'നാണെന്നാണ് പറഞ്ഞതെന്നും സംവിധായകന്. ഇതു സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ വ്യാജ കോളുകള്‍ നടത്തുന്ന രണ്ട് ഫോണ്‍ നമ്പരുകളും അല്‍ഫോന്‍സ് ചേര്‍ത്തിട്ടുണ്ട്.
ExplainerNov 11, 2020, 12:07 PM IST
വഞ്ചിക്കപ്പെട്ടപോലെ തോന്നി, സങ്കടത്തെക്കാളേറെ ദേഷ്യം വന്നു: ദുരനുഭവം തുറന്ന് പറഞ്ഞ് നടി വിചിത്ര
സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് തമിഴ് നടി വിചിത്രയുടെ വെളിപ്പെടുത്തല്‍. തന്നോട് വിശ്വാസ വഞ്ചന കാട്ടിയ ഒരു മലയാളി സംവിധായകനെ തല്ലിയിട്ടുണ്ടെന്നാണ് ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിചിത്ര തുറന്നുപറഞ്ഞത്.തമിഴ് സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ഇവര്‍. ഏഴാമിടം, ഗന്ധര്‍വരാത്രി തുടങ്ങിയ മലയാള സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.