സച്ചിയുടെ പ്രതികരണം

(Search results - 7)

Krishnakumar and Sachi

Movie News19, Jun 2020, 6:53 PM

ചിലര്‍ ഇങ്ങനെയാണ്, വന്ന് തകര്‍ത്താടി കടന്നുപോകും, സച്ചിയെ കുറിച്ചുള്ള ഓര്‍മ്മ

മലയാളത്തില്‍ ഒട്ടേറെ വിജയചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ചലച്ചിത്രകാരനാണ് സച്ചി. സംവിധായകനായും സച്ചി വിജയകിരീടം അണിഞ്ഞു. സച്ചിയുടെ അകാലത്തിലുള്ള വിയോഗ വാര്‍ത്ത എല്ലാവരും ഒരു ഞെട്ടലോടെയായിരിക്കും കേട്ടത്. ആരാധകര്‍ക്കും താരങ്ങള്‍ക്കുമെല്ലാം ഒരുപോലെ പ്രിയപ്പെട്ട ചലച്ചിത്രകാരനാണ് വിടവാങ്ങിയിരിക്കുന്നത്. മലയാളത്തിന് ഇത് വലിയൊരു നഷ്‍ടമാണ് എന്ന് എല്ലാവരും ഒരുപോലെ പറയുന്നു.  ചിലര്‍ ഇങ്ങനെയാണ്, വന്ന് തകര്‍ത്താടി  കടന്നുപോകും എന്നാണ് സച്ചിയെ അനുസ്‍മരിച്ച് നടൻ കൃഷ്‍ണകുമാര്‍ എഴുതിയിരിക്കുന്നത്.

Sachi and Vinod Kovoor

Movie News19, Jun 2020, 6:10 PM

സച്ചിയുടെ സംവിധാനത്തില്‍ കൊച്ചു സീനിലെങ്കിലും അഭിനയിക്കാൻ മോഹിച്ചിരുന്നുവെന്ന് വിനോദ് കോവൂര്‍

മലയാളത്തിന്റെ വിജയചിത്രങ്ങളുടെ സംവിധായകനായ സച്ചി വിടവാങ്ങി. കഴിഞ്ഞ ദിവസമായിരുന്നു സച്ചിയുടെ മരണം സംഭവിച്ചത്. ഒരു ഞെട്ടലോടെയായിരിക്കും സച്ചിയുടെ വിയോഗ വാര്‍ത്ത എല്ലാവരും കേട്ടത്. ആരാധകരും താരങ്ങളും ഒരുപോലെ സ്‍നേഹിച്ചിരുന്ന ചലച്ചിത്രകാരനാണ് സച്ചി. സച്ചിയുടെ വിയോഗം മലയാളത്തിന് അത്രത്തോളം നഷ്‍ടമാണ്. സച്ചിയുടെ സംവിധാനത്തില്‍ ഒരു സിനിമയില്‍ കൊച്ചു സീനിലെങ്കിലും അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് നടൻ വിനോദ് കോവൂര്‍ പറയുന്നത്.

Sachi and John Abraham

Movie News19, Jun 2020, 4:00 PM

തകര്‍ന്നുപോയി, സച്ചിയുടെ വിയോഗത്തില്‍ ജോണ്‍ അബ്രഹാം

അടുത്തിടെ മലയാളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്റെ സംവിധായകൻ സച്ചിയാണ് ഇപ്പോള്‍ വിടവാങ്ങിയിരിക്കുന്നത്. സച്ചിയുടെ മരണ വാര്‍ത്ത ഞെട്ടലോടെയായിരിക്കും എല്ലാവരും കേട്ടത്. അത്രത്തോളം പ്രിയങ്കരനായിരുന്നു സച്ചി എല്ലാവര്‍ക്കും. മലയാള സിനിമയ്‍ക്ക് വലിയ നഷ്‍ടമാണ് സംഭവിച്ചത്. അതേസമയം സച്ചിയുടെ വിയോഗ വാര്‍ത്തയില്‍ തകര്‍ന്നുപോയിയെന്നാണ് ഹിന്ദി നടൻ ജോണ്‍ അബ്രഹാം പറയുന്നത്.

Sachi

Movie News19, Jun 2020, 3:04 PM

അന്നു രാത്രി നിന്നെക്കുറിച്ച് ഞാന്‍ ആലോചിച്ചു, എന്നെക്കുറിച്ച് നീയും ആലോചിച്ചിട്ടുണ്ടാവണം

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മരണം ആരാധകരെയും താരങ്ങളെയും ഒരേപോലെ സങ്കടത്തിലാക്കി. കഴിഞ്ഞ ദിവസമായിരുന്നു സച്ചി അകാലത്തില്‍ വിടപറഞ്ഞത്. ഒരു ഞെട്ടലോടെയായിരിക്കും സച്ചിയുടെ വിയോഗ വാര്‍ത്ത എല്ലാവരും കേട്ടിട്ടുണ്ടാകുക. ഇപ്പോഴിതാ സച്ചിയുടെ വിയോഗത്തില്‍ കവിയും മാധ്യമപ്രവര്‍ത്തകനുമായ എം എസ് ബനേഷ് ഒരു കുറിപ്പുമായി എത്തിയിരിക്കുന്നു. കുറെക്കാലം കാണാതിരുന്ന ബന്ധമില്ലാതായതിനെ കുറിച്ച് പറയുന്നു. സ്‍കൂള്‍ തലം മുതല്‍ ഒരുമിച്ച് പഠിച്ചതിനെ കുറിച്ചുമാണ് പറയുന്നത്. കുറെനാളുകള്‍ കഴിഞ്ഞ് കണ്ടപ്പോള്‍ അധികം സംസാരിച്ചില്ല. എന്നാല്‍ അന്ന് രാത്രി സച്ചിയെ കുറിച്ച് അഗാധമായി ആലോചിച്ചു. നീയും എപ്പോഴെങ്കിലും എന്നെക്കുറിച്ചും ആലോചിച്ചിട്ടുണ്ടാവണം. അല്ലാത്തൊരാള്‍ക്ക് അയ്യപ്പനും കോശിയും പോലുള്ളൊരു സിനിമയെടുക്കാന്‍ കഴിയില്ല എന്നുമാണ് എം എസ് ബനേഷ് എഴുതിയിരിക്കുന്നത്.

Sachi and Biju Menon

Movie News19, Jun 2020, 2:39 PM

പാവം ബിജുവിന്റെ ചങ്ക് തകർന്നിട്ടുണ്ടാകും, സുഹൃത്തിന്റ കുറിപ്പ്

മലയാളി പ്രേക്ഷകരെ കണ്ണീരിലാഴ്‍ത്തിയാണ് പ്രിയപ്പെട്ട ചലച്ചിത്രകാരൻ സച്ചി യാത്രയായത്. കഴിഞ്ഞ ദിവസമായിരുന്നു സച്ചിയുടെ അകാല വിയോഗം. ഒരു ഞെട്ടോലോടെയായിരിക്കും എല്ലാവരും ആ വാര്‍ത്ത കേട്ടിട്ടുണ്ടാകുക. ബിജു മേനോന്റെയടക്കമുള്ള നിരവധി താരങ്ങളുടെയും സാധാരണക്കാരുടെയും അടുത്ത സുഹൃത്തായിരുന്നു സച്ചി. സച്ചിയുടെ വിയോഗം അത്രമേല്‍ സങ്കടമാണ് എല്ലാവര്‍ക്കും ഉണ്ടാക്കുന്നത്. ഇപ്പോഴിതാ ബിജു മേനോനെ സച്ചിയുടെ വിയോഗം എത്രമേല്‍ തളര്‍ത്തിയിട്ടുണ്ടാകും എന്ന് ആലോചിച്ച് മറ്റൊരു സുഹൃത്ത് സുരേഷ് കെ ആര്‍ എഴുതിയ കുറിപ്പ് ആരാധകര്‍ ചര്‍ച്ചയാക്കുന്നു.

Sachi

Movie News19, Jun 2020, 1:30 PM

അതേ ആശുപത്രിയിലെ രോഗിയുടെ ചികിത്സാച്ചെലവ് ഏറ്റെടുത്തു, സച്ചിയുടെ കരുതല്‍- വീഡിയോ

വിജയച്ചിത്രങ്ങളുടെ തിരക്കഥാകൃത്തായിട്ടായിരുന്നു സച്ചിയെ പ്രേക്ഷകര്‍  ആദ്യം അറിഞ്ഞത്. വിജയച്ചിത്രങ്ങളുടെ സംവിധായകനായും സച്ചി പ്രേക്ഷക മനസ്സില്‍ ഇടംനേടി. ഒരു ഞെട്ടലോടെയായിരുന്നു സച്ചിയുടെ അകാല വിയോഗ വാര്‍ത്ത പ്രേക്ഷകര്‍ കേട്ടിട്ടുണ്ടാകുക. സച്ചിയുടെ കരുതലിന്റെയും കാരുണ്യത്തിന്റെയും ഉദാഹരണങ്ങളും ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തുന്നു. കണ്ണുകള്‍ ദാനം ചെയ്‍തിരുന്നു സച്ചി. താൻ ചികിത്സ തേടിയ അതേ ആശുപത്രിയില്‍ മറ്റൊരാളുടെ ചികിത്സാച്ചെലവ് വഹിക്കാനും സച്ചി തയ്യാറായി.

Sachi

Movie News16, Jun 2020, 4:15 PM

സംവിധായകൻ സച്ചിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷൻ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ സച്ചിയുള്ളത്. സച്ചിയുടെ ആരോഗ്യനില നിയന്ത്രണത്തിലാണ് എന്ന് ജൂബിലി ആശുപത്രി അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു