സഞ‌്ജു സാംസണ്‍

(Search results - 5)

KKR Win

IPL 2020Nov 1, 2020, 11:17 PM IST

നിര്‍ണായക പോരില്‍ നിറം മങ്ങി സഞ്ജു, രാജസ്ഥാനെ പുറത്തേക്കടിച്ച് കൊല്‍ക്കത്ത; പ്ലേ ഓഫ് പോരാട്ടം അവസാന ലാപ്പില്‍

ഐപിഎല്ലിലെ വിധിനിര്‍ണായക പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 60 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ജീവന്‍മരണപ്പോരിലെ തോല്‍വിയോടെ ചെന്നൈക്കും പഞ്ചാബിനും പിന്നാലെ പ്ലേ ഓഫിലെത്താതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി രാജസ്ഥാന്‍. വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനെ എറിഞ്ഞിട്ട പാറ്റ് കമിന്‍സും വരുണ്‍ ചക്രവര്‍ത്തിയുമാണ് കൊല്‍ക്കത്തക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

Pat Cummins

IPL 2020Nov 1, 2020, 10:05 PM IST

തലയറുത്ത് കമിന്‍സ്; കൊല്‍ക്കത്തക്കെതിരെ രാജസ്ഥാന് കൂട്ടത്തകര്‍ച്ച

ഐപിഎല്ലിലെ വിധിനിര്‍ണായക പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് പവര്‍പ്ലേയില്‍ അഞ്ച് വിക്കറ്റ് നഷ്ടം. നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമിന്‍സും സഞ്ജു സാംസണിന്‍റെ വിക്കറ്റെടുത്ത ശിവം മാവിയുമാണ് രാജസ്ഥാനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.  കൊല്‍ക്കത്തക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ ഏഴോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ്. നാലു റണ്‍സോടെ രാഹുല്‍ തിവാട്ടിയയും ഒമ്പത് റണ്‍സുമായി ജോസ് ബട്‌ലറും ക്രീസില്‍.

Eoin Morgan

IPL 2020Nov 1, 2020, 9:21 PM IST

തീ തുപ്പി മോര്‍'ഗണ്‍', ആളിക്കത്താതെ ആന്ദ്രെ റസല്‍; രാജസ്ഥാനെതിരെ കൊല്‍ക്കത്തക്ക് മികച്ച സ്കോര്‍

ഐപിഎല്ലില്‍ വിധി നിര്‍ണായ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍റെ മിന്നല്‍ അര്‍ധസെഞ്ചുരിയുടെ മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 38 പന്തില്‍ 68 റണ്‍സെടുത്ത മോര്‍ഗനാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ തിവാട്ടിയ കൊല്‍ക്കത്തയുടെ മധ്യനിരയെ കറക്കി വീഴ്ത്തി.

জোফ্রা আর্চার-

রাজস্থান রয়্যালস বোলিং অ্যাটাকের সেরা ভরসা তিনি। দুরন্ত ছন্দেও রয়েছে জোফ্রা। প্রতি ম্য়াচে দলকে উইকেট এনে দিচ্ছেন ইংল্যান্ডের তারকা পেসার। মুম্বই ইন্ডিয়ান্সের বিরুদ্ধেও নিয়েছিলেন ২টি উইকেট। বোলিংয়ের পাশাপাশি শেষে ব্যাট হাতেও গুরুত্বপূর্ণ ইনিংস খেলতে সক্ষম তিনি।

IPL 2020Nov 1, 2020, 8:02 PM IST

ആദ്യ അടി കൊടുത്ത് രാജസ്ഥാന്‍; കൊല്‍ക്കത്തയ്‌ക്ക് ഭേദപ്പെട്ട തുടക്കം

ഐപിഎല്ലില്‍ വിധി നിര്‍ണായ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തുടക്കത്തില്‍ പ്രതിരോധത്തിലാക്കി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയിലാണ്. 20 പന്തില്‍ 34 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും 21 പന്തില്‍ 27 റണ്‍സോടെ രാഹുല്‍ ത്രിപാഠിയും ക്രീസില്‍.

• sanju samson

CricketOct 25, 2019, 11:47 AM IST

ഒരുപാട് നാളത്തെ കടം തീര്‍ക്കാനില്ലെ, പോയി അടിച്ചുതകര്‍ക്ക്; സഞ്ജുവിന് അഭിനന്ദനവുമായി ഗംഭീര്‍

സഞ‌്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലെത്തുമ്പോള്‍ മലയാളികള്‍ക്കൊപ്പം സന്തോഷിക്കുന്ന മറ്റൊരു താരം കൂടിയുണ്ട്. മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍. സഞ്ജു ഓരോ തവണയും മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കണമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞിരുന്ന ഗംഭീര്‍ ഒടുവില്‍ സഞ്ജു ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ അഭിനന്ദിക്കാനും മുന്നിലെത്തി