സന്ദര്‍ശനം

(Search results - 278)
• Cricket7, Jul 2020, 4:08 PM

ജന്മദിനത്തിൽ ട്രോളന്മാരുടെ ധോണിയാഘോഷം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ മഹേന്ദ്രസിങ്ങ് ധോണിക്കിന്ന് 39 വയസ് തികഞ്ഞു. ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷകാലം വിട്ടുനിന്നിട്ടും ധോണിയോടുള്ള ആരാധനയില്‍ കുറവൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ട്രോളിലൂടെയും അല്ലാതെയുമുള്ള ആരാധകരുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ. ഐസിസിയുടെ എല്ലാ കിരീടങ്ങളും നേടിയ ഒരേയൊരു ക്യാപ്റ്റനാണ് എം എസ് ധോണി. 2007 പ്രഥമ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന ലോകകപ്പ്. 2013ല്‍ ചാംപ്യന്‍സ് ട്രോഫിയും ധോണിക്ക് കീഴില്‍ ഇന്ത്യ നേടി.
മുന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവിനു ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ ലഫ്റ്റനന്റ് കേണല്‍ പദവിക്ക് അര്‍ഹനായ ആദ്യത്തെ ക്രിക്കറ്റര്‍ കൂടിയാണ് ധോണി. ധോണി സൈനിക ക്യാംപുകളില്‍ സന്ദര്‍ശനം നടത്താറുണ്ട്. 2011ലാണ് ധോണിയെ തേടി ഈ പദവിയെത്തിയത്. കാണാം ചില രസകരമായ ജന്മദിന ധോണി ട്രോളുകൾ.

Shikhar Dhawan

Cricket4, Jul 2020, 11:33 PM

ദില്ലിയിലെ അഭയാര്‍ത്ഥി കോളനി സന്ദര്‍ശിച്ച് ശിഖര്‍ ധവാന്‍

ദില്ലി റൈഡിംഗ് ക്ലബുമായി സഹകരിച്ചായിരുന്നു ധവാന്റെ സന്ദര്‍ശനം. സന്ദര്‍ശന ചിത്രങ്ങള്‍ ധവാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.

• India3, Jul 2020, 11:07 AM

അതിര്‍ത്തി സംഘര്‍ഷം; പ്രധാനമന്ത്രി ലഡാക്കില്‍

ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെ സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നു. ഇന്ന് രാവിലെ തന്നെ ലേയിലെത്തിയ പ്രധാനമന്ത്രി ലേയിലെ സൈനികരെ സന്ദര്‍ശിച്ചു. പിന്നീട് ലേയില്‍ നിന്ന് പ്രധാനമന്ത്രി നിമുവിലെത്തി. സമുദ്രനിരപ്പില്‍ നിന്ന് 10000 അടി ഉയരത്തിലുള്ള നിമു ഇന്ത്യയുടെ പ്രധാന ഫോര്‍വേഡ് ബെയ്സാണ്. അവിടെ നിന്നാണ് പ്രധാനമന്ത്രി ലാഡിക്കിലേക്ക തിരിച്ചത്.

നിമുവില്‍ സൈനികരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന ചിത്രങ്ങള്‍ പുറത്ത് വന്നു.  ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളും അതേ തുടര്‍ന്നുള്ള ചര്‍ച്ചകളും നടക്കുന്നതിനിടെ മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് മോദിയുടെ അതിര്‍ത്തി സന്ദര്‍ശനം.  സംയുക്ത സൈനിക മേധാവിയും കരസേന മേധാവിയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. അതിർത്തിയിലെ സേനാ വിന്യാസം പ്രധാനമന്ത്രി വിലയിരുത്തി. സാമൂഹിക അകലം പാലിച്ച് പ്രധാമന്ത്രിക്കൊപ്പം പങ്കെടുക്കുന്ന സൈനികരുടെ ദൃശ്യങ്ങളും പുറത്തുവന്നു. സംഘര്‍ഷത്തിൽ പരിക്കേറ്റ സൈനികരെയടക്കം പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. ലേയിലെ സൈനിക ആശുപത്രിയിലെത്തിയാകും പ്രധാനമന്ത്രി സൈനികരെ സന്ദര്‍ശിക്കുക.

china india border issue

Video Icon

India16, Jun 2020, 3:11 PM

കരസേന തലവന്‍ പഠാന്‍കോട്ട് സന്ദര്‍ശനം റദ്ദാക്കി; സേനകള്‍ കൂടിയാലോചനയില്‍

അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കാനുള്ള നീക്കങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍. സേനകളും കൂടിയാലോചനകളിലാണ്. അതിര്‍ത്തിയില്‍ സമാധാനമുറപ്പാക്കാനുള്ള നീക്കങ്ങള്‍ നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. അതിര്‍ത്തിയില്‍ പ്രതിരോധം ശക്തമാക്കുന്നതിനിടയ്ക്ക് ചര്‍ച്ചയും നടക്കട്ടെയെന്നാണ് ഇന്ത്യന്‍ സമീപനം.

kochi police

Video Icon

Explainer22, May 2020, 10:34 PM

വീടുകളില്‍ സന്ദര്‍ശനം, ഡ്രോണുകള്‍, മൊബൈല്‍ ആപ്പ്: ക്വാറന്റീന്‍ പഴുതടച്ചതാക്കാന്‍ കൊച്ചി പൊലീസ്

ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പൂട്ടാന്‍ വലവിരിച്ച് കൊച്ചി പൊലീസ്. വീടുകളില്‍ സന്ദര്‍ശനം നടത്തിയും കൊവിഡ് സേഫ്റ്റി ആപ്പ് വഴിയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് കൊച്ചി പൊലീസ് പഴുതടച്ച ക്വാറന്‍ീന്‍ ഉറപ്പുവരുത്തുന്നത്....

anil akkara mla says he is in quarantine

Video Icon

News hour14, May 2020, 11:01 PM

വാളയാര്‍ സന്ദര്‍ശനം;സ്വയം ക്വാറന്റൈനിലാണെന്ന് വെളിപ്പെടുത്തി അനില്‍ അക്കര എംഎല്‍എ

വാളയാര്‍ ചെക്ക് പോസ്റ്റ് സന്ദര്‍ശിച്ച ശേഷം താന്‍ സ്വയം ക്വാറന്റൈനിലാണെന്ന് അനില്‍ അക്കര എംഎല്‍എ. രാവിലെ മുതല്‍ ഓഫീസ് മുറിയിലാണെന്നും, എല്ലാ ജീവനക്കാരെയും മാറ്റി കൊണ്ട് താന്‍ സ്വയം ക്വാറന്റൈനിലാണെന്ന് അനില്‍ അക്കര ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തി.

anil akkara

Kerala14, May 2020, 9:42 PM

വാളയാര്‍ സന്ദര്‍ശനം: സ്വയം ക്വാറന്‍റൈനിലാണെന്ന് ന്യൂസ് അവറില്‍ വെളിപ്പെടുത്തി അനില്‍ അക്കര എംഎൽഎ

തനിക്ക് എതിരെ പ്രചരിക്കുന്ന വീഡിയോ സന്ദർഭം മനസിലാക്കാതെ തെറ്റായ രീതിയിലാണ് പ്രചരിക്കുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

MP Health Minister

India27, Apr 2020, 12:07 PM

മാസ്കില്ല, സാമൂഹിക അകലം പാലിച്ചില്ല, ലോക്ക്ഡൗണ്‍ ലംഘിച്ച് മധ്യപ്രദേശില്‍ ആരോഗ്യമന്ത്രിക്ക് വരവേല്‍പ്പ്

പ്രവര്‍ത്തകര്‍ക്കൊപ്പം വീട്ടിലെത്തിയ മന്ത്രിയെ തിലകം ചാര്‍ത്തിയാണ് ബന്ധുക്കള്‍ വരവേറ്റത്. മിശ്രയോ കുടുംബമോ സ്വീകരിക്കാന്‍ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരോ മാസ്ക് ധരിച്ചിരുന്നില്ല.

• doctor feeding patient
Video Icon

Explainer7, Apr 2020, 10:16 AM

'ഇതാണ് യഥാര്‍ഥ മനുഷ്യന്‍'; രോഗിക്ക് ഭക്ഷണം വാരിക്കൊടുത്ത് ഒരു ഡോക്ടര്‍, ഹൃദ്യമായ വീഡിയോ

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണിലാണ്. പുറത്തിറങ്ങുന്നതിന് കര്‍ശന നിയന്ത്രണങ്ങളുണ്ട്. തമിഴ്നാട്ടിലും പലയിടത്തും സെക്ഷന്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ അടുത്ത ബന്ധുക്കള്‍ക്കുപോലും ആശുപത്രി സന്ദര്‍ശനം അനുവദിക്കുന്നില്ല. ചികിത്സയില്‍ കഴിയുന്ന തന്റെ രോഗിക്ക് ഭക്ഷണം സ്വന്തം കൈകൊണ്ട് വാരി നല്‍കുന്ന ഒരു ഡോക്ടറാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം.

• clinic

India26, Mar 2020, 3:35 PM

ഡോക്ടർക്ക് കൊറോണ ബാധിച്ച സംഭവം; പരിശോധനയ്ക്കെത്തിയവരെല്ലാം നിരീക്ഷണത്തിൽ

കൊവിഡ് 19 രോ​ഗികളെ പരിചരിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോ​ഗ്യപ്രവർത്തകർക്കും കൊവിഡ് 19 പരിശോധന നടത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

• Kerala20, Mar 2020, 8:32 AM

കൊവിഡ് 19: കാലിക്കറ്റ് സര്‍വകലാശാലാ സന്ദര്‍ശനം പരമാവധി ചുരുക്കണമെന്ന് നിർദ്ദേശം

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകാലശാലയിലെ വിവിധ ബ്രാഞ്ചുകളിലേക്കുള്ള സന്ദര്‍ശനം പരമാവധി ചുരുക്കണമെന്ന് നിർദ്ദേശം. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലയെ ബന്ധപ്പെടേണ്ടവര്‍ ഫോണ്‍ വിളിച്ചതിന് ശേഷം ആവശ്യമാണെങ്കില്‍ മാത്രം ഓഫീസുകളില്‍ എത്തിയാൽ മതിയെന്ന് അധികൃതർ അറിയിച്ചു.

• covid police

Kerala18, Mar 2020, 1:42 PM

കൊവിഡ് 19: സാമൂഹിക വ്യാപനത്തിനുള്ള സാധ്യത തടയണമെന്ന് ഐഎംഎ; ആശുപത്രികളില്‍ അനാവശ്യ സന്ദര്‍ശനം പാടില്ല

കേരളത്തില്‍ സമൂഹികവ്യാപനം ഉണ്ടാവുന്നത് ഏതുവിധേനേയും തടയണം. വെന്‍റിലേറ്ററുകള്‍ ആവശ്യത്തിനില്ലാത്ത സാഹചര്യം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു.

• കൊറോണ വൈറസ് എന്ന കൊവിഡ് 19 ഭീതിയില്‍ കോട്ടയം നഗരത്തില്‍ മാസ്ക് ധരിച്ച് ഡ്യൂട്ടി ചെയ്യുന്ന വനിതാ പൊലീസ്.

Kerala17, Mar 2020, 10:29 AM

കൊവിഡ് 19 രോഗിയായ ബ്രിട്ടീഷ് പൗരന്‍റെ കൊച്ചി സന്ദര്‍ശനം; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

അദ്ദേഹം സന്ദര്‍ശിച്ചത് വളറെക്കുറച്ച് സ്ഥലങ്ങളില്‍ മാത്രമാണ്. ഇത് തുറസ്സായ സ്ഥലങ്ങളാണെങ്കിലും സന്ദര്‍ശന സമയത്ത് ഇവിടെ കാര്യമായ ജനത്തിരക്ക് ഉണ്ടായിരുന്നില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

• PM Modi's Bangladesh tour canceled due to corona virus More than 3 thousand deaths in whole world kps (File Pic)

India9, Mar 2020, 10:17 PM

കൊവിഡ് ഭീതി: മോദി വരില്ല, മുജീബുർ റഹ്മാൻ അനുസ്മരണം നീട്ടി ബംഗ്ലാദേശ്

ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്‍മാന്‍റെ 100ാം ജന്മവാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കാനായിരുന്നു മോദിയെ ക്ഷണിച്ചത്. എന്നാല്‍, ബംഗ്ലാദേശില്‍ മൂന്ന് കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതോടെ പരിപാടി മാറ്റിവെച്ചതായി ബംഗ്ലാദേശ് അറിയിച്ചു.

• covid mangalore patient escapes
Video Icon

India9, Mar 2020, 6:51 PM

കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി, തിരിച്ചെത്തിക്കാന്‍ ശ്രമം

കൊവിഡ് 19 കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം റദ്ദാക്കി. രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 42 ആയി. മംഗളൂരുവില്‍ നിരീക്ഷണത്തിലിരുന്നയാള്‍ ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞു.