സമൂഹമാധ്യമങ്ങള്‍
(Search results - 56)KeralaJan 22, 2021, 5:09 PM IST
കളമശ്ശേരിയില്‍ പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു
പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ചേര്‍ന്നാണ് പതിനേഴുകാരനെ മര്‍ദ്ദിച്ചത്. നിയമ നടപടി തുടങ്ങിയതായി കളമശ്ശേരി പൊലീസ് അറിയിച്ചു.
TechnologyNov 30, 2020, 10:29 AM IST
യൂട്ടാ മരുഭൂമിയിലെ ലോഹസ്തൂപം; വന്നു, വന്നത് പോലെ പോയി
അമേരിക്കയിലെ യൂട്ടാ മരൂഭൂമിയില്‍ കണ്ടെത്തിയ തിളങ്ങുന്ന ലോഹസ്തൂപം അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നവംബര്‍ 18 നാണ് യൂട്ടാ മരുഭൂമിയില്‍ അജ്ഞാതമായൊരു ലോഹസ്തൂപം കണ്ടെത്തിയതായി യൂട്ടാ മരുഭൂമിയില്‍ മൃഗങ്ങളുടെ സര്‍വ്വേ എടുക്കുന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. മരുഭൂമിയില്‍ എവിടെയാണ് ഇത് കണ്ടെത്തിയതെന്ന് മാത്രം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നില്ല. ലോഹസ്തൂപം കാണാനായി ഏറെ ആളുകള്‍ എത്തിചേരാന്‍ സാധ്യതയുള്ളതിനാലാണ് ഉദ്യോഗസ്ഥര്‍ സ്ഥലം വെളിപ്പെടുത്താതിരുന്നത്. വിജനമായ പ്രദേശത്ത് അജ്ഞാതമായ ലോഹസ്തൂപം കണ്ടെത്തിയത് ഏറെ അത്ഭുതത്തോടെയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ലോഹസ്തൂപം കണ്ടെത്തിയെന്ന വെളിപ്പെടുത്തലുണ്ടായി 48 മണിക്കൂറിനുള്ളില്‍ സാഹസികരായ സഞ്ചാരികള്‍ സ്തുപം കണ്ടെത്തി. ഇതോടെ ഇന്‍സ്റ്റാഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളില്‍ യൂട്ടയിലെ ലോഹസ്തൂപം തരംഗമായി മാറിയിരുന്നു. ഇതിനിടെയാണ് പെടുന്നനെ ലോഹസ്തൂപം കാണാനില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച സഞ്ചാരികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്.
Money NewsOct 7, 2020, 5:02 PM IST
പഠനകാലത്ത് 500 രൂപ നല്കി; ബാങ്ക് സിഇഒ അധ്യാപകന് നല്‍കിയത് 30 ലക്ഷത്തിന്റെ ഷെയര്‍
ബിറ്റ്സില്‍ പ്രവേശനം ലഭിച്ച വൈദ്യനാഥന് അഭിമുഖത്തിനും മറ്റ് പ്രവേശന നടപടികളും പൂര്‍ത്തിയാക്കാനായി പോകാന്‍ പണമില്ലാതിരുന്ന ഘട്ടത്തിലാണ് സരൂപ് സാനി സഹായിക്കുന്നത്.
crimeSep 20, 2020, 12:24 AM IST
പോക്സോ കേസ് പ്രതി സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി, അപൂർവ ഉത്തരവ് ജാമ്യ ഉപാധിയായി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി.
crimeSep 19, 2020, 10:56 PM IST
പീഡന കേസ് പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി
50000 രൂപക്കൊപ്പം ഫേസ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളും ഉപയോഗിക്കരുത് എന്ന ഉപാധി കൂടി വെച്ചാണ് കോടതി പ്രതിക്ക് ജാമ്യം നൽകിയത്.
IndiaSep 19, 2020, 10:30 AM IST
സമൂഹമാധ്യമങ്ങള്‍ വഴി റിക്രൂട്ട്മെന്റ്,ബംഗാളിലുംകേരളത്തിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുണ്ട്:എന്‍ഐഎ
രാജ്യത്ത് 12 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. പല സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പിന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡെന്ന് എന്‍ഐഎ പറയുന്നു. പാകിസ്ഥാന് കേന്ദ്രീകൃത അല്‍ഖ്വയ്ദ ഗ്രൂപ്പുകളാണ് ഇന്ത്യയിലെ റിക്രൂട്ട്മെന്റിന് പിന്നിലെന്നും എന്‍ഐഎ പറയുന്നു.
Movie NewsSep 17, 2020, 12:35 PM IST
'അവൻ ഇല്ലെന്ന ആഴത്തിലുള്ള വേദന എന്നിലുണ്ടാകുന്നു'; സമൂഹമാധ്യമങ്ങളിൽ നിന്ന് ബ്രേക്കെടുത്ത് സുശാന്തിന്റെ സഹോദരി
സമൂഹമാധ്യമങ്ങളിൽ നിന്ന് തൽക്കാലത്തേക്ക് മാറിനിൽക്കുന്നതായി സുശാന്ത് സിങ് രജ്പുതിന്റെ സഹോദരി. സഹോദരന്റെ വേർപാടിന്റെ വേദനയിൽ നിന്നും ഇതുവരെ മുക്തി നേടാനായിട്ടില്ലെന്നും പത്ത് ദിവസത്തേക്ക് സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതായും ശ്വേത സിങ് പറഞ്ഞു.
WomanAug 11, 2020, 9:45 AM IST
ചെല്ലാനത്തുകാര്‍ക്കുള്ള പൊതിച്ചോറില്‍ 'കോടി രൂപ'യുടെ മൂല്യമുള്ള നൂറ് രൂപ വച്ചയാളെ കണ്ടെത്തി
ഒരു നേരത്തെ ചോറിനപ്പുറമായിരുന്നു മേരിയുടെ കരുതൽ. തൊഴിലുറപ്പിന് പോയി കിട്ടിയ പണത്തിൽ നിന്നും നൂറ് രൂപയും ചേര്‍ത്താണ് ഭക്ഷണപ്പൊതി തയ്യാറാക്കിയത്.
KeralaJul 31, 2020, 7:54 PM IST
കൊവിഡ് പരിശോധനക്ക് പോകരുതെന്ന് സമൂഹമാധ്യമങ്ങളില്‍ സന്ദേശം; യുവാവിനെതിരെ കേസ്
കൊവിഡ് പരിശോധനക്ക് പോകരുതെന്നും ട്രീറ്റ്മെന്റ് സെന്ററുകളില്‍ മതിയായ സൗകര്യങ്ങളില്ലെന്നും ഫേസ്ബുക്കിലൂടെയും വാട്ട്സാപ്പിലൂടെയും പ്രചരിപ്പിക്കുകയായിരുന്നു.
Movie NewsJul 18, 2020, 3:37 PM IST
ആലിയയേക്കാളും റണ്ബീറിനേക്കാളും മികച്ച അഭിനേതാക്കളുണ്ട്; സംവിധായകന് മറുപടിയുമായി പ്രമുഖര്‍
യുവനടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നാലെയായിരുന്നു ബോളിവുഡിലെ സ്വജനപക്ഷപാതം ഏറെ ചര്‍ച്ചയായത്. ഇത് സംബന്ധിച്ച ആരോപണങ്ങളില്‍ നിരന്തരം ഉയര്‍ന്ന പേരുകളിലൊന്നായിരുന്നു ആലിയ ഭട്ട്, റണ്‍ബീര്‍ കപൂര്‍
IndiaJun 23, 2020, 4:50 PM IST
ലോക്ഡൗൺ കാലത്ത് അടിമുടി മാറിയ ആന്ധ്രയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ കാണാം
സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച പ്രധാന പദ്ധതിയുടെ പ്രാഥമിക ഘട്ടത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് വന്ന മാറ്റങ്ങള്‍ കണ്ട് അമ്പരന്ന് സമൂഹമാധ്യമങ്ങള്‍. അടിസ്ഥാന സൌകര്യങ്ങളിലുണ്ടായ മാറ്റം സ്കൂളുകള്‍ക്ക് നല്‍കിയത് പുതിയമുഖമാണ്.
Movie NewsJun 10, 2020, 4:57 PM IST
ലോക്ക്ഡൌണ്‍ കാലത്ത് ഇങ്ങനെയല്ലാതെ എങ്ങനെ; വൈറലായി അമീഷയുടെ പിറന്നാളാഘോഷം
സാധിക്കുന്ന രീതിയിലെ ചെറിയ കാര്യങ്ങള്‍ ചെയ്ത ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാള്‍ എന്നാണ് ആഘോഷത്തേക്കുറിച്ച് അമീഷ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്.
TechnologyMay 29, 2020, 8:15 PM IST
വസ്തുത പരിശോധിക്കേണ്ടതില്ലെന്ന പരാമര്‍ശം; സുക്കര്‍ബര്‍ഗിനെ പരിഹസിച്ച് 'കൊലപ്പെടുത്തി' സമൂഹമാധ്യമങ്ങള്‍
ഓസ്ട്രേലിയയിലെ ആക്ഷേപ ഹാസ്യ മാധ്യമമായ ദി ചേസര്‍ നിര്‍മ്മിച്ച സുക്കര്‍ബര്‍ഗിനെ സംബന്ധിച്ച വ്യാജപോസ്റ്റ് പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ കണ്ടത് 1.2ദശലക്ഷം ആളുകള്‍. ആക്ഷേപ ഹാസ്യ മാധ്യമമായ ദി ചേസര്‍ വെള്ളിയാഴ്ചയാണ് സുക്കര്‍ബര്‍ഗിനെ കളിയാക്കിക്കൊണ്ടുള്ള കുറിപ്പിട്ടത്.
viralMay 19, 2020, 3:48 PM IST
ജനിച്ച് എട്ടാം ആഴ്ചയില്‍ മകള്‍ നിവര്‍ന്നു നില്ക്കാന് തുടങ്ങിയെന്ന വാദവുമായി മാതാപിതാക്കള്‍
ലണ്ടനിലെ കിംഗ്സ്വുഡ് സ്വദേശികളായ രക്ഷിതാക്കളാണ് അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമായി എത്തിയിരിക്കുന്നത്.
IndiaApr 27, 2020, 8:11 PM IST
റമദാന് മാസത്തില്‍ കൊവിഡ് 19 ഡ്യൂട്ടി; റോഡില്‍ നിസ്കരിച്ച് പൊലീസുകാരന്, കയ്യടിച്ച് സമൂഹമാധ്യമങ്ങള്‍
ഗുണ്ടൂര്‍ നഗരത്തില്‍ ലോക്ക്ഡൌണ്‍ ഡ്യൂട്ടിയിലായിരുന്ന അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കരീമുള്ളയാണ് റോഡില്‍ നിസ്കരിച്ചത്. കരീമുള്ള പ്രാര്‍ത്ഥിക്കുന്ന സമയത്ത് മറ്റ് ഉദ്യോഗസ്ഥര്‍ സമീപത്ത് കാത്ത് നില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം