സാധനങ്ങള്‍

(Search results - 166)
• undefined

Chuttuvattom25, May 2020, 3:07 PM

ലോക്ഡൗണ്‍ കാലത്ത് മൂന്നാര്‍ അടക്കിവാണ് കാട്ടുകൊമ്പന്‍മാര്‍

ലോക്ഡൗൺ കാലത്ത് മനുഷ്യര്‍ വീടുകളല്‍ അടച്ചിരുന്നപ്പോള്‍ മൂന്നാറില്‍ രാവും പകലും കാട്ടുകൊമ്പന്മാരുടെ വിളയാട്ടം. രാത്രിയില്‍ മൂന്നാര്‍ ടൗണിലിറങ്ങുന്ന കാട്ടുകൊമ്പന്മാര്‍ നേരം പുലര്‍ന്നാലും കാട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കാറില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് മൂന്നാര്‍ ടൗണിലെത്തിയ പടയപ്പ എന്ന കാട്ടാന ഫോറസ്റ്റ് ഓഫീസില്‍ കയറാന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പടയപ്പയും ഗണേശനും ഒന്നിച്ചാണ് നഗരത്തിലെ കടകളില്‍ നിന്നുള്ള സാധനങ്ങള്‍ റോഡിലേക്ക് വലിച്ചിടുന്നത്. കാണാം ആ രാത്രിവിഹാരം.

ramadan lockdown relaxation in kerala

Video Icon

Kerala23, May 2020, 6:45 PM

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് നാളെ സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവ്

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ തുറക്കാം.അന്തര്‍ ജില്ലാ യാത്രകള്‍ക്കും അനുമതിയുണ്ട്

Laxman-Auto Driver

Cricket18, May 2020, 12:29 PM

കുമരകത്തിന്റെ 'ഓട്ടോ ചങ്ങാതി' അജയനെ അഭിനന്ദിച്ച് വിവിഎസ് ലക്ഷ്മണ്‍

ലോക്ഡൗണ്‍ കാലത്ത് കുമരകത്തെ ആളുകള്‍ക്ക് സൗജന്യമായി വീട്ടു സാധനങ്ങളും മരുന്നുകളും എത്തിച്ചു നല്‍കിയ ഓട്ടോ ഡ്രൈവര്‍ വി ജി അജയനെ അഭിനന്ദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ആളുകള്‍ ഫോണില്‍ വളിച്ച് അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ പറഞ്ഞാല്‍ അത് സൗജന്യമായി അദ്ദേഹം വീട്ടിലെത്തിച്ചു നല്‍കുന്നു.

police

Kerala17, May 2020, 6:55 AM

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗണ്‍; അവശ്യസേവനങ്ങൾക്ക് മാത്രം അനുമതി

മൂന്നാംഘട്ട ലോക്ക് ഡൗണിന് ശേഷം കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് സംസ്ഥാന സർക്കാരും ഇളവുകളിലും നിയന്ത്രണങ്ങളും മാറ്റങ്ങള്‍ വരുത്തും.

650 tribal people are in quarantine at wayanad

Video Icon

Explainer16, May 2020, 10:33 PM

വയനാട്ടില്‍ 650 ആദിവാസികള്‍ ക്വാറന്റീനില്‍; ഇന്ന് രണ്ടുപേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ കൊവിഡ് വ്യാപകമായുള്ള പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും അടച്ചിടും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും. വയനാട്ടില്‍ നിന്നും വൈശാഖ് തയ്യാറാക്കിയ റിപ്പോര്‍ട്ട്

ration teachers fact

Fact Check12, May 2020, 2:23 PM

റേഷന്‍ സാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ അധ്യാപകര്‍; പ്രചാരണത്തിലെ വസ്തുതയെന്ത്?

ഈ പ്രചാരണങ്ങള്‍ അര്‍ധസത്യവും തെറ്റിധരിപ്പിക്കുന്നതുമാണെന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്‍റെ ആന്‍റി ഫേക്ക് ന്യൂസ് ഡിവിഷന്‍

• undefined

viral6, May 2020, 11:41 AM

" ചാക്കോ മാഷ്ടെ കൈയീന്ന് അരി വാങ്ങാന്‍ നീ വളന്നോടാ... ?"; അധ്യാപകരും റേഷന്‍കടയും പിന്നേ ട്രോളും കാണാം

മഹാമാരിയുടെ കാലത്ത് റേഷന്‍ കടവഴിയായിരുന്നു സര്‍ക്കാര്‍ പ്രാധനമായും ജനങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യം വിറ്റഴിച്ചിരുന്നത്. എന്നാല്‍ പല സ്ഥലങ്ങളില്‍ നിന്നും തൂക്കത്തില്‍ കൃത്രിമം കാണിക്കുന്നുവെന്ന പരാതിയുയര്‍ന്നു. ഇതിനിടെ കണ്ണൂരില്‍ ഹോട്ട്സ്പോട്ടായ സ്ഥലങ്ങളിലെ ഭക്ഷ്യ വിതരണം സുഗമമാക്കാന്‍ ജില്ലാ കളക്ടര്‍ അധ്യാപകരെ ചുമതലപ്പെടുത്തി. റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കുക, ഹോംഡെലിവറിയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് അധ്യാപകരുടെ മേലുള്ള ചുമതല. ഹോട്ട്സ്പോട്ടുകളിലെ ഓരോ റേഷൻ കടകളിലും അധ്യാപകർ, ഹോം ഡെലിവറി മേൽനോട്ടം വഹിക്കണം. അതത് പ്രദേശങ്ങളിലെ അധ്യാപകരെയാണ് അതാതിടങ്ങളിൽ നിയമിച്ചത്. അധ്യാപകര്‍ റേഷന്‍ കടയിലെത്തിയാല്‍ എങ്ങനെയായിരിക്കും കാര്യങ്ങള്‍ എന്ന അന്വേഷണത്തിലാണ് ട്രോളന്മാര്‍ കാണാം അധ്യപകരുടെ റേഷന്‍ വില്‍പ്പന.

• undefined

International5, May 2020, 12:04 PM

കൊവിഡ്19 മരണ നിരക്കില്‍ കുറവ്; ലോക്ഡൗണിനെതിരെ പ്രതിഷേധം ശക്തം

36,46, 255 പേര്‍ക്ക്, ലോകത്ത് ഇതുവരെയായി മഹാമാരി ബാധിച്ചു.  12 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. 2,52,420 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് അമേരിക്കയില്‍ 12,12,900 പേര്‍. ഏറ്റവും കൂടുതല്‍ മരണം നടന്നിട്ടുള്ളതും അമേരിക്കയില്‍ തന്നെ, 69,921 പേരാണ് അമേരിക്കയില്‍ മാത്രം കൊറോണാ ബാധിച്ച് മരിച്ചത്.  ഇന്നലെ മാത്രം 896 പേർ മരിച്ച അമേരിക്കയില്‍ രണ്ടരമാസത്തിനിടെ ഏറ്റവും കുറഞ്ഞ മരണനിരക്ക് രേഖപ്പെടുത്തിയതും ഇന്നലെയാണ്. ഇറ്റലിയും (29,079) യുകെയും (28,734) സ്പെയിനും (25,428) ഫ്രാന്‍സുമാണ് (25,201) മരണനിരക്ക് പതിനായിരം കടന്ന രാജ്യങ്ങള്‍.

റഷ്യയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ഇന്നലെ പതിനായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്പെയിനിലും ഇറ്റലിയിലും മരണ നിരക്ക് കുറഞ്ഞു. സ്പെയിനിൽ 164 പേരും ഇറ്റലിയിൽ 195 പേരുമാണ് ഇന്നലെ മരിച്ചത്. ബ്രിട്ടനിൽ 288 പേരും ഫ്രാൻസിൽ 306 പേരും ബ്രസീലിൽ 303 പേരും ഇന്നലെ വൈറസ് ബാധയേറ്റ് മരിച്ചു. അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു ലക്ഷം പേരെങ്കിലും മരിച്ചേക്കാമെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസ്താവന നടത്തി. സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധവും കണക്കിലെടുത്ത് രാജ്യത്തെ പകുതിയോളം സംസ്ഥാനങ്ങളിൽ ട്രംപ് സർക്കാർ നിയന്ത്രണങ്ങൾ ഇളവ് ചെയ്തു.

വൈറസ് വ്യാപനത്തില്‍ അല്‍പം കുറവ് വന്നതോടെ ലോക്ഡൗണില്‍ പല രാജ്യങ്ങളും ഇളവുകള്‍ അനുവദിച്ചു. രാജ്യങ്ങള്‍ ലോക്ഡൗണിലേക്ക് പോയതോടെ കോടിക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമായിരുന്നു. വരുനമാനം നിലച്ചതും അവശ്യ സാധനങ്ങള്‍ കിട്ടാതായതോടെയും ജനങ്ങള്‍ സുരക്ഷയ്ക്കുമപ്പുറം സ്വതന്ത്രം വേണമെന്നാവശ്യപ്പെട്ട് തെരുവുകളിലേക്കിറങ്ങിയിരുന്നു. ഇന്ത്യയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ വീട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയപ്പോള്‍ യൂറോപിലും അമേരിക്കയിലും സുരക്ഷയേക്കാള്‍ സ്വാതന്ത്രമാവശ്യപ്പെട്ടായിരുന്നു ജനങ്ങള്‍ തെരുവിലിറങ്ങിയത്.

iddali patti

India27, Apr 2020, 11:09 PM

ലോക്ക്ഡൌണില്‍ സാധനങ്ങളുടെ വില ഉയര്‍ന്നിട്ടും ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന മുത്തശ്ശി

ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാതെ കുടുങ്ങിപ്പോയവര്‍ക്കാണ് ഇഡ്ഡലി പാട്ടി ഭക്ഷണം വിളമ്പുന്നത്. മൂന്ന് ദശാബ്ദത്തിലേറെയായി ഒരു രൂപയ്ക്കാണ് കമലതാള്‍ ഇഡ്ഡലി വില്‍ക്കുന്നത്.

jio mart

What's New27, Apr 2020, 11:00 AM

ജിയോ മാര്‍ട്ട് ആരംഭിച്ചു; വാട്ട്സ്ആപ്പ് വഴി സാധനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍.!

ഫേസ്ബുക്ക് റിലയന്‍സ് ജിയോയില്‍ 9.99 ശതമാനം ഓഹരി വാങ്ങിയതിന് പിന്നാലെ ജിയോയുടെ ഓണ്‍ലൈന്‍ വ്യാപര ശൃംഖലയുടെ പ്രവര്‍ത്തനവും ഔദ്യോഗികമായി ആരംഭിച്ചു.

lock down violation

Video Icon

Kerala25, Apr 2020, 3:01 PM

ലോക്ക്ഡൗണ്‍ ലംഘിച്ച് പുതിയതുറ ചന്തയില്‍ കൂട്ടംകൂടി ജനങ്ങള്‍; വീഡിയോ

തിരുവനന്തപുരം പുതിയതുറയില്‍ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശം ലംഘിച്ച് മാര്‍ക്കറ്റ് സജീവം. കഴിഞ്ഞ ദിവസമാണ് നൂറുകണക്കിനാളുകള്‍ മാസ്‌ക് പോലും ധരിക്കാതെ സാധനങ്ങള്‍ വാങ്ങാന്‍ തടിച്ചുകൂടിയത്.

triple lock down in Kannur Covid safety app even locates quarantine violators

Video Icon

Explainer23, Apr 2020, 10:21 PM

വെറുതെ പുറത്തിറങ്ങിയാല്‍ ഒന്നുകില്‍ പൊലീസ്, അല്ലെങ്കില്‍ ആപ്പ് കുടുങ്ങും.. ട്രിപ്പിള്‍ ലോക്ക് ഇങ്ങനെ

കുറച്ചുദിവസത്തെ ആശങ്കയില്‍ നിന്ന് വ്യത്യസ്തമായി ആശ്വാസത്തിന്റെ ദിനമാണ് കണ്ണൂരില്‍ ഇന്ന്. പുതിയ രോഗികളാരുമില്ല. ജില്ലയിലെ 24 ഹോട്ട് സ്‌പോട്ടുകളില്‍ കര്‍ശനമായ നിയന്ത്രണമാണ് നടപ്പാക്കുന്നത്. നിരീക്ഷണത്തിലുള്ളവര്‍ക്കായി കൊവിഡ് സേഫ്റ്റി ആപ്പും പുറത്തിറക്കിയിട്ടുണ്ട്. കണ്ണൂരിലെ നിയന്ത്രണങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം..

• undefined

International23, Apr 2020, 3:29 PM

നാം ഉപേക്ഷിക്കുമ്പോള്‍ അവരെവിടെയാകും ?

ഒരിക്കല്‍ നിങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തിയിരുന്ന ചില സാധനങ്ങള്‍ ഒരുപാട് കാലത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടിട്ടുണ്ടോ ? പല കാരണങ്ങളാല്‍ നിങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നവയാകും അവ എന്നാല്‍, ഒരു കാലത്ത് അവ നിങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതായിരുന്നിരിക്കും. അത്തരത്തിലുള്ള ഫോട്ടോഗ്രാഫുകള്‍ എടുക്കുന്നതില്‍ പ്രശസ്തനാണ് ഡയറ്റർ ക്ലിൻ. അദ്ദേഹത്തിന്‍റെ ഫോട്ടോഗ്രാഫുകള്‍ക്ക് എന്നും നിങ്ങളോട് അനേകം കഥകള്‍ പറയാനുണ്ടാകും.

പ്രത്യേകിച്ച്,  ഒരു ഐസ്വലേഷന്‍ കാലത്ത് വീടിന്‍റെ ചുമരിന് പുറത്തിറങ്ങാന്‍ കഴിയാതെ ഇരിക്കുമ്പോള്‍ ഡയറ്റർ ക്ലിൻറെ ചിത്രങ്ങള്‍ പലകാര്യങ്ങളും നിങ്ങളെ ഓര്‍മ്മപ്പെടുത്തും. ഉപേക്ഷിക്കപ്പെട്ട്, തുരുമ്പെടുത്ത്, ആര്‍ക്കും വേണ്ടാതായ അത്തരം ചില ചിത്രങ്ങള്‍ക്കായി യൂറോപ്പിലെയും യുഎസിലെയും നിരവധി സ്ഥലങ്ങളില്‍ ഡയറ്റർ ക്ലിൻ ചുറ്റുക്കറങ്ങി. സ്വിറ്റ്‌സർലൻഡിലെ ഡിസ്കവറി ഡെയ്‌സ് അവര്‍ഡ് 2017 ലും ഓസ്ട്രിയയിലെ ഫെസ്റ്റിവൽ എൽ മുണ്ടോ അവാര്‍ഡ് 2018 ലും നേടി. ആ യാത്രയില്‍ തന്‍റെ ക്യാമറ കണ്ട കാഴ്ചകളെ അദ്ദേഹം ഒതുക്കിവച്ച് ഒരു പുസ്തകമാക്കി. "Lost Wheels - The Nostalgic Beauty of Abandoned Cars" എന്ന പുസ്തകത്തില്‍ നിന്നുള്ള ചില കാഴ്ചകള്‍ കാണാം.

Auto riksha driver thrashed

India22, Apr 2020, 8:31 PM

ലോക്ഡൗണ്‍: ഹൈദരാബാദില്‍ കുട്ടികള്‍ക്ക് പാല്‍ വാങ്ങാനിറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദ്ദിച്ച് പൊലീസ്

പൊലീസിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ തന്റെ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു...

• Raid in Al Rabwah vegetable market Riyadh in Saudi Arabia

pravasam22, Apr 2020, 12:18 PM

സൗദിയില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ റെയ്ഡ്; സാധനങ്ങള്‍ ഉപേക്ഷിച്ച് തൊഴിലാളികള്‍ ഓടി രക്ഷപെട്ടു - വീഡിയോ

സൗദി തലസ്ഥാനമായ റിയാദിലെ അല്‍ റബ്‍വ പച്ചക്കറി മാര്‍ക്കറ്റില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വിവിധ വകുപ്പുകള്‍ ചേര്‍ന്നുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥരെ കണ്ട് നിരവധി വിദേശ തൊഴിലാളികളും കച്ചവടക്കാരും സാധനങ്ങള്‍ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു.