സാമന്ത  

(Search results - 82)
 • Samantha

  spice22, Aug 2019, 5:14 PM IST

  സാമന്തയുടെ പുതിയ വര്‍ക്കൌട്ട് വീഡിയോ; കയ്യടിച്ച് ആരാധകര്‍


  സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം ആരാധകരുമായി സംവദിക്കാറുള്ള താരമാണ് സാമന്ത. സിനിമ വിശേഷങ്ങള്‍ മാത്രമല്ല തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും സാമന്ത വ്യക്തമാക്കാറുണ്ട്. വര്‍ക്കൌട്ട് വീഡിയോകളും ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ പുതിയൊരു വീഡിയോ സാമന്ത ഷെയര്‍ ചെയ്‍തിരിക്കുന്നു. ഫിറ്റ്‍നസ് കാത്തുസൂക്ഷിക്കുന്നതില്‍ സാമന്ത കാട്ടുന്ന ശ്രദ്ധയ്‍ക്ക് ആരാധകര്‍ കയ്യടിക്കുകയുമാണ്.

 • bigg boss telugu

  biggboss22, Jul 2019, 4:38 PM IST

  'ജൂനിയര്‍ സാമന്ത', അലി റെസ, ഹിമജ റെഡ്ഡി; നാഗാര്‍ജ്ജുന അവതാരകനാവുന്ന തെലുങ്ക് ബിഗ് ബോസിലെ 15 മത്സരാര്‍ഥികള്‍

  ബിഗ് ബോസ് ഷോയുടെ നിയമമനുസരിച്ച് ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ഥികളുടെ ഇനിയുള്ള 100 ദിനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ഓരോ വാരാന്ത്യത്തിലെയും എലിമിനേഷന്‍ റൗണ്ടില്‍ ഓരോരുത്തരായി പുറത്താവും. നൂറാം ദിനത്തില്‍ നടത്തുന്ന ഗ്രാന്‍ഡ് ഫിനാലെയിലാവും ടൈറ്റില്‍ വിജയിയെ തെരഞ്ഞെടുക്കുക.
   

 • Samantha and Naga Chaitanya

  News12, Jul 2019, 7:50 PM IST

  'എന്താണ് അന്ന് സംസാരിച്ചിട്ടുണ്ടാകുക', പഴയ ഫോട്ടോയ്‍ക്ക് സാമന്തയുടെ കമന്റും ആരാധകരുടെ മറുപടിയും വൈറലാകുന്നു!

  രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളില്‍പെട്ടവരാണ് സാമന്തയും നാഗ ചൈതന്യയും. സ്വന്തം ചിത്രങ്ങള്‍ പങ്കുവച്ചും സിനിമ വിശേഷങ്ങള്‍ പങ്കുവച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് സാമന്തയും നാഗ ചൈതന്യയും. ഇപ്പോഴിതാ സാമന്തയുടെ നാഗ ചൈതന്യയുടെയും ഒരു പഴയ ഫോട്ടോ ഓര്‍മ്മയിലേക്ക് എത്തിച്ചിരിക്കുകയാണ് ഒരു ആരാധകൻ. അതിന് സാമന്ത നല്‍കിയ മറുപടിയും ആരാധകരുടെ കമന്റുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

 • samant goel

  India26, Jun 2019, 12:50 PM IST

  'ബാലാകോട്ട്' സൂത്രധാരന്‍ സാമന്ത് ഗോയല്‍ 'റോ'യുടെ തലപ്പത്തേക്ക്

  1984 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് സാമന്ത് ഗോയല്‍. അരവിന്ദ കുമാര്‍ 1986 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. പഞ്ചാബ് കേഡറില്‍ നിന്നാണ് ഗോയല്‍ സേനയുടെ ഭാഗമായത്. കശ്മീരിനെക്കുറിച്ചും പാകിസ്ഥാനെക്കുറിച്ചും കൃത്യമായ ...

 • Samantha Prabhu

  spice21, Jun 2019, 11:38 AM IST

  'ട്രോളുകൾ മാനസികനില തെറ്റിച്ചിട്ടുണ്ട്, തെറ്റായ തീരുമാനങ്ങൾ എടുക്കാൻ കാരണമായിട്ടുണ്ട്'; സാമന്ത പ്രഭു

  തെറ്റായ തീരുമാനങ്ങൾ എടുക്കാൻ ട്രോളുകൾ കാരണമായിട്ടുണ്ടെന്നും എന്നാൽ ട്രോളുകളിൽനിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഇപ്പോൾ തനിക്കറിയാമെന്നും സാമന്ത പറഞ്ഞു. 

 • Samantha and Naga Chaitanya

  News20, Jun 2019, 11:45 AM IST

  നാഗചൈതന്യയുമായുള്ള വിവാഹശേഷം അവസരങ്ങള്‍ കുറഞ്ഞു: സാമന്ത


  തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരദമ്പതിമാരാണ് നാഗചൈതന്യയും സാമന്തയും.  2017ലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം സിനിമകളില്‍ അവസരം കുറഞ്ഞുവെന്ന് സാമന്ത പറയുന്നു. ഒട്ടേറെ വിജയസിനിമകളിലെ നായികയുമാണ് സാമന്ത.

   

 • Samantha and Naga Chaitanya

  News11, Jun 2019, 12:43 PM IST

  ഗര്‍ഭിണിയാണെന്ന വാര്‍ത്ത; രൂക്ഷ പ്രതികരണവുമായി സാമന്ത

  രാജ്യത്ത് ഏറ്റവും കുടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളില്‍ പെട്ടവരാണ് സാമന്തയും നാഗ ചൈതന്യയും. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ സാമന്തയും നാഗ ചൈതന്യയും ആരാധകര്‍ക്കായി സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്‍ക്കാറുണ്ട്. ഒരു വാര്‍ത്തയ്‍ക്കെതിരെയുള്ള രൂക്ഷപ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ സാമന്ത. താൻ ഗര്‍ഭിണിയാണെന്ന വാര്‍ത്തയ്‍ക്ക് എതിരെയാണ് സാമന്ത രംഗത്ത് എത്തിയിരിക്കുന്നത്.

 • Samantha

  Lifestyle6, Jun 2019, 5:25 PM IST

  പുതിയ പരീക്ഷണങ്ങളുമായി സാമന്ത; വര്‍ക്കൗട്ട് ചിത്രങ്ങൾ വൈറല്‍

  തെന്നിന്ത്യൻ താരം സാമന്തയ്ക്ക് ആരാധകര്‍ ഏറെയാണ്. നാഗ ചൈതന്യയുമായുള്ള വിവാഹത്തിനു ശേഷം ഇരുവരുമായുളള ചിത്രങ്ങളും വിശേഷങ്ങളും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 

 • Parvathy and Samanatha

  News3, Jun 2019, 11:48 AM IST

  പാര്‍വതി അഭിമാനമാണ്; ഉയരെ കരയിപ്പിക്കും, ചിന്തിപ്പിക്കുമെന്നും സാമന്ത

  പാര്‍വതി നായികയായ ഉയരെയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തീയേറ്ററുകളില്‍ ഇപ്പോഴും വലിയ പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. താരങ്ങളടക്കമുള്ളവര്‍ ചിത്രത്തെ അഭിനന്ദിച്ചിരുന്നു. തെന്നിന്ത്യൻ നടി സാമന്തയും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തി.

 • Samantha

  News1, Jun 2019, 6:00 PM IST

  നാഗാര്‍ജുനയുടെ ചിത്രത്തില്‍ അതിഥി വേഷത്തില്‍ സാമന്ത; വൻ പ്രതിഫലം!

  നാഗാര്‍ജുന നായകനാകുന്ന പുതിയ സിനിമയാണ് മൻമധുഡു 2. നാഗാര്‍ജുനയുടെ മരുമകള്‍ കൂടിയായ സാമന്ത ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഉണ്ട്. രാഹുല്‍ രവീന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തിന് സാമന്തയ്‍ക്ക് വലിയ പ്രതിഫലമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 35 ലക്ഷം രൂപയായിരിക്കും സാമന്തയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്.

   

 • SAMANTHA AKINENI

  News9, May 2019, 9:53 PM IST

  അവധിക്കാലം ആഘോഷിച്ച് സാമന്തയും നാഗ ചൈതന്യയും; കിടിലന്‍ ചിത്രങ്ങള്‍ കാണാം

  ആരാധകരുടെ പ്രിയ താരദമ്പതികളാണ്  സാമന്തയും നാഗ ചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഏറെ ആഘോഷപൂര്‍വ്വമായിരുന്നു ഇരുവരുടേയും വിവാഹം. 

 • Nagarjuna and Samantha

  News17, Apr 2019, 5:32 PM IST

  മൻമധുഡു 2വുമായി നാഗാര്‍ജുന, സര്‍പ്രൈസായി സാമന്തയും!

  നാഗാര്‍ജുന നായകനാകുന്ന പുതിയ സിനിമയാണ് മൻമധുഡു 2. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. രാഹുല്‍ രവിന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നാഗാര്‍ജുനയുടെ മരുമകള്‍ കൂടിയായ സാമന്തയും അഭിനയിക്കുന്നുണ്ടെന്നതാണ് പുതിയ വാര്‍ത്ത. വളരെ പ്രധാന്യമുള്ള അതിഥി വേഷമായിരിക്കും ചിത്രത്തില്‍ സാമന്തയുടേത്. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാനാകില്ലെന്ന് സാമന്ത വ്യക്തമാക്കുന്നു.

   

 • Samantha

  News10, Apr 2019, 5:27 PM IST

  'മജിലി'യെ ഓര്‍ത്ത് ഉറങ്ങാനാകാതെയും കരച്ചില്‍ വന്നും സാമന്ത!

  നാഗ ചൈതന്യയും സാമന്തയും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിച്ച ചിത്രമാണ് മജിലി. തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. ആരാധകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം ചിത്രം എങ്ങനെയായിരിക്കും തീയേറ്ററില്‍ സ്വീകരിക്കപ്പെടുകയെന്നതോര്‍ത്ത് വലിയ ആകാംക്ഷയിലായിരുന്നു സാമന്തയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റിലീസ് ദിവസം ആകാംക്ഷ കാരണം ഉറങ്ങാനാവാതെയും കരച്ചില്‍ വരുന്ന അവസ്ഥയിലുമായിരുന്നു സാമന്തയെന്നാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 • Naga Chaitanya and Samantha

  Box Office9, Apr 2019, 8:09 PM IST

  സാമന്തയുടെയും നാഗ ചൈതന്യയുടെയും മജിലി; ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്

  തെന്നിന്ത്യൻ താരദമ്പതികളായ സാമന്തയും നാഗ ചൈതന്യയും വിവാഹത്തിനു ശേഷം ആദ്യമായി ഒന്നിച്ച ചിത്രമാണ് മജിലി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് തീയേറ്റര്‍ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ചിത്രം റിലീസ് ചെയ്‍ത് രണ്ട് ദിവസത്തിനുള്ളില്‍ 21 കോടി രൂപയാണ് ചിത്രം ലോകമെമ്പാടുനിന്നുമായി നേടിയിരിക്കുന്നത്. ശിവനിര്‍വാണയാണ് മജിലി സംവിധാനം ചെയ്‍തിരിക്കുന്നത്.

 • Samantha and Naga Chaitanya

  News8, Apr 2019, 12:15 PM IST

  നാഗ ചൈതന്യയുടെ തോളില്‍ തല ചായ്‍ച്ച് സാമന്ത; വൈറലായി ഫോട്ടോ!

  തെന്നിന്ത്യൻ താര ദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വിവാഹശേഷം ആദ്യമായി ഒന്നിച്ച മജിലി തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. അതേസമയം സാമന്ത ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. നാഗ ചൈതന്യയുടെ തോളില്‍ തലചായ്‍ച്ചിരിക്കുന്ന സാമന്തയാണ് ഫോട്ടോയിലുള്ളത്.