സിരുത്തൈ ശിവയുടെ സിനിമ  

(Search results - 21)
 • <p>Siruthai Siva and Rajinikanth</p>

  Movie News14, May 2020, 10:23 PM

  അണ്ണാത്തെയുടെ റിലീസിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക്

  തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ ഒരു സിനിമ പ്രഖ്യാപിച്ചാല്‍ ആരാധകര്‍ അതിനുള്ള കാത്തിരിപ്പ് തുടങ്ങും. സിനിമയുടെ ഓരോ വിശേഷങ്ങളും ആഘോഷമാക്കും. രജനികാന്തിന്റെ സിനിമയ്‍ക്ക് ഇന്നും അത്രത്തോളം ആരാധകരുണ്ട്. തമിഴകത്തിന്റെ ഹിറ്റ് മേക്കര്‍ സിരുത്തൈ ശിവ രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നുവെന്ന് അറിഞ്ഞത് ആരാധകര്‍ക്ക് വലിയ വാര്‍ത്തയുമായിരുന്നു. സിനിമയുടെ റിലീസ് എന്തായാലും പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്തവര്‍ഷം പൊങ്കലിനായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഇതാ സിനിമയുടെ മറ്റ് വിശേഷങ്ങള്‍.

 • Siruthai Siva and Bala

  News8, Apr 2020, 10:58 PM

  സഹോദരനൊപ്പം ഒരു തമിഴ് സിനിമ ചെയ്യുന്നുവെന്ന് ബാല; രജനികാന്ത് ചിത്രമെന്ന് ആരാധകര്‍

  സിരുത്തൈ ശിവ സംവിധാനം ചെയ്യുന്നതാണ് രജനികാന്ത് നായകനായി ഒരുങ്ങുന്ന പുതിയ സിനിമ. അണ്ണാത്തെ എന്നാണ് സിനിമയുടെ പേര്.  ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മലയാളക്കരയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നടൻ ബാലയും സിരുത്തൈ ശിവയുടെ തമിഴ് ചിത്രത്തില്‍ ഒരു വേഷം കൈകാര്യം ചെയ്യുന്നു. തന്റെ സഹോദരൻ കൂടിയായ സിരുത്തൈ ശിവയ്‍ക്കൊപ്പം ജോലി ചെയ്യുന്ന കാര്യം ബാല തന്നെ സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കുന്നു.

 • Rajinikanth and Gopichand

  News5, Mar 2020, 7:01 PM

  സിരുത്തൈ ശിവ ചിത്രത്തില്‍ രജനികാന്തിന് ഒപ്പം ഗോപിചന്ദും

  സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയിലാണ് രജനികാന്ത് അടുത്തതായി നായകനാകുന്നത്. അണ്ണാത്തെ എന്നാണ്, സിരുത്തൈ ശിവ ഒരുക്കുന്ന സിനിമയുടെ പേര്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നത് ആരെന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. ഗോപിചന്ദ് ആണ് ചിത്രത്തില്‍ രജനികാന്തിനൊപ്പം ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്.

 • Siruthai Siva and Rajinikanth

  News24, Feb 2020, 6:52 PM

  സിരുത്തൈ ശിവ- രജനികാന്ത് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു, ടൈറ്റില്‍ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു

  ആരാധകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സിരുത്തൈ ശിവ- രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത്. സിനിമ പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി. ഇപ്പോഴിതാ സിനിമയുടെ ടൈറ്റില്‍ മോഷൻ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നേരത്തെ വാര്‍ത്തകള്‍ വന്നപോലെ തന്നെ അണ്ണാത്തെ എന്നാണ് സിനിമയുടെ പേര്.

 • Nayanthara

  News22, Feb 2020, 2:05 PM

  സ്റ്റൈല്‍മന്നന്റെ നായികയാകാൻ സ്റ്റൈലൻ ലുക്കില്‍ നയൻതാര, ഫോട്ടോ പുറത്ത്

  തമിഴകത്തെ മിന്നുംതാരമാണ് ആരാധകരുടെ പ്രിയപ്പെട്ട നായിക നയൻതാര. ഒറ്റയ്‍ക്കുതന്നെ സിനിമകള്‍ വിജയിപ്പിക്കാൻ പ്രതിഭയുള്ള നായികനടി. നയൻതാരയുടെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പുതിയ ലുക്കിലുള്ള നയൻതാരയുടെ ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സിരുത്തൈ ശിവയുടെ ചിത്രത്തിന്റെ ചിത്രീകരണത്തിനു മുന്നോടിയായി ഹൈദരാബാദില്‍ എത്തിയപ്പോഴാണ് നയൻതാരയുടെ ഫോട്ടോ സിനിമ മാധ്യമപ്രവര്‍ത്തകര്‍ ക്യാമറയ്‍ക്കുള്ളിലാക്കിയത്.

 • Siruthai Siva and Rajinikanth

  News25, Jan 2020, 3:29 PM

  സിരുത്തൈ ശിവ- രജനികാന്ത് ചിത്രം മന്നവനോ, ആരാധകര്‍ ചര്‍ച്ചയില്‍

  രജനികാന്തിന്റെ ഓരോ സിനിമയും പ്രദര്‍ശനത്തിനെത്താൻ ക്ഷമയില്ലാതെ കാത്തുനില്‍ക്കുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത ദര്‍ബാര്‍ ആണ് രജനികാന്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമ തിയേറ്ററിലെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിരുത്തൈ ശിവ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പേരിനെ കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.

   

 • Siruthai Siva and Rajinikanth

  News13, Jan 2020, 8:23 PM

  സിരുത്തൈ ശിവ- രജനികാന്ത് ചിത്രം, മാസ് ഇൻട്രോ സോംഗിന്റെ വിവരങ്ങള്‍

  രജനികാന്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ വലിയ അഭിപ്രായം ലഭിച്ചു. ചിത്രം തിയേറ്ററില്‍ മുന്നേറുമ്പോള്‍ രജനികാന്ത് നായകനായി സിരുത്തൈ ശിവ ഒരുക്കുന്ന സിനിമയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

 • Dhanush

  News16, Dec 2019, 5:18 PM

  ധനുഷിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു

  തൊട്ടതെല്ലാം ഹിറ്റാക്കുന്ന നടനാണ് ധനുഷ്. ഗൌതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ യെന്നൈ നോക്കി പായും തോട്ടയും പ്രേക്ഷക ഇഷ്‍ടം സ്വന്തമാക്കി. ധനുഷിന്റെ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ധനുഷിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

 • Meena and Rajinikanth

  News13, Dec 2019, 1:24 PM

  സിരുത്തൈ ശിവ- രജനികാന്ത് ചിത്രം തുടങ്ങുമ്പോള്‍ മീനയ്‍ക്ക് പറയാനുള്ളത്!

  തമിഴകത്തെ ഹിറ്റ് സംവിധായകൻ സിരുത്തൈ ശിവ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ രജനികാന്ത് ആണ് നായകൻ. മറ്റൊരു ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ദര്‍ബാറിന് ശേഷമാണ് രജനികാന്ത് സിരുത്തൈ ശിവയ്‍ക്കൊപ്പം ചേരുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിരുത്തൈ ശിവ ചിത്രത്തില്‍ രജനികാന്തിനൊപ്പം നടി മീനയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് മീന പറയുന്നു.

 • Siruthai Siva and Khushbu

  News12, Dec 2019, 7:14 PM

  സിരുത്തൈ ശിവ- രജനികാന്ത് ചിത്രത്തെ കുറിച്ച് ഖുശ്‍ബുവിന് പറയാനുള്ളത്!

  സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയിലാണ് രജനികാന്ത് പുതുതായി അഭിനയിക്കുന്നത്. എ ആര്‍ മുരുഗദോസ് ചിത്രമായ ദര്‍ബാര്‍ പൂര്‍ത്തിയാക്കിയ രജനികാന്ത് സിരുത്തൈ ശിവയുടെ ചിത്രത്തിലേക്ക് എത്തിയിരിക്കുകയാണ്. ദര്‍ബാറിന്റെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം ഖുശ്‍ബുവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ആവേശം പങ്കുവയ്‍ക്കുകയാണ് ഖുശ്‍ബു.

 • Siruthai Siva and Rajinikanth

  News11, Dec 2019, 6:28 PM

  സിരുത്തൈ ശിവ- രജനികാന്ത് ചിത്രം തുടങ്ങി, വീണ്ടുമൊരു വൻ ഹിറ്റെന്ന് ആരാധകര്‍

  എ ആര്‍ മുരുഗദോസ്സിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ദര്‍ബാര്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യമായിട്ടാണ് ഇരുവരും ഒരു സിനിമയ്‍ക്കായി ഒന്നിക്കുന്നത് എന്നതിനാല്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ചിത്രത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ദര്‍ബാറിന് ശേഷം, രജനികാന്ത് അഭിനയിക്കുന്നത് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ചിത്രത്തിന്റെ പൂജ നടന്നതാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്.

 • Kshubh and Rajinikanth

  News28, Nov 2019, 10:54 AM

  സിരുത്തൈ ശിവ- രജനികാന്ത് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഖുശ്‍ബുവും

  എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന ചിത്രമാണ് രജനികാന്തിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്. ദര്‍ബാറിന് ശേഷം, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് നായകനാകുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ ഖുശ്‍ബു ഒരു പ്രധാന കഥാപാത്രമായി എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഏത് കഥാപാത്രമായിട്ടായിരിക്കും ഖുശ്‍ബു എത്തുക എന്ന് വ്യക്തമായിട്ടില്ല.

 • Rajinikanth

  Music27, Nov 2019, 5:25 PM

  മാസ്സാണ് ചുമ്മാ കിഴി! എ ആര്‍ മുരുഗദോസ്- രജനികാന്ത് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു- വീഡിയോ

  തമിഴകത്ത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനാകുന്ന ദര്‍ബാര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനവും പുറത്തുവിട്ടിരിക്കുന്നു. ചുമ്മാ കിഴി എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ദര്‍ബാര്‍ കഴിഞ്ഞാല്‍, രജനികാന്ത് നായകനാകുന്നത് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും സിരുത്തൈ ശിവയുടെ സിനിമ ഒരുക്കുക.

 • S P Balasubrahmanyam and Rajinikanth

  News26, Nov 2019, 9:23 PM

  ആവേശമാകാൻ ചുമ്മാ കിഴി, രജനികാന്ത് ചിത്രത്തിലെ ഗാനത്തെ കുറിച്ച് എസ് പി ബാലസുബ്രഹ്‍മണ്യം

  രജനികാന്ത് നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ആദ്യത്തെ പാട്ടിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ് ഗാനം ആലപിക്കുന്നത് എന്ന പത്യേകതയുമുണ്ട്. അതിനാല്‍ തന്നെ ആരാധകര്‍ വലിയ ആകാംക്ഷയിലുമാണ്. ദര്‍ബാര്‍ കഴിഞ്ഞാല്‍, രജനികാന്ത് നായകനാകുന്നത് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും സിരുത്തൈ ശിവയുടെ സിനിമ ഒരുക്കുക.

 • Rajinikanth

  News25, Nov 2019, 2:29 PM

  ചുമ്മാ കിഴി, ആഘോഷമാക്കാൻ എ ആര്‍ മുരുഗദോസ്- രജനികാന്ത് ചിത്രത്തിലെ ഗാനം!

  രജനികാന്തിന്റേതായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഗാനത്തെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. ചുമ്മാ കിഴി എന്ന തുടക്ക ഗാനം 27ന് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദര്‍ബാര്‍ കഴിഞ്ഞാല്‍, രജനികാന്ത് നായകനാകുന്നത് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും സിരുത്തൈ ശിവയുടെ സിനിമ ഒരുക്കുക.