സുപ്രിയ മേനോൻ

(Search results - 15)

Alamkritha Prithviraj and Supriya Menon

Movie News12, Nov 2020, 1:06 PM

'കൊവിഡ് വാക്സിൻ ഉടൻ ലഭ്യമാകും', മകള്‍ അലംകൃതയുടെ കവിത പങ്കുവെച്ച് സുപ്രിയ മേനോൻ

പൃഥ്വിരാജിനോടെന്ന പോലെ സ്‍നേഹമാണ് ആരാധകര്‍ക്ക് അലംകൃതയോടും. അല്ലിയുടെ വിശേഷങ്ങള്‍ സുപ്രിയ മേനോനും പൃഥ്വിരാജും പങ്കുവെയ്‍ക്കുന്നത് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അലംകൃത എഴുതിയ കവിതയെ കുറിച്ചാണ് പുതിയ വാര്‍ത്ത. സുപ്രിയ മേനോൻ തന്നെയാണ് കവിത പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് വാക്സിനെ കുറിച്ചുള്ളതാണ് കവിത.

Supriya Menon and Prithviraj

Movie News16, Oct 2020, 12:28 PM

'ഉയര്‍ച്ച താഴ്‍ചകളില്‍ ഒരുപോലെ സ്‍നേഹം പങ്കിടാം', പൃഥ്വിരാജിനെ കെട്ടിപ്പിടിച്ച് ആശംസകളുമായി സുപ്രിയ!

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജിന്റെ ജന്മദിനമാണ് ഇന്ന്. മോഹൻലാല്‍ അടക്കമുള്ളവര്‍ പൃഥ്വിരാജിന് ആശംസകളുമായി എത്തി. പൃഥ്വിരാജിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്യുകയാണ്. പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സുപ്രിയ മേനോൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഹൃദയപൂര്‍വമായ ജന്മദിനാശംസകളാണ് ഭാര്യ സുപ്രിയ മേനോനും പൃഥ്വിരാജിന് നേര്‍ന്നിരിക്കുന്നത്.

Alamkritha and Prithviraj

Movie News23, Sep 2020, 5:39 PM

'എന്റേ'ത് എന്ന് മകളെ നെഞ്ചോട് ചേര്‍ത്ത് പൃഥ്വിരാജ്, 'എന്റേതും' എന്ന് സുപ്രിയ മേനോൻ

പൃഥ്വിരാജിനെ മാത്രമല്ല മകള്‍ അലംകൃതയെയും ആരാധകരുടെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ പൃഥ്വിരാജ് ഷെയര്‍ ചെയ്‍ത മകളുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Alamkritha and Prithviraj

Movie News10, Aug 2020, 9:59 AM

കുടുംബം എന്ത് മനോഹരം, അല്ലി വരച്ച ചിത്രവുമായി സുപ്രിയ മേനോൻ

പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയ്‍ക്കും ഒട്ടേറെ ആരാധകരുണ്ട്. അലംകൃത വരച്ച ഒരു ഫോട്ടോയും കുറിപ്പും സുപ്രിയ ഷെയര്‍ ചെയ്‍തത് ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

Supriya Menon

Movie News6, Aug 2020, 4:01 PM

'ഇവരെന്തുചെയ്യുകയാണ്', രണ്ടാമത്തെ കുഞ്ഞ് അമ്പരപ്പിലെന്ന് സുപ്രിയ മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയ്‍ക്കും ഒട്ടേറെ ആരാധകരുണ്ട്. അലംകൃതയെ എടുത്തുനില്‍ക്കുന്ന സുപ്രിയ മേനോന്റെ പുതിയ ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

Prithviraj and Indrajith

Movie News29, Jun 2020, 3:39 PM

മൂന്ന് തലമുറകള്‍ ഒറ്റ ഫ്രെയിമില്‍ ഉള്‍പ്പെടുത്തി സുപ്രിയ മേനോൻ

മലയാളത്തിലെ ഏറ്റവും ആരാധകരുള്ള താരസഹോദരൻമാരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇരുവരുടെയും അച്ഛൻ സുകുമാരനും ഒരുകാലത്ത് വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നു. പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ മൂന്ന് തലമുറയുടെ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മക്കള്‍ക്കൊപ്പമാണ് താരങ്ങള്‍ ഉള്ളത്. സുപ്രിയ മേനോനാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Prithviraj and Sukumaran

Movie News16, Jun 2020, 12:27 PM

സുകുമാരന്റെ ദേഷ്യം പോലും പൃഥ്വിരാജിനുമുണ്ട്, സുപ്രിയ മേനോന്റെ കുറിപ്പ്

മലയാളത്തിന്റെ പ്രിയതാരം സുകുമാരൻ വിടവാങ്ങിയിട്ട് 23 വര്‍ഷം തികയുന്നു. സുകുമാരന്റെ അശം പൃഥ്വിരാജിലുമുണ്ടെന്നാണ് സുപ്രിയ മേനോൻ പറയുന്നത്.

Supriya Menon and Prithviraj

Movie News11, Jun 2020, 12:38 PM

അന്നൊരു നാള്‍ ഗുരുവായൂര്‍ അമ്പലനടയില്‍, പൃഥ്വിരാജിന്റെ കയ്യും പിടിച്ച് സുപ്രിയ മേനോൻ

മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബമാണ് സുപ്രിയ മേനോൻ- പൃഥ്വിരാജ് ദമ്പതിമാരുടേത്. പലപ്പോഴും സുപ്രിയ മേനോൻ ആരാധകരോട് വിശേഷങ്ങള്‍ പങ്കുവെച്ച് ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പണ്ട് ഗുരുവായൂരില്‍ പോയതിന്റെ ഫോട്ടോ സുപ്രിയ മേനോൻ പങ്കുവെച്ചതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. പൃഥ്വിരാജിന്റെ കയ്യും പിടിച്ചുള്ള തന്റെ ഫോട്ടോയാണ് സുപ്രിയ മേനോൻ പങ്കുവെച്ചിരിക്കുന്നത്.

Supriya Menon and Prithviraj

Movie News28, May 2020, 2:45 PM

ആ യാത്ര ഓര്‍മ്മയുണ്ടോയെന്ന് പൃഥ്വിരാജ്, മിസ് ചെയ്യുന്നത് പൃഥിയെയാണ് എന്ന് സുപ്രിയ മേനോൻ

മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് ഇപ്പോള്‍ ക്വാറന്റൈനിലാണ്. വിദേശത്ത് നിന്ന് വന്നതിനെ തുടര്‍ന്നാണ് പൃഥ്വിരാജിന് ക്വാറന്റൈനില്‍ പോകേണ്ടിയിരുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിനായിരുന്നു പൃഥ്വിരാജ് വിദേശത്ത് പോയിരുന്നത്. ആടുജീവിതം എന്ന സിനിമയുടെ ജോര്‍ദാനിലെ ഭാഗം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പൃഥ്വിരാജും സംഘവും മടങ്ങിയെത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ പണ്ട് നടത്തിയ ഒരു യാത്ര ഓര്‍മ്മയുണ്ടോയെന്ന് ഭാര്യ സുപ്രിയയോട് ചോദിച്ച് പൃഥ്വിരാജ് ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നു.

Prithviraj and Supriya Menon

Movie News18, May 2020, 3:53 PM

പൃഥ്വി തിരിച്ചെത്തിയിട്ടില്ല, ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സുപ്രിയ മേനോൻ

മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് കുറച്ചുനാളിലായി നാട്ടിലില്ലായിരുന്നു. പൃഥ്വിരാജ് ഒരു ചിത്രത്തിന്റെ ചിത്രീകരണത്തിനായി വിദേശത്തായിരുന്നു. ബ്ലസ്സിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണം ജോര്‍ദാനില്‍ പൂര്‍ത്തിയായി എന്നും കഴിഞ്ഞ ദിവസം വാര്‍ത്തവന്നു. എന്നാല്‍ പൃഥ്വിരാജ് നാട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് ആരാധകരുടെ അന്വേഷങ്ങള്‍ക്ക് മറുപടിയായി താരത്തിന്റെ ഭാര്യ സുപ്രിയ മേനോൻ പറഞ്ഞു.

Prithviraj and Supriya Menon

Movie News16, May 2020, 6:44 PM

ഇതുപോലെ അടുത്തിരുന്നിട്ടും ചിരിച്ചിട്ടും 77 ദിവസങ്ങള്‍; പൃഥ്വിരാജിനെ ഓര്‍ത്ത് സുപ്രിയ മേനോൻ

മലയാളത്തിന്റെ പ്രിയപ്പെട്ട, പൃഥ്വിരാജ് കരിയറിലെ ഏറ്റവും മികച്ച ഒരു കഥാപാത്രമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. വൻ മേയ്‍ക്ക് ഓവര്‍ വരുത്തിയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണം ജോര്‍ദാനില്‍ നടക്കുകയാണ്. പൃഥ്വിരാജിനെ പിരിഞ്ഞിരിക്കേണ്ടി വന്ന അവസ്ഥയെ കുറിച്ച് പറയുകയാണ് ഭാര്യ സുപ്രിയ മേനോൻ.

Prithviraj and Supriya

Movie News8, May 2020, 11:08 AM

ഡാഡ ഇന്ന് വരുമോ?; മകള്‍ ചോദിച്ചുകൊണ്ടിരിക്കുന്നുവെന്ന് സുപ്രിയ മേനോൻ

മലയാളത്തിന്റെ പ്രിയതാരം, പൃഥ്വിരാജ് കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ചെയ്യുകയാണ്. വേറിട്ട ലുക്കിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനിലാണ് ഇപ്പോള്‍ പൃഥ്വിരാജ് ഉള്ളത്. പൃഥ്വിരാജിനെ വല്ലാതെ മിസ് ചെയ്യുന്നുവെന്നാണ് ഭാര്യ സുപ്രിയ പറയുന്നത്.

Prithviraj

Movie News6, May 2020, 12:29 PM

താടിക്കാരനെ വല്ലാതെ മിസ് ചെയ്യുന്നു; ഫോട്ടോയുമായി സുപ്രിയ മേനോൻ

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു സിനിമയുടെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോര്‍ദാനിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. പൃഥ്വിരാജിനെ വല്ലാതെ മിസ് ചെയ്യുന്നുവെന്നാണ് ഇപ്പോള്‍ ഭാര്യ സുപ്രിയ മേനോൻ പറയുന്നത്.

• Prithviraj and Supriya Menon

News8, Apr 2020, 6:07 PM

ആയിരം മൈലുകൾ അകലെയാണ് പൃഥ്വിയെങ്കിലും ഞങ്ങളിതാ ഒരുമിച്ച്; ഫോട്ടോയുമായി സുപ്രിയ മേനോൻ

ആടുജീവിതം എന്ന ചിത്രിത്തിന്റെ ചിത്രീകരണത്തിനായി പോയിരിക്കുകയായിരുന്നു പൃഥ്വിരാജ്. കൊവിഡ് രോഗത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ജോര്‍ദാനിലാണ്  ഇപ്പോള്‍ പൃഥ്വിരാജ് ഉള്ളത്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെയും സംഘത്തിന്റെയും സുരക്ഷിതത്വത്തിനായി ഗവണ്‍മെന്റ് ഇടപെട്ടിട്ടുമുണ്ട്. അതേസമയം തന്റെയും പൃഥ്വിരാജിന്റെയും രൂപമുള്ള ഫ്രിഡ്‍ജ് മാഗ്‍നെറ്റ് ആണ് സുപ്രിയ മേനോൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

• Prithviraj and Supriya

News27, Mar 2019, 1:34 PM

ഇനി വീട്ടില്‍ വന്ന് ഒരു മാസം ഉറങ്ങണം; സുപ്രിയയുടെ ഫോട്ടോയ്‍ക്ക് പൃഥ്വിരാജിന്റെ മറുപടി

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന  ലൂസിഫര്‍ എന്ന സിനിമ നാളെ റിലീസ് ആകുകയാണ്. മോഹൻലാല്‍ നായകനാകുന്നതിനാല്‍ ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിനായി വൻ തയ്യാറെടുപ്പായിരുന്നു പൃഥ്വിരാജ് നടത്തിയത്. ഇനി വീട്ടില്‍ വന്ന് ഒരു മാസം ഉറങ്ങണമെന്ന് പൃഥ്വിരാജ് പറയുന്നു. സുപ്രിയ മേനോൻ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ഒരു ഫോട്ടോയ‍ക്ക് മറുപടിയായിട്ടാണ് പൃഥ്വിരാജ് ഇക്കാര്യം പറയുന്നത്.