സുരേഷ് ഗോപിയുടെ സിനിമ

(Search results - 18)

Rachana Narayanankutti and Suresh Gopi

Movie News26, Jun 2020, 9:38 PM

നീ വാ എൻ ആറുമുഖാ, കവര്‍ ഡാൻസുമായി രചന നാരായണൻകുട്ടി

മലയാളത്തിന്റെ പ്രിയപ്പെട്ട താരം സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിട്ടുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിക്ക് ആശംസകളുമായി ഒരു കവര്‍ ഡാൻസുമായി രചന നാരായണൻകുട്ടി രംഗത്ത് എത്തിയിരിക്കുന്നു. രചന നാരായണൻകുട്ടി തന്നെയാണ് കൊറിയോഗ്രാഫിയും ചെയ്‍തിരിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ഹിറ്റ് ചിത്രത്തിലെ നീ വാ എൻ ആറുമുഖാ എന്ന ഗാനത്തിനാണ് രചന നാരായണൻകുട്ടി പുതിയ ആവിഷ്‍കാരം നല്‍കിയിരിക്കുന്നത്.

Suresh Gopi

Movie News26, Jun 2020, 8:28 PM

സിറോക്സ് കോപ്പിയല്ല സുരേഷ് ഗോപി, പരസ്യ സംവിധായകന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട ആക്ഷൻ കിംഗ് സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. ഒട്ടേറെ ആരാധകരാണ് സുരേഷ് ഗോപിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയത്. സുരേഷ് ഗോപിയുടെ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. ഒരിടവേളയ്‍ക്ക് ശേഷം വൻ തിരിച്ചുവരവായിരുന്നു വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ സുരേഷ് ഗോപി നടത്തിയത്. കരിയറില്‍ പരാജയങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് തിരിച്ചെത്തുന്ന താരമാണ് സുരേഷ് ഗോപിയെന്നാണ് ആരാധകര്‍ പറയുന്നത്. അദ്ദേഹത്തിന്റെ സിനിമകള്‍ അതിന് ഉദാഹരണങ്ങളായിട്ടുണ്ട്. സിനിമയില്‍ വേറിട്ട വഴികളിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ സഞ്ചാരം. സുരേഷ് ഗോപി സിറോക്സ് കോപ്പിയല്ല എന്ന് പറഞ്ഞ് ദീപക് ഗോപാലൻ നമ്പൂതിരി എന്ന ചലച്ചിത്രപ്രവര്‍ത്തകൻ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ആരെയും അനുകരിക്കാത്തതാണ് സുരേഷ് ഗോപിയുടെ രീതികള്‍ എന്ന് അദ്ദേഹം പറയുന്നു.

Suresh Gopi

Movie News26, Jun 2020, 4:37 PM

ആവേശപ്പൂരം തീര്‍ത്ത സുരേഷ് ഗോപി

തിയറ്ററുകളിലെ ആവേശത്തിന്റെ മറുപേരായിരുന്നു ഒരുകാലത്ത് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളും ആക്ഷൻ രംഗങ്ങളും കൊണ്ട് ആരാധകരെ ആവേശത്തിലാക്കിയ താരം. സുരേഷ് ഗോപിയുടെ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകര്‍ ഒട്ടും കുറവല്ല. സിനിമകളില്‍  അനീതിക്ക് എതിരെയുള്ള പോരാട്ടത്തിന് ഒരുകാലത്ത് നിരന്തരം കാക്കിയിട്ട താരമായിരുന്നു സുരേഷ് ഗോപി. വിജയിച്ചവയും പരാജയപ്പെട്ടവയും ഉണ്ട്. പക്ഷേ യഥാര്‍ഥ ജീവിതത്തിലെ പൊലീസ് ഉദ്യോഗസ്ഥൻമാരെപ്പോലെ തന്നെ ചിലപ്പോള്‍ അതിനേക്കാള്‍ കാക്കിയുടുപ്പ് യോജിക്കുക സുരേഷ് ഗോപിക്കാണ് എന്ന് പോലും ആരാധകര്‍ പറയാറുണ്ടായിരുന്നു. കയ്യടക്കമുള്ള വേഷപകര്‍ച്ചകളും സുരേഷ് ഗോപിയുടേതായിട്ടുണ്ട്. നൊമ്പരമായി മാറിയ കഥാപാത്രങ്ങള്‍. ചെറു ചിരികള്‍ സമ്മാനിച്ച കഥാപാത്രങ്ങള്‍. ദേശീയ സംസ്ഥാന അവാര്‍ഡ് നേടിയ കളിയാട്ടത്തിലെ പ്രകടനം. ഓര്‍ത്തോര്‍ത്ത് വയ്‍ക്കാൻ ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം പിറന്നാള്‍ ആണ് ഇന്ന്.

Suresh Gopi

Movie News26, Jun 2020, 1:59 PM

'തീ അല്ല, കാട്ടുതീ', സുരേഷ് ഗോപിയുടെ മാഷപ് വീഡിയോ കാണാം

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ആക്ഷൻ ഹീറോയാണ് സുരേഷ് ഗോപി. ആക്ഷൻ ഹീറോ മാത്രമല്ല കുടുംബപ്രേക്ഷകരുടെ പ്രിയതാരവുമാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ പഴയ സിനിമകള്‍ക്കും ഇന്നും പ്രേക്ഷകരുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. സുരേഷ് ഗോപിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മാഷപ് വീഡിയോ ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

Suresh Gopi

Movie News26, Jun 2020, 12:29 PM

മരണമാസ്, സുരേഷ് ഗോപി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മലയാളത്തിന്റെ ആക്ഷൻ കിംഗ് സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. സുരേഷ് ഗോപിയുടെ ജന്മദിനത്തിന്റെ ആഘോഷത്തിനായി അദ്ദേഹത്തിന്റെ ഇരുന്നൂറ്റിയമ്പതാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

Suresh Gopi and Harshavardhan

Movie News24, Jun 2020, 2:34 PM

സുരേഷ് ഗോപി ചിത്രത്തിന് സംഗീതസംവിധായകനായി ഹർഷവർദ്ധൻ

മലയാളത്തിന്റെ സ്വന്തം ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ കരിയറിലെ ഇരുനൂറ്റമ്പതാമത്  ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹർഷവർദ്ധൻ രാമേശ്വർ. അർജുൻ റെഡ്ഢി, കബീർ സിംഗ്, ദുൽഖർ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താൽ തുടങ്ങിയ ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതം ഒരുക്കിയ  സംഗീത സംവിധായകനാണ് ഹർഷവർദ്ധൻ രാമേശ്വർ. വിജേതാ, സാക്ഷ്യം എന്നീ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള ഹർഷവർദ്ധൻ അജയ് ദേവ്ഗൻ നായകനായ തനാജിയിൽ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.

Suresh Gopi

Movie News18, Jun 2020, 2:59 PM

അമേരിക്കയില്‍ കുടുങ്ങിയ കുടുംബത്തെ നാട്ടില്‍ എത്താൻ സഹായിച്ചു, കൂടപ്പിറപ്പിനെപോലെ ഒപ്പം നിന്ന് സുരേഷ് ഗോപി

ലോക്ക് ഡൗണിനെ തുടര്‍ന്ന് അമേരിക്കയില്‍ കുടുങ്ങിയപ്പോയ മലയാളി കുടുംബത്തിന് സഹായമായി സുരേഷ് ഗോപി. കേന്ദ്ര സര്‍ക്കാര്‍ വഴി പ്രത്യേക ഓര്‍ഡിനൻസ് ഇറക്കിയാണ് മലയാളി കുടുംബത്തെ സുരേഷ് ഗോപി നാട്ടില്‍ എത്തിച്ചിരിക്കുന്നത്.  റോയ് മാത്യുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സഹായഹസ്‍തവുമായി കൂടെപ്പിറപ്പിനെപോലെ കൂടെ നിന്ന സുരേഷ് ഗോപിയെ അഭിനന്ദിക്കുന്നു. കുടുംബത്തിന്റെ ബുദ്ധിമുട്ടില്‍ സുരേഷ് ഗോപിക്ക് ഒപ്പം നിന്നവര്‍ക്കും അഭിനന്ദനങ്ങള്‍. സുരേഷ് ഗോപിക്ക് ജഗദീശ്വരൻ ആയുസ്സും ആരോഗ്യം നല്‍കട്ടെയെന്നും തുടര്‍ന്നും സഹായഹസ്‍തവുമായി നയിക്കട്ടെയെന്നും റോയ് പറയുന്നു.

Suresh Gopi

Movie News8, Jun 2020, 2:08 PM

സുരേഷ് ഗോപിയുടെ രാഷ്ട്രീയം ഇഷ്‌ടമല്ല, പക്ഷേ സങ്കടം കേൾക്കുമ്പോൾ കണ്ണ് നനയുന്ന ആ മനുഷ്യസ്നേഹിയെ ഞാൻ അറിഞ്ഞു

സുരേഷ് ഗോപി നല്‍കിയ സഹായം വിവരിച്ച് എഴുതിയ ഒരു കുറിപ്പ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. സങ്കടം കേൾക്കുമ്പോൾ കണ്ണ് നനയുന്ന ആ മനുഷ്യസ്നേഹിയെ മനുഷ്യനെ താൻ അറിഞ്ഞുവെന്ന് ആണ് റസാഖ് കണ്ണൂര്‍ എഴുതിയിരിക്കുന്നത്. അദേഹത്തിന്റെ രാഷ്ട്രീയം എന്റെ നിലപാടിൽ നിന്ന് വളരെ ദൂരെയായിരുന്നു. പക്ഷേ സുരേഷ് ഗോപി എന്ന സ്നേഹനിധിയായ മനുഷ്യനെ ഞാനറിഞ്ഞു. സുരേഷ് ഗോപിയുടെ മഹാ മനസ്സിന് നന്ദി പറയുന്നില്ല എന്നും  റസാഖ് കണ്ണൂര്‍ എഴുതുന്നു.

Suresh Gopi and Jaise Jose

Movie News14, May 2020, 2:35 PM

നടന്നതെല്ലാം ഒരു സിനിമ ക്ലൈമാക്സ് പോലെ അതിശയിപ്പിക്കുന്നതായിരുന്നു; സഹായത്തിനെത്തിയ സുരേഷ് ഗോപിയെ കുറിച്ച് നടൻ

സുരേഷ് ഗോപി ചെയ്‍ത സഹായത്തിന് നന്ദി അറിയിച്ച് നടൻ ജെയ്‍സ് ജോസ്. സംസ്ഥാനമോ, മതമോ, നിറമോ, രാഷ്ട്രീയമോ ഒന്നും നോക്കാതെയാണ് സുരേഷ് ഗോപി പ്രവര്‍ത്തിച്ചത് എന്നും ജെയ്‍സ് ജോസ് പറയുന്നു.

Suresh Gopi and K S Chithra

Music9, May 2020, 10:19 PM

കായങ്ങള്‍ നൂറ്; കെ എസ് ചിത്രയ്‍ക്കൊപ്പം വീഡിയോ ഗാനത്തില്‍ സുരേഷ് ഗോപിയും

മലയാളത്തിലെ പ്രമുഖ പിന്നണി ഗായകര്‍ ഒന്നിച്ച വീഡിയോ ഗാനമാണ് കായങ്ങള്‍ നൂറ്. മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപി ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

• Suresh Gopi and Gokul Suresh

News31, Mar 2020, 6:04 PM

പറയാനുള്ളത് പരസ്യമായി തന്നെ പറയുന്നത് കാണുമ്പോൾ മനസു നിറയുന്നു, സുരേഷ് ഗോപിയെ കുറിച്ച് ഗോകുല്‍ സുരേഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. ആക്ഷൻ കഥാപാത്രങ്ങളിലൂടെയും മറ്റ് കരുത്തുറ്റ വേഷങ്ങളിലൂടെയുമൊക്കെ പ്രേക്ഷകരുടെ പ്രിയംപിടിച്ചു പറ്റിയ നടൻ. രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങിയതിനു ശേഷം സുരേഷ് ഗോപിക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരാറുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ക്കിടയിലും അഭിപ്രായം പറയാൻ ധൈര്യം കാണിക്കുന്നതിന് സുരേഷ് ഗോപിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മകനും നടനുമായ ഗോകുല്‍ സുരേഷ്. അഭിപ്രായം പറയുന്നത് കാണുമ്പോള്‍ മനസ് നിറയുന്നുവെന്നാണ് ഗോകുല്‍ സുരേഷ് പറയുന്നത്.

• Suresh Gopi

News22, Mar 2020, 7:07 PM

ജസ്റ്റ് റിമംബര്‍ ദാറ്റ്, രോഗ ലക്ഷണമുള്ളവര്‍ ഉടൻ ചികിത്സ തേടണം; ഓര്‍മ്മിപ്പിച്ച് സുരേഷ് ഗോപി

കൊവിഡ് 19 പ്രതിരോധിക്കാനും ബോധവത്‍ക്കരണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവില്‍ ഇന്ന് രാജ്യമൊന്നാകെ അണിനിരന്നിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് വൈകിട്ട് അഞ്ച് മണിക്ക് ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് എല്ലാവരും കൈകള്‍ കൊട്ടുകയും പാത്രത്തില്‍ കൊട്ടുകയും ഒക്കെ ചെയ്‍തു. ജനതാ കര്‍ഫ്യു ആഹ്വാനം ചെയ്‍ത സമയത്ത് ചില വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ചും സാമൂഹിക വ്യാപനം തടയുന്നതിനുമായി പ്രമുഖരടക്കം സന്ദേശങ്ങളുമായി രംഗത്ത് എത്തിയിരുന്നു. തന്റെ തന്നെ ഒരു സിനിമയിലെ ഡയലോഗ് ഉള്‍പ്പെടുത്തിയുള്ള കൊച്ചി മെട്രോയുടെ ലോഗോയുള്ള ഫോട്ടോയാണ് സുരേഷ് ഗോപി ഷെയര്‍ ചെയ്‍തിരുന്നത്.

• Suresh Gopi and Radhika

News21, Feb 2020, 11:38 AM

രാധികയുമായുള്ള വിവാഹത്തിന്റെ കഥ പറഞ്ഞ് സുരേഷ് ഗോപി

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. സിനിമാത്തിരക്കുകള്‍ക്ക് ഒപ്പം കുടുംബത്തിനൊപ്പവും സമയം ചെലവഴിക്കുന്ന താരവുമാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഭാര്യ രാധികയ്‍ക്കും മക്കള്‍ക്കും ഒപ്പമുള്ള ഫോട്ടോകള്‍ സുരേഷ് ഗോപി പങ്കുവയ്‍ക്കാറുണ്ട്. എങ്ങനെയാണ് തന്റെ വിവാഹം നടന്നത് എന്നതിന്റെ കാര്യങ്ങള്‍ സുരേഷ് ഗോപി ഒരു ചാനലിന്റെ പ്രോഗ്രാമില്‍ വ്യക്തമാക്കി.

• sreekumaran thampi

News12, Feb 2020, 3:37 PM

'സുരേഷ് ഗോപിയെ അഭിനയരംഗത്തുനിന്ന് അപ്രത്യക്ഷനാക്കിയതോ'? ശ്രീകുമാരന്‍ തമ്പി ചോദിക്കുന്നു

'എന്നിട്ടും ഒരു സുപ്രഭാതത്തില്‍ അഭിനയ രംഗത്തു നിന്ന് എങ്ങനെയാണ് ആ നടന്‍ അപ്രത്യക്ഷനായത്? അതിന്റെ പിന്നില്‍ കേവലം യാദൃച്ഛികത മാത്രം ആണോ ഉണ്ടായിരുന്നത്?'

• Suresh Gopi and Bhavni

News1, Feb 2020, 7:08 PM

ഭാമയുടെ വിവാഹ വിരുന്നില്‍ ശ്രദ്ധാകേന്ദ്രമായി സുരേഷ് ഗോപിയുടെ മകള്‍ ഭാവ്‍നി

മലയാളത്തില്‍ എല്ലാ സിനിമാക്കാരോടും ഒരുപോലെ ബന്ധം പുലര്‍ത്തുന്ന നടനാണ് സുരേഷ് ഗോപി. സിനിമമേഖലയിലെ പ്രവര്‍ത്തകരുടെയൊക്കെ വിവാഹച്ചടങ്ങുകള്‍ക്ക് പങ്കെടുക്കാൻ തിരക്കുകള്‍ക്കിടയിലും സുരേഷ് ഗോപി സമയം കണ്ടെത്താറുണ്ട്. സുരേഷ് ഗോപിയുടെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. നടി ഭാമയുടെ വിവാഹ വിരുന്നിനെത്തിയപ്പോള്‍ സുരേഷ് ഗോപിക്കൊപ്പം തന്നെ ശ്രദ്ധാ കേന്ദ്രമായത് മകളാണ്. ഭാര്യ രാധികയ്‍ക്കും മകള്‍ ഭാവ്‍നിക്കും  ഒപ്പമായിരുന്നു സുരേഷ് ഗോപി ഭാമയുടെ വിവാഹ വിരുന്നിന് എത്തിയത്.