സുല്‍ത്താന്‍ ഖാബൂസ്  

(Search results - 27)
 • Omani Sultan Qaboos bin Said

  pravasam19, Feb 2020, 10:59 AM IST

  സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന ദുഃഖാചരണം ഇന്ന് അവസാനിക്കും

  സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്‍ദ് ബിന്‍ തൈമൂറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒമാനില്‍ പ്രഖ്യാപിച്ചിരുന്ന ഔദ്യോഗിക ദുഃഖാചരണം ബുധനാഴ്ച അവസാനിക്കും. സുല്‍ത്താന്റെ നിര്യാണത്തെ തുടര്‍ന്ന് ജനുവരി 11നാണ് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നത്.

 • Muscat Shiva temple

  pravasam13, Feb 2020, 12:59 PM IST

  മസ്കത്ത് ശിവക്ഷേത്രത്തില്‍ ഇത്തവണ മഹാശിവരാത്രി ആഘോഷമില്ല

  മസ്‍കത്തിലെ ശിവക്ഷേത്രത്തില്‍ ഈ വര്‍ഷം മഹാശിവരാത്രി ആഘോഷമുണ്ടാകില്ലെന്ന് മാനേജ്‍മെന്റ് ഓഫ് ഹിന്ദു ടെമ്പിള്‍ അറിയിച്ചു. ശിവരാത്രി ആഘോഷം നടക്കേണ്ടിയിരുന്ന ഫെബ്രുവരി 21നും പിറ്റേദിവസവും ക്ഷേത്രം അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണിത്. അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്‍ദിന്റെ നിര്യാണത്തില്‍ ഒമാനിലെ ഭരണകൂടത്തിനും ജനങ്ങള്‍ക്കുമൊപ്പം തങ്ങളും അനുശോചനം രേഖപ്പെടുത്തുന്നതായി മാനേജ്‍മെന്റ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

 • Sultan Qaboos offering in Temple

  pravasam4, Feb 2020, 1:37 PM IST

  അന്തരിച്ച ഒമാന്‍ സുല്‍ത്താനുവേണ്ടി കേരളത്തിലെ ക്ഷേത്രത്തില്‍ അന്നദാനം

  കഴിഞ്ഞ മാസം അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്‍ദിന്റെ ആത്മശാന്തിക്കുവേണ്ടി ക്ഷേത്രത്തില്‍ അന്നദാനം. ഒമാനില്‍ ജോലിചെയ്യുന്ന ഒരു കൂട്ടം പ്രവാസികള്‍ ചേര്‍ന്നാണ് കോഴിക്കോട് എടച്ചേരി കാക്കന്നൂര്‍ ക്ഷേത്രത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ച് നാലായിരം പേര്‍ക്ക് അന്നദാനം നല്‍കിയത്.

 • Oman Medical Team

  pravasam23, Jan 2020, 2:44 PM IST

  സുല്‍ത്താന്‍ ഖാബൂസിനെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തെ ആദരിച്ച് ഒമാന്‍

  അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ ബിന്‍ സെയ്‍ദിനെ ചികിത്സിച്ചിരുന്ന മെഡിക്കല്‍ സംഘത്തിന് ഒമാന്‍ ഭരണകൂടത്തിന്റെ ആദരവ്. ബുധനാഴ്ച അല്‍ ആലം കൊട്ടാരത്തില്‍ വെച്ചുനടന്ന ചടങ്ങില്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഇവര്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. 

 • Muscat Book fair

  pravasam17, Jan 2020, 9:53 PM IST

  മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള മാറ്റിവെച്ചു

  25-ാമത് മസ്‍കത്ത് അന്താരാഷ്ട്ര പുസ്തകമേള മാറ്റിവെച്ചു. നേരത്തെ നിശ്ചയിച്ച തീയതിക്ക് പകരം ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് രണ്ട് വരെ മേള നടത്താനാണ് പുസ്‍തകമേള മെയിന്‍ കമ്മിറ്റിയുടെ തീരുമാനം. കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഒമാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.

 • Muscat Oman

  pravasam17, Jan 2020, 6:47 PM IST

  40 ദിവസത്തേക്ക് വിനോദ പരിപാടികള്‍ നടത്തരുതെന്ന് ഒമാനിലെ ഹോട്ടലുകള്‍ക്ക് നിര്‍ദേശം

  40 ദിവസത്തേക്ക് ഒരുതരത്തിലുമുള്ള വിനോദ പരിപാടികളും സംഘടിപ്പിക്കരുതെന്ന് ഒമാന്‍ ടൂറിസം മന്ത്രാലയം രാജ്യത്തെ ഹോട്ടലുകളോട് നിര്‍ദേശിച്ചു. സുല്‍ത്താന്‍ ഖാബുൂസ് ബിന്‍ സെയ്ദിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം.

 • mukhtar abbas naqvi in Oman

  pravasam14, Jan 2020, 4:57 PM IST

  സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് കേന്ദ്രമന്ത്രി മസ്‍കത്തില്‍

  സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്‍ദിന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്‍താര്‍ അബ്ബാസ് നഖ്‍വി ഒമാനിലെത്തി. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂറിനെ സന്ദര്‍ശിച്ച അദ്ദേഹം ഇന്ത്യന്‍ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരില്‍ അനുശോചനം അറിയിച്ചു. സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ചുകൊണ്ടുശ്ശ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്തും മുഖ്‍താര്‍ അബ്ബാസ് നഖ്‍വി ഒമാന്‍ ഭരണാധികാരിക്ക് കൈമാറി. 

 • Oman Indian community

  pravasam14, Jan 2020, 3:48 PM IST

  വിടവാങ്ങിയ സുൽത്താന്റെ ഓർമയില്‍ ഒമാനിലെ ഇന്ത്യൻ സമൂഹം

  ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തിൽ തുംറൈറ്റ് ഇൻഡ്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) അനുശോചനവും ദു:ഖവും രേഖപ്പെടുത്തി. തുംറൈറ്റ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി പ്രസിഡന്റ് റസ്സൽ മുഹമ്മദ് അനുശോചന സന്ദേശം നൽകി. 

 • Oman graveyard 4

  pravasam14, Jan 2020, 9:52 AM IST

  രാജകുടുംബ ശ്മശാന പരിസരത്ത് പ്രാർത്ഥനയുമായി ഒമാൻ ജനത

  തങ്ങളുടെ രാജ്യത്തിന്റെ നവോഥാന നായകൻ വിടപറഞ്ഞിട്ട് അഞ്ചുദിവസം പിന്നിടുമ്പോഴും സുൽത്താൻ ഖാബൂസ് ബിൻ സൈദ് ബിൻ തൈമൂർ അൽ സൈദ് അന്ത്യ വിശ്രമം കൊള്ളുന്ന രാജകുടുംബ ശ്മശാനത്തിന്റെ മതിൽ കെട്ടിനപ്പുറം പ്രാര്‍ത്ഥനയോടെ കണ്ണുനീർ പൊഴിക്കുന്ന ജനതയെയാണ് ഒമാനിലിപ്പോള്‍ കാണാനാവുന്നത്. മനസിലെ ദുഃഖം രേഖപ്പെടുത്താനെത്തുന്നവരില്‍ ഭൂരിഭാഗവും  രാജ്യത്തിന്റെ സമ്പന്നതയിലേക്കുള്ള വളർച്ചയുടെ സമയത്ത് ജനിച്ചവരാണ്.

 • Oman Flag half mast

  pravasam13, Jan 2020, 9:57 PM IST

  ദുഃഖാചരണവും അവധിയും സംബന്ധിച്ച ആശയക്കുഴപ്പം; വിശദീകരണവുമായി അധികൃതര്‍

  സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്‍ദിന്റെ നിര്യാണവുമായി ബന്ധപ്പെട്ട് ഒമാനില്‍ പ്രഖ്യാപിച്ച ഔദ്യോഗിക ദുഃഖാചരണത്തില്‍ വിശദീകരണവുമായി അധികൃതര്‍. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചത് സംബന്ധിച്ച് നിരവധി അന്വേഷണങ്ങളും ആശയക്കുഴപ്പവും ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

 • Qatar Emir in Muscat

  pravasam13, Jan 2020, 9:34 PM IST

  സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ രാഷ്ട്ര നേതാക്കള്‍ മസ്‍കത്തില്‍

  സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയിദിന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ വിവിധ രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മസ്‍കത്തിലെത്തി. മസ്‍കത്തിലെ അല്‍ ആലം കൊട്ടാരത്തില്‍ പുതിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അനുശോചനങ്ങള്‍ സ്വീകരിച്ചു.

 • undefined

  International12, Jan 2020, 3:21 PM IST

  അന്തരിച്ച ഒമാന്‍ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സയിദ് അൽ സയിദിന്‍റെ ഒര്‍മ്മ ചിത്രങ്ങള്‍


  ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സയിദ് അൽ സയിദ് (79) അന്തരിച്ചു. ഒമാനിൽ മൂന്ന് ദിവസത്തെ ഔദ്യോദിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചത്. അറബ് ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വ്യക്തിയായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ്  ഒമാന്‍റെ ഭരണസാരഥ്യം ഏറ്റെടുത്ത് അൻപതാം വർഷത്തിലാണ് വിടപറയുന്നത്.  ഒമാന്‍റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് കാരണക്കാരനായ ഭരണാധികാരി അഞ്ചുവര്‍ഷത്തിലേറെയായി അര്‍ബുദ രോഗബാധിതനായിരുന്നു. കാണാം അദ്ദേഹത്തിന്‍റെ ഓര്‍മ്മ ചിത്രങ്ങള്‍.

 • Sultan Qaboos Bin Said

  pravasam11, Jan 2020, 9:41 PM IST

  ഒമാന്‍ സുല്‍ത്താന്‍റെ നിര്യാണം; യുഎഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ശൈഖ് ഖലീഫ

  ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിനോടുള്ള ആദരസൂചകമായി യുഎഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം.

 • राजशाही ने एक बयान में कहा, ''गहरे दुख के साथ... राजशाही ने महामहिम सुल्तान काबूस बिन सईद को खो दिया है, जिनका शुक्रवार को निधन हो गया।''

  pravasam11, Jan 2020, 8:14 PM IST

  ഒമാന്‍ ഭരണാധികാരിയുടെ നിര്യാണം; കുവൈത്തില്‍ മൂന്ന് ദിവസത്തെ അവധി

  സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്‍റെ നിര്യാണത്തില്‍ ആദരസൂചകമായി കുവൈത്തില്‍ മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു.

 • sultan

  pravasam11, Jan 2020, 7:17 PM IST

  പൂനെയില്‍ പഠനം, മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വിദ്യാര്‍ത്ഥി; സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ഇന്ത്യക്കും പ്രിയങ്കരന്‍

  ഇന്ത്യയുടെ ആത്മാര്‍ത്ഥ സുഹൃത്തിനെ നഷ്ടമായെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സുല്‍ത്താന്‍റെ നിര്യാണത്തില്‍ അനുശോചിച്ചത്. അത്രത്തോളം ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനായിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ്.