സൂചി

(Search results - 269)

Prakash Javadekar

Movie News3, Jun 2020, 2:07 PM

തിയറ്ററുകള്‍ ഉടനടി തുറക്കില്ല, സിനിമ മേഖലയെ അഭിനന്ദിച്ചും കേന്ദ്ര മന്ത്രി

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. ഇപ്പോഴും ലോക്ക് ഡൗണിലുമാണ്. വലിയ ബുദ്ധിമുട്ടുകളാണ് രാജ്യം അനുഭവിക്കുന്നത്. കൊവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യത്തെ സിനിമ തിയറ്ററുകള്‍ എല്ലാം നേരത്തെ തന്നെ അടച്ചിട്ടിരുന്നു. എപ്പോഴാണ് തിയറ്ററുകള്‍ തുറക്കാനാകുക എന്ന് സിനിമ പ്രേക്ഷകര്‍ ചോദിക്കുന്നുമുണ്ട്. എന്തായാലും ഉടനടി തിയറ്ററുകള്‍ തുറക്കാൻ തീരുമാനമുണ്ടാകില്ലെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്.

• nse

Market3, Jun 2020, 12:41 PM

വീണ്ടും നിഫ്റ്റി 10,000 മാർക്ക് മറിക‌ടന്നു; തുടർച്ചയായ ആറാം ദിവസവും നേട്ടത്തിലേക്ക് ഉയർന്ന് ഇന്ത്യൻ ഓഹരി വിപണി

എച്ച്ഡിഎഫ്സി ബാങ്ക് (2.38 ശതമാനം), ഐസിഐസിഐ ബാങ്ക് (4.07 ശതമാനം), ആക്സിസ് ബാങ്ക് (3.44 ശതമാനം) എന്നിവ മാത്രമാണ് സെൻസെക്‌സിന്റെ നേട്ടത്തിൽ 200 ൽ കൂടുതൽ പോയിന്റുകൾ സംഭാവന ചെയ്തത്.

covid india

Video Icon

Explainer30, May 2020, 8:11 PM

കൊവിഡ് വ്യാപന നിരക്ക് കൂടുന്നു, മരണ നിരക്ക് കൂടുന്നു: ഇന്ത്യ എങ്ങനെ നേരിടും?

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അപകടകരമാം വിധം ഉയരുകയാണ്. കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ത്? നാലാം ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ഇനി ഒരു ദിവസം ബാക്കി നില്‍ക്കുമ്പോള്‍ ഇന്ത്യ ഇനി എങ്ങനെ മുന്നോട്ട് പോകും?

Manju Warrier and M P Veerendrakumar

Movie News29, May 2020, 12:26 PM

അക്ഷരങ്ങളുടെ രൂപത്തിൽ ആ അനുഗ്രഹം എന്നും തന്നോടൊപ്പം ഉണ്ടാകട്ടെ, വീരേന്ദ്രകുമാറിനെ കുറിച്ച് മഞ്‍ജു വാര്യര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും രാഷ്‍ട്രീയനേതാവുമായ എം പി വീരേന്ദ്രകുമാര്‍ വിടവാങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. നിരവധി പേരാണ് എം പി വീരേന്ദ്രകുമാറിന് ആദരാഞ്‍ജലി അര്‍പ്പിച്ച് രംഗത്ത് എത്തുന്നത്. പുസ്‍തകത്തിലെ അക്ഷരങ്ങളുടെ രൂപത്തിൽ ആ അനുഗ്രഹം എന്നും തന്നോടൊപ്പം ഉണ്ടാകട്ടെ എന്നാണ് മഞ്‍ജു വാര്യര്‍ പറയുന്നത്. അദ്ദേഹം കയ്യൊപ്പിട്ട പുസ്‍തകത്തെ കുറിച്ചാണ് മഞ്‍ജു വാര്യര്‍ സൂചിപ്പിച്ചത്.

Manju Warrier

Movie News28, May 2020, 4:38 PM

ചതുര്‍മുഖത്തിലെ മഞ്‍ജു വാര്യര്‍, ഫോട്ടോ ഷെയര്‍ ചെയ്‍ത് താരം

ലോക്ക് ഡൗണിലായതിനാല്‍ സിനിമ മേഖലകളിലടക്കം സ്‍തംഭനമായിരുന്നു. എന്നാല്‍ കുറച്ചുനാള്‍ മുമ്പ് കേരളത്തില്‍ സിനിമ പോസ്റ്റ് പ്രൊഡക്ഷനുകള്‍ക്ക് ഇളവുകള്‍ നല്‍കിയിരുന്നു. പ്രതിസന്ധിയിലാകുന്ന സിനിമ മേഖലയെ കരകയറ്റാനായിരുന്നു ഉദ്ദേശ്യം. എന്തായാലും സിനിമ തിയറ്ററുകളില്‍ കാണണമെങ്കില്‍ കുറെ നാള്‍ കൂടി കാത്തിരിക്കണം. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ചതുര്‍മുഖത്തില്‍ നിന്നുള്ള രംഗമെന്ന് സൂചിപ്പിച്ച് മഞ്‍ജു വാര്യര്‍ ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

usa

Market27, May 2020, 12:24 PM

യുഎസ്-ചൈന സംഘർഷവും ഹോങ്കോങ് നിയമവും 'ചർച്ച ചെയ്ത്' വിപണി; ആശങ്ക മാറാതെ ക്രൂഡ് ഓയിൽ വ്യാപാരം

യുഎസ് -ചൈന പിരിമുറുക്കങ്ങളും വിപണിയിൽ നെഗറ്റീവ് വികാരം വളരാൻ ഇടായാക്കി. ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് 21 സെൻറ് അഥവാ 0.6 ശതമാനം ഇടിഞ്ഞ് 35.96 ഡോളറിലെത്തി.

stock market

Market20, May 2020, 6:17 PM

നിർമല സീതാരാമന്റെ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ച് വിപണി മുന്നേറി; യൂറോപ്യൻ ഓഹരികൾ ഇടിഞ്ഞു

മേഖലാപരമായി, എൻ‌എസ്‌ഇയിലെ എല്ലാ സൂചികകളും നേട്ടമുണ്ടാക്കി. 9,456.80 ലെവലിൽ നാല് ശതമാനം നേട്ടവുമായി നിഫ്റ്റി ഫാർമ ഒന്നാമതെത്തി. നിഫ്റ്റി ബാങ്കും നിഫ്റ്റി പ്രൈവറ്റ് ബാങ്കും രണ്ട് ശതമാനം വീതം നേട്ടമുണ്ടാക്കി.

sdi

Web Specials20, May 2020, 2:50 PM

കേരളത്തെ ഒരു 'രാജ്യ'മായി ചേർത്ത് സുസ്ഥിര വികസന സൂചിക, 'കേരള മോഡലി'ന് വീണ്ടും അന്താരാഷ്ട്ര അംഗീകാരമോ?

സുസ്ഥിരവികസനത്തിന്റെ കാര്യത്തിൽ ഇന്ത്യയെക്കാളും ചൈനയേക്കാളും അമേരിക്കയെക്കാളും ഒക്കെ മെച്ചമാണ് കേരളത്തിന്റെ പ്രകടനം

• undefined

International14, May 2020, 3:28 PM

കൊവിഡ്19 മരണം മൂന്ന് ലക്ഷത്തിലേക്ക്; തുടച്ചുനീക്കുക അസാധ്യമെന്ന് ലോകാരോഗ്യ സംഘടന

2019 നവംബറിന്‍റെ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പടര്‍ന്ന് പിടിക്കാന്‍ ആരംഭിച്ച കൊവിഡ്19 എന്ന കൊറോണാ വൈറസ് ഒരു മഹാമാരിയായി ലോകം മൊത്തം മരണം വിതയ്ക്കാന്‍ തുങ്ങിയിട്ട് ആറ് മാസങ്ങള്‍ പിന്നിടുന്നു. ഇതിനകം ഭൂമിയില്‍ നിന്ന് ഇല്ലാതായത് 2,98,165 പേരാണ്. 44,29,235 പേര്‍ക്ക് ഇതുവരെയായി രോഗബാധയേറ്റു. മാസങ്ങള്‍ നീണ്ട ലോക്ഡൗണിനെ തുടര്‍ന്ന് പല രാജ്യങ്ങളും സാമ്പത്തിക തകര്‍ച്ചയിലേക്കും അത് വഴി കലാപങ്ങളിലേക്കും നീങ്ങുകയാണ്. ജയിലുകളിലാരംഭിച്ച കലാപങ്ങള്‍ തെരുവുകളിലേക്കും പടരുകയാണെന്നാണ് വടക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

ലോകം ഇങ്ങനെ അസ്ഥിരമാകുന്നുവോയെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് നോവല്‍ കൊറോണാ വൈറസിനെ മറ്റ് മഹാമാരികളെ പോലെ പെട്ടെന്ന് തുടച്ച് നീക്കാനാകില്ലെന്നും സുരക്ഷയൊരുക്കുക മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ ഭരണകൂടങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യങ്ങളുടെ വരുമാനം നിലച്ചതോടെ നിയന്ത്രിതമായി ലോക്ഡൗണ്‍ നിയമങ്ങള്‍ പിന്‍വലിക്കാനും അതുവഴി സാമ്പത്തിക മേഖലയിലെ നിശ്ചലാവസ്ഥയെ പതുക്കെയെങ്കിലും മറികടക്കുവാനുള്ള ശ്രമങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ തയ്യാറെടുക്കാന്‍ തുടങ്ങുന്നതിനിടെയായിരുന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

• undefined

India13, May 2020, 3:51 PM

ലോക്ഡൌണ്‍; തൊഴില്‍ നഷ്ടപ്പെടുന്നത് 40 കോടി ഇന്ത്യക്കാര്‍ക്ക്

ഇന്ത്യ ലോക്ഡൌണിലേക്ക് നീങ്ങിയിട്ട് 51 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതിനിടെ തൊഴില്‍ നഷ്ടമായ ഇന്ത്യക്കാരുടെ കണക്കുകള്‍ ഭയപ്പെടുത്തുന്നതാണ്. ലോക്ഡൌണില്‍ രാജ്യത്തെ കോടിക്കണക്കിന് വരുന്ന തൊഴിലാളികളാണ് ദുരിതം അനുഭവിക്കുന്നത്. ഈ വറുതിക്കാലത്ത്  ജോലി നഷ്ടമായത് കോടിക്കണക്കിന് ആളുകള്‍ക്കാണ്. കുട്ടികള്‍ക്ക് ആഹാരം പോലും വാങ്ങികൊടുക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് മാതാപിതാക്കള്‍. ഇന്ത്യയിലെ പകുതിയിലധികം ജനങ്ങളും പട്ടിണിയിലേയ്ക്ക് നീങ്ങുകയാണെന്നാണ് അടുത്തകാലത്തായി നടന്ന ഒരു സർവ്വേ സൂചിപ്പിക്കുന്നത്. 130 കോടിക്ക് മേലെ ജനസംഖ്യയുള്ള ഇന്ത്യയില്‍ 40 കോടി അടിസ്ഥാന വര്‍ഗ്ഗത്തിനാണ് തൊഴിലും അതുവഴി വരുമാനവും നഷ്ടമായത്. ലോക്ഡൌണ്‍ പ്രഖ്യാപിച്ച് സമയത്ത് 500 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി നല്‍കിയിത്. എന്നാല്‍ നല്‍കിയതിന്‍റെ നാലിരട്ടി കാശാണ് അവരെ സ്വന്തം സംസ്ഥാനങ്ങളിലെത്തിക്കാന്‍ റെയില്‍വേയിലൂടെ കേന്ദ്ര സര്‍ക്കാര്‍ തിരികെ വാങ്ങിയത്. ദുരിതങ്ങളില്‍ നിന്ന് ദുരിതക്കയത്തിലേക്കാണ് ഇന്ത്യയുടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ യാത്ര.

trump

Market4, May 2020, 5:57 PM

യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെ ആശങ്കയിൽ തകർന്ന് വിപണികൾ: മദ്യ കമ്പനി ഓഹരികൾക്ക് നേട്ടം; രൂപയ്ക്ക് ഇടിവ്

ചില നിബന്ധനകളോടെ മദ്യവിൽപ്പന ശാലകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയതിനെത്തുടർന്ന് ബ്രൂവറീസ് ആൻഡ് ഡിസ്റ്റിലറീസ് കമ്പനികളുടെ ഓഹരികൾ ബി‌എസ്‌ഇയിൽ 11 ശതമാനം വരെ ഉയർന്നു.

Namitha Pramod

Movie News24, Apr 2020, 6:57 PM

ഹിമാചല്‍ പ്രദേശില്‍ നിന്ന് നമിതാ പ്രമോദ്; പഴയ ഫോട്ടോ ഷെയര്‍ ചെയ്‍ത് താരം

കൊവിഡ് കാലമാണ്. ലോക്ക് ഡൗണാണ്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം ലോക്ക് ഡൗണിന്റെ വിരസതയകറ്റാൻ പഴയ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുകയും ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമാണ് താരങ്ങള്‍ അടക്കമുള്ളവര്‍ ചെയ്യുന്നത്. നടി നമിതാ പ്രമോദ് പഴയൊരു യാത്രയുടേത് എന്ന് സൂചിപ്പിക്കുന്ന ഫോട്ടോയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

stock market

Market23, Apr 2020, 2:52 PM

ഏഴ് കമ്പനികളുടെ പാദ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും, ഇന്ത്യൻ വിപണിയിൽ വ്യാപാര നേട്ടം

വിശാലമായ സൂചികകളിൽ‌ ബി‌എസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾ‌ക്യാപ്പ് സൂചികകൾ‌ക്ക് രണ്ട് ശതമാനം വീതം ബെഞ്ച്മാർക്കുകളെ മറികടന്നു.

• undefined

International22, Apr 2020, 2:49 PM

ലോക്ഡൗണിനിടെ ഇന്ന് ലോക ഭൗമദിനം

കൊറോണ കൊണ്ട് ആര്‍ക്കാണ് ഗുണം ? എന്ന ചോദ്യത്തിന് നിലവില്‍ ഒറ്റ ഉത്തരം മാത്രമേയുള്ളൂ, മനുഷ്യനൊഴിച്ച് ഭൂമിയിലെ സര്‍വ്വചരാചരങ്ങള്‍ക്കും. അതെ കൊറോണാ വൈറസ് വ്യാപനം കൊണ്ട് ലോകം മുഴുവനും ലോക്ഡൗണിലേക്ക് പോയതോടെ വ്യോമഗതാഗതം, വ്യവസായങ്ങള്‍ തുടങ്ങി കൂടുതല്‍ ഭൗമവാതകങ്ങള്‍ പുറന്തള്ളുന്ന പലതും പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. കൊവിഡ് 19 ന്‍റെ വ്യാപനത്തിന് മുമ്പ് കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർദ്ധിക്കുന്നതിനെ കുറിച്ച് നിരവധി പഠനങ്ങള്‍ പുറത്ത് വന്നിരുന്നു. സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്‍റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഇത് ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നുവെന്ന് ഭൗമശാസ്ത്രജ്ഞര്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനായി നിരവധി ശ്രമങ്ങള്‍ ലോകത്ത് ഉണ്ടായി. ആഗോളതാപനം തടയാൻ ഉദ്ദേശിച്ച്‌ നിലവിൽ വന്ന ക്യോട്ടോ ഉടമ്പടി (Kyoto protocol)വേണ്ടത്ര ഗുണം ചെയ്തിട്ടില്ല.

ആഗോളതാപനത്തിന് കാരണമാകുന്ന എല്ലാ പ്രവർത്തനങ്ങളും മനുഷ്യൻ നിർത്തിവച്ചാൽകൂടിയും ഓരോ ദശാബ്ദത്തിലും 0.1 ഡിഗ്രി സെൽ‌ഷ്യസ് വച്ച് അടുത്ത രണ്ടു ദശാബ്ദങ്ങളിലും താപനിലയിൽ ഉയർച്ച ഉണ്ടാകുമെന്ന് പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. ഇന്ന് ലോകം അത്തരമൊരു അവസ്ഥയില്‍ കൂടിയാണ് കടന്ന് പോകുന്നത്. ലോകം മുഴുവനും അടച്ച് വീട്ടിലിരിക്കുന്നു. ആഗോളതാപനത്തിന് കാരണമാകുന്നതൊന്നും ഇന്ന് മനുഷ്യന്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല. സര്‍വ്വവും നിശ്ചലം. ലോക്ഡൗണ്‍ ലോകത്ത് ഉണ്ടാക്കി ചില മാറ്റങ്ങളുടെ ചിത്രങ്ങള്‍ കാണാം.

K Madhu

INTERVIEW20, Apr 2020, 8:36 PM

ഒരു നിഴല്‍ വില്ലനെ കണ്ടെത്തിയ അപൂര്‍വ അന്വേഷണത്തിന്റെ കഥ!

ത്രില്ലർ പശ്ചാത്തലമായ കഥാപരിസരം. തീപ്പൊരി ഡയലോഗും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങള്‍. പതിവ് കഥാപരിസരങ്ങളിൽ നിന്ന് മാറി പ്രേക്ഷകരെ അമ്പരപ്പിച്ച കൂട്ടുകെട്ടാണ് കെ മധുവും എസ്എൻ സ്വാമിയും. പൗരുഷ ഗാംഭീര്യവും പകയും പ്രതികാരവുമെല്ലാമായി ഇരുവരും തീര്‍ത്ത കഥാപാത്രങ്ങള്‍ സിനിമാകൊട്ടകയിൽ നിറഞ്ഞാടി. 1995ൽ മമ്മൂട്ടിയെ നായകനാക്കി എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു ഒരുക്കിയ ചിത്രമാണ് ഒരു അഭിഭാഷകന്റെ കേസ് ഡയറി. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ മമ്മൂട്ടിയുടെ വക്കീൽ വേഷം തന്നെയായിരുന്നു സിനിമയുടെ ഹൈലയ്റ്റ്. ജഗതി ശ്രീകുമാർ, വിജയരാഘവൻ, നരേന്ദ്രപ്രസാദ്, ഹീര, കാവേരി തുടങ്ങി വൻ താരനിരയുമായാണ് ചിത്രം തിയേറ്ററിലെത്തിയത്. ചിത്രം റിലീസായി 25 വർഷങ്ങൾ തികയുമ്പോൾ സംവിധായകൻ കെ മധു സംസാരിക്കുന്നു. മനു വർഗീസ് നടത്തിയ അഭിമുഖം.