സൂപ്പര്‍ സ്പ്രെഡ്  

(Search results - 5)
 • undefined

  Chuttuvattom13, Jul 2020, 2:27 PM

  കൊവിഡ് 19 ; എന്തായിരുന്നു പൂന്തുറയില്‍ സംഭവിച്ചത് ?


  കേരളത്തിന്‍റെ തീരദേശ മേഖല 580 കിലോമീറ്ററാണ്. ഒമ്പത് ജില്ലകളിലായി വിഭജിക്കപ്പെട്ട് കിടക്കുന്ന ഈ തീരദേശത്ത് നൂറ്ക്കണക്കിന് മത്സ്യബന്ധന ഗ്രാമങ്ങളാണ് ഉള്ളത്. ഈ തീരദ്ദേശ ഗ്രാമങ്ങിലെ പ്രധാനവരുമാന മാര്‍ഗ്ഗം മത്സ്യബന്ധനമാണ്. കേരളതീരത്ത് മത്സ്യത്തിന്‍റെ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി എന്നതിനാലും മത്സ്യ ലഭ്യതയിലുള്ള കുറവും തീരദേശഗ്രാമങ്ങളെ അരപ്പട്ടിണിയിലാക്കിയിട്ട് കാലമേറെയായി. ഇത്തരമൊരു അവസ്ഥാവിശേഷത്തില്‍ നില്‍ക്കുന്ന ഗ്രാമങ്ങളിലേക്കാണ് കൊവിഡ്19 പോലൊരു മഹാമാരി കടന്നു ചെല്ലുന്നത്. കേരളത്തിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ പരിഗണന അര്‍ഹിക്കുന്ന തീരദേശമേഖലയിലാണ് കേരളത്തിലെ ആദ്യ കൊവിഡ് 19 സൂപ്പര്‍ സ്പ്രെഡ് രേഖപ്പെടുത്തിയതും. തലസ്ഥാനനഗരമായ തിരുവനന്തപുരത്തിന് തെക്കുള്ള പൂന്തുറയിലാണ് ആദ്യത്തെ സൂപ്പര്‍ സ്പ്രെഡ് ഉണ്ടായത്. എന്നാല്‍ രണ്ട് ദിവസം കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവവികാസങ്ങളാണ് പൂന്തുറയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്തായിരുന്നു പൂന്തുറയില്‍ സംഭവിച്ചത്.? 

 • undefined

  Kerala10, Jul 2020, 2:25 PM

  പൂന്തുറയിലെ സൂപ്പര്‍ സ്പ്രെഡ്; തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നീട്ടുമോ ?

  സംസ്ഥാനത്ത് ആദ്യത്തെ സൂപ്പര്‍ സ്പ്രെഡ് തിരിച്ചറിഞ്ഞ പൂന്തുറയില്‍ സ്ഥിതി ഏറെ ദുഷ്കരമാണെന്ന് സര്‍ക്കാര്‍. പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പ‌‌ർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്കരമാണ്. കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ പൂന്തുറയ്ക്ക് പുറത്തും രോഗ വ്യാപനമുണ്ടായോ എന്നതാണ് ആശങ്കയ്ക്ക് കാരണം. വരാനിരിക്കുന്ന രണ്ടാഴ്ച നി‌ർണായകമാണെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തൽ. ഇതിനിടെ   പൂന്തുറയില്‍ കൃത്യമായ ചികിത്സയോ, മറ്റ് സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നു. സൂപ്പര്‍ സ്പ്രെഡിന്‍റെ പേരില്‍ ജനങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ വാങ്ങിക്കാന്‍ പോലും കഴിയുന്നില്ലെന്നാരോപിച്ച് ജനങ്ങള്‍ ഇന്ന് (10.9.'20) രാവിലെ വീടുകളില്‍ നിന്ന് പുറത്തിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. 

 • undefined

  Kerala10, Jul 2020, 11:12 AM

  കൊവിഡ് സൂപ്പര്‍ സ്പ്രെഡ്: പൂന്തുറയിൽ വ്യാജ പ്രചരണമെന്ന് നാട്ടുകാര്‍, വിലക്ക് ലംഘിച്ച് ജനം റോഡിൽ

  കൊവിഡ് പടരുന്നു എന്നത് വ്യാജ പ്രചരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പൊലീസ് അനുവദിക്കില്ലെന്ന് പറഞ്ഞ പ്രതിഷേധക്കാർ വിലക്ക് ലംഘിച്ച് റോഡിലിറങ്ങി 

 • <p>poonthura</p>

  Kerala8, Jul 2020, 7:49 PM

  പൂന്തുറയിൽ സൂപ്പര്‍ സ്പ്രെഡ്; 4 മാസം പ്രായമായ കുഞ്ഞടക്കം 54 പേര്‍ക്ക് കൊവിഡ്, കരയിലും കടലിലും ലോക്ക്ഡൗൺ

  25 കമാന്റോകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ മത നേതാക്കളുടെ പിന്തുണയും തേടിയിട്ടുണ്ട് 

 • <p>covid tvm&nbsp;</p>

  Kerala8, Jul 2020, 6:24 PM

  സമ്പര്‍ക്കം വഴി 90 പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരത്ത് മാത്രം 60 പേര്‍, പൂന്തുറയിൽ സൂപ്പര്‍ സ്പ്രെഡ്

  സമ്പര്‍ക്കം വഴി കൊവിഡ് കൂടുന്ന സാഹചര്യം വലിയ ആശങ്കയോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ കാണുന്നത്.