സൂര്യയുടെ പ്രതികരണം  

(Search results - 3)
 • <p>Suriya</p>

  Movie NewsNov 11, 2020, 6:14 PM IST

  നിങ്ങള്‍ ഇവിടെ 'സിങ്കം' അല്ല, സുധ മുന്നറിയിപ്പ് നല്‍കിയെന്ന് സൂര്യ

  സൂര്യ നായകനായ ചിത്രമാണ് സൂരരൈ പൊട്രു. സൂര്യയുടെ വൻ തിരിച്ചുവരവാകും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായി  ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ ഒരുക്കുന്നത്. സൂര്യയുടെ അഭിനയം തന്നെയാണ് സിനിമയുടെ ആകര്‍ഷണം. സൂരരൈ പൊട്രുവില്‍ സിംഗത്തിന്റെ മാനറിസങ്ങള്‍ വേണ്ടെന്ന് സംവിധായിക സുധ പറഞ്ഞിരുന്നുവെന്ന് ഇന്ത്യാ ടുഡെയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സൂര്യ വെളിപ്പെടുത്തി.

 • <p>Suriya</p>

  Movie NewsNov 6, 2020, 1:29 PM IST

  ദിവസവും പതിനെട്ട് മണിക്കൂര്‍ ജോലി; സൂര്യയ്ക്ക് കിട്ടിയ ആദ്യത്തെ ശമ്പളം ഇതാണ്!

  സൂര്യ നായകനായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള സിനിമ സൂരരൈ പൊട്രുവാണ്. ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനുമായ ക്യാപ്റ്റൻ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയാണ് സൂരരൈ പൊട്രു എന്ന സിനിമ എടുത്തിരിക്കുന്നത്. സിനിമയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സൂര്യക്ക് ആദ്യമായി ലഭിച്ച ശമ്പളത്തെ കുറിച്ചാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സൂര്യ തന്നെയാണ് ഇക്കാര്യം പറയുന്നത്. വളരെ തുഛമായ ശമ്പളമായിരുന്നു ആദ്യം തനിക്ക് കിട്ടിയത് എന്നാണ് സൂര്യ പറയുന്നത്.

 • <p>Surya</p>

  Movie NewsSep 19, 2020, 12:46 PM IST

  കേസില്ല, പ്രതികരണവുമായി നടൻ സൂര്യ

  കൊവിഡ് പടരുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിന് എതിരെ നടൻ സൂര്യ നടത്തിയ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. ബഹുമാനപ്പെട്ട മദ്രാസ് ഹൈക്കോടതി പ്രകടിപ്പിച്ച ന്യായോബോധവും നീതിയും തന്നെ വിനയാന്വിതനാക്കുകയും പ്രചോദിപ്പിക്കുയും ചെയ്യുന്നുവെന്നായിരുന്നു സൂര്യയുടെ പ്രതികരണം.