സെലക്ടര്‍മാര്‍
(Search results - 41)IPL 2020Nov 5, 2020, 10:31 PM IST
ഈ റെക്കോര്‍ഡ് ശരിക്കും സെലക്ടര്‍മാര്‍ക്കുള്ളത്, ഐപിഎല്ലില്‍ സൂര്യകുമാറിന് നിര്‍ഭാഗ്യത്തിന്റെ റെക്കോര്‍ഡ്
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് തൊട്ടുപിന്നാലെ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈക്കായി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായാണ് സൂര്യകുമാര്‍ യാദവ് മറുപടി നല്‍കിയത്.
IPL 2020Oct 28, 2020, 11:05 PM IST
കോലിപ്പടയോട് കലിപ്പ് തീര്‍ത്ത് സൂര്യകുമാര്‍ യാദവ്, പ്ലേ ഓഫ് ഉറപ്പിച്ച് മുംബൈ; ബാംഗ്ലൂരിന് കാത്തിരിപ്പ്
ഐപിഎല്ലില്‍ മികവ് കാട്ടിയിട്ടും ഓസ്ട്രേലിയന്‍ പര്യനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കാതിരുന്നതിന്റെ കലിപ്പ് മുഴുവന്‍ സൂര്കുമാര് യാദവ് തീര്‍ത്തത് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട്
IPL 2020Oct 27, 2020, 11:54 AM IST
'ഓരോരുത്തര്‍ക്കും ഓരോ നിയമം'; സൂപ്പര്‍താരത്തെ തഴഞ്ഞ സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് ഹര്ഭജന്
ഓരോരുത്തര്‍ക്കും വ്യത്യസ്ത നിയമങ്ങളാണ്. താരത്തിന്റെ ബാറ്റിംഗ് റെക്കോര്‍ഡ് സെലക്ടര്‍മാര്‍ പരിശോധിക്കണമെന്ന് താന്‍ അപേക്ഷിക്കുകയാണ് എന്നും ഹര്ഭജന് സിംഗ്
CricketAug 22, 2020, 5:32 PM IST
ആ കളിക്കാരന് ടീമിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നുവെന്ന് റെയ്ന
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഏറെ ചര്‍ച്ച വിഷയമായതായിരുന്നു ബാറ്റിംഗ് ലൈനപ്പിലെ ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനം. ലോകകപ്പിന് തൊട്ടു മുമ്പുവരെ നാലാം നമ്പറില്‍ കളിച്ച അംബാട്ടി റായുഡുവിനെ ഒഴിവാക്കി ഓള് റൗണ്ടറായ വിജയ് ശങ്കറെയാണ് സെലക്ടര്‍മാര്‍ ലോകകപ്പ് ടീമിലെടുത്തത്. ത്രീ ഡൈമന്‍ഷന്‍ (ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ്) കളിക്കാരനാണ് വിജയ് ശങ്കറെന്നായിരുന്നു ശങ്കറെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള കാരണമായി ചീഫ് സെലക്ടറായിരുന്ന എം എസ് കെ പ്രസാദ് പറഞ്ഞത്.
CricketAug 17, 2020, 1:44 PM IST
2011ല്‍ ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കാതെ നോക്കിയത് താനെന്ന് എന്‍ ശ്രീനിവാസന്
ഇന്ത്യന്‍ ടീം ക്യാപ്റ്റനായി എം എസ് ധോണി തുടരാന്‍ കാരണം തന്റെ നിര്‍ണായക ഇടപെടലായിരുന്നുവെന്ന് വെളിപ്പെടുത്തി ബിസിസിഐ മുന്‍ പ്രസിഡന്റും ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമയുമായ എന്‍ ശ്രീനിവാസന്. 2011ലെ ഏകദിന ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യ ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും ടെസ്റ്റില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിനന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചിരുന്നുവെന്നും ശ്രീനിവാസന് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
CricketAug 14, 2020, 2:19 PM IST
ഇംഗ്ലണ്ട് പര്യടനത്തിനുള്ള 21 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെതിരായ മൂന്ന് ടി20 മത്സരങ്ങള്‍ക്കും മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുമുള്ള 21 അംഗ ടീമിനെയാണ് ഓസീസ് സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ നാലു മുതല്‍ 16വരെയാണ് പരമ്പര.
CricketMay 5, 2020, 8:12 PM IST
ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍തക്ക പ്രകടനമൊന്നും റെയ്ന നടത്തിയിട്ടില്ലെന്ന് എംഎസ്കെ പ്രസാദ്
ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് സുരേഷ് റെയ്ന നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കുമ്പോള്‍ സെലക്ടര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും എന്തുകൊണ്ട് ടീമില്‍ നിന്ന് ഒഴിഴിവാക്കുന്നു എന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ആശയവിനിമയം നടത്തിയിരുന്നില്ലെന്നും റെയ്ന ആരോപിച്ചിരുന്നു.
CricketMay 2, 2020, 7:09 PM IST
ഇന്ത്യ രോഹിത്തിനെ വിശ്വസിച്ചപോലെ പാക് കളിക്കാരെ ബോര്‍ഡ് വിശ്വസിക്കുന്നില്ലെന്ന് ഇമാം ഉള് ഹഖ്
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് രോഹിത് ശര്‍മയില്‍ വിശ്വാസമര്‍പ്പിച്ചപ്പോലെ പാക് കളിക്കാരെ വിശ്വാസത്തിലെടുക്കാന്‍ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിനോ സെലക്ടര്‍മാര്‍ക്കോ കഴിയുന്നില്ലെന്ന് പാക് താരം ഇമാം ഉള് ഹഖ്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് ഇമാം ഉള് ഹഖിന്റെ തുറന്നുപറച്ചില്‍
CricketApr 15, 2020, 2:15 PM IST
ടീമില്‍ നിന്ന് പുറത്താക്കിയത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല; സെലക്ടര്‍മാര്‍ക്കെതിരെ തുറന്നടിച്ച് റെയ്ന
യോ യോ ടെസ്റ്റില്‍ വിജയിച്ചിട്ടും ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ പുറത്താക്കിയത് എന്തിനാണെന്ന് അറിയില്ലെന്ന് സുരേഷ് റെയ്ന. മുതിര്‍ന്ന താരങ്ങളോട് സെലക്ടര്‍മാര്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും റെയ്ന ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
CricketJan 24, 2020, 6:52 PM IST
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടറാവാന്‍ കൂടുതല്‍ മുന്‍ താരങ്ങള്‍ രംഗത്ത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാരാവാന്‍ അപേക്ഷ നല്കി കൂടുതല്‍ മുന്‍ താരങ്ങള്‍. ഇന്ത്യന്‍ ടീം മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍, ചേതന്‍ ശര്‍മ, നയന്‍ മോംഗിയ എന്നിവരാണ് അപേക്ഷ അയക്കാനുള്ള അവസാന തീയതിയായ ഇന്ന് രംഗത്തെത്തിയത്.
CricketJan 23, 2020, 5:38 PM IST
ഇന്ത്യന്‍ ടീം സെലക്ടര്‍മാരാവാന്‍ അപേക്ഷ നല്കി മൂന്ന് മുന്‍ താരങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാരാവാന്‍ അപേക്ഷ നല്കി മുന്‍ താരങ്ങള്‍. മുന്‍ ലെഗ് സ്പിന്നര്‍ ലക്ഷ്മണ് ശിവരാമകൃഷ്ണന്, മുന്‍ ഓഫ് സ്പിന്നര്‍ രാജേഷ് ചൗഹാന്, ഇടം കൈയന്‍ ബാറ്റ്സ്മാനായിരുന്ന അമയ് ഖുറേസിയ എന്നിവരാണ് സെലക്ടര്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചത്.
CricketJan 18, 2020, 10:16 PM IST
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ച് ബിസിസിഐ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ച് ബിസിസിഐ. സെലക്ഷന് കമ്മിറ്റിയില്‍ രണ്ട് പേരുടെ ഒഴിവുകളാണുള്ളത്. ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദിന്റെയും ഗഗന് ഖോഡയുടെയും. സെലക്ഷന് കമ്മിറ്റി അംഗങ്ങളായ ശരണ്‍ദീപ് സിംഗ്, ദേവാംഗ് ഗാന്ധി, ജതിന് പരഞ്ജ്പെ എന്നിവര്‍ക്ക് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്.
CricketDec 31, 2019, 9:05 PM IST
രഞ്ജി ട്രോഫി: സഞ്ജുവിന് പകരക്കാരനെ പ്രഖ്യാപിച്ച് കേരളം
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സഞ്ജു സാംസണിന് പകരക്കാരനെ പ്രഖ്യാപിച്ച് കേരളം. ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന് പകരം പരിചയസമ്പന്നനായ രോഹന് പ്രേമിനെ സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തി. സ്പിന്നര്‍ കെ എസ് മോനിഷിന് പകരം ഓള് റൗണ്ടര്‍ വിനൂപ് മനോഹരനും രഞ്ജി ടീമില്‍ തിരിച്ചെത്തി.
CricketDec 25, 2019, 1:37 PM IST
ആ താരം എന്ത് തെറ്റ് ചെയ്തു; സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ഹര്ഭജന്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിംഗ്. ശ്രീലങ്കക്കും ഓസ്ട്രേലിയക്കുമെതിരാ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് മുംബൈ താരം സൂര്യകുമാര്‍ യാദവിവെ ഒഴിവാക്കിയതിനെതിരെ ആണ് ഹര്ഭജന് ഇത്തവണ രംഗത്തുവന്നത്.
CricketDec 17, 2019, 4:31 PM IST
സെഞ്ചുറിയുമായി സെലക്ടര്‍മാര്‍ക്ക് സഞ്ജുവിന്റെ മറുപടി; ബംഗാളിനെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോര്‍
ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ ടി20 പരമ്പരകളില്‍ ഇന്ത്യന്‍ ടീമിലുണ്ടായിട്ടും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്നതിന് രഞ്ജിയില്‍ ബംഗാളിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയിലൂടെ കണക്കുതീര്‍ത്ത് സഞ്ജു.