സ്മൃതി മന്ദാന
(Search results - 29)CricketNov 9, 2020, 9:14 PM IST
മന്ദാന തിളങ്ങി, രാധ യാദവിന് അഞ്ച് വിക്കറ്റ്; ട്രെയ്ല്‍ബ്ലേസേഴ്സിനെതിരെ സൂപ്പര്‍നോവാസിന് 119 വിജയലക്ഷ്യം
ഷാര്‍ജ ക്രിക്കറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മികച്ച തുടക്കമാണ് ട്രെയ്ല്‍ബ്ലേസേഴ്സിന് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ മന്ദാന- ദിയാന്‍ഡ്ര ഡോട്ടിന് സഖ്യം 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
CricketNov 9, 2020, 7:23 PM IST
ട്രെയ്ല്‍ബ്ലേസേഴ്സിനെതിരെ സൂപ്പര്‍നോവാസിന് ടോസ്; കലാശപ്പോരില്‍ ഇരു ടീമിലും മാറ്റങ്ങള്‍
ഓരോ മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങന്നത്. സൂപ്പര്‍നോവാസിന്റെ ഓപ്പണര്‍ പ്രിയ പൂനിയ പുറത്തായി. പകരം പൂജ വസ്ത്രകര്‍ ടീമിലെത്തി.
IPL 2020Nov 9, 2020, 10:14 AM IST
ഹര്‍മനും മന്ദാനയും നേര്‍ക്കുനേര്‍; വനിതാ ട്വന്റി 20 ചലഞ്ച് ഫൈനല്‍ ഇന്ന്
മൂന്നാം കിരീടമാണ് ഹര്‍മന്‍പ്രീത് കൗറിന്റെ സൂപ്പര്‍നോവാസ് തേടുന്നത്
IPL 2020Nov 7, 2020, 11:16 PM IST
വനിതാ ടി20 ചലഞ്ച്: ആവേശപ്പോരില്‍ ട്രയല്‍ബ്ലേസേഴ്സിനെ മുട്ടുകുത്തിച്ച് സൂപ്പര്‍നോവാസ് ഫൈനലില്‍
വനിതാ ടി20 ചലഞ്ചില്‍ അവസാന പന്തുവരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ സ്മൃതി മന്ദാനയുടെ ട്രയല്‍ബ്ലേസേഴ്സിനെ രണ്ട് റണ്‍സിന് കീഴടക്കി ഹര്‍മന്‍പ്രീത് കൗറിന്റെ സൂപ്പര്‍നോവാസ് ഫൈനലിലെത്തി. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ട്രയല്‍ബ്ലേസേഴ്സിന് അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.
CricketNov 5, 2020, 5:54 PM IST
നാണക്കേട് ഒഴിവാക്കാനായില്ല; വെലോസിറ്റിക്കെതിരെ ട്രയ്ല്‍ബ്ലേസേഴ്സിന് ഒമ്പത് വിക്കറ്റ് ജയം
മറുപടി ബാറ്റിങ്ങില്‍ മന്ദാനയുടെ (6) വിക്കറ്റ് മാത്രമാണ് ട്രയ്ല്‍ബ്ലേസേഴ്സിന് നഷ്ടമായത്. ദിയേന്ദ്ര ദോതിന് (28 പന്തില്‍ 29), റിച്ച ഘോഷ് (10 പന്തില്‍ 13) എന്നിവര്‍ പുറത്താവാതെ നിന്നു.
IPL 2020Oct 11, 2020, 6:03 PM IST
വനിതാ ടി20 ചലഞ്ച്; ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ
ഐപിഎല്ലിന് സമാന്തരമായി നടത്തുന്ന വനിതാ ടി20 ചലഞ്ചിനുള്ള ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ. അടുത്ത മാസം നാലു മുതല്‍ ഒമ്പത് വരെ യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മൂന്ന് ടീമുകളാണ് മാറ്റുരക്കുന്നത്.
CricketJun 13, 2020, 7:49 PM IST
പൂജാരക്കും രാഹുലിനും ജഡേജക്കും ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നോട്ടീസ്
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാര, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, വനിതാ താരങ്ങളായ സ്മൃതി മന്ദാന, ദീപ്തി ശര്‍മ എന്നിവര്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)യുടെ നോട്ടീസ്. കഴിഞ്ഞ മൂന്ന് മാസക്കാലം എവിടെയായിരുന്നുവെന്ന് നാഡയെ അറിയിക്കാത്തതിനാണ് നോട്ടീസ്. സംഭവത്തില്‍ ബിസിസിഐ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ നവിന് അഗര്‍വാള്‍ പറഞ്ഞു.
CricketMar 6, 2020, 7:21 PM IST
ടി20 വനിതാ ലോകകപ്പ് ഫൈനല്‍: ഇന്ത്യക്കെതിരെ കളിക്കുന്നത് വെറുക്കുന്നുവെന്ന് ഓസീസ് ബൗളര്‍
ടി20 വനിതാ ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ കളിക്കുന്നത് വെറുക്കുന്നുവെന്ന് ഓസ്ട്രേലിയന്‍ ബൗളര്‍ മെഗാന് ഷട്ട്. ഇന്ത്യന്‍ ഓപ്പണര്‍മാരായ ,ഷെഫാലി വര്‍മയും സ്മൃതി മന്ദാനയും തന്നെ അടിച്ചുപറത്തുമെന്നും ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ ഷെഫാലി തനിക്കെതിരെ നേടിയ സിക്സര്‍ തന്നെ അടിച്ചിട്ടുള്ളതില് ഏറ്റവും വലുതായിരുന്നുവെന്നും ഷട്ട് പറഞ്ഞു.
CricketFeb 12, 2020, 1:18 PM IST
സ്മൃതി മന്ദാനയുടെ വെടിക്കെട്ട് ഇന്നിംഗ്സ് പാഴായി; ഇന്ത്യയെ കീഴടക്കി ഓസീസിന് കിരീടം
അര്‍ധസെഞ്ചുറിയുമായി സ്മൃതി മന്ദാന പൊരുതിയിട്ടും ത്രിരാഷ്ട്ര ടി20 പരമ്പരയുടെ ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 11 റണ്‍സ് തോല്‍വി. ഓസീസ് ഉയര്‍ത്തിയ 156 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 144 റണ്‍സിന് ഓള് ഔട്ടായി. 37 പന്തില്‍ 66 റണ്‍സെടുത്ത മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
CricketFeb 7, 2020, 10:42 PM IST
ത്രിരാഷ്ട്ര പരമ്പര: ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി
ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് വനിതകള്‍ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. നാലു വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
CricketJan 31, 2020, 8:59 PM IST
വിക്കറ്റ് കീപ്പര്‍ ക്യാച്ച് കൈവിട്ടിട്ടും ഔട്ട് വിളിച്ച് അമ്പയര്‍; ടിവി അമ്പയറുടെ ഇടപെടലില്‍ വീണ്ടും ക്രീസിലെത്തി സ്മൃതി മന്ദാന
ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് കീപ്പര്‍ ക്യാച്ച് നിലത്തിട്ടിട്ടും ഇന്ത്യന്‍ താരം സ്മൃതി മന്ദാനയെ ഔട്ട് വിളിച്ച് ഓണ്‍ ഫീല്‍ഡ് അമ്പയര്‍. ഇന്ത്യന്‍ ഇന്നിംഗ്സിന്റെ രണ്ടാം ഓവറിലായിരുന്നു മന്ദാനയുടെ നാടകീയ പുറത്താകലും തിരിച്ചുവിളിക്കലും നടന്നത്.
CricketJan 22, 2020, 6:55 PM IST
പുരുഷതാരങ്ങളുടേതിന് തുല്യമായ പ്രതിഫലം ലഭിക്കാത്തതില്‍ പരാതിയില്ലെന്ന് സ്മൃതി മന്ദാന
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് പുരുഷ ടീം അംഗങ്ങളുടേതിന് തുല്യമായ പ്രതിഫലം ലഭിക്കാത്തതില്‍ യാതൊരു പരാതിയുമില്ലെന്ന് സൂപ്പര്‍ താരം സ്മൃതി മന്ദാന. പുരുഷ ക്രിക്കറ്റില്‍ നിന്നാണ് വരുമാനം വരുന്നത് എന്നതിനാല്‍ തുല്യമായ പ്രതിഫലം ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നും ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ കൂടിയായ മന്ദാന പറഞ്ഞു.
IPL 2019Apr 24, 2019, 10:01 AM IST
ഐപിഎല്‍ വനിതാ ടി20 പ്രദര്‍ശന മത്സരം; ടീമുകളെ പ്രഖ്യാപിച്ചു
മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന എന്നിവര്ടീമുകളെ നയിക്കും. അടുത്ത മാസം 6, 8, 9 തീയതികളില്‍ ഗ്രൂപ്പ് മത്സരവും 11ന് ഫൈനലും നടക്കും.
CRICKETFeb 7, 2019, 3:20 PM IST
കോലിയുടേത് പോലെ 18-ാംനമ്പര്‍ ജേഴ്സി അണിയുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി സ്മൃതി മന്ദാന
ഇന്ത്യന്‍ വനിതാ ടീമിലെ സൂപ്പര്‍ താരമാണ് സ്മൃതി മന്ദാന. പുരുഷ ടീം നായകന് വിരാട് കോലിയെപ്പോലെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നച് മന്ദാനയുടെയും ശീലമാണ്. കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെതിരായ ട്വനറി-20 മത്സരത്തില്‍ 24 പന്തില്‍ അര്‍ധസെഞ്ചുറി നേടി ഇന്ത്യക്കാരിയുടെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി കുറിച്ച് മന്ദാന റെക്കോര്‍ഡിട്ടിരുന്നു
SpecialFeb 6, 2019, 11:54 AM IST
തോല്‍വിയിലും തല ഉയര്‍ത്തി സ്മൃതി; അതിവേഗ ഫിഫ്റ്റിയില്‍ റെക്കോര്‍ഡ്
ട്വന്റി-20 ക്രിക്കറ്റില്‍ ഒരു ഇന്ത്യക്കാരിയുടെ അതിവേഗ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്മൃതി മന്ദാനയ്ക്ക്. ന്യൂസിലന്‍ഡിനെതരായ ആദ്യ ട്വന്റി-20യില്‍ 24 പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ചാണ് സ്മൃതി ഇന്ത്യന്‍ റെക്കോര്‍ഡിട്ടത്. 34 പന്തില്‍ 58 റണ്‍സെടുത്ത മന്ദാന ഏഴ് സിസ്കറുകളും മൂന്ന് ബൗണ്ടറിയും പറത്തി.