സ്വന്തമാക്കാൻ  

(Search results - 18)
 • <p>honey face pack</p>

  Health23, Jun 2020, 10:47 PM

  തിളങ്ങുന്ന മുഖം സ്വന്തമാക്കാൻ അൽപം 'തേൻ' മതി...

  മുഖം തിളങ്ങാനും മുഖത്തെ ചര്‍മം മൃദുവാകാനും ഇതാ തേൻ കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകളെ കുറിച്ചറിയാം....

 • <p>Mohanlal</p>

  Movie News22, May 2020, 10:37 PM

  ദൃശ്യം രണ്ടിനായി കാത്തിരിക്കുന്നു, കമല്‍ഹാസനും അജയ് ദേവ്‍ഗണും

  മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം. മോഹൻലാലിന്റെ നായകവേഷം പ്രേക്ഷകര്‍‌ മറക്കില്ല ഒരിക്കലും. ഇന്നും ദൃശ്യം സിനിമയ്‍ക്ക് പ്രേക്ഷകരുണ്ട്. ദൃശ്യം രണ്ടാം ഭാഗം ഒരുക്കുന്നുവെന്നും പ്രഖ്യാപനം വന്നു. മോഹൻലാല്‍ നായകനാകുമ്പോള്‍ മീന തന്നെയാകും നായികയായി എത്തുകയെന്നും കരുതാം. മലയാളത്തില്‍ കോടി ക്ലബില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ദൃശ്യം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്‍തിരുന്നു. കമല്‍ഹാസനും വെങ്കടേഷുമൊക്കെ ഓരോ ഭാഷകളില്‍ നായകരായി. ദൃശ്യം രണ്ടാമതും എത്തുമ്പോള്‍ എന്തായിരിക്കും കഥയെന്ന് അറിയാൻ സ്വാഭാവികമായും അവരും ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകും. പ്രേക്ഷകരെപ്പോലെ. ഒരുപക്ഷേ സിനിമ ചിത്രീകരണം തുടങ്ങുമ്പോള്‍ തന്നെ റീമേക്കിനായി മറ്റ് ഭാഷകളിലുള്ളവര്‍ ശ്രമിക്കുകയും ചെയ്‍തേക്കാം. റീമേക്ക് അവകാശം സ്വന്തമാക്കാൻ മറ്റ് ഭാഷകളില്‍ നിന്ന് ആരൊക്കെയാകും ശ്രമിക്കുക എന്ന് കാത്തിരുന്ന് കാണാം. എന്തായാലും എല്ലാ ഭാഷകളിലെയും അഭിനേതാക്കളടക്കം ദൃശ്യം രണ്ടിനായി കാത്തിരിക്കുമെന്ന് ഉറപ്പ്.

 • Hyundai Grand i10 Diesel

  auto blog8, May 2020, 12:04 PM

  ജോലി നഷ്‍ടമായവരുടെ ഇഎംഐ കമ്പനി അടയ്‍ക്കും; കിടിലന്‍ പദ്ധതിയുമായി ഹ്യുണ്ടായി!

  കൊറോണക്കാലത്ത് ജോലി നഷ്ടപ്പെടുമെന്ന ഭീതിയില്‍ വാഹനം സ്വന്തമാക്കാൻ മടിക്കുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാരെ ആകർഷിക്കാൻ കിടിലന്‍ പദ്ധതിയുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 

 • International17, Feb 2020, 11:14 AM

  പ്രിറ്റ ഗില്‍ പാടി; റിയോ നഗരത്തിലേക്ക് ഒഴുകിയെത്തിയത് 3,20,000 പേര്‍


  ബ്രസീലിലെ റിയോ തെരുവുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാര്‍ണിവല്‍ നടക്കുകയാണ്. സാംബാ ചുവടുകളാണ് റിയോ നഗരവീഥികളിലെങ്ങും. എന്നാല്‍ ഇന്നലെ പാടാനെത്തി പ്രിറ്റ ഗില്ലിന്‍റെ പാട്ട് കേള്‍ക്കാനെത്തിയത് 3,20,000 പേരാണ്. തങ്ങളുടെ പ്രിയ ഗായിക പ്രിറ്റാ ഗിലിയുടെ പാട്ട് കേള്‍ക്കാനെത്തിയവര്‍ അക്ഷരാര്‍ത്ഥത്തില്‍ തെരുവുകളിലേക്ക് ഒഴുകുകയായിരുന്നുവെന്നാണ് ബ്രസീലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 45,000 മുകളില്‍ ആളുകള്‍ രാവിലെ തന്നെ റിയോ തെരുവുകളില്‍ നിറഞ്ഞിരുന്നു. 35,000 ത്തോളം പേര്‍ നഗരത്തിന്‍റെ തെക്കൻ മേഖലയിലെ ബൊട്ടാണിക്കൽ ഗാർഡനിലും  45,000 ത്തോളം ആളുകള്‍ ലാര്‍ഗോ ഡി സാഓ ഫ്രാന്‍സിസ്കോയിലും 35,000ത്തോളം പേര്‍ സുവാകോ ഡോ ക്രിസ്ടോയിലും മറ്റുള്ളവര്‍ ലാരന്‍ജെറിയാസ്, തെക്കന്‍ മേഖലയിലെ മറ്റ് തെരുവുകള്‍, എന്നിവിടങ്ങളില്‍ തിങ്ങിനിറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

   

 • Fukru and Rajithkumar

  Bigg Boss13, Feb 2020, 11:54 PM

  ഫുക്രുവിന്റെ പകുതി പോയന്റ് ആദ്യം പോയി, രജിത് കുമാറിന്റെ എല്ലാ പോയന്റും പോയി, ഇതാണ് തകര്‍പ്പൻ ടാസ്‍ക്

  ബിഗ് ബോസ്സിലെ ആവേശവും ആകാംക്ഷാഭരിതവുമായ രംഗങ്ങളാണ് എവിക്ഷൻ പ്രക്രിയയും ലക്ഷ്വറി ബജറ്റ് ടാസ്‍കും. ലക്ഷ്വറി ബജറ്റ് ടാസ്‍ക്കില്‍ കൂടുതല്‍ പോയന്റുകള്‍ സ്വന്തമാക്കാൻ ഓരോരുത്തരും അത്യന്തികം ആവേശത്തോടെയാണ് പങ്കെടുക്കാറുള്ളത്. എന്നാല്‍ ചില ടാസ്‍ക്കുകള്‍ തര്‍ക്കങ്ങളിലേക്കും വഴിവയ്‍ക്കാറുണ്ട്. നാണയത്തുട്ടുകളുടെ മാതൃക സ്വന്തമാക്കുന്ന ടാസ്‍ക്ക് രൂക്ഷമായ തര്‍ക്കങ്ങള്‍ക്കും കാരണമായി. എന്നാല്‍ ഇന്ന് ടാസ്‍ക്കില്‍ ഒരു രസകരമായ സംഭവവും നടന്നു.

   

 • Aleena Padikkal

  Bigg Boss5, Jan 2020, 6:56 PM

  ട്രോളാകാനല്ല, ജനപ്രിയ താരമാകാൻ എലീന പടിക്കല്‍

  മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ പുതുമയുടെ വസന്തം തീര്‍ത്ത ബിഗ്ബോസ് രണ്ടാം സീസണിലേക്ക് കടക്കുകയാണ്. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് ഹൗസിലേക്കെത്തുന്ന പതിനേഴ് മത്സരാര്‍ത്ഥികള്‍ ആരെന്നറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് അവസാനമാകുകയാണ്. കിരീടപ്രതീക്ഷകളുമായെത്തുന്ന 17 പേരും വിവിധ രംഗങ്ങളില്‍ പ്രശസ്‍തരായവരാണ്. ബിഗ് ബോസ് പട്ടം സ്വന്തമാക്കാൻ തന്നെ കച്ചകെട്ടി എത്തുകയാണ് മിനിസ്‍ക്രീൻ താരം എലീന പടിക്കല്‍.

 • Vijilesh

  auto blog23, Dec 2019, 10:24 PM

  പോളോ ജിടി സ്വന്തമാക്കി സിനിമതാരം വിജിലേഷ്

  ഫോക്‌സ്‌വാഗണിന്റെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ പോളോ ജിടിയാണ് വിജിലേഷ് സ്വന്തമാക്കിയത്. 

 • Saudi Aramco Logo

  pravasam2, Dec 2019, 2:32 PM

  സൗദി അരാംകോയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ പ്രവാസികള്‍ ഉള്‍പ്പെടെ 49 ലക്ഷം അപേക്ഷകർ

  സൗദി അറേബ്യൻ ഓയിൽ കമ്പനി ‘സൗദി അരാംകോ’യുടെ ഓഹരികൾ സ്വന്തമാക്കാൻ മുന്നോട്ടുവന്ന വ്യക്തിഗത അപേക്ഷകരുടെ എണ്ണം 49,10,000. സൗദി പൗരന്മാരും രാജ്യത്തുള്ള വിദേശികളുമാണ് സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (തദാവുൽ) ലിസ്റ്റ് ചെയ്ത ഓഹരി വാങ്ങാൻ ബാങ്കുകൾ വഴി പണമടച്ച് അപേക്ഷിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വരെ 12 ദിവസ കാലാവധിക്കുള്ളിൽ വിപണി പ്രതീക്ഷച്ചതിലും വളരെയധികം ആളുകൾ ലോക എണ്ണ ഭീമന്റെ ഓഹരി സ്വന്തമാക്കാൻ തിരക്കുകൂട്ടിയിരുന്നു. 

 • Farhan Akthar

  News27, Oct 2019, 8:50 PM

  ബോക്സിംഗില്‍ വിജയം സ്വന്തമാക്കാൻ ഫറാൻ അക്തര്‍!

  ഇന്ത്യയുടെ പറക്കും സിംഗ് മില്‍ഖാ സിംഗിന്റെ കഥ പറഞ്ഞ ചിത്രമാണ് ഭാഗ് മില്‍ഖാ ഭാഗ്. മില്‍ഖാ സിംഗ് ആയിട്ട് ഫറാൻ അക്തര്‍ ആയിരുന്നു അഭിനയിച്ചിരുന്നത്. നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ചിത്രം ഒരുപോലെ നേടി. വീണ്ടുമൊരു സ്പോര്‍ട്‍സ് സിനിമയുമായി വരികയാണ് ഫറാൻ അക്തര്‍. തൂഫാൻ എന്ന ചിത്രമാണ് ഫറാൻ അക്തൻ നായകനായി ഒരുങ്ങുന്നത്.

   

 • shaju admits thumb

  crime7, Oct 2019, 3:39 PM

  പൊട്ടിക്കരഞ്ഞ് ഷാജു: കുഞ്ഞിനെയും ഭാര്യയെയും കൊല്ലാൻ കൂട്ടു നിന്നത് ജോളിയെ സ്വന്തമാക്കാൻ

  സിലിയിലുള്ള മകനെയും കൊല്ലണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തന്‍റെ അച്ഛനും അമ്മയും നോക്കിക്കോളുമെന്ന് പറഞ്ഞ് ആ കൊലപാതകം ഒഴിവാക്കി. 

 • pinarayi

  Kerala2, Oct 2019, 9:21 AM

  ഗാന്ധി ഘാതകർ ഗാന്ധിജിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു; കാലം ആവശ്യപ്പെടുന്ന പ്രതിജ്ഞയെക്കുറിച്ച് മുഖ്യമന്ത്രി

  മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാർഷികദിനത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജി ഉയർത്തിപ്പിടിച്ച മ്യൂല്യങ്ങൾ നൂറ്റാണ്ട് പിന്നിടുമ്പോഴും ഒളിമങ്ങാതെ തിളങ്ങി നിൽക്കുകയാണെന്ന് ചൂണ്ടികാട്ടിയ മുഖ്യമന്ത്രി ഗാന്ധി ഘാതകർ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു

 • kambakakkanam murder

  crime29, Jul 2019, 7:48 AM

  കമ്പക്കാനം കൂട്ടക്കൊലപാതകം നടന്നിട്ട് ഒരു വർഷം; കൊല നടത്തിയത് മന്ത്രവാദ സിദ്ധികൾ സ്വന്തമാക്കാൻ

  ഒരു കുടുംബത്തിലെ നാല് പേരെയാണ് അടിമാലി സ്വദേശി അനീഷും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. കൊല നടന്ന് ഒരാഴ്ചക്കുള്ളിൽ പ്രതികളെ പിടിച്ചെങ്കിലും കേസിൽ ഇതുവരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

 • gareth bale

  FOOTBALL22, Jul 2019, 9:10 PM

  റയലിന് വേണ്ട; ബെയ്‌ല്‍നായി പണം വാരിയെറിയാന്‍ ചൈനീസ് ക്ലബുകള്‍

  റയലിൽ 17 ദശലക്ഷം യൂറോയാണ് ബെയ്ൽന്റെ വാർഷിക പ്രതിഫലം. ഇതിനേക്കാൾ ഉയർന്ന തുകയാണ് ഷാംഗ്ഹായ് ഓഫർ ചെയ്തിരിക്കുന്നത്. 

 • India5, Jun 2019, 9:34 PM

  വീട് സ്വന്തമാക്കാൻ മകന്റേയും മരുമകളുടേയും ക്രൂരത; 80കാരന്റെ മുഖത്ത് മുളകുപൊടി വിതറി മർദ്ദിച്ചു

  വീട് സ്വന്തമാക്കാൻ പിതാവിനെ ക്രൂരമായി മർദ്ദിച്ച് മകനും മരുമകളും. തിരുപ്പതിയിലാണ് കൊടും ക്രൂരത നടന്നത്. മുനി കൃഷ്ണയ്യ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

 • Kerala Blasters

  FOOTBALL11, May 2019, 6:27 PM

  ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുതല്‍ മലയാളി താരങ്ങള്‍? ചര്‍ച്ചകള്‍ സജീവം; സൂചനകളിങ്ങനെ

  അർജുൻ ജയരാജിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങി. ഈസ്റ്റ് ബംഗാളിന്‍റെ മലയാളി ഗോൾകീപ്പർ സി കെ ഉബൈദിനെയും ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നുണ്ട് എന്ന് സൂചന.