സൗദിയിലെ ഇന്ത്യന്‍ എംബസി  

(Search results - 4)
 • saudi

  pravasam2, Jan 2020, 5:29 PM IST

  സൗദിയിലെ ഇന്ത്യന്‍ എംബസിയിൽ യോഗ, സംസ്കൃതം ക്ലാസുകൾ തുടങ്ങുന്നു

  ഇന്ത്യൻ എംബസിയിൽ യോഗാ പരിശീലന, സംസ്കൃതം ഭാഷാപഠന ക്ലാസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കും. യോഗാപരിശീലനത്തിന്റെ നാലാം ഘട്ടമാണ് തുടങ്ങുന്നത്. വിവിധ ആസനങ്ങൾ, പ്രാണായാമം, ധ്യാനം, ശാരീരികോല്ലാസത്തിന് വേണ്ടിയുള്ള വിവിധ വിദ്യകൾ എന്നിവ ഇന്ത്യയിൽ നിന്നെത്തിയ പരിചയസമ്പന്നരായ യോഗ പരിശീലകർ പരിശീലിപ്പിക്കും. സംസ്കൃത ഭാഷാപഠന ക്ലാസുകളും ഇന്ത്യയിൽ നിന്നുള്ള അധ്യാപകരാണ് നയിക്കുന്നത്. 

 • Constitution Day in Saudi

  pravasam27, Nov 2019, 11:37 PM IST

  സൗദിയില്‍ ഇന്ത്യന്‍ ഭരണഘടനാ ദിനം ആചരിച്ചു

  ഭരണഘടന നിലവില്‍ വന്ന നവംബര്‍ 26 ഇന്ത്യന്‍ ഭരണഘടനാ ദിനമായി ഇന്ത്യയിലും വിദേശത്തെ ഇന്ത്യന്‍ മിഷനുകളിലും ആചരിക്കുന്നതിന്റെ ഭാഗമായി റിയാദിലെ ഇന്ത്യന്‍ എംബസിയിലും പരിപാടികള്‍ സംഘടിപ്പിച്ചു. സൗദി ശൂറ കൗണ്‍സില്‍ അംഗവും ഇന്ത്യ സൗദി അറേബ്യ പാര്‍ലിമെന്ററി സൗഹൃദ സമിതി ചെയര്‍മാനുമായ ഡോ. അബ്ദുല്ല ബിന്‍ ഹമൂദ് അല്‍ ഹര്‍ബി മുഖ്യാതിഥിയായി പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സൗഹൃദത്തിന്റെ വളര്‍ച്ചയെയും പാര്‍ലിമെന്ററി സമിതികള്‍ തമ്മിലുള്ള സഹകരണത്തെയും കുറിച്ച് അല്‍ ഹര്‍ബി സംസാരിച്ചു. 

 • Indian crying in twitter

  pravasam3, Jun 2019, 2:46 PM IST

  സൗദിയില്‍ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ഇന്ത്യക്കാരന്റെ ആരോപണത്തില്‍ വഴിത്തിരിവ്

  സൗദിയില്‍ ബീഫ് വിളമ്പാനും കഴിക്കാനും നിര്‍ബന്ധിക്കുവെന്നാരോപിച്ച് ഇന്ത്യക്കാരന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയ വിഷയത്തില്‍ വഴിത്തിരിവ്. ഇയാള്‍ക്ക് ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ മറ്റേതെങ്കിലും ജോലി സംഘടിപ്പിച്ച് നല്‍കണമെന്നും അല്ലെങ്കില്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നുമാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഹൈല്‍ അജാസ് ഖാന്‍ അറിയിച്ചതായി മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

 • Indian crying in twitter

  pravasam3, Jun 2019, 2:02 PM IST

  സൗദിയില്‍ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ആരോപണം; എംബസിയുടെ സഹായം തേടി ഇന്ത്യക്കാരന്‍

  സൗദിയില്‍ നിര്‍ബന്ധിച്ച് ബീഫ് കഴിക്കാനും വിളമ്പാനും നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യക്കാരന്‍.  മാണിക്ഛദ്ദോപദ്യായ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് കരഞ്ഞുകൊണ്ടുള്ള ഇയാളുടെ വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  പാചകക്കാരനായി സൗദിയിലെത്തിയ താന്‍, ബീഫ് കഴിക്കാനും വിളമ്പാനും വിസമ്മതിച്ചതിന്റെ പേരില്‍ തൊഴിലുടമ പീഡിപ്പിക്കുന്നതായി ഇയാള്‍ വീഡിയോയില്‍ പറയുന്നു.