സൗദിയിലെ ലെവി  

(Search results - 9)
 • Saudi Riyal

  pravasamApr 9, 2020, 9:15 AM IST

  സൗദിയിൽ മൂന്നുവർഷത്തേക്കുള്ള ലെവി ഇളവിന് പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഇങ്ങനെ

  സൗദി അറേബ്യയില്‍ ചെറുകി വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് തൊഴിലാളി ലെവിയില്‍ ഇളവ് നൽകാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു. ഒമ്പതില്‍ കുറവ് ജീവനക്കാരുള്ള, സൗദി സ്ഥാപന ഉടമ കൂടി ജീവനക്കാരനായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ആനുകൂല്യം. 

 • undefined

  pravasamJan 29, 2020, 3:56 PM IST

  വിദേശികളുടെ ലെവി പുനഃപരിശോധിക്കില്ലെന്ന്​​ സൗദി ധനമന്ത്രി

  സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പുനഃപരിശോധിക്കില്ലെന്ന്​​ ധനമന്ത്രി. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിനിടെ വിദേശ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദാന്‍ ലെവിയിൽ പുനരാലോചനയില്ലെന്ന്​ വ്യക്തമാക്കിയത്. രാജ്യത്ത് ജോലിയെടുക്കുന്ന വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി പുനഃപരിശോധിക്കുന്നതിന് ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. 

 • King Salman

  pravasamSep 30, 2019, 11:09 AM IST

  സൗദിയില്‍ ലെവി ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍

  സൗദി അറേബ്യയില്‍ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി ഇളവ് അനുവദിക്കാനുള്ള തീരുമാനം നാളെ മുതല്‍ മുതല്‍ പ്രാബല്യത്തില്‍വരും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നേരത്തെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നത്.

 • Saudi Riyal

  pravasamSep 30, 2019, 10:46 AM IST

  സൗദിയിലെ ആശ്രത ലെവിയില്‍ ഇളവുണ്ടാകുമെന്ന പ്രചരണം തെറ്റെന്ന് വിശദീകരണം

  സൗദി അറേബ്യയില്‍ നാളെ മുതല്‍ നടപ്പാക്കുന്ന ലെവി ഇളവ് വിദേശ തൊഴിലാളികള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്നും ആശ്രിത ലെവിയില്‍ മാറ്റമുണ്ടാകില്ലെന്നും വ്യവസായ-ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് അറിയിച്ചു. കുടുംബങ്ങളുടെ ലെവിയില്‍ ഇളവുണ്ടാകുമെന്ന തരത്തില്‍ വ്യാപകമായ പ്രചരണമാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നടന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

 • Saudi Riyal

  pravasamSep 25, 2019, 10:38 AM IST

  സൗദിയില്‍ ലെവി ഇളവ് അടുത്തമാസം ഒന്നുമുതല്‍; നിര്‍ണായക തീരുമാനമെടുത്ത് മന്ത്രിസഭ

  സൗദി അറേബ്യയില്‍ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി അനുവദിക്കാനുള്ള തീരുമാനം അടുത്തമാസം ഒന്നാം തീയ്യതി മുതല്‍ പ്രാബല്യത്തില്‍വരും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

 • Saudi Riyal

  pravasamSep 24, 2019, 11:31 AM IST

  സൗദിയില്‍ വ്യവസായ സ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ലെവി ഇളവ്

  സൗദിയിൽ വ്യവസായ സ്ഥാപനങ്ങളിൽ വിദേശികൾക്ക് ലെവി ഇളവ് നൽകും. വ്യവസായ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. അഞ്ചുവർഷത്തേക്കാണ് വ്യവസായ മേഖലകളിലെ വിദേശ തൊഴിലാളികൾക്ക് ലെവി ഇളവ് ലഭിക്കുക.

 • Saudi Labor Ministry

  pravasamMar 22, 2019, 10:12 AM IST

  സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് പ്രഖ്യാപിച്ചു

  സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ലെവി ഇളവ് നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒന്‍പത് തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്കാണ് നിബന്ധനകളോടെ  ഇളവ് നല്‍കുന്നത്. ഒരു സ്ഥാപനത്തില്‍ നാല് വിദേശി തൊഴിലാളികളുടെ ലെവിയാണ് ഒഴിവാക്കുന്നത്.

 • King Salman

  pravasamFeb 12, 2019, 9:53 AM IST

  സൗദിയിലെ ലെവി ഇളവ്; മൂന്ന് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്ക് ഗുണം ലഭിക്കും

  മൂന്ന് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം. നിബന്ധനകള്‍ പ്രകാരം സ്വദേശിവത്കരണം പാലിച്ച സ്ഥാപനങ്ങള്‍ വിദേശ ജീവനക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം അടച്ച ലെവിയാണ് തിരികെ നല്‍കുന്നത്.

 • Saudi Riyal

  pravasamNov 29, 2018, 11:30 PM IST

  സൗദിയില്‍ ലെവി നിര്‍ത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് തൊഴില്‍ മന്ത്രാലയം

  റിയാദ്: സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ലെവി നിര്‍ത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തൊഴില്‍-സാമൂഹിക മന്ത്രാലയം അറിയിച്ചു. ലെവിയില്‍ മാറ്റമില്ല. ഇത്തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയം വിശദീകരിച്ചു.