സൗദിയില്‍ ഇന്ത്യക്കാരന്‍ മരിച്ചു  

(Search results - 4)
 • Saudi Obit Abdul Vahid

  pravasam30, Mar 2020, 6:19 PM

  ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ പ്രവാസി മരിച്ചു

  ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തെലങ്കാന സ്വദേശി മരിച്ചു. സി.സി.ടി.വി ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന തെലങ്കാന മെഹബൂബ് നഗർ സ്വദേശി അബ്ദുൽ വഹീദ് (30) ആണ് ദവാദ്മി ജനറൽ ആശുപത്രിയിൽ മരിച്ചത്. കെട്ടിടത്തിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. 

 • Saudi Obit Jamal

  pravasam6, Feb 2020, 7:58 PM

  തണുപ്പകറ്റാൻ മുറിക്കുള്ളിൽ വിറക് കത്തിച്ച പ്രവാസി പുകശ്വസിച്ച് മരിച്ചു

  തണുപ്പകറ്റാൻ മുറിക്കുള്ളിൽ വിറക് കനലുകൾ കൂട്ടിയിട്ട് തീ കത്തിച്ച് കിടന്നുറങ്ങിയ ഇന്ത്യാക്കാരൻ പുക ശ്വസിച്ച് മരിച്ചു. ഖസീം പ്രവിശ്യയിലെ ബുറൈദയിൽ എയർപ്പോർട്ട് റൂട്ടിൽ താമസിച്ചിരുന്ന ഉത്തർപ്രദേശ് ശിഖാര സ്വദേശി ജമാലുദ്ദീൻ ജലാലുദ്ദീൻ സിദ്ദീഖി (58) ആണ് മരിച്ചത്. 

 • Indian died in Saudi

  pravasam16, Nov 2019, 1:06 PM

  സൗദിയില്‍ ഭക്ഷണത്തിനുവേണ്ടി പ്രാവിനെ പിടിക്കാൻ പോയ ഇന്ത്യക്കാരനായ ആട്ടിടയന്‍ കിണറ്റിൽ വീണ് മരിച്ചു

  പട്ടിണിയകറ്റാൻ പ്രാവിനെ പിടിച്ചു കറിവെക്കാൻ പോയ ഇന്ത്യാക്കാരനായ ഇടയൻ സൗദി അറേബ്യൻ മരുഭൂമിയിലെ കിണറ്റിൽ വീണ് മരിച്ചു.  ഉത്തർപ്രദേശിലെ അസംഖഢ് സ്വദേശി യാദവ് റാം അജോർ (40) നവംബർ ആറിന് വൈകീട്ടാണ് റിയാദ് നഗരത്തിൽ നിന്ന് 350 കിലോമീറ്ററോളം അകലെ റഫായെ അൽജംഷ് എന്ന സ്ഥലത്തെ കിണറ്റിൽ വീണ് മരിച്ചത്. മൃതദേഹം ഇവിടുത്തെ സർക്കാർ ആശുപത്രി മോർച്ചറിയിലാണ്. 

 • Nishad Obit Saudi Arabia

  pravasam6, Nov 2019, 9:52 AM

  മലയാളി യുവാവ് സൗദിയിൽ കാറിടിച്ച് മരിച്ചു

  മലയാളി യുവാവ് സൗദി അറേബ്യയിൽ കാറിടിച്ച് മരിച്ചു. റോഡു മുറിച്ചു കടക്കുമ്പോൾ അതിവേഗതയിൽ വന്ന കാറിടിച്ച് തിരുവനന്തപുരം നാവായിക്കുളം സീമന്തപുരം സ്വദേശി നിസാ മൻസിലിൽ നിഷാദ് (29) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാം - അൽഖോബാർ ഹൈവേയിൽ സ്റ്റേഡിയം സിഗ്നലിന് സമീപമായിരുന്നു അപകടം.