സൗദിയില്‍ കൊറോണ  

(Search results - 52)
 • <p>Saudi Obit Covid</p>

  pravasam22, May 2020, 9:22 PM

  കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

  കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ജുബൈലിൽ മരിച്ചു. ഇസ്മാഈൽ അബൂദാവൂദ് കമ്പനിയിലെ സെയിൽസ് വിഭാഗത്തിൽ ഏരിയ മാനേജരായ ഫാറോക്ക് കടലുണ്ടി മണ്ണൂർ പാലക്കോട് വീട്ടിൽ അബ്‍ദുൽ അസീസ് മണ്ണൂർ (53) ആണ് വെള്ളിയാഴ്‌ച ഉച്ചക്ക് മരിച്ചത്. ഒരാഴ്ചയായി ജുബൈൽ മുവാസത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

 • <p>saudi death</p>

  pravasam1, May 2020, 5:11 PM

  സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ആറായി

  സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചുമരിച്ച മലയാളികളുടെ എണ്ണം ആറായി. തിങ്കളാഴ്ച മരണപ്പെട്ട മലയാളിക്കും കൊവിഡ് ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണിത്. മലപ്പുറം ജില്ലയിലെ കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസന്റെ (56) മരണമാണ് കൊവിഡ് കാരണമാണെന്ന് കണ്ടെത്തിയത്. 

 • undefined

  pravasam27, Apr 2020, 9:01 PM

  സൗദിയില്‍ കുടുങ്ങിയ നഴ്‍സുമാരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

  സൗദി അറേബ്യയിൽ കുടുങ്ങിയ നഴ്‍സുമാരെ തിരിച്ചെത്തിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മലയാളികളായ 17 നഴസുമാരും ഒരു ഡോക്ടറുമാണ് പ്രവാസി ലീഗൽ സെൽ വഴി ഹർജി നൽകിയത്.

 • <p>Saudi Labour camp</p>

  pravasam22, Apr 2020, 10:53 AM

  സൗദിയില്‍ കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാത്ത ലേബര്‍ ക്യാമ്പ് പൊളിച്ചുമാറ്റി

  കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സൗദിയില്‍ ലേബര്‍ ക്യാമ്പ് പൊളിച്ചുമാറ്റി. അബഹയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന നാല് ലേബര്‍ ക്യാമ്പുകള്‍ നഗരസഭ അടപ്പിക്കുകയും ചെയ്തു. പ്രവാസി തൊഴിലാളികള്‍ കൂട്ടമായി താമസിച്ചിരുന്ന കെട്ടിടമാണ് അസീര്‍ നഗരസഭ പൊളിച്ചത്. 

 • ವಿಮಾನ ಹತ್ತಲು ಬೆಂಗ್ಳೂರಿಗೇ ಬರಬೇಕಿಲ್ಲ: ಬೆಂಗಳೂರು, ಮಂಗಳೂರಿಗೆ ಮಾತ್ರ ಸಾಕಷ್ಟು ವಿಮಾನ ಸೌಕರ್ಯ ಇತ್ತು. ಆದರೆ ಈಗ ಮೈಸೂರು, ಹುಬ್ಬಳ್ಳಿ, ಬೆಳಗಾವಿ, ಕಲಬುರಗಿ, ಬಳ್ಳಾರಿಯಲ್ಲೂ ವಿಮಾನಗಳು ಹಾರಾಡುತ್ತಿವೆ. ಶೀಘ್ರದಲ್ಲೇ ಬೀದರ್‌ನಲ್ಲೂ ಸಂಚಾರ ಶುರುವಾಗಲಿದೆ.

  pravasam21, Apr 2020, 5:37 PM

  ഫൈനൽ എക്സിറ്റിൽ പോകുന്നവർക്ക് പ്രത്യേക വിമാന സർവീസ് ആരംഭിച്ചു

  കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്തേക്ക് സൗദി എയര്‍ലൈന്‍സ് പ്രത്യേക വിമാന സര്‍വീസ് തുടങ്ങി. മക്കയില്‍ നിന്നുള്ള ഫിലിപ്പീന്‍സ് പൌരന്മാരുമായി ജിദ്ദയില്‍ നിന്നും ഫിലിപ്പൈന്‍സിലെ മനിലയിലേക്കാണ് തിങ്കളാഴ്ച ആദ്യ വിമാനം പറന്നത്. തിരിച്ചു യാത്രക്കാരെ വിമാനത്തില്‍ കൊണ്ടു വരില്ല. ഒരു വശത്തേക്ക് മാത്രമാണ് സര്‍വീസ്. മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ പ്രത്യേക പദ്ധതി പ്രകാരമാണിത്. സൌദിയില്‍ തൊഴില്‍ കരാറുകള്‍ അവസാനിച്ചും ഫൈനല്‍ എക്സിറ്റ് നേടിയും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനായി സൌദി അറേബ്യ പ്രഖ്യാപിച്ച പ്രത്യേക യാത്രാ സൗകര്യമാണിത്.

 • Jeddah indian school

  pravasam20, Apr 2020, 9:42 PM

  സൗദിയിലെ ഇന്ത്യൻ സ്കൂളുകളിൽ ഫീസിളവ്; കുടിശികയുള്ളവരെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് വിലക്കില്ല

  സൗദി അറേബ്യയിലെ ഇന്ത്യൻ സ്കൂളുകളിൽ ഫീസിളവ് നൽകാൻ ഹയർ ബോർഡിന്റെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളുടെയും സംയുക്ത യോഗത്തില്‍ തീരുമാനം.  കൊവിഡ് കാലത്ത് ട്യൂഷൻ ഫീസ് മാത്രമേ രക്ഷിതാക്കളിൽ നിന്ന് ഈടാക്കുകയുള്ളൂ. മറ്റെല്ലാ അഡീഷനൽ ഫീസുകളും ഒഴിവാക്കും. ഫീസ് കുടിശിക പരിഗണിക്കാതെ മുഴുവൻ വിദ്യാർഥികൾക്കും ഇപ്പോൾ നടക്കുന്ന ഓൺലൈൻ ക്ലാസുകളിൽ പ്രവേശനം അനുവദിക്കും. 

 • gulf corona saudi

  pravasam18, Apr 2020, 6:34 PM

  24 മണിക്കൂർ കർഫ്യൂ ഇല്ലാത്ത സൗദി നഗരങ്ങളിൽ ടാക്സികൾക്ക് അനുമതി

  24 മണിക്കൂർ കർഫ്യു ഇല്ലാത്ത നഗരങ്ങളിൽ ടാക്സികൾ ഓടുന്നതി അനുമതി നൽകി സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ്​. ഓൺലൈൻ ആപ്പിലൂടെ ബുക്ക് ചെയ്യാവുന്ന ടാക്സി സർവിസുകൾക്കായിരിക്കും അനുമതി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായായി മാർച്ച്​ 19 മുതലാണ് രാജ്യത്ത്​ടാക്സികൾ ഓടുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. 

 • gulf coronavirus

  pravasam15, Apr 2020, 11:54 PM

  ജീവനക്കാര്‍ക്ക് കൊവിഡ്; സൗദിയില്‍ സ്വകാര്യ ആശുപത്രി അടച്ചു

  ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൗദിയില്‍ സ്വകാര്യ ആശുപത്രി അടച്ചു. ജാമിഅ ഡിസ്ട്രിക്റ്റിലെ അന്ദല്‍സിയ ആശുപത്രിയാണ് അടച്ചത്.
 • Oman UAE School

  pravasam15, Apr 2020, 11:45 PM

  സൗദിയിലെ ഇന്ത്യൻ സ്കൂളുകളിൽ ഫീസ് കുടിശികയുടെ പേരിൽ കുട്ടികൾക്ക് ക്ലാസ് നിഷേധിക്കരുത്: അംബാസഡർ

  ഫീസ് കുടിശികയുണ്ടെന്ന കാരണം പറഞ്ഞ് കുട്ടികൾക്ക് രാജ്യത്തെ ഇന്ത്യൻ സ്കൂളുകളിൽ ഇപ്പോൾ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ നിഷേധിക്കരുതെന്ന് സ്കൂളുകളുടെ രക്ഷാധികാരി കൂടിയായ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സൗദ് ആവശ്യപ്പെട്ടു. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഫീസ് കുടിശികയുള്ള കുട്ടികൾക്ക് വെർച്വൽ ക്ലാസ്സ് നിഷേധിക്കരുതെന്ന് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
 • gulf corona saudi

  pravasam14, Apr 2020, 9:20 AM

  മക്ക, മദീന നഗരങ്ങളിൽ ഇന്ന് മൂന്ന് മണി മുതൽ പുതിയ കർഫ്യൂ ഇളവ് പാസ് പ്രാബല്യത്തിലാവും

  കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പുറത്തിറങ്ങാനുള്ള ഏകീകൃത പാസ് മക്ക, മദീന നഗരങ്ങളിൽ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലാവും. ഉച്ചകഴിഞ്ഞ് മൂന്നുമുതലാണ് പുതിയ തീരുമാനം നടപ്പാകുന്നത്. നേരത്തെ ലഭിച്ച പാസുകളെല്ലാം അസാധുവാകും. കമ്പനികളോ വിഭാഗങ്ങളോ ഒന്നും വ്യത്യാസമില്ലാതെ ഒറ്റ പാസെന്ന തീരുമാനമാണ് നടപ്പാകുന്നത്. 
 • supermarket general

  pravasam10, Apr 2020, 11:33 AM

  ജീവനക്കാര്‍ക്ക് കൊവിഡ്; സൗദിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചു

  മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ സൗദിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചു. ചില്ലറ വില്‍പന ശൃംഖലയായ പാണ്ട റീട്ടെയില്‍ കമ്പനിയുടെ മക്ക കഅ്കിയ ഡിസ്ട്രിക്ട് ശാഖയാണ് അടച്ചത്. സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

 • saudi death

  pravasam9, Apr 2020, 10:07 AM

  കൊവിഡ് ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം സൗദിയില്‍ ഖബറടക്കി

  കൊവിഡ്  ബാധിച്ച് മരിച്ച മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്‍വാന്റെ (41) മൃതദേഹം ഖബറടക്കി. ബുധനാഴ്ച ഉച്ചേയാടെ റിയാദ് നഗരത്തിന്റെ വടക്കുഭാഗത്തുള്ള മഖ്ബറയിലായിരുന്നു ഖബറടക്കം. ഇന്ത്യൻ എംബസി നൽകിയ പ്രത്യേക അനുമതി പത്രത്തിന്റെ സഹായത്തോടെ മലയാളി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരാണ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകിയത്. 

 • Saudi King Salman

  pravasam9, Apr 2020, 9:46 AM

  സൗദി ഭരണാധികാരിയുടെ ഉത്തരവ് ആശ്വാസം പകരുന്നത് ഇന്ത്യക്കാരടക്കമുള്ള നിരവധി പ്രവാസികള്‍ക്ക്

  സാമ്പത്തിക കേസുകളിൽ സൗദി ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാനുള്ള സൗദി ഭരണാധികാരി സൽമാന്‍ രാജാവിന്റെ ഉത്തരവ് ഇന്ത്യക്കാരുള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാവും. സാമ്പത്തിക കേസുകളിലെ തടവുകാരെ  എത്രയും വേഗം മോചിപ്പിക്കുമെന്ന് നീതിന്യായ മന്ത്രി ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അൽസമാനിയാണ് അറിയിച്ചത്. 

 • Youngest corona hit Saudi recovers sent back home

  pravasam7, Apr 2020, 10:00 AM

  ആത്മവിശ്വാസത്തോടെ സൗദി; കൊവിഡ് ഭേദമായ പിഞ്ചുകുഞ്ഞിനെ വീട്ടിലെത്തിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍

  സൗദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞിന് രോഗ മുക്തി. ആഴ്ചകൾ മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

 • Saudi riyal

  pravasam6, Apr 2020, 11:22 PM

  സൗദിയില്‍ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി

  കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് അവധി നൽകാനും ശമ്പളം കുറയ്ക്കാനും സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഇതിനുള്ള അനുമതി നല്‍കിയത്. അപ്രതീക്ഷിതമായ സാഹചര്യങ്ങളിലെ മുന്‍കരുതലിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ക്ക് ചെലവ്​ കുറക്കാന്‍ നിയമപ്രകാരം അനുമതിയുണ്ട്.