സൗദിയില്‍ മലയാളി മരിച്ചു  

(Search results - 40)
 • <p>Saudi Obit Abdulla</p>

  pravasam4, May 2020, 5:25 PM

  ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

  ക്യാന്‍സര്‍ ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം സ്വദേശി അബ്‍ദുല്ല (35) ആണ് മരിച്ചത്. മക്കയിലെ കിങ് അബ്‍ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയിലായിരുന്നു മരണം.

 • <p>saudi death</p>

  pravasam29, Apr 2020, 12:28 AM

  കടുത്ത പനിക്കൊപ്പം ഹൃദയാഘാതം; ജിദ്ദയില്‍ മലയാളി മരിച്ചു

  ഒരാഴ്ചയായി പനിയും മറ്റു ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച പനി മൂര്‍ഛിച്ചതോടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു

 • <p>Saudi Obit</p>

  pravasam28, Apr 2020, 11:26 AM

  പനി ബാധിച്ച് ചികിത്സ തേടിയ പ്രവാസി മലയാളി മരിച്ചു

  സൗദി അറേബ്യയില്‍ പനി ബാധിച്ച് ചികിത്സ തേടിയ മലയാളി മരിച്ചു. മലപ്പുറം സ്വദേശി ഹസനാണ് കഴിഞ്ഞ ദിവസം ജിദ്ദയിലെ ആശുപത്രിയില്‍ മരിച്ചത്.

 • dead body

  pravasam29, Mar 2020, 7:59 PM

  ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രവാസി മലയാളി മരിച്ചു

  സൗദി അറേബ്യയിലെ ജിസാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ചാത്തർ കുന്നിൽ ചന്ദ്രൻ എന്ന ബാബു (46) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരെ ഏഴ് മണിയോടെയായിരുന്നു സംഭവം.

 • Saudi Obit Shajahan

  pravasam28, Mar 2020, 6:27 PM

  ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

  മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ആലുംമൂട് സ്വദേശി ചക്കുവരക്കൽ ഹനീഫ കുഞ്ഞിന്റെ മകൻ ഷാജഹാനാണ് (51) മരിച്ചത്​.

 • dead body

  pravasam23, Mar 2020, 7:01 PM

  റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

  സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി നസീര്‍ ഹുസൈന്‍ (50) ആണ് മരിച്ചത്. ജിസാനിലെ അഹദുല്‍ മസാരീഹിലായിരുന്നു സംഭവം.

 • Saudi Building collapse

  pravasam15, Mar 2020, 5:04 PM

  സൗദിയില്‍ റസ്റ്റോറൻറ് തകർന്ന് മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

  സൗദി തലസ്ഥാന നഗരത്തിൽ മലയാളികൾ നടത്തുന്ന റസ്റ്റോറൻറ് തകർന്നുവീണ് മലയാളിയും തമിഴ്നാട്ടുകാരനും മരിച്ചു. റിയാദ് നഗരത്തിന്റെ  കിഴക്കുഭാഗമായ റൗദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറൻറിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ അപകടമുണ്ടായത്. കായംകുളം  കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേൽ അബ്ദുൽ അസീസ് കോയക്കുട്ടി (60) ഉം തമിഴ്നാട് നാഗർകോവിൽ സ്വദേശിയുമാണ് മരിച്ചത്. ഇവർ കടയുടെ മുൻവശത്ത് നിൽക്കുകയായിരുന്നു. 

 • Saudi Obit Moosa

  pravasam15, Mar 2020, 9:29 AM

  സൗദി അറേബ്യയിൽ ട്രക്ക് മറിഞ്ഞ് മലയാളി മരിച്ചു

  സൗദി അറേബ്യയിൽ മുനിസിപ്പൽ ജലവിതരണ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി തൽക്ഷണം മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. റിയാദിൽ  നിന്ന് 200 കിലോമീറ്റർ അകലെ അൽജില്ല എന്ന സ്ഥലത്ത് ശനിയാഴ്ച പകലുണ്ടായ അപകടത്തിൽ മലപ്പുറം ആലത്തൂർപടി മേൽമുറി സ്വദേശി മൂസ  കുഴിക്കണ്ടനാണ് (49) മരിച്ചത്. കൂടെയുണ്ടായിരുന്ന ബംഗ്ലാദേശി പൗരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

 • Saudi Obit Muhammed

  pravasam14, Mar 2020, 10:39 AM

  പ്രവാസി മലയാളി ഉറക്കത്തിനിടെ മരിച്ച നിലയില്‍

  മക്കയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മോങ്ങം തൃപ്പനച്ചി മൂന്നാം പടി സ്വദേശി തയ്യിൽ പാലാട്ട് തടത്തിൽ മുഹമ്മദ്‌ (58) ജമൂമിന് സമീപം മദുരക്കയിലെ താമസസ്ഥലത്ത്‌ മരിച്ചത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ശേഷം വെള്ളിയാഴ്ച രാവിലെ മരിച്ച് കിടക്കുന്നതാണ് റൂമിൽ കൂടെ താമസിക്കുന്നവർ കണ്ടത്. 

 • Saudi Obit

  pravasam14, Mar 2020, 9:32 AM

  പ്രവാസി മലയാളി പള്ളിയില്‍ കുഴഞ്ഞുവീണ് മരിച്ചു

  വൈകീട്ട് പള്ളിയിൽ നമസ്കരിക്കാനെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദ് ബത്ഹയിലെ പള്ളിയിൽ അസർ നമസ്കരിക്കാനെത്തിയ മലപ്പുറം പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി അബൂബക്കർ പള്ളിത്തൊടി (55) ആണ് മരിച്ചത്. 23 വർഷമായി ബത്ഹയിൽ റെഡിമെയ്‌ഡ്‌ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. 

 • Saudi Obit

  pravasam9, Mar 2020, 9:47 AM

  ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

  മലയാളി സ്വർണപ്പണിക്കാരൻ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശി ആനപ്പാറക്കല്‍ വിനോദ് (50) ആണ് മരിച്ചത്.

 • Death Death Dead body

  pravasam7, Mar 2020, 1:08 PM

  പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയില്‍

  മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ദമ്മാമിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് വാജിദ് (23) ആണ് മരിച്ചത്.

 • saudi obit rajesh

  pravasam4, Mar 2020, 6:30 PM

  നാട്ടിൽ പോകാനൊരുങ്ങുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

  പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാനൊരുങ്ങുന്നതിനിടെ മുറിയിൽ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ചു. റിയാദിൽ ജോലി ചെയ്തിരുന്ന തൃശൂർ വലപ്പാട് സ്വദേശി വെന്നിക്കൽ അപ്പുക്കുട്ടൻ മകൻ രാജേഷിന്റെ (49) മൃതദേഹമാണ് നാട്ടിൽ കൊണ്ടുപോയത്. 

 • Saudi Obit Naseeb

  pravasam12, Feb 2020, 3:28 PM

  പ്രവാസി യുവാവ് ഉറക്കത്തിനിടെ മരിച്ച നിലയില്‍

  സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ചു. ഖമീസ് മുശൈത്തില്‍ താമസിച്ചിരുന്ന തിരുവനന്തപുരം കല്ലറ സ്വദേശി നസീബാണ് (27) മരിച്ചത്. രാവിലെ ഉറക്കമെഴുന്നേല്‍ക്കത്തിനെ തുടര്‍ന്ന് സുഹൃത്ത് ചെന്നുനോക്കിയപ്പോഴായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

 • Saudi Accident Malayali died

  pravasam5, Feb 2020, 5:52 PM

  ജോലി സ്ഥലത്തിനു മുന്നില്‍ റോഡ് മുറിച്ചുകടക്കവെ അപകടം; പ്രവാസി മലയാളി മരിച്ചു

  റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി വാഹനമിടിച്ച് മരിച്ചു. തൃശൂർ വലപ്പാട് പരേതനായ വലിയകത്ത് വീട്ടിൽ ഹൈദ്രോസിന്റെ മകൻ ബഷീർ (51) ആണ്  ബുറൈദയിലുണ്ടായ അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി ബുറൈദ ശാറമിയയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിൽ നിന്നും റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വിദേശിയുടെ വാഹനമിടിച്ചാണ് അപകടമുണ്ടായത്.