സൗദി അറേബ്യയിൽ കൊറോണ വൈറസ്

(Search results - 26)
• gulf corona saudi

pravasam22, Jun 2020, 7:26 PM

സൗദി അറേബ്യയിൽ ഇന്ന് 40 കൊവിഡ് മരണങ്ങള്‍; പുതിയ രോഗികള്‍‍ 3393

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 40 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 1307 ആയി. 3393 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. 4045 പേർ സുഖം പ്രാപിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,61,005ഉം രോഗമുക്തരുടെ എണ്ണം 1,01,130ഉം ആയി.

• gulf corona saudi

pravasam14, Jun 2020, 7:13 PM

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 40 പേർ മരിച്ചു

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇന്ന് 40 പേർ മരിച്ചു. ഇതോടെ ആകെ മരണനിരക്ക് 972 ആയി. ജിദ്ദയിലാണ് കൂടുതലാളുകൾ മരിച്ചത്. 11പേർ. മക്ക (10),  റിയാദ് (4), മദീന (5), ഹുഫൂഫ് (2), ഖത്വീഫ് (2), ദമ്മാം (1), ത്വാഇഫ് (1), ബുറൈദ (1), തബൂക്ക് (1), ബീഷ (1), സബ്യ (1) എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങൾ സംഭവിച്ചത്.

Gulf corona

pravasam9, Jun 2020, 7:46 PM

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 37 പേർ മരിച്ചു

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 37 പേർ കൂടി മരിച്ചു. ആകെ മരണനിരക്ക് 783 ആയി. 3288 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. 1815 പേർ ഇന്ന് രോഗവിമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 76339 ആയി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 31449 ആയി ഉയർന്നു. ഇതിൽ 1686 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

• gulf coronavirus

pravasam5, Jun 2020, 7:05 PM

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച്​ 31 മരണം

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 31 പേർ മരിച്ചു​. രോഗവ്യാപന സ്ഥിതി ഗുരുതരമായിട്ടുണ്ട്​. പുതിയതായി 2,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 642ഉം കൊവിഡ് ബാധിതരുടെ ആകെ എണ്ണം 95,748 ഉം ആയി. 1650 പേർ മാത്രമാണ് ഇന്ന് സുഖം പ്രാപിച്ചത്​. ആകെ രോഗമുക്തരുടെ എണ്ണം 70,615 ആണ്​.

gulf coronavirus

pravasam4, Jun 2020, 8:39 PM

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 32 പേര്‍ കൂടി മരിച്ചു

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചുള്ള മരണസംഖ്യ വർധിക്കുന്നു. ഇന്ന് 32 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 611 ആയി. 1975 പേർക്ക്  പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 93157 ആയി ഉയർന്നു. ഇന്ന് 806 പേർ മാത്രമാണ് സുഖം പ്രാപിച്ചത്. ആകെ രോഗമുക്തരുടെ എണ്ണം  68965 ആയി.

gulf coronavirus

pravasam3, Jun 2020, 11:04 PM

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 30 പേർ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 30 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 579 ആയി. മക്ക, ജിദ്ദ, റിയാദ്, മദീന, ത്വാഇഫ്, തബൂക്ക് എന്നിവിടങ്ങളിലാണ് മരണം.

• gulf corona saudi

pravasam1, Jun 2020, 7:56 PM

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 22 പേർ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 22 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 525 ആയി ഉയർന്നു. മക്ക, ജിദ്ദ, ദമ്മാം, ബുറൈദ, തബൂക്ക്  എന്നിവിടങ്ങളിലാണ് മരണം. 1,864 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 64306 ആയി. പുതുതായി 1881 പേർക്ക് കോവിഡ് പരിശോധന ഫലം  പോസിറ്റീവായി. ഇതോടെ കൊവിഡ് പോസിറ്റീവായവരുടെ മൊത്തം എണ്ണം 87142 ആയി.

gulf coronavirus

pravasam31, May 2020, 7:00 PM

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത് 23 പേർ; ആകെ മരണസംഖ്യ 500 കടന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 23 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 503 ആയി. മക്ക, ജിദ്ദ, മദീന, റിയാദ്, ദമ്മാം, ഹുഫൂഫ് എന്നിവിടങ്ങളിലാണ്  മരണം. 3,559 പേർ കൂടി ഇന്ന് സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 62,442 ആയി.

gulf coronavirus

pravasam29, May 2020, 7:08 PM

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 17 ഇന്ന് പേര്‍ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 17 പേര്‍ കൂടി മരിച്ചു. ഏഴുപേർ വീതം മക്കയിലും ജിദ്ദയിലും ഒരാൾ മദീനയിലും രണ്ടുപേർ ദമ്മാമിലുമാണ് മരിച്ചത്. പുതിയതായി 1581 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 2460 പേർ സുഖം പ്രാപിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 81766 ആയി. ഇതിൽ 57013 പേർ സുഖം  പ്രാപിച്ചു. 24,295 ആളുകൾ മാത്രമേ ആശുപത്രികളിൽ ചികിത്സയിലുള്ളൂ.

• gulf coronavirus

pravasam28, May 2020, 7:22 PM

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 16 പേര്‍ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 16 പേർ മരിച്ചു. അഞ്ചു പേർ മക്കയിലും നാലുപേർ ജിദ്ദയിലും രണ്ട് പേർ മദീനയിലും രണ്ടുപേർ റിയാദിലും ഓരോരുത്തർ വീതം ദമ്മാം, ഖോബാർ, ഹാഇൽ എന്നിവിടങ്ങളിലുമാണ് മരിച്ചത്. സൗദിയിൽ ഇതുവരെയുണ്ടായ കൊവിഡ് മരണങ്ങളുടെ എണ്ണം 441 ആയി.

• gulf corona saudi

pravasam27, May 2020, 7:00 PM

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 14 മരണം

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 14 പേർ മരിച്ചു. നാലു പേർ മക്കയിലും ഏഴുപേർ ജിദ്ദയിലും രണ്ടുപേർ റിയാദിലും ഒരാൾ മദീനയിലുമാണ് മരിച്ചത്.  ഇതോടെ മൊത്തം മരണസംഖ്യ 425 ആയി. അതെസമയം രാജ്യത്ത് രോഗമുക്തരുടെ എണ്ണം 51022 ആയി. ഇന്ന് 2572 പേരാണ് സുഖം പ്രാപിച്ചത്.

• gulf corona saudi

pravasam22, May 2020, 7:46 PM

സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് 13 പേര്‍; 2963 പേർക്ക് രോഗമുക്തി

സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2963 പേർ കൊവിഡ് മുക്തരായി. ഇതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 39,003 ആയി. പുതുതായി 2642 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 67,719 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലായി 28,352 പേർ ചികിത്സയിലുണ്ട്.

• gulf corona saudi

pravasam19, May 2020, 7:59 PM

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒന്‍പത് പ്രവാസികള്‍ കൂടി മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 329 ആയി ഉയർന്നു. ഇന്ന് ഒന്‍പത് പ്രവാസികളാണ് മരിച്ചത്. മക്കയിൽ ആറുപേരും ദമ്മാമിൽ രണ്ടുപേരും  റിയാദിൽ ഒരാളുമാണ് മരിച്ചത്. 2886 പേർ പുതിയതായി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 28748 ആയി.

gulf coronavirus

pravasam15, May 2020, 8:01 PM

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് എട്ട് പ്രവാസികളും ഒരു സ്വദേശിയും മരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒമ്പത് പേർ കൂടി മരിച്ചു. ഒരു സ്വദേശി പൗരന്മാരും എട്ട് പ്രവാസികളുമാണ്  മരിച്ചത്. മക്ക, ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലായാണ് മരണം.  43നും 70നും ഇടയിൽ പ്രായമുള്ളവരും വിവിധ രോഗങ്ങൾ പിടിപ്പെട്ടവരുമായിരുന്നു. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 292 ആയി.

Gulf Corona

pravasam13, May 2020, 9:30 AM

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 31 ഇന്ത്യക്കാരെന്ന് എംബസി

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 31 ഇന്ത്യാക്കാർ. ഈ മാസം എട്ടാം തീയതി വരെയുള്ള കണക്കാണ് ഇന്ത്യൻ എംബസി പുറത്തുവിട്ടത്. കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29, മദീന), മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41, റിയാദ്), പുനലൂർ സ്വദേശി വിജയകുമാരന്‍ നായര്‍ (51, റിയാദ്), ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51, ഉനൈസ), മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57, മക്ക), മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59, മദീന), മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46, മക്ക), കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടിൽ ശരീഫ് ഇബ്രാഹിം കുട്ടിയുടേ (43, റിയാദ്) എന്നിവരാണ് മരിച്ച മലയാളികൾ.